കോട്ടക്കല്‍ വിശ്വഭരക്ഷേത്രോത്സവം(6)

കോട്ടക്കല്‍ വിശ്വഭരക്ഷേത്രോത്സവത്തിന്റെ അഞ്ചാമുത്സവദിവസമായിരുന്ന 05/04/08നും രാത്രി 12മുതല്‍ കഥകളി നടന്നു.ദക്ഷയാഗം(സന്വൂര്‍ണ്ണം) ആയിരുന്നു അന്നത്തെ കഥ. ദക്ഷനും പത്നിവേദവല്ലിയും തങ്ങളുടെഉദ്യാനത്തില്‍ കാമോദീപകരായി സല്ലപിക്കുന്ന ആദ്യ രംഗത്തോടെ കളി ആരംഭിച്ചു. കാമോദരി രാഗത്തിലും പതിഞ്ഞചെന്വട താളത്തിലുമുള്ള “പൂന്തേന്‍ വാണീ ശ്ര്യണു മമ വാണീ, പൂവണി, ഘനവേണീ” എന്ന ദക്ഷന്റെ ശ്ര്യഗാരപ്പദം(പതിഞ്ഞപദം) ആണ് ഈ രംഗത്തില്‍ പ്രധാനം. പതിഞ്ഞ ‘കിടതകതാമോടുകൂടിയുള്ള‘ പ്രവേശം, നായികയെ നോക്കിക്കാണല്‍, പല്ലവിക്കുശേഷം കലാശത്തിനുമുന്‍പായി ചെറിയൊരു ആട്ടം,പദാവസാനത്തിലെ ‘ഇരട്ടി‘ ഇങ്ങിനെ ഒരു തികഞ്ഞ പദിഞ്ഞപദത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉള്‍ക്കൊള്ളുന്നതാണീ പദം. കിര്‍മ്മീരവധത്തിലെ ‘ബാലേകേള്‍’ എന്ന പതിഞ്ഞപദത്തിന്റെ സന്വ്യദായം തന്നെയാണ് ഇതിന്റെയും ചിട്ട. ബാലേകേളിന്റെ സ്തായീരസം കരുണവും പൂന്തേന്‍‌വാണിയുടേത് ശ്ര്യഗാരവുമാണെന്നുള്ള വ്യത്യാസമേഉള്ളു. ഇവിടെ അദ്യദക്ഷനായി അഭിനയിച്ച ശ്രീ കലാ:ബാലസുബ്രഹ്മണ്യന്‍ വളരെ ഭംഗിയായി ഈ പദം അഭിനയിച്ചു. ബാലസുബ്രഹ്മണ്യന്റെ കലാശങ്ങളുടെ വ്യത്തിയും മനോഹാരിതയും പറഞ്ഞറിക്കുക പ്രയാസമാണ് അത് കണ്ടുതന്നെ മനസ്സിലാക്കണം. ശ്രീ കോട്ട:സി.എം.ഉണ്ണിക്യഷ്ണനായിരുന്നുവേദവല്ലി.പൂന്തേന്‍‌വാണിയെ തുടര്‍ന്ന് “സന്തോഷം തേ മനതാരില്‍” എന്നുതുടങ്ങുന്ന വേദവല്ലിയുടെ മറുപടിപ്പദമാണ്. അതിനുശേഷം ചെറിയ ഒരു മനോധര്‍മ്മാട്ടവുണ്ട്. ആകാശത്തില്‍ ഉദിച്ചുവന്ന ചന്ദ്രനെ കാട്ടിക്കോണ്ട് ദക്ഷന്‍ വേദല്ലിയോട് പറയുന്നു. “ബ്രഹ്മാവ് നിന്റെ മുഖത്തിനു തുല്യമായി ചന്ദ്രബിബം സ്യഷ്ടിച്ചുകൊണ്ടിരിക്കെ, ചന്ദ്രരശ്മികളാല്‍ ബ്രഹ്മദേവന്‍ ഇരിക്കുന്ന താമരപ്പൂവ് കൂന്വിപോയി. താമരയില്‍അകപ്പെട്ടുപോയതിനാല്‍ ബ്രഹ്മാവിന് ചന്ദ്രബിബത്തിന്റെ മിനുക്കുപണികള്‍ പൂര്‍ത്തിയാക്കാനായില്ല. അതിനാല്‍ചന്ദ്രബിംബം ഭവതിയുടെ മുഖത്തിന്റെയത്ര സുന്ദരമല്ല.” തുടര്‍ന്ന് ചന്ദ്രനോട് പറയുന്നു.”ഹേ ചന്ദ്രാ നിനക്ക് എന്റെപത്നിയുടെ മുഖത്തിന്റെയത്ര കാന്തിയില്ല. അതുണ്ടാവണമെങ്കില്‍ നീ പോയി കടലില്‍ കുളിച്ച് വ്യത്തിയായി,പാരിജാതപുഷ്പങ്ങളുടെ സൌരഭ്യങ്ങളും അണിഞ്ഞ് നോക്കു.” ഈ സമയം ചന്ദ്രന്‍ ആകാശത്തെ കാര്‍മേഘത്താല്‍ മറയ്ക്കപ്പെടുന്നു. ഇതുകണ്ട് ദക്ഷന്‍ പറയുന്നു “ഭവതിയുടെ മുഖസൌന്തര്യം കണ്ടിട്ടും എന്റെ വചനം കേട്ടിട്ടും ചന്ദ്രന്‍ നാണിച്ച് കാര്‍മ്മേഘക്കൂട്ടത്തില്‍ പോയി മറഞ്ഞു.”ഇതാണ് ഇവിടുത്തെ ആട്ടം

കണ്ണിണക്കാനന്ദം നല്‍കുന്ന കാളിന്ദീ തീരത്തെത്തിയ ദക്ഷനും പത്നിക്കും ശങ്കരന്റെപ്രണയിനെയെ മകളായി ലഭിക്കുന്നഭാഗമാണിതിലെ രണ്ടാം രംഗം. കല്യാണിരാഗത്തിലും ചെന്വടതാളത്തിലുമുള്ള “കണ്ണിണക്കാന്ദം നല്‍കീടുന്നു പാരം” എന്ന ദക്ഷന്റെപദമാണ് ഈ രംഗത്തിലാദ്യം. ഈ പദത്തിനൊടുവില്‍ കാളിന്ദീനദിയില്‍ ഒരു താമരയിലയില്‍ ശരത്ക്കാല ചന്ദ്രന്റെ ശോഭയോടുകൂടിയ ഒരു ശംഖ് കണ്ട്,ദക്ഷന്‍ അതുചെന്ന് എടുക്കുന്നു.അപ്പോഴേക്കും അതൊരു പെണ്‍ശിശുവായി മാറുന്നു. അത്ഭുതപ്പെട്ട ദക്ഷന്‍ പിന്നീട്, ഭാഗ്യാതിരേകത്താല്‍ ശങ്കരസ്യപ്രണയിനി മകളായി വന്നുചേര്‍ന്നിരിക്കുകയാണെന്ന് മനസ്സിലാക്കുന്നു. കുട്ടിയെ ഭാര്യയുടെ കൈയ്യിലേല്‍പ്പിച്ചിട്ട് വാത്സല്യത്തോടെ പറയുന്ന പദമാണ് തുടര്‍ന്ന്. ഇവിടെ കുട്ടിയെ പത്നിയുടെ കൈകളില്‍ കൊടുത്തപ്പോള്‍ ദക്ഷന്‍, വേദവല്ലി കുട്ടിയേതാഴേക്കിടുമെന്ന് ഭയക്കുന്നതായും! ‘കുട്ടിയേ സൂക്ഷിച്ച് പിടിക്കുക’എന്ന് നിര്‍ദ്ദേശിക്കുന്നതായും ആടിക്കണ്ടു. ഈ തമാശ ഈ സന്ദര്‍ഭത്തിനും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും ഉചിതമായി തോന്നിയില്ല.
ഈ രംഗത്തിന്റെ അവസാനത്തില്‍, “നീലാകാശത്തെ വെള്ളിനക്ഷത്രംകണക്കെ കാളിന്ദീനദിയില്‍ വിളങ്ങിയിരുന്ന ശംഖില്‍നിന്നും ഇങ്ങിനെ ഒരു പുത്രിയെ ലഭിക്കുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ല, ഇനി ഇവളെ സ്നേഹത്തോടെ വളര്‍ത്തി വലുതാക്കുകതന്നെ.ഭാവിയില്‍ ഇവള്‍ ശിവന്റെ പത്നിയായി തീരും.“എന്ന ഒരു ലഘുവായ മനോധമ്മാട്ടവും ഉണ്ടായി.

ഈ രംഗങ്ങളില്‍ ശ്രീ കോട്ട:പരമേശ്വരന്‍ നന്വൂതിരിയും ശ്രീ കോട്ടക്കല്‍ മധും ചേര്‍ന്നുള്ള പാട്ടും വളരേനന്നായിരുന്നു.അശാനോപ്പം പാടുന്വോള്‍ വളരെ സന്വ്യദായാധിഷ്ടിതമായാണ് മധുപാടുന്നത് കേട്ടത്. ഇത്ര കഴിവും നന്നായി പാടാനറിയാവുന്നയാളുമായ മധു പൊന്നാനിപ്പാട്ടുകാരനാവുന്വോഴേക്കും എന്തൊക്കെയൊ പുതുമകാണിക്കാനുള്ള വ്യഗ്രതയില്‍ ഇതൊക്കെ വിട്ടുപോകുന്നുവെന്നാണ് തോന്നുന്നത്. ഈ ഭാഗത്ത് മേളം കൈകാര്യം ചെയ്തിരുന്ന ശ്രീ കലാനിലയം കുഞ്ചുണ്ണിയും(ചെണ്ട), ശ്രീ കലാ: ഈശ്വരവാര്യരും(മദ്ദളം) നല്ല പ്രകടനമാണ് കാഴ്ച്ചവെയ്ച്ചത്. ചുരുക്കത്തില്‍ ഈ ക്കൊല്ലത്തെ കോട്ടക്കല്‍ കളികളില്‍ ആസ്വാദകര്‍ക്ക് ഏറ്റവുംത്യപ്തിയും സന്തോഷവും നല്‍കിയത് ദക്ഷയാഗമാദ്യഭാഗമായിരുന്നു എന്ന് നിസംശയം പറയാം.

ശ്രീ കോട്ട:വാസുദേവന്‍ കുണ്ഡലായരാണ് സതിവേഷത്തിലെത്തിയത്. സ്വതേതന്നെ ആളേകണ്ടാലുള്ള ഭംഗി വേഷംകെട്ടിയാല്‍ ഇല്ലാത്ത ഇദ്ദേഹത്തിന്റെ മുഖംതേപ്പിലെ അശ്രദ്ധകൂടിയായപ്പോള്‍ വേഷസൌന്ദര്യം നന്നേകുറവായി തോന്നി. വടുവായിവേഷമിട്ടത് ശ്രീ കോട്ട:എം.എന്‍.മുരളിയായിരുന്നു.

ഈ രംഗത്തിലെ പാട്ട് ശ്രീ കലാ:നാരായണന്‍ നന്വൂതിരിയും ശ്രീ കോട്ട: ക്യഷ്ണകുമാരന്‍ രാജയും ചേര്‍ന്നായിരുന്നു. ശ്രീ കോട്ട:രമേശന്‍മദ്ദളം കോട്ടിയപ്പോള്‍ ശ്രീ കോട്ട:മനീഷ് രാമനാധന്‍ ഇടക്കയും ചെണ്ടയും കൈകാര്യംചെയ്തു.

രണ്ടാം ദക്ഷനായെത്തിയ ശ്രീ സദനം ഹരികുമാര്‍ ആട്ടത്തിലും കലാശത്തിലും വേണ്ടത്ര നിലവാരം പുലര്‍ത്തികണ്ടില്ല.

ഇന്ദ്രനായി ശ്രീ കോട്ട:ഹരികുമാറും നന്ദികേശ്വരനായി ശ്രീ കോട്ട:എ ഉണ്ണിക്യഷ്ണനും

ദധീചിയായി കോട്ട:എം.എന്‍.മുരളിയും വേഷമിട്ടിരുന്നു.
രണ്ടാം ദക്ഷന്റെ ഏറ്റവും പ്രധാന പദമായ ‘അറിയാതെ‘യുടെ ചരണങ്ങള്‍ പലതും വിട്ട് ഈ ഭാഗം വളരേവേഗത്തില്‍ കഴിച്ചുകൂട്ടുന്നതായാണ് കണ്ടത്. ഈ രംഗങ്ങളില്‍ പാട്ട് കലാ:നാരായണന്‍ നന്വൂതിരിയും കലാനിലയം രാജീവനും ചേര്‍ന്നായിരുന്നു. ഈ ഭാഗത്തൊക്കെ പാട്ടില്‍ വേണ്ടത്ര ആര്‍ജ്ജവംപോരായ്ക കൊണ്ടും, ചേണ്ടകൊട്ടിയ ശ്രീ വാഴേങ്കിട ക്യഷ്ണദാസിന്റെ കൊട്ടിന് കനം പോരായ്കകൊണ്ടും ഈ ഭാഗം ഒട്ടും സുഖകരമായില്ല.ശ്രീ കോട്ട:രാധാക്യഷ്ണനായിരുന്നു മദ്ദളം.
ശ്രീ കലാ:ബാലക്യഷ്ണനായിരുന്നു ശിവനായെത്തിയത്.

ദക്ഷന്‍ സതിയേപ്പറ്റി പറയുന്വോളെല്ലാം എന്തോ ഉരുളകൊടുത്തു വളര്‍ത്തിയകാര്യം വീണ്ടും വീണ്ടും സൂചിപ്പിച്ചിരുന്നു. ‘താഴത്തുവെയ്ക്കാതെ തലയിലും വെയ്ക്കാതെ,ക്കാക്കയേയും പൂച്ചയേയും മാനത്ത് അന്വിളിമാംനേയും കാട്ടി മാമുകൊടുത്ത് വളര്‍ത്തി നിന്നെ’ എന്ന് ദക്ഷന്‍ പറയുന്നതുകണ്ടിട്ട് ‘പൂതപ്പാട്ടിലെ വരികളാണ്’ ഓര്‍മ്മവന്നത്!. ‘യാഗശാലയില്‍ നിന്നു പോകാ’ എന്ന പദത്തിനൊടുവില്‍ ദക്ഷനെടുത്ത കലാശം എന്താണെന്ന് മനസ്സിലായില്ല.കഥകളിയില്‍ തന്നെ ആദ്യമായിട്ടാണ് ഇങ്ങിനെയൊന്ന് കാണുന്നത്. യാഗശാലയില്‍ നിന്നും സതിയെ പുറത്താക്കിയ ദക്ഷന്‍ ആനതേര്‍കുതിരപ്പടകളെ ഒരുക്കി പടപ്പുറപ്പാട് പോലെ തയ്യാറാവുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. ദക്ഷന്‍ യാഗം നടത്താനാണോ യുദ്ധം ചെയ്യാന്നാണോ തയ്യാറാവുന്നതെന്ന് സംശയം തോന്നി.

യാഗശാലയില്‍ നിന്നും പിതാവിറക്കിവിട്ടതിനാല്‍ തിരിച്ച് പതീസമീപം എത്തിയ സതി മുടിമുന്‍പോട്ടിട്ടിരിക്കുന്നത് കണ്ടു. ഇതു ശരിയായി തോന്നിയില്ല.


ഈ ഭാഗത്തെ സംഗീതം ശ്രീ കോട്ട:സുരേഷും ശ്രീ കോട്ട:സന്തോഷും ചേര്‍ന്നും മേളം വാഴേങ്കിട ക്യഷ്ണദാസും കോട്ട:രമേശനും ചേര്‍ന്നുമായിരുന്നു.

ശ്രീ നെല്ലിയോട് വാസുദേവന്‍ ന്വൂതിരി വീരഭദ്രനായും


ശ്രീ കോട്ട:ഹരീശ്വരന്‍ ഭദ്രകാളിയായും

ശ്രീ കോട്ട:മനോജ്, ശ്രീ കോട്ട:പ്രദീപ്,ശ്രീ കോട്ട: ബാലനാരായണന്‍,ശ്രീ കോട്ട: ക്യഷ്ണദാസ്,ശ്രീ കോട്ട: ഷിജിത്ത് എന്നിവര്‍ ഭൂതഗണങ്ങളായും ശ്രീ കോട്ട: ഹരികുമാര്‍, ശ്രീ കോട്ട: സി.എം.ഉണ്ണിക്യഷ്ണന്‍, ശ്രീ കോട്ട: സുനില്‍ എന്നിവര്‍ പൂജാബ്രാഹ്മണരായും അരങ്ങിലെത്തി. ഭദ്രകാളിയുടെ മുഖം തേയ്പ് സാധാരണ കറുപ്പില്‍ വെള്ള അരിക്കുത്തുകളിട്ടാണ് കാണാറ്,ചിലര്‍ പച്ചകലര്‍ന്ന നീലനിറത്തിലും എഴുതികണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ചുവപ്പുനിറത്തിലാണ് ഭദ്രകാളിയുടെ മുഖംതേയ്പ് കണ്ടത്. ഇത് തീരേ യോജിപ്പായി തോന്നിയില്ല.വീരഭദ്രാദികള്‍ എത്തി ദക്ഷന്റെ യാഗശാല തകര്‍ക്കുന്നതായ രംഗം അവതരിപ്പിച്ചത് അത്യന്തം വഷളായി തോന്നി. സാധാരണ അപ്രധാകഥാപാത്രങ്ങളായികാണുന്ന പൂജാബ്രാഹ്മണരും ഭൂതഗണങ്ങളും പ്രധാനികളായി മാറുന്നതായി തോന്നി.പ്രധാനകഥാപാത്രങ്ങളായ ദക്ഷനോ വീരഭദ്രനോ ഇവരുടെ ബഹളങ്ങള്‍ക്കിടയില്‍ ഒന്നും നേരാംവണ്ണം ആടാനൊ,ആടുന്നത് ശ്രദ്ധിക്കാന്‍ കാണികള്‍ക്കൊ സാധിച്ചില്ല.വെഷക്കാരുടേയും മേളക്കാരുടേയും ബാഹുല്യം മൂലം വീരഭദ്രനൊ ദക്ഷനൊ ശരിക്കൊരു കലാശം ചവിട്ടാനുള്ള സ്തലവും അരങ്ങത്ത് കമ്മിയായിരുന്നു.

ഈ ഭാഗത്ത് കലാ:കുഞ്ചുണ്ണി,കോട്ട: പ്രസാദ്, കോട്ട:ശശി,കോട്ട:മനീഷ് എന്നിവര്‍ ചെണ്ടയിലും കോട്ട:രവി,കോട്ട:രാധാക്യഷ്ണന്‍,കോട്ട:പ്രതീഷ്,കോട്ട:സുഭാഷ്,കോട്ട:ശബരീഷ് എന്നിവര്‍ മദ്ദളത്തിലും മേളം പകര്‍ന്നു. ഇത്രപേര്‍ചേര്‍ന്നുള്ള മേളം ശബ്ദബഹളം മാത്രമാണ്, ഇതിന്റെ ആവശ്യമില്ല എന്ന് തോന്നി.തന്നയുമല്ല ഇത്രപേര്‍ ഉണ്ടായിട്ടും അവര്‍തമ്മിലുള്ള യോജിപ്പുകുറവിനാല്‍ നെല്ലിയോടിന് കലാശംചവിട്ടാന്‍ പാകത്തിന് കൊട്ട്നന്നായിവന്നിരുന്നില്ല.

ശിവാനുഗ്രഹത്താല്‍ അജശിരസ് വെച്ച് ജീവിക്കപ്പെട്ട ദക്ഷന്‍ ശിവനെ സ്തുതിക്കുന്നതായ അവസാനരംഗത്തില്‍,സാധാരണ പദാന്ത്യത്തില്‍ ദക്ഷന്‍ ശിന്റെകാല്‍ക്കല്‍ വന്നിരിക്കുന്നതായും ശിവന്‍ ഇരുന്നുകൊണ്ട്തന്നെ മറുപടി പദം ആടുന്നതായുമാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ഇവിടെ ദക്ഷന്‍ ശിവസമീപം ഇരുന്നതുമില്ല, ശിവന്‍ എഴുന്നേറ്റ് നിന്നുകൊണ്ടാണ് പദം ആടുന്നത് കണ്ടതും.

ഈരംഗങ്ങളിലും സംഗീതം ശ്രീ കോട്ട:സുരേഷും ശ്രീ കോട്ട:സന്തോഷും ചേര്‍ന്നായിരുന്നു.
ഈ ദിവസത്തെ ചുട്ടി കലാകാരന്മാര്‍ ശ്രീ കോട്ട:രാമചന്ദ്രന്‍,ശ്രീ കോട്ട:സതീശന്‍,ശ്രീ മാര്‍ഗ്ഗി രവീന്ദ്രന്‍ പിള്ള,ശ്രീ കോട്ട: ശ്രീനിവാസന്‍ എന്നിവരായിരുന്നു.ശ്രീ അപ്പുണ്ണിതരകന്‍,കുഞ്ഞിരാമന്‍ മുതല്‍പ്പെരാണ് അണിയറ കൈകാര്യം ചെയ്തിരുന്നത്.

3 അഭിപ്രായങ്ങൾ:

മണി പറഞ്ഞു...

കോട്ടക്കല്‍ വിശ്വഭരക്ഷേത്രോത്സവത്തിന്റെ അഞ്ചാമുത്സവദിവസമായിരുന്ന 05/04/08നും രാത്രി 12മുതല്‍ കഥകളി നടന്നു.ദക്ഷയാഗം(സന്വൂര്‍ണ്ണം) ആയിരുന്നു അന്നത്തെ കഥ. ഈ രംഗങ്ങളില്‍ ശ്രീ കോട്ട:പരമേശ്വരന്‍ നന്വൂതിരിയും ശ്രീ കോട്ടക്കല്‍ മധും ചേര്‍ന്നുള്ള പാട്ടും വളരേനന്നായിരുന്നു.ഈ ഭാഗത്ത് മേളം കൈകാര്യം ചെയ്തിരുന്ന ശ്രീ കലാനിലയം കുഞ്ചുണ്ണിയും(ചെണ്ട),ശ്രീ കലാ: ഈശ്വരവാര്യരും(മദ്ദളം) നല്ല പ്രകടനമാണ് കാഴ്ച്ചവെയ്ച്ചത്.ശ്രീ കോട്ട:വാസുദേവന്‍ കുണ്ഡലായരാണ് സതിവേഷത്തിലെത്തിയത്. വടുവായിവേഷമിട്ടത് ശ്രീ കോട്ട:എം.എന്‍.മുരളിയായിരുന്നു.ഈ രംഗത്തിലെ പാട്ട് ശ്രീ കലാ:നാരായണന്‍ നന്വൂതിരിയുംശ്രീ കോട്ട: ക്യഷ്ണകുമാരന്‍ രാജയും ചേര്‍ന്നായിരുന്നു. ശ്രീ കോട്ട:രമേശന്‍മദ്ദളം കോട്ടിയപ്പോള്‍ ശ്രീ കോട്ട:മനീഷ് രാമനാധന്‍ ഇടക്കയും ചെണ്ടയും കൈകാര്യംചെയ്തു.ഇന്ദ്രനായി ശ്രീ കോട്ട:ഹരികുമാറും നന്ദികേശ്വരനായി ശ്രീ കോട്ട:എ ഉണ്ണിക്യഷ്ണനും ദധീചിയായി കോട്ട:എം.എന്‍.മുരളിയും വേഷമിട്ടിരുന്നു.ഈ രംഗങ്ങളില്‍ പാട്ട് കലാ:നാരായണന്‍ നന്വൂതിരിയും കലാനിലയം രാജീവനും ചേര്‍ന്നായിരുന്നു.ശ്രീ കോട്ട:രാധാക്യഷ്ണനായിരുന്നു മദ്ദളം.ശ്രീ കലാ:ബാലക്യഷ്ണനായിരുന്നു ശിവനായെത്തിയത്. ഈ ഭാഗത്തെ സംഗീതം ശ്രീ കോട്ട:സുരേഷും ശ്രീ കോട്ട:സന്തോഷും ചേര്‍ന്നും മേളം വാഴേങ്കിട ക്യഷ്ണദാസും കോട്ട:രമേശനും ചേര്‍ന്നുമായിരുന്നു.ശ്രീ നെല്ലിയോട് വാസുദേവന്‍ ന്വൂതിരി വീരഭദ്രനായും ശ്രീ കോട്ട:ഹരീശ്വരന്‍ ഭദ്രകാളിയായുംശ്രീ കോട്ട:മനോജ്, ശ്രീ കോട്ട:പ്രദീപ്,ശ്രീ കോട്ട: ബാലനാരായണന്‍,ശ്രീ കോട്ട: ക്യഷ്ണദാസ്,ശ്രീ കോട്ട: ഷിജിത്ത് എന്നിവര്‍ ഭൂതഗണങ്ങളായും ശ്രീ കോട്ട: ഹരികുമാര്‍,ശ്രീ കോട്ട: സി.എം.ഉണ്ണിക്യഷ്ണന്‍,ശ്രീ കോട്ട: സുനില്‍ എന്നിവര്‍ പൂജാബ്രാഹ്മണരായും അരങ്ങിലെത്തി.ഈ ഭാഗത്ത് കലാ:കുഞ്ചുണ്ണി,കോട്ട: പ്രസാദ്, കോട്ട:ശശി,കോട്ട:മനീഷ് എന്നിവര്‍ ചെണ്ടയിലും കോട്ട:രവി,കോട്ട:രാധാക്യഷ്ണന്‍,കോട്ട:പ്രതീഷ്,കോട്ട:സുഭാഷ്,കോട്ട:ശബരീഷ് എന്നിവര്‍ മദ്ദളത്തിലും മേളം പകര്‍ന്നു. ഈരംഗങ്ങളിലും സംഗീതം ശ്രീ കോട്ട:സുരേഷും ശ്രീ കോട്ട:സന്തോഷും ചേര്‍ന്നായിരുന്നു.ഈ ദിവസത്തെ ചുട്ടി കലാകാരന്മാര്‍ ശ്രീ കോട്ട:രാമചന്ദ്രന്‍,ശ്രീ കോട്ട:സതീശന്‍,ശ്രീ മാര്‍ഗ്ഗി രവീന്ദ്രന്‍ പിള്ള,ശ്രീ കോട്ട: ശ്രീനിവാസന്‍ എന്നിവരായിരുന്നു.ശ്രീ അപ്പുണ്ണിതരകന്‍,കുഞ്ഞിരാമന്‍ മുതല്‍പ്പെരാണ് അണിയറ കൈകാര്യം ചെയ്തിരുന്നത്.

ടുട്ട്വേട്ടന്‍ പറഞ്ഞു...

ഒരു കോട്ടക്കല്‍ കാരനായിട്ടും ഇക്കൊല്ലം ഉത്സവം കാണന്‍ കഴിയാതെ പോയ ഒരു നിര്‍ഭാഗ്യവാനാണു ഞാന്‍.............
ഏന്തായാലും നന്ദീ‍...........

nair പറഞ്ഞു...

Very very good. Your blog is very much usefull to the kathakali lovers.
C.Ambujakshan Nair