കോട്ടക്കല്‍ വിശ്വംഭരക്ഷേത്ര ഉത്സവം(2)

02-04-08ന് കിര്‍മ്മീരവധത്തിനു ശേഷം കീചകവധം(കീചകന്റെ തിരനോക്ക് മുതല്‍) കഥകളിയും നടന്നു. കഥകളിയുടെ തെക്കന്‍ ചിട്ടയില്‍ ഇന്നുള്ളവരില്‍ അഗ്രഗണ്യനായ ശ്രീ മടവൂര്‍ വാസുദേവന്‍ നായരാണ് കീചകനായെത്തിയത്. തിരനോട്ടത്തിനുശേഷം കീചകന്‍ ഇരുന്നാട്ടവും ഉണ്ടായി. ഉദ്യാനത്തില്‍ ഒരു ദിവ്യപ്രഭയോടുകൂടിയ സ്ത്രീയെ കാണുകയും കീചകന്‍ ഇത് തന്റെ സഹോദരിയുടെ തോഴിയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. അവളുടെ അങ്ങോപാഗം കണ്ട് വര്‍ണ്ണിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അവളാല്‍ കാമപരവശനായി തീര്‍ന്ന കീചകന്‍ അവളുടെ അടുത്തുപോയി അതന്റെ ആവശ്യം ധരിപ്പിക്കുകതന്നെ എന്നു തീരുമാനിച്ച് അങ്ങോട്ട് നീങ്ങുന്നു. ഇതാണ് ഇരുന്നാട്ടത്തിന്റെ ആശയം.
കീചകന്റെ പാടിപ്പദത്തില്‍ സാധാരണയായി അവതരിപ്പിക്കാറുള്ള ‘മല്ലീശരവില്ലിനോട്’ എന്നുള്ള ചരണത്തിനു പകരം “പല്ലവാഗീ,നീയിങ്ങനെ അല്ലല്‍ തേടീടാതെ, മല്ലികാക്ഷഗതേ,മമ വല്ലഭയായ് വാഴ്ക” എന്ന ചരണമാണ് ഇവിടെ അവതരിപ്പിച്ചുകണ്ടത്. ആശയപരമായി നോക്കിയാല്‍,എന്റെ ഭാര്യാപദം സ്വീകരിക്കുക എന്ന കീചകന്റെ ഇംഗിതം വെളിവാക്കുന്ന ഈ ചരണമാണ് അവതരിപ്പിക്കുവാന്‍ കൂടുതല്‍ യോജ്യം എന്നുതോന്നുന്നു. ഈ രംഗത്തിന്റെ അവസാനത്തില്‍ സൈരന്ധ്രി ഓടിപോയശേഷം, അവള്‍ കൈകൊണ്ട് പറിച്ചപുഷ്പ്പങ്ങള്‍ എടുത്ത് ശിരസാചൂടുന്ന ആട്ടത്തിലൂടെ കീചകന്റെ വിടത്വം മടവൂര്‍ നന്നായി അവതരിപ്പിച്ചു.


സൈന്ധ്രിയായി ശ്രീ കലാ:രാജശേഘരനും സുദേഷ്ണയായി ശ്രീ കോട്ടക്കല്‍ ഹരികുമാറും അരങ്ങിലെത്തി.

സഹോദരിയായ സുദേഷ്ണയോട് വല്ലവിധേനയും സൈരന്ധ്രിയേ എന്റേയടുത്തേക്ക് പറഞ്ഞയക്കണം എന്ന് പറഞ്ഞ് സ്വഭവനത്തിലെത്തി മാലിനിയെ കാണാന്‍ തയ്യാറാവുന്ന ഒരു ആട്ടവും ഉണ്ടായി. മാലിനിയെ മധുയാചനാര്‍ധം സുദേഷ്ണ കീചകസ്മീപത്തേക്ക് പറഞ്ഞയച്ചിട്ടുണ്ടെന്ന് ഒരു കിങ്കരന്‍ വന്നു കീചകനെ ധരിപ്പിക്കുന്നു. ഇതുകേട്ട കീചകന്‍ സസന്തോഷം മാലിനിയെ സ്വീകരിക്കാനായി ഒരുങ്ങുന്നു. തങ്ങള്‍ക്കായി മണിയറ ഒരുക്കുവാന്‍ ഭ്യത്യരെ ചട്ടംകെട്ടുന്നു,നന്നായി അണിഞ്ഞുരുങ്ങുന്നു. അങ്ങിനെയിരിക്കുന്വോള്‍ ‘ലേശം മദ്യം കഴിച്ചാലൊ എന്ന് തോന്നിയകീചകന്‍ ഒരു കിങ്കരനേകൊണ്ട് മദ്യം വരുത്തി 2ചഷകം പാനംചെയ്യുന്നു.മൂന്നാമതും ആവശ്യപ്പെടുന്വോള്‍ ‘മദ്യം അധികമായി തലക്കുപിടിച്ചാലൊ’ എന്ന് കിങ്കരന്‍ സംശയം പ്രകടിപ്പിക്കുന്നു. ‘ഏയ് തലക്കുപിടിക്കാനോ എനിക്കൊ’ എന്ന് പറഞ്ഞ് കിങ്കരനില്‍ നിന്നും മദ്യം ബലമായി വാങ്ങുന്നു കീചകന്‍. എന്നാല്‍, ‘വേണ്ട ഇനി ഇവന്‍ പറഞ്ഞതുപോലെ തലക്കുപിടിച്ചാല്‍ ഉദ്ദേശിച്ചകാര്യം നടക്കാതെ വരുമല്ലൊ’ എന്ന് ചിന്തിച്ചിട്ട് അതു തിരികെ നല്‍കി കിങ്കരനെ പറഞ്ഞയച്ച് മാലിനിയെ കാത്തിരിക്കുന്നു.

ഈ രംഗംങ്ങളില്‍ സംഗീതം കൈകാര്യം ചെയ്തത് ശ്രീ കോട്ടക്കല്‍ മധുവും ശ്രീ കോട്ടക്കല്‍ സുരേഷ് കുമാറും ചേര്‍ന്നായിരുന്നു. ചെണ്ടകൊട്ടിയ ശ്രീ കലാഭാരതി ഉണ്ണിക്യഷ്ണന്‍ മികച്ചപ്രകടനമാണ് കാഴ്ച്ചവെച്ചത്. ശ്രീ കലാ:നാരായണന്‍ നായര്‍ മദ്ദളംവും ശ്രീ കോട്ടക്കല്‍ മനീഷ് രാമനാധന്‍ ഇടക്കയും കൊട്ടി.

വലലനായി വേഷമിട്ടത് ശ്രീ കോട്ടക്കല്‍ മുരളിയായിരുന്നു.

കീചകന്റെ മരണഭാഗം അത്ര അനുഭവത്തായി തോന്നിയില്ല.ഈ ഭാഗത്തെ പാട്ട് ശ്രീ കോട്ടക്കല്‍ മധുവും ശ്രീ കോട്ടക്കല്‍ വേങ്ങേരി നാരായണന്‍ നന്വൂതിരിയും ചേര്‍ന്നായിരുന്നു. ചെണ്ട ശ്രീ കലാഭാരതി ഉണ്ണിക്യഷ്ണനും ഇടക്ക ശ്രീ കോട്ടക്കല്‍ മനീഷ് രാമനാധന്‍ മദ്ദളം ശ്രീ കപ്ലിങ്ങാട് നാരായണന്‍ നന്വൂതിരിയും ആണ്കൊട്ടിയിരുന്നത്.

സാധാരണയായി പതിവില്ലാത്ത,കീചകന്റെ വധത്തിനുശേഷം ഉപകീചകന്റെ ഭാഗവും ഇവിടെ ഉണ്ടായി.നാട്ട്യശാലയില്‍ കീചകന്‍ മരിച്ചുകിടക്കുന്നതായും സൈരന്ധ്രി സമീപത്തിരുന്ന്‍ കരയുന്നതായും കണ്ട ഒരു കാവല്‍ക്കാരന്‍(ഭീരു വേഷം) ഈ വിവരം കീചകന്റെ അനുജന്മാരായ ഉപകീചകന്മാരില്‍ പ്രധാനിയെ അറിയിക്കുന്നു. ഈ രംഗത്തിനു മുന്‍പായി ചുവന്നതാടിയുടേയും(ഉപകീചകന്‍), ഭീരുവിന്റേയും തിരനോക്കും ഉണ്ടായി.ശ്രീ കോട്ടക്കന്‍ കേശവന്‍ എബ്രാന്തിരിയായിരുന്നു ഉപകീചകനായെത്തിയിരുന്നത്.

സാധാരണ ഭീരുവേഷങ്ങള്‍ മറ്റു കഥകളിവേഷങ്ങളില്‍ നിന്നും വെത്യസ്തമായി മുദ്രകൂടാതെ സംസാരിക്കുന്നതായുംകാണാറുണ്ട്. എന്നാല്‍ ഇവിടുത്തെ ഭീരു സംസാരം തീരെയില്ലാതെ മുദ്രയിലൂടെ തന്നെ ആശയവിനിമയം നടത്തുന്നതായാണ് കാണാന്‍ കഴിഞ്ഞത്.

വാര്‍ത്തയറിഞ്ഞ് ഉപകീചകന്‍ കാവല്‍ക്കാരനേയും കൂട്ടി നാട്യശാലയിലെത്തി കീചകശരീരത്തിനടുത്തിരുന്നുകരയുന്ന സൈരന്ധ്രിയെ കാണുന്നു. തന്റെ ജേഷ്ടന്റെ മരണത്തിന് കാരണക്കാരിയായ ഇവളേയും ജേഷ്ടസമീപം അയക്കാം എന്നു പറഞ്ഞ് ഉപകീചകന്‍, സൈരന്ധ്രിയെ കീചകന്റെ ശരീരത്തിനോട് ചേര്‍ത്ത് കെട്ടി സമശാനത്തിലേക്ക് കൊണ്ടുപോകുന്നു. ഈ സമയം വലലവേഷധാരിയായ ഭീമസേനന്‍ അവിടെ എത്തി സൈരന്ധ്രിയെ രക്ഷിക്കുന്നു. ഉപകീചകനെ മരം പിഴുതെടുത്ത് അടിച്ചുകൊല്ലുന്നു.

വലലനായെത്തിയ മുരളി അന്ത്യരംഗത്ത് എന്താണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് വ്യക്തമായി മനസ്സിലാക്കാതെയാണ് അരങ്ങത്തെത്തിയത് എന്ന് തോന്നി. വലലന്‍ പ്രവേശിച്ച ഉടന്‍ തന്നെ സൈരന്ധ്രിയെ രക്ഷിച്ച് പറഞ്ഞയക്കുകയാണ് വേണ്ടത്. ഇതിനു പകരം ഉപകീചകനുമായി വാഗ്വാദം നടത്തിനില്‍ക്കുകയാണ് മുരളിചെയ്യുന്നത് കണ്ടത്.

ഈ രംഗങ്ങളിലെ പാട്ട് ശ്രീ കോട്ടക്കല്‍ വെങ്ങേരി നാരായണന്‍ നന്വൂതിരിയും ശ്രീ കോട്ടക്കല്‍ സന്തോഷും ചേര്‍ന്നും, ചെണ്ട ശ്രീ കോട്ടക്കല്‍ പനമണ്ണ ശശിയും കോട്ടക്കല്‍ മനീഷ് രാമനാധനും ചേര്‍ന്നും മദ്ദളം ശ്രീ കോട്ടക്കല്‍ സുഭാഷും ശ്രീ കോട്ടക്കല്‍ പ്രതീഷും ചേര്‍ന്നും കൈകാര്യം ചെയ്തു.
ഈ ദിവസത്തെ ചുട്ടി ശ്രീ കലാ:ശിവരാമന്‍,ശ്രീ ആര്‍.എല്‍.വി. സോമദാസ് തുടങ്ങിയവരും അണിയറ ശ്രീ അപ്പുണ്ണിത്തരകന്‍,ശ്രീ കുഞ്ഞുരാമന്‍ തുടങ്ങിയവരും കൈകാര്യം ചെയ്തു.
ഈ കളിയെക്കുറിച്ചുള്ള മറ്റൊരു ആസ്വാദനം ഇവിടെ വായിക്കാം.

2 അഭിപ്രായങ്ങൾ:

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

02-04-08ന് കിര്‍മ്മീരവധത്തിനു ശേഷം കീചകവധം(കീചകന്റെ തിരനോക്ക് മുതല്‍) കഥകളിയും നടന്നു.
കഥകളിയുടെ തെക്കന്‍ ചിട്ടയില്‍ ഇന്നുള്ളവരില്‍ അഗ്രഗണ്യനായ ശ്രീ മടവൂര്‍ വാസുദേവന്‍ നായരാണ്
കീചകനായെത്തിയത.സൈന്ധ്രിയായി ശ്രീ കലാ:രാജശേഘരനും സുദേഷ്ണയായി ശ്രീ കോട്ടക്കല്‍ ഹരികുമാറും അരങ്ങിലെത്തി.
ഈ രംഗംങ്ങളില്‍ സംഗീതം കൈകാര്യം ചെയ്തത് ശ്രീ കോട്ടക്കല്‍ മധുവും ശ്രീ കോട്ടക്കല്‍ സുരേഷ് കുമാറും
ചേര്‍ന്നായിരുന്നു. ചെണ്ടകൊട്ടിയ ശ്രീ കലാഭാരതി ഉണ്ണിക്യഷ്ണന്‍ മികച്ചപ്രകടനമാണ് കാഴ്ച്ചവെച്ചത്.
ശ്രീ കലാ:നാരായണന്‍ നായര്‍ മദ്ദളംവും ശ്രീ കോട്ടക്കല്‍ മനീഷ് രാമനാധന്‍ ഇടക്കയും കൊട്ടി.
വലലനായി വേഷമിട്ടത് ശ്രീ കോട്ടക്കല്‍ മുരളിയായിരുന്നു.ഈ ഭാഗത്തെ പാട്ട് ശ്രീ കോട്ടക്കല്‍ മധുവും
ശ്രീ കോട്ടക്കല്‍ വേങ്ങേരി നാരായണന്‍ നന്വൂതിരിയും ചേര്‍ന്നായിരുന്നു. ചെണ്ട ശ്രീ കലാഭാരതി
ഉണ്ണിക്യഷ്ണനും ഇടക്ക ശ്രീ കോട്ടക്കല്‍ മനീഷ് രാമനാധന്‍ മദ്ദളം ശ്രീ കപ്ലിങ്ങാട് നാരായണന്‍ നന്വൂതിരിയും
ആണ്കൊട്ടിയിരുന്നത്.സാധാരണയായി പതിവില്ലാത്ത,കീചകന്റെ വധത്തിനുശേഷം ഉപകീചകന്റെ ഭാഗവും ഇവിടെ ഉണ്ടായി.
നാട്ട്യശാലയില്‍ കീചകന്‍ മരിച്ചുകിടക്കുന്നതായും സൈരന്ധ്രി സമീപത്തിരുന്ന്‍ കരയുന്നതായും കണ്ട ഒരു
കാവല്‍ക്കാരന്‍(ഭീരു വേഷം) ഈ വിവരം കീചകന്റെ അനുജന്മാരായ ഉപകീചകന്മാരില്‍ പ്രധാനിയെ
അറിയിക്കുന്നു. ഈ രംഗത്തിനു മുന്‍പായി ചുവന്നതാടിയുടേയും(ഉപകീചകന്‍), ഭീരുവിന്റേയും തിരനോക്കും
ഉണ്ടായി.ശ്രീ കോട്ടക്കന്‍ കേശവന്‍ എബ്രാന്തിരിയായിരുന്നു ഉപകീചകനായെത്തിയിരുന്നത്. വാര്‍ത്തയറിഞ്ഞ് ഉപകീചകന്‍ കാവല്‍ക്കാരനേയും കൂട്ടി നാട്യശാലയിലെത്തി
കീചകശരീരത്തിനടുത്തിരുന്നുകരയുന്ന സൈരന്ധ്രിയെ കാണുന്നു. തന്റെ ജേഷ്ടന്റെ മരണത്തിന്
കാരണക്കാരിയായ ഇവളേയും ജേഷ്ടസമീപം അയക്കാം എന്നു പറഞ്ഞ് ഉപകീചകന്‍, സൈരന്ധ്രിയെ
കീചകന്റെ ശരീരത്തിനോട് ചേര്‍ത്ത് കെട്ടി സമശാനത്തിലേക്ക് കൊണ്ടുപോകുന്നു. ഈ സമയം
വലലവേഷധാരിയായ ഭീമസേനന്‍ അവിടെ എത്തി സൈരന്ധ്രിയെ രക്ഷിക്കുന്നു. ഉപകീചകനെ മരം
പിഴുതെടുത്ത് അടിച്ചുകൊല്ലുന്നു.രംഗങ്ങളിലെ പാട്ട് ശ്രീ കോട്ടക്കല്‍ വെങ്ങേരി നാരായണന്‍ നന്വൂതിരിയും ശ്രീ കോട്ടക്കല്‍ സന്തോഷും ചേര്‍ന്നും, ചെണ്ട ശ്രീ കോട്ടക്കല്‍ പനമണ്ണ ശശിയും കോട്ടക്കല്‍ മനീഷ് രാമനാധനും ചേര്‍ന്നും മദ്ദളം ശ്രീ കോട്ടക്കല്‍ സുഭാഷും ശ്രീ കോട്ടക്കല്‍ പ്രതീഷും ചേര്‍ന്നും കൈകാര്യം ചെയ്തു.ഈ ദിവസത്തെ ചുട്ടി ശ്രീ കലാ:ശിവരാമന്‍,ശ്രീ ആര്‍.എല്‍.വി. സോമദാസ് തുടങ്ങിയവരും അണിയറ ശ്രീ അപ്പുണ്ണിത്തരകന്‍,ശ്രീ കുഞ്ഞുരാമന്‍ തുടങ്ങിയവരും കൈകാര്യം ചെയ്തു.

AMBUJAKSHAN NAIR പറഞ്ഞു...

Mani,
Your write up regarding Keechakavadham at Kottakkal is very nice to read. You carefully watched the difference of attam of Madavur from other artists.
C.Ambujakshan Nair