കോട്ടക്കല്‍ വിശ്വഭരക്ഷേത്രോത്സവം(4)

കോട്ടക്കല്‍ വിശ്വഭരക്ഷേത്രോത്സവത്തിന്റെ മൂന്നാമുത്സവദിവസമായിരുന്ന 03/04/08ന് രണ്ടാമത്തെ കഥരാവണോല്‍ഭവം ആയിരുന്നു. ഇതില്‍ സാധാരണപതിവില്ലാത്ത മാല്യവാന്‍,മാലീ,സുമാലി എന്നിവരരുടെ കഥാഭാഗവും വിദ്യുജ്വിഹ്വന്റെ ഭാഗവും ഒക്കെ ഇവിടെ അവതരിപ്പിക്കപ്പെട്ടു.
അദ്യം മാല്യവാന്‍(ചുവന്നതാടി),മാലി(കറുത്തതാടി),സുമാലി(ചുവന്നതാടി-വീരഭദ്രന്റേതുപോലുള്ള മുഖംവര) എന്നിവരുടെ ‘തിരനോക്ക്‘ നടന്നു.തുടര്‍ന്ന് മാല്യവാന്റെ ‘തന്റേടാട്ടം‘.ആട്ടത്തിനൊടുവില്‍ നാരദന്‍ വരുന്നതു കാണുന്നു. നാരദരെ സ്വീകരിച്ചിരുത്തി കുശലം അന്യൂഷിക്കുന്നു. നാരദര്‍ പറയുന്നു-“മാല്യവാന്‍,മാലി,സുമാലീ എന്ന നിങ്ങള്‍ സഹോദരരുടെഉപദ്രവം സഹിക്കാനാകാതെ ദേവന്മാരും ഋഷികളും ഷീരസാഗരതീരത്ത് പോയിവിഷ്ണുവിനെ ഉണര്‍ത്തുകയുണ്ടായി. അപ്പോള്‍ വിവരങ്ങള്‍കേട്ട് കോപിച്ച വിഷ്ണു നിങ്ങളെ നശിപ്പിച്ചുതരാം എന്ന് ദേവകള്‍ക്ക് വാക്കും നല്‍കുകയുണ്ടായി. ആയതിനാല്‍ നിങ്ങള്‍ സൂക്ഷിക്കണം. ഈ വിവരം അറിയിക്കാനാണ് ഞാന്‍ വന്നത്.”

ഇതുപറഞ്ഞ് നാരദര്‍ ഗമിച്ചപ്പോള്‍, മാല്യവാന്‍ സോദരരായ മാലിയേയും സുമാലിയേയും വിളിച്ച് നാരദര്‍ പറഞ്ഞകാര്യം അറിയിച്ച് ഇനി എന്ത്ചെയ്യണം എന്ന് ആലോചിക്കുന്നു. ദേവലോകത്തേക്ക് പടനീക്കി, പോരുതി അവരുടെ അഹങ്കാരം പോക്കുകതന്നെ എന്ന് തീരുമാനിച്ച്, മൂവരും ചേര്‍ന്ന് ‘പടപ്പുറപ്പാട്’ നടത്തുന്നു. തുടര്‍ന്ന് പടനയിച്ച് സ്വര്‍ഗ്ഗത്തിലെത്തി സ്വര്‍ഗ്ഗം കാണുന്നു(ലഘുവായി ഒരു ‘സ്വര്‍ഗ്ഗവര്‍ണ്ണന‘),ദേവേന്ദ്രനെ പോരിനു വിളിക്കുന്നു. വിളികേട്ട് ഇന്ദ്രന്‍ വന്ന് മൂവരുമായി യുദ്ധത്തിലേര്‍പ്പെടുന്നു.

യുദ്ധമദ്ധ്യത്തില്‍ പെട്ടന്ന് വിഷ്ണുഎത്തി തന്റെ ചക്രായുധത്താല്‍ മാലിയെ നിഗ്രഹിക്കുന്നു. ഇതു കണ്ട് പേടിച്ച് മാല്യവാനും സുമാലിയും പാതാളത്തിലേക്ക് ഓടിപോകുന്നു. ഇതാണ് രാവണോത്ഭവത്തിന്റെ പൂര്‍വ്വഭാഗത്തെ കഥ.

മാല്യവാനായി ശ്രീ ചാത്തന്നൂര്‍ കൊച്ചുനാരായണപ്പിള്ളയും, മാലിയായി ശ്രീ കോട്ടക്കല്‍ എം.എന്‍.മുരളിയും, സുമാലിയായി ശ്രീ കോട്ടക്കല്‍ ഹരീശ്വരനും, നാരദനായി ശ്രീ പെരിയാരംപറ്റ ദിവാകരനും, ദേവേന്ദ്രനായി ശ്രീ കോട്ടക്കല്‍ എ.ഉണ്ണിക്യഷ്ണനും,വിഷ്ണുവായി ശ്രീ കോട്ടക്കല്‍ മനോജും ആയിരുന്നു അരങ്ങിലെത്തിയത്.ഈ ഭാഗത്തെ പാട്ട് ശ്രീ കലാ:രാജേന്ദ്രനും ശ്രീ കോട്ടക്കല്‍ സന്തോഷും ചേര്‍ന്നായിരുന്നു. മേളം ശ്രീ കലാ:വിജയക്യഷ്ണന്‍,ശ്രീ കലാ:ക്യഷ്ണദാസ്(ചെണ്ട),ശ്രീ കലാ:രാമദാസ്,ശ്രീ കോട്ടക്കല്‍ പ്രതിഷ്(മദ്ദളം) എന്നിവര്‍ ചേര്‍ന്നായിരുന്നു.
ഇതിനു ശേഷം, ശ്രീ കലാ:ക്യഷ്ണകുമാര്‍ രാവണനായും, ശ്രി കോട്ടക്കല്‍ സി.എം.ഉണ്ണിക്യഷ്ണന്‍ കുംഭകര്‍ണ്ണനായും, ശ്രീ കോട്ടക്കല്‍ ബാലനാരായണന്‍ വിഭീഷണനായും വേഷമിട്ട രാവണന്റെ ആട്ടം ഉള്‍ക്കൊള്ളുന്ന ഉത്ഭവത്തിന്റെ പ്രധാനഭാഗം നടന്നു.

കലാ:രാജേന്ദ്രനും ശ്രീ കോട്ടക്കല്‍ വേങ്ങേരി നാരായണന്‍ നന്വൂതിരിയും ചേര്‍ന്നായിരുന്നുഈ ഭാഗത്തെ പാട്ട്. ശ്രീ കലാ:ബലരാമന്‍, ശ്രീ കോട്ടക്കല്‍ പ്രസാദ് എന്നിവര്‍ ചെണ്ടയിലും ശ്രീ കോട്ടക്കല്‍ രാധാക്യഷ്ണന്‍,ശ്രീ കോട്ടക്കല്‍ രവി എന്നിവര്‍ മദ്ദളത്തിലും മേളമൊരുക്കി.

ഇതിനേതുടര്‍ന്ന് ശൂര്‍പ്പണഖയുടെ(പെണ്‍കരി) തിരനോട്ടം,ആട്ടം. ജേഷ്ടന്മാര്‍ എല്ലാവരും തപസ്സുചെയ്ത് വരങ്ങള്‍നേടി വന്ന് വിവാഹവും കഴിച്ച് ഭാര്യമാരുമായി രമിച്ച് കഴിയുന്നു. എന്നാല്‍ സോദരിയായ ഞാന്‍ ഒരു ഇണയില്ലാതെ,കാമശമനത്തിന് മാര്‍ഗ്ഗമില്ലാതെ കുണ്ഡിതപ്പെടുന്നു. ഇനി ഈ വിവരം ജേഷ്ടനെ കണ്ട് അറിയിക്കുക തന്നെ എന്ന് തീരുമാനിച്ച് പോകുന്നു. ഇതാണ് ആട്ടതിന്റെ ചുരുക്കം. തുടര്‍ന്നുള്ള രംഗത്തില്‍ മണ്ഡോദരീ സമേതനായിരിക്കുന്ന രാവണന്റെ സമീപം ചെന്ന് തന്റെ കഷ്ടം ശൂര്‍പ്പണഖ അറിയിക്കുന്നു. അതുകേട്ട് ‘ഇവളുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് എന്തു മാര്‍ഗ്ഗം?,ആരാണ് ഇവളെ വിവാഹം കഴിക്കുക?’ എന്ന് ആലോചിച്ച ശേഷം, വിഭീഷണനെ വരുത്തി പാതാളരാജ്യരാജാവായ വിദ്യുജ്വുഹ്വന്റെ ചെന്ന് കണ്ട് കൂട്ടിക്കൊണ്ടുവരുവാന്‍ പറഞ്ഞ് നീട്ടും നല്‍കി വിടുന്നു. ഈ രംഗത്തില്‍ പദങ്ങള്‍ ഉണ്ടെങ്കിലും ഇവിടെ ഇതൊന്നുംപാടികണ്ടില്ല. പകരം ഇല്ലാം ആട്ടത്തിലൂടെ കഴിക്കുകയായിരുന്നു.
മണ്ഡോദരിയായി ശ്രീ കോട്ടക്കല്‍ പ്രദീപനും ശൂര്‍പ്പണഖയായി ശ്രീ കോട്ടക്കല്‍ സുനിലും വേഷമിട്ടു.ചാത്തന്നൂര്‍ കൊച്ചുനാരായണപിള്ളയാണ് വിദ്യുജ്വുഹ്വനായി (ഭീരു വേഷം) വേഷമിട്ടത്. ഭീരുവിന്റെ ശരിയായ രീതിയിലുള്ള മുഖംതേപ്പും തിരനോക്കും ശബ്ദവും ഇദ്ദേഹത്തിന്റെ ഭീരുവില്‍ കാണാന്‍ കഴിഞ്ഞു.എന്നാല്‍ സംസാരം കുറച്ച് അധികമായിതോന്നി.

പാതാളരാജ്യത്തെത്തി വിഭീഷ്ണന്‍ വിദ്യുജ്വുഹ്വനെ കണ്ട്, നീട്ടുനല്‍കി കാര്യങ്ങള്‍ അറിയിക്കുന്നു.

രാവണനന്റെ സോദരിയെ വിവാഹം കഴിക്കാന്‍ തന്നെ ക്ഷണിച്ചതായറിഞ്ഞ വിദ്യുജ്വുഹ്വന്‍ സസന്തോഷം വിഭീഷ്ണനോടോപ്പം ലങ്കയിലെത്തുന്നു. രാവണസമീപത്തിലെത്തിയ വിദ്യുജ്വിഹ്വന്‍ കൂടെയിരിക്കുന്ന മണ്ഡോദരിയെ കണ്ട് ഇഷ്ടപ്പെട്ട്,ഇതാണോ പെണ് എന്ന് ചോദിക്കുന്നു. അതേ എന്ന് രാവണന്‍ സമ്മതിക്കുന്നു.എന്നാല്‍ ഉടന്‍ കല്യാണം നടത്താം എന്ന് സമ്മതിച്ച് സന്തോഷിച്ചിരിക്കുന്ന വിദ്യുജ്വുഹ്വന്റെ കയ്യില്‍ രാവണന്‍ സൂത്രത്തില്‍ ശൂര്‍പ്പണഖയുടെ കൈപിടിച്ചുകൊടുത്ത് കന്യാദാനം നിര്‍വഹിച്ചിട്ട് മറയുന്നു.

സന്തോഷവതിയായ ശൂര്‍പ്പണഖ ആലിംഗനംചെയ്യാനൊരുങ്ങന്വോഴാണ് വിദ്യുജ്വിഹന് തനിക്ക് പറ്റിയ അബദ്ധം മനസിലാകുന്നത്. അയാള്‍ പേടിച്ച് ഓടുന്നു ശൂര്‍പ്പണഖ പിറകെ ഓടുന്നു.ഈഭാഗം വരയെ സാധാരണ പതിവുള്ളു. എന്നാല്‍ ഇതിനു ശേഷം, വിദ്യുജ്വഹനെ ഓടിച്ചിട്ട് പിടിച്ച് അരങ്ങത്തേക്ക് തിരിച്ച് കൊണ്ടുവന്ന് ശൂര്‍പ്പണഖ ബലമായി ഭോഗിക്കുന്നതായൊക്കെ ഇവിടെ ആടിക്കണ്ടു.ഇത് തികച്ചും അനാശാസ്യമായി പോയി.കഥകളി പോലെയുള്ള ക്ഷേത്രകലകളില്‍ രംഗത്ത് ഒരിക്കലും ഇതുപോലെയുള്ള സന്ദര്‍ഭങ്ങള്‍ അവതരിപ്പിക്കാന്‍ പാടില്ലാത്തതും, ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്തതും ആണ്.

കലാ:രാജേന്ദ്രനും കോട്ടക്കല്‍ വേങ്ങേരി നാരായണന്‍ നന്വൂതിരിയും ചേര്‍ന്നായിരുന്നു ഈ ഭാഗത്തേയും പാട്ട്. കോട്ടക്കല്‍ പ്രസാദ് ചെണ്ടയും കോട്ടക്കല്‍ പ്രതീഷ് മദ്ദളവും കൈകാര്യംചെയ്തു.
ഈ ദിവസത്തെ ചുട്ടികലാകാരന്മാര്‍ ശ്രീ കോട്ടക്കല്‍ രാമചന്ദ്രന്‍,ശ്രീ കലാ:സതീശന്‍,ശ്രീ കോട്ട:സതീശന്‍,ശ്രീ സദനം ശ്രീനിവാസന്‍ എന്നിവരായിരുന്നു.
ശ്രീ അപ്പുണ്ണിതരകന്‍,ശ്രീ കുഞ്ഞിരാമന്‍ മുതല്‍‌പേര്‍ അണിയറ കൈകാര്യം ചെയ്തു.

2 അഭിപ്രായങ്ങൾ:

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

കോട്ടക്കല്‍ വിശ്വഭരക്ഷേത്രോത്സവത്തിന്റെ മൂന്നാമുത്സവദിവസമായിരുന്ന 03/04/08ന് രണ്ടാമത്തെ കഥരാവണോല്‍ഭവം ആയിരുന്നു. ഇതില്‍ സാധാരണപതിവില്ലാത്ത മാല്യവാന്‍,മാലീ,സുമാലി എന്നിവരരുടെ കഥാഭാഗവും വിദ്യുജ്വിഹ്വന്റെ ഭാഗവും ഒക്കെ ഇവിടെ അവതരിപ്പിക്കപ്പെട്ടു. മാല്യവാനായി ശ്രീ ചാത്തന്നൂര്‍ കൊച്ചുനാരായണപ്പിള്ളയും, മാലിയായി ശ്രീ കോട്ടക്കല്‍ എം.എന്‍.മുരളിയും, സുമാലിയായി ശ്രീ കോട്ടക്കല്‍ ഹരീശ്വരനും, നാരദനായി ശ്രീ പെരിയാരംപറ്റ ദിവാകരനും, ദേവേന്ദ്രനായി ശ്രീ കോട്ടക്കല്‍ എ.ഉണ്ണിക്യഷ്ണനും,വിഷ്ണുവായി ശ്രീ കോട്ടക്കല്‍ മനോജും ആയിരുന്നു അരങ്ങിലെത്തിയത്.ഈ ഭാഗത്തെ പാട്ട് ശ്രീ കലാ:രാജേന്ദ്രനും ശ്രീ കോട്ടക്കല്‍ സന്തോഷും ചേര്‍ന്നായിരുന്നു. മേളം ശ്രീ കലാ:വിജയക്യഷ്ണന്‍,ശ്രീ കലാ:ക്യഷ്ണദാസ്(ചെണ്ട),ശ്രീ കലാ:രാമദാസ്,ശ്രീ കോട്ടക്കല്‍ പ്രതിഷ്(മദ്ദളം) എന്നിവര്‍ ചേര്‍ന്നായിരുന്നു.ഇതിനു ശേഷം, ശ്രീ കലാ:ക്യഷ്ണകുമാര്‍ രാവണനായും, ശ്രി കോട്ടക്കല്‍ സി.എം.ഉണ്ണിക്യഷ്ണന്‍ കുംഭകര്‍ണ്ണനായും, ശ്രീ കോട്ടക്കല്‍ ബാലനാരായണന്‍ വിഭീഷണനായും വേഷമിട്ട രാവണന്റെ ആട്ടം ഉള്‍ക്കൊള്ളുന്ന ഉത്ഭവത്തിന്റെ പ്രധാനഭാഗം നടന്നു.കലാ:രാജേന്ദ്രനും ശ്രീ കോട്ടക്കല്‍ വേങ്ങേരി നാരായണന്‍ നന്വൂതിരിയും ചേര്‍ന്നായിരുന്നുഈ ഭാഗത്തെ പാട്ട്. ശ്രീ കലാ:ബലരാമന്‍, ശ്രീ കോട്ടക്കല്‍ പ്രസാദ് എന്നിവര്‍ ചെണ്ടയിലും ശ്രീ കോട്ടക്കല്‍ രാധാക്യഷ്ണന്‍,ശ്രീ കോട്ടക്കല്‍ രവി എന്നിവര്‍ മദ്ദളത്തിലും മേളമൊരുക്കി.മണ്ഡോദരിയായി ശ്രീ കോട്ടക്കല്‍ പ്രദീപനും ശൂര്‍പ്പണഖയായി ശ്രീ കോട്ടക്കല്‍ സുനിലും വേഷമിട്ടു.ചാത്തന്നൂര്‍ കൊച്ചുനാരായണപിള്ളയാണ് വിദ്യുജ്വുഹ്വനായി (ഭീരു വേഷം) വേഷമിട്ടത്. കലാ:രാജേന്ദ്രനും കോട്ടക്കല്‍ വേങ്ങേരി നാരായണന്‍ നന്വൂതിരിയും ചേര്‍ന്നായിരുന്നു ഈ ഭാഗത്തേയും പാട്ട്. കോട്ടക്കല്‍ പ്രസാദ് ചെണ്ടയും കോട്ടക്കല്‍ പ്രതീഷ് മദ്ദളവും കൈകാര്യംചെയ്തു.ഈ ദിവസത്തെ ചുട്ടികലാകാരന്മാര്‍ ശ്രീ കോട്ടക്കല്‍ രാമചന്ദ്രന്‍,ശ്രീ കലാ:സതീശന്‍,ശ്രീ കോട്ട:സതീശന്‍,ശ്രീ സദനം ശ്രീനിവാസന്‍ എന്നിവരായിരുന്നു.ശ്രീ അപ്പുണ്ണിതരകന്‍,ശ്രീ കുഞ്ഞിരാമന്‍ മുതല്‍‌പേര്‍ അണിയറ കൈകാര്യം ചെയ്തു.

AMBUJAKSHAN NAIR പറഞ്ഞു...

Mr.Mani,
Very good.
C.Ambujakshan Nair