അന്നത്തെ ആദ്യ കഥ രുഗ്മാഗദചരിതം ആയിരുന്നു.ശ്രീ കോട്ടക്കല്‍ ചന്ദ്രശേഘരവാര്യര്‍ രുഗ്മാഗദവേഷമിട്ടു. ഇദേഹം അഭിനയത്തിനിടയില്‍ പലപ്പോഴും വായതുറന്നുപിടിക്കുന്നത് ഒരു അഭംഗിയായി തോന്നി. ചുണ്ടുവരച്ചിരുന്നതിനും ഭംഗിക്കുറവ് തോന്നി. കൂടാതെ ചുട്ടി വല്ലതെ അകത്തേക്ക് കുഴിച്ചുവെച്ചും,ചുട്ടിപേപ്പറുകള്‍ പതിവലധികം അകലത്തിലായും ചുട്ടികുത്തിയിരുന്നതും അഭഗിയായി തോന്നി. ശ്രീ കോട്ടക്കല്‍ ശംഭുഎബ്രാന്തിരി ആയിരുന്നു മോഹിനി. അദ്യരംഗത്തിനൊടുവിലെ മനോധര്‍മ്മ ആട്ടം ഇരുവരും ചേര്‍ന്ന് മനോഹരമായി ചെയ്തു. ആദ്യം രുഗ്മാഗദന്‍ ‘ബ്രഹ്മസ്യഷ്ടി’ എന്ന ആട്ടമാണ് ആടിയത്. ലോകത്തില്‍ ഏറ്റവും സുന്ദരിയായ ഒരു സ്ത്രീയേസ്യഷ്ടിക്കുവാന്‍ തീരുമാനിച്ചു.അതിനായി ലോക്കത്തിലെ സുന്ദരമായ വസ്തുക്കള്‍ സ്വരൂപിച്ച് അവ മുഴുവന്‍ ഉപയോഗിച്ച് സ്യഷ്ടിനടത്തി.അതാണ് മോഹിനി. മോഹിനിയുടെ മുഖത്തിനേക്കാള്‍ ശോഭ ചന്ദ്രബിബത്തിനുണ്ടെന്നു തോന്നിയ ബ്രഹ്മാവ്, സ്യഷ്ടികഴിഞ്ഞു ശേഷിച്ചിരുന്ന ചണ്ടി വലിച്ച് ചന്ദ്രനിലേക്ക് എറിഞ്ഞു. അങ്ങിനെ ചന്ദ്രനില്‍ കളങ്കം ഉണ്ടായി.സ്യഷ്ടികഴിഞ്ഞു കൈകഴുകിയപ്പോള്‍ ആ ജലാശയത്തില്‍ താമരകള്‍ ഉണ്ടായി. കൈ കുടഞ്ഞപ്പോള്‍ ആകാശത്ത് വീണ ജലബിന്ദുക്കള്‍ നക്ഷത്രങ്ങളായി മാറി.ഇതാണ് ‘ബ്രഹ്മസ്യഷ്ടി’ എന്ന ആട്ടത്തിന്റെ ചുരുക്കം.തുടര്‍ന്ന് ‘ഈ വിജനതയില്‍ നീ ഒറ്റക്ക് എന്തിനു വന്നു? നീ ആരാണ്?‘ എന്ന രുഗ്മാഗതന്‍ ചോദിക്കുന്നു. മോഹിനി ഇങ്ങിനെ മറുപടി പറഞ്ഞു.‘ഞാന്‍ ഒരു ദേവനാരിയാണ്,ദേവലോകത്തുപോലും പലരും പാടിപ്പുകഴ്ത്തുന്നതു കേട്ട്, അങ്ങയെ ഒന്നു നേരില്‍ കാണാന്‍ കൊതിച്ച് ഇവിടെ വന്നതാണ് ഞാന്‍. ‘‘ദേവലൊകത്തുപോലും എന്റെ കീര്‍ത്തി എത്തിച്ചേരാന്‍ കാരണം ഉണ്ട്,അറിയുമൊ?’ എന്ന് ചോദിച്ചുകൊണ്ട് ‘ഏകാദശീമാഹാത്മ്യം’ എന്ന ആട്ടം രുഗ്മാഗതന്‍ ആടി. അതിനുശേഷം ‘നി എന്തിനാണ് എന്നെകൊണ്ട് സത്യം ചെയ്യിപ്പിച്ചത്?’ എന്ന് മോഹിനിയോട് ചോദിച്ചു. മോഹിനി പറഞ്ഞു-‘മഹാരാജാവായ അങ്ങയുടെ അന്തപ്പുരത്തില്‍ അനേകം ഭാര്യമാര്‍ ഉണ്ടായിരിക്കുമല്ലൊ,ഞാന്‍ അവിടെക്കു വരുന്വോള്‍ അവര്‍ക്കു് എന്നില്‍ ഇഷ്ടക്കേട് ഉണ്ടായാലൊ എന്ന് ആലോചിച്ച്, എന്റെ സംശയം നീക്കാനായിട്ടാണ് ഞാന്‍ അങ്ങയോട് സത്യംചെയ്തു വാങ്ങിയത്.’ രുഗ്മാഗതന്‍ അപ്പോള്‍ പറഞ്ഞു-‘എനിക്ക് അനേകം ഭാര്യമാര്‍ ഇല്ല.ഒരു ഭാര്യയും ഒരു പുത്രനുമാണ് എനിക്കുള്ളത്. നീ അവിടെക്ക് വന്നാല്‍ അവര്‍ നിന്നേ സ്നേഹത്തോടേ സ്വീകരിക്കും.‘ശേഷം സസ്ന്തോഷം രുഗ്മാഗതന്‍ മോഹിനീസമേതനായി കോട്ടാരത്തിലേക്ക് പോകുന്നു.ഈ രംഗത്തില്‍ മേളം ശ്രീ കലാ:വിജയക്യഷ്ണന്‍(ചെണ്ട),കലാ:ശങ്കരവാര്യര്‍(മദ്ദളം) ശ്രീ കോട്ടക്കല്‍ മനീഷ് രാമനാധന്‍(ഇടക്ക) എന്നിവര്‍ ചേര്‍ന്ന്‍ കൈകാര്യം ചെയ്തു.
രുഗ്മാഗദചരിതത്തില്‍ നീണ്ടതും പ്രധാനങ്ങളുമായ രണ്ടു രംഗങ്ങള്‍ക്കിടയില്‍ ബ്രാഹ്മണരുടെ ചെറിയ ഒരു രംഗം ഒരു പരുധിവരെ സരസമായി അവതരിപ്പിക്കുയാണ് വേണ്ടത്. എന്നാല്‍ ഇവിടെ കണ്ടതുപോലെ കലാകാരന്മാരുടെ ഇഷ്ടംപോലെ എന്തും കാണിക്കാം എന്ന രീതി തീര്‍ത്തും ആശാസ്യമല്ല.സാധാരണ മൂന്ന് ബ്രാഹ്മണവേഷങ്ങളാണ് ഈ രംഗത്ത് വരാറ്.എന്നാല്‍ ഇവിടെ ശ്രീ പെരിയാരംപറ്റ ദിവാകരന്‍,ശ്രീ കോട്ടക്കല്‍സുനില്‍ എന്നിവര്‍ ബ്രാഹ്മണവേഷത്തിലും ശ്രീ സി.എം.ഉണ്ണിക്യഷ്ണന്‍ സന്യാസിവേഷത്തിലുമാണ് അരങ്ങിലെത്തിയത്.കാവി വസ്ത്രങ്ങളും രുദ്രാക്ഷമാലയും ധരിച്ചിരുന്ന ഇയാള്‍ പൂണൂലും ധരിച്ചിരുന്നു! ‘എവിടെനിന്നാണ് വരുന്നത്?‘ എന്ന ബ്രാഹ്മണരുടെ ചോദ്യത്തിന് കാലിന്റെ അടിഭാഗത്തുതൊട്ട് കാണിച്ച്(കാലടിയില്‍ നിന്നും എന്നുദ്ദേശിച്ച്) മുദ്രകാണിച്ചത് ഗ്രാമ്യമായി പോയി. ദ്വാദശിയൂട്ടിന് സന്യാസിക്ക് എന്താണോ കാര്യം? ഇനി ഊട്ടിന് പോയാല്‍ തന്നെ ‘ഭൂരിദാനങ്ങളിലും വസ്ത്രത്തിലും’ കൊതിപ്പെടുന്ന ഇയാള്‍ ശരിയായ സന്യാസി ആണോ എന്ന് മറ്റുബ്രാഹ്മണര്‍ക്കും ഒപ്പം പ്രേക്ഷകര്‍ക്കും സംശയം ജനിച്ചു.
ശ്രീ സി.എം.ഉണ്ണിക്യഷ്ണന്‍ തന്നെയായിരുന്നു സന്ധ്യാവലിയായും വേഷമിട്ടത്.ശ്രീ കോട്ടക്കല്‍ പ്രദീപ് ആണ് ധര്‍മ്മാഗദനായി വന്നത്. കോട്ടക്കല്‍ സന്വ്യദായമനുസരിച്ച് ധര്‍മ്മാഗദന്‍ മകുടമുടിയാണ് ധരിച്ചിരുന്നത്.സാധാരണ മറ്റിടങ്ങളില്‍ കിരീടമണിഞ്ഞാണ് കാണാറ്.അന്ത്യരംഗത്തില്‍ മോഹിനി അടിക്കടി കുട്ടിയെ വധിക്കുവാനായി രുഗ്മാഗതനോട് നിര്‍ദ്ദേശിക്കുന്നതു കണ്ടിട്ട് മോഹിനിയുടെ ലക്ഷ്യം കുട്ടിയെ കൊല്ലലാണോ,ഏകാദശി മുടക്കലാണോ എന്ന് പ്രേക്ഷകരില്‍ സംശയം ജനിപ്പിച്ചു.ശ്രീ കോട്ടക്കല്‍ മനോജാണ് വിഷ്ണുവേഷമിട്ടത്.
ഈ രംഗത്തിലെ മേളം ശ്രീ കലാ:ക്യഷ്ണദാസ്(ചെണ്ട),ശ്രീ സദനം ശ്രീധരന്‍(മദ്ദളം),മനീഷ്(ഇടക്ക) എന്നിവര്‍ ചേര്‍ന്നായിരുന്നു.ഈ കഥക്ക് സംഗീതം ശ്രീ കലാനിലയം ഉണ്ണിക്യഷ്ണന്‍,കലാ:ബാബു നന്വൂതിരി എന്നിവര്‍ ചേര്‍ന്നായിരുന്നു.
1 അഭിപ്രായം:
കോട്ടക്കല്‍ വിശ്വഭരക്ഷേത്രോത്സവത്തിന്റെ മൂന്നാമുത്സവദിവസമായിരുന്ന 03/04/08ന് രാത്രി 9ന് കളിവിളക്ക് തെളിഞ്ഞു. ശ്രീ കോട്ടക്കല്‍ സുനില്‍കുമാര്‍(ശ്രീരാമന്‍),ശ്രീ കോട്ടക്കല്‍ മനോജ്(ഭരതന്‍),ശ്രീ കോട്ടക്കല്‍ പദീപ്(ലക്ഷ്മണന്‍),ശ്രീ കോട്ടക്കല്‍ ബാലനാരായണന്‍(ശത്രുഘ്നന്‍) എന്നിവര്‍ പങ്കെടുത്ത പുറപ്പാടിന് ശേഷം ഇരട്ടമേളപ്പദവും നടന്നു. ഇതില്‍ ശ്രീ കലാ:ബാബുനന്വൂതിരി,ശ്രീ കോട്ടക്കല്‍ വേങ്ങേരിനാരായണന്‍ നന്വൂതിരി,(പാട്ട്),കലാ:ബലരാമന്‍,ശ്രീ കോട്ടക്കല്‍ പ്രസാദ് (ചെണ്ട),ശ്രീ സദനം ശ്രീധരന്‍,ശ്രീ കോട്ടക്കല്‍ രാധാക്യഷ്ണന്‍ (മദ്ദളം)എന്നിവര്‍ പങ്കെടുത്തു.അന്നത്തെ ആദ്യ കഥ രുഗ്മാഗദചരിതം ആയിരുന്നു.ശ്രീ കോട്ടക്കല്‍ ചന്ദ്രശേഘരവാര്യര്‍ രുഗ്മാഗദവേഷമിട്ടു.ശ്രീ കോട്ടക്കല്‍ ശംഭുഎബ്രാന്തിരി ആയിരുന്നു മോഹിനി.ഈ രംഗത്തില്‍ മേളം ശ്രീ കലാ:വിജയക്യഷ്ണന്‍(ചെണ്ട),കലാ:ശങ്കരവാര്യര്‍(മദ്ദളം) ശ്രീ കോട്ടക്കല്‍ മനീഷ് രാമനാധന്‍(ഇടക്ക) എന്നിവര്‍ ചേര്‍ന്ന്‍ കൈകാര്യം ചെയ്തു.ശ്രീ പെരിയാരംപറ്റ ദിവാകരന്‍,ശ്രീ കോട്ടക്കല്‍സുനില്‍ എന്നിവര്‍ ബ്രാഹ്മണവേഷത്തിലും ശ്രീ സി.എം.ഉണ്ണിക്യഷ്ണന്‍ സന്യാസിവേഷത്തിലുമാണ് അരങ്ങിലെത്തിയത്.ശ്രീ സി.എം.ഉണ്ണിക്യഷ്ണന്‍ തന്നെയായിരുന്നു സന്ധ്യാവലിയായും വേഷമിട്ടത്.ശ്രീ കോട്ടക്കല്‍ പ്രദീപ് ആണ് ധര്‍മ്മാഗദനായി വന്നത്. ശ്രീ കോട്ടക്കല്‍ മനോജാണ് വിഷ്ണുവേഷമിട്ടത്.ഈ രംഗത്തിലെ മേളം ശ്രീ കലാ:ക്യഷ്ണദാസ്(ചെണ്ട),ശ്രീ സദനം ശ്രീധരന്‍(മദ്ദളം),മനീഷ്(ഇടക്ക) എന്നിവര്‍ ചേര്‍ന്നായിരുന്നു.ഈ കഥക്ക് സംഗീതം ശ്രീ കലാനിലയം ഉണ്ണിക്യഷ്ണന്‍,കലാ:ബാബു നന്വൂതിരി എന്നിവര്‍ ചേര്‍ന്നായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ