വേദിക ശില്പശാലയും കലാ:പത്മനാഭന്‍ നായര്‍ അനു:സ്മരണവും(2)

13ന് രാത്രി 8മുതല്‍ കാലകേയവധം കഥകളി അവതരിപ്പിക്കപ്പെട്ടു. കഥകളിയിലെ പുതുതലമുറക്കാരെ മാത്രമുള്‍പ്പെടുത്തിയായിരുന്നു ഈ കളി.ഇതു വളരേ നല്ല സംരംഭമായി തോന്നി. ഇവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി പോത്സാഹനം നല്‍കാനും കഥകളിയുടെ ഭാവി ഭാസുരമാക്കുവാനുമായി ഈ മാത്യക മറ്റു സ്താപനങ്ങളും അനുകരികരിക്കണമെന്നാണ് എന്റെ അഭിപ്രായം.

“ചിട്ടപ്രധാനമായ പതിഞ്ഞ പദങ്ങളാല്‍ സമ്പന്നമായ കഥയായതിനാല്‍ തന്നെ, ആസ്വാദനക്ഷമതയുടെ അളവുകോലായി ‘കിര്‍മ്മീരധം’ ആട്ടക്കഥയെ വിശേഷിപ്പിക്കാറുണ്ട്.“എന്ന് ഒരു സുഹ്യത്ത് ബ്ലോഗിലെഴുതുക്കണ്ടു. ഈ വിശേഷണം ഒന്നുകൂടി യോജിക്കുന്നത് ‘കാലകേയവധം’ ആട്ടക്കഥക്കാണെന്ന് എനിക്കു തോന്നുന്നു.കാരണം ഇതില്‍ യുദ്ധപ്പദങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാപദങ്ങളും പതിഞ്ഞകാലത്തിലുളളവയും ചിട്ടപ്രധാനമായി ആടേണ്ടവയുമാണല്ലൊ.


ശ്രീ കലാനിലയം അരവിന്ദ് ഇന്ദ്രനായും ശ്രീ ഡോ: ഇ.എന്‍.നാരായണന്‍ മാതലിയായും ശ്രീ കലാ:പ്രദീപ് ആദ്യ അര്‍ജ്ജുനനായും രംഗത്തെത്തി.പനിബാധിച്ച് ക്ഷീണിതനായിരുന്നിട്ടും പ്രദീപ് നല്ല പ്രകടനം കാഴ്ച്ചവെച്ചു.


ശ്രീ കലാ:സുബ്രഹ്മണ്യനും ശ്രീ കലാ:വിനോദും ചേര്‍ന്നായിരുന്നു പാടിയത്. ശ്രീ കലാനിലയം
രതീഷ്(ആദ്യരംഗം),ശ്രീ കലാ:ക്യഷ്ണദാസ് (രണ്ടാം രംഗം മുതല്‍) എന്നിവര്‍ ചെണ്ടയും ശ്രീ സദനം രാജന്‍ മദ്ദളവും കൈകാര്യം ചെയ്തു.


മൂന്നാം രംഗം(‘ജനക തവ’)മുതലുള്ള സംഗീതം കലാ:സുബ്രഹ്മണ്യനും ശ്രീ കലാനിലയം രാജീവനും
ചേര്‍ന്നായിരുന്നു.


നാലാം രംഗം(‘വിജയ വിജയീഭവ’) മുതലുള്ള ചെണ്ട ശ്രീ കലാ:വാരണാസി നാരായണന്‍ നന്വൂതിരിയായിരുന്നു.


ഉര്‍വശിവേഷമിട്ട ശ്രീ കലാ:ഷണ്മുഖന്‍ ചിട്ടയായ രീതിയില്‍ നല്ല ഭാവാഭിനയത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിച്ചു.


ഈ ഭാഗത്തെ സംഗീതം ശ്രീ കലാ:ബാബു നന്വൂതിരിയും കലാ:വിനോദും ചേര്‍ന്നും മദ്ദളം ശ്രീ കലാനിലയം പ്രകാശുമാണ് കൈകാര്യം ചെയ്തത്.


രണ്ടാമത്തെ അര്‍ജ്ജുനനായെത്തിയത് ശ്രീ കലാ:ഹരിനാരായണനായിരുന്നു.
ഈ രംഗത്തിലെ പാട്ട് കലാ:ബാബുവും കലാനിലയം രാജീവനും ചേര്‍ന്നായിരുന്നു. ചെണ്ട കലാനിലയം രതീഷായിരുന്നു കൊട്ടിയത്.


ഉര്‍വശിക്കുശേഷമുള്ള രംഗങ്ങളില്‍ പാട്ട് ശ്രീ കലാ: വിനോദും ശ്രീ കലാ:രഞ്ജിത്തും ചേര്‍ന്നും, ചെണ്ട
വാരണാസി നാരായണനും കലാനിലയം രതീഷ് എന്നിവര്‍ ചേര്‍ന്നും,മദ്ദളം കലാനിലയം പ്രകാശും കലാ: രാജുവും ചേര്‍ന്നും കൈകാര്യം ചെയ്തു.


നിവാതകവചനായി ശ്രീ കലാ:അരുണ്‍ വാര്യരും കാലകേയനായി ശ്രീ കലാനിലയം വിനോദും നല്ലപ്രകടനം കാഴ്ച്ചവെച്ചിരുന്നു.


ഇന്ദ്രാണി,സഖി,ഭീരു വേഷങ്ങളെല്ലാം കെട്ടിയത് ശ്രീ കലാ:എശ്വന്ത് ആയിരുന്നു.


കലാ:സുകുമാരന്‍ ചുട്ടികുത്തിയ കളിക്ക് കലാതരംഗിണി,ചെറുതുരുത്തിയുടെയായിരുന്നു കോപ്പും അണിയറയും. നിറം‌മങ്ങിയ തുണിത്തരങ്ങളും സമയാസമയത്ത് അറ്റകൂറ്റപ്പണികള്‍ ചെയ്യാത്ത കിരീടവും മെയ്‌ക്കോപ്പുകളുമായിരുന്നു കലാതരംഗിണിയുടേത്.

1 അഭിപ്രായം:

മണി പറഞ്ഞു...

13ന് രാത്രി 8മുതല്‍ കാലകേയവധം കഥകളി അവതരിപ്പിക്കപ്പെട്ടു. കഥകളിയിലെ പുതുതലമുറക്കാരെ മാത്രമുള്‍പ്പെടുത്തിയായിരുന്നു ഈ കളി.“ചിട്ടപ്രധാനമായ പതിഞ്ഞ പദങ്ങളാല്‍ സമ്പന്നമായ കഥയായതിനാല്‍ തന്നെ, ആസ്വാദനക്ഷമതയുടെ അളവുകോലായി ‘കിര്‍മ്മീരധം’ ആട്ടക്കഥയെ വിശേഷിപ്പിക്കാറുണ്ട്.“എന്ന് ഒരു സുഹ്യത്ത് ബ്ലോഗിലെഴുതുക്കണ്ടു.ഈ വിശേഷണം ഒന്നുകൂടി യോജിക്കുന്നത് ‘കാലകേയവധം’ ആട്ടക്കഥക്കാണെന്ന് എനിക്കു തോന്നുന്നു.കാരണംഇതില്‍ യുദ്ധപ്പദങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാപദങ്ങളും പതിഞ്ഞകാലത്തിലുളളവയും ചിട്ടപ്രധാനമായി ആടേണ്ടവയുമാണല്ലൊ.ശ്രീ കലാനിലയം അരവിന്ദ് ഇന്ദ്രനായും ശ്രീ ഡോ: ഇ.എന്‍.നാരായണന്‍ മാതലിയായും ശ്രീ കലാ:പ്രദീപ് ആദ്യ അര്‍ജ്ജുനനായും രംഗത്തെത്തി.പനിബാധിച്ച് ക്ഷീണിതനായിരുന്നിട്ടും പ്രദീപ് നല്ല പ്രകടനം കാഴ്ച്ചവെച്ചു.ശ്രീ കലാ:സുബ്രഹ്മണ്യനും ശ്രീ കലാ:വിനോദും ചേര്‍ന്നായിരുന്നു പാടിയത്. ശ്രീ കലാനിലയം രതീഷ്(ആദ്യരംഗം),ശ്രീ കലാ:ക്യഷ്ണദാസ് (രണ്ടാം രംഗം മുതല്‍) എന്നിവര്‍ ചെണ്ടയും ശ്രീ സദനം രാജന്‍ മദ്ദളവും കൈകാര്യം ചെയ്തു. മൂന്നാം രംഗം(‘ജനക തവ’)മുതലുള്ള സംഗീതം കലാ:സുബ്രഹ്മണ്യനും ശ്രീ കലാനിലയം രാജീവനും ചേര്‍ന്നായിരുന്നു.നാലാം രംഗം(‘വിജയ വിജയീഭവ’) മുതലുള്ള ചെണ്ട ശ്രീ കലാ:വാരണാസി നാരായണന്‍ നന്വൂതിരിയായിരുന്നു.ഉര്‍വശിവേഷമിട്ട ശ്രീ കലാ:ഷണ്മുഖന്‍ ചിട്ടയായ രീതിയില്‍ നല്ല ഭാവാഭിനയത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിച്ചു.ഈ ഭാഗത്തെ സംഗീതം ശ്രീ കലാ:ബാബു നന്വൂതിരിയും കലാ:വിനോദും ചേര്‍ന്നും മദ്ദളം ശ്രീ കലാനിലയം പ്രകാശുമാണ് കൈകാര്യം ചെയ്തത്.രണ്ടാമത്തെ അര്‍ജ്ജുനനായെത്തിയത് ശ്രീ കലാ:ഹരിനാരായണനായിരുന്നു.ഈ രംഗത്തിലെ പാട്ട് കലാ:ബാബുവും കലാനിലയം രാജീവനും ചേര്‍ന്നായിരുന്നു.ചെണ്ട കലാനിലയം രതീഷായിരുന്നു കൊട്ടിയത്.ഉര്‍വശിക്കുശേഷമുള്ള രംഗങ്ങളില്‍ പാട്ട് ശ്രീ കലാ: വിനോദും ശ്രീ കലാ:രഞ്ജിത്തും ചേര്‍ന്നും, ചെണ്ട വാരണാസി നാരായണനും കലാനിലയം രതീഷ് എന്നിവര്‍ ചേര്‍ന്നും,മദ്ദളം കലാനിലയം പ്രകാശും കലാ:രാജുവും ചേര്‍ന്നും കൈകാര്യം ചെയ്തു.നിവാതകവചനായി ശ്രീ കലാ:അരുണ്‍ വാര്യരും കാലകേയനായി ശ്രീ കലാനിലയം വിനോദും നല്ലപ്രകടനംകാഴ്ച്ചവെച്ചിരുന്നു.ഇന്ദ്രാണി,സഖി,ഭീരു വേഷങ്ങളെല്ലാം കെട്ടിയത് ശ്രീ കലാ:എശ്വന്ത് ആയിരുന്നു.സുകുമാരന്‍ ചുട്ടികുത്തിയ കളിക്ക് കലാതരംഗിണി,ചെറുതുരുത്തിയുടെയായിരുന്നു കോപ്പും അണിയറയും.