അമ്പലപ്പുഴ ഉത്സവം (ഭാഗം-1)

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിലെ ഈവര്‍ഷത്തെ 
തിരുവുത്സവം മാര്‍ച്ച് 30മുതല്‍ ഏപ്രില്‍ 8വരെ നടക്കുന്നു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി രണ്ടുരാവുകളില്‍ കഥകളി നടന്നിരുന്നു. ആദ്യദിവസമായ 02/04/2010ന് രാത്രി 9:30ന് പുറപ്പാടോടുകൂടി ആരംഭിച്ച കളിയില്‍ ആദ്യമായി അവതരിപ്പിച്ചിരുന്നത് സന്ദാനഗോപാലം കഥയാണ്. ഇതില്‍ മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി, സദനം കൃഷ്ണന്‍‌കുട്ടി, കലാമണ്ഡലം മുകുന്ദന്‍, കലാമണ്ഡലം ബാബു നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

തുടര്‍ന്ന് ഇവിടെ അവതരിപ്പിച്ചത് ഇരയിമ്മന്‍ തമ്പി രചിച്ച 
കീചകവധം കഥയായിരുന്നു. മാലിനി സുദേഷ്ണയുടെ സമീപമെത്തുന്ന നാലാം രംഗമാണ് ആദ്യം ഇവിടെ അവതരിപ്പിച്ചത്. സുദേഷ്ണയായി കലാമണ്ഡലം ശുചീന്ദ്രനും സൈരന്ധ്രിയായി കലാമണ്ഡലം വിജയനും അരങ്ങിലെത്തി. സൈരന്ധ്രിയുടെ ചിട്ടപ്രധാനമായ ‘കേകയഭൂപതി കന്യേ’ മനോഹരമായി അവതരിപ്പിച്ച വിജയന്‍ തുടര്‍ന്നുള്ള ഭാഗങ്ങളിലും നല്ല ഭാവപ്രകടനത്തോടുകൂടി തന്നെ ഭംഗിയായി പ്രവൃത്തിച്ചു.
“കേകയഭൂപതികന്യേ”
തുടര്‍ന്നുവരുന്ന മല്ലയുദ്ധഭാഗം ഒഴിവാക്കിക്കൊണ്ട് കീചകന്റെ 
തിരനോട്ടം മുതല്‍ വധം വരേയുള്ള ഭാഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. കീചകനായെത്തിയ കലാമണ്ഡലം സോമന്‍ ഇപ്പോള്‍ നടപ്പുള്ളരീതിതന്നെയാണ് അവലബിച്ചിരുന്നത്. കീചകന്റെ തിരനോട്ടശേഷമുള്ള ഇരുന്നാട്ടം, പത്താം രംഗത്തിനൊടുവിലുള്ള ശ്ലോകാട്ടം എന്നിങ്ങനെയുള്ള നല്ല ആട്ടങ്ങളോന്നും ഇപ്പോള്‍ അരങ്ങില്‍ പതിവില്ലല്ലോ. ചിട്ടപ്രധാനമായ ‘മാലിനി’ തുടങ്ങിയ പദങ്ങളെല്ലാം തന്നെ വെടിപ്പായിചെയ്തിരുന്നു സോമന്‍. കീചകന്റെ വിടത്തം പ്രകടമാക്കുന്ന ചേഷ്ടകള്‍ കൂടുതലായി കാട്ടി ഫലിപ്പിക്കാനും ഭാവപുഷ്ടിവരുത്താനും സാധിച്ചാല്‍ സോമന് കീചകനായി തിളങ്ങാനാകും.

‘തിരനോട്ടം’













വലലനായി വേഷമിട്ടത് കലാനിലയം വിനോദ് ആയിരുന്നു.
“പഞ്ചബാണനെ വെല്‍‌വാന്‍ എളുതല്ലേ”


“പരുഷമൊഴികേട്ടുടനടങ്ങി“



































കലാമണ്ഡലം ജയപ്രകാശ്, കലാനിലയം ബാബു എന്നിവര്‍ 
ചേര്‍ന്ന് സംഗീതവും, കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ, കലാനിലയം രതീഷ് എന്നിവര്‍ ചെണ്ടയും, മാര്‍ഗ്ഗി രത്നാകരന്‍, കലാമണ്ഡലം വിനീത് എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു. പാട്ടും മേളവും ശരാശരി നിലവാരം പുലര്‍ത്തുന്നതായിരുന്നു.
“ദുഷ്ടാനായോരു കീചകനീചന്റെ”
അമ്പലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയത്തിന്റെ 
ചമയങ്ങളുപയോഗിച്ച് ഈ കളിയ്ക്ക് അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത് പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍ തുടങ്ങിയവരായിരുന്നു.
‘കീചകവധം

2 അഭിപ്രായങ്ങൾ:

AMBUJAKSHAN NAIR പറഞ്ഞു...

സന്താനഗോപാലം കഥകളി കണ്ടില്ലേ?

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ അബുചേട്ടാ,
സന്ദാനഗോപാലം കണ്ടില്ല. ആലപ്പുഴയില്‍ നിന്നും രുഗ്മാഗദചരിതം കണ്ടിട്ട് അബലപ്പുഴയിലെത്തിയപ്പോഴേക്കും അത് കഴിഞ്ഞിരുന്നു.