വെങ്കിടക്യഷ്ണ ഭാഗവതര്‍

കഥകളിലോകംകണ്ട എക്കാലത്തേയും മികച്ച ഗായകരില്‍ ഒരാളായിരുന്നു ശ്രീ മുണ്ടായ വെങ്കിടക്യഷ്ണ ഭാഗവതര്‍. ഈ മേടം7ന് അദ്ദേഹത്തിന്റെ 51മത് ചരമദിനമാണ്.

ഘനശാരീരം,രാഗജ്ഞാനം,തെളിഞ്ഞ കണ്ഠവും സാധകവും,കടുകട്ടിയായ താളസ്ഥിതി,അക്ഷരസ്ഫുടത ഇവയെല്ലാമാണ് ഇദ്ദേഹത്തിന്റെ പാട്ടിന്റെ പ്രത്യേകതകള്‍.

ഷൊര്‍ണ്ണൂരിനടുത്ത് മുണ്ടായഗ്രാമത്തില്‍ 1056കന്നിമാസത്തില്‍ വെങ്കിടക്യഷ്ണന്‍ ഭൂജാതനായി.1070ല്‍ ഇദ്ദേഹം മൂത്തേടത്ത് വാസുദേവന്‍ നന്വൂതിരിയുടെ ശിഷ്യനായി കഥകളിക്ക് കച്ചകെട്ടി. തുടര്‍ന്ന് കഥകളി പഠിച്ച് മൂത്തേടത്ത് കളിയോഗത്തില്‍ സ്ത്രീവേഷങ്ങള്‍ കെട്ടി വരവെ,അദ്ദേഹത്തിന്റെ സംഗീതവാസന മനസ്സിലാക്കിയ ഗുരു കഥകളി സംഗീതത്തിലും ശിക്ഷണം നല്‍കി. പിന്നീട് വെങ്കിടക്യഷ്ണന്‍ ഈകളിയോഗത്തിലെ ശിങ്കിടിപാട്ടുകാരനായി മാറി.
എന്നാല്‍ പിന്നീട് വെങ്കിടക്യഷ്ണഭാഗവതര്‍ മൂത്തേടത്ത് പാരന്വര്യത്തില്‍നിന്നും വിട്ട് ഭിന്നമായ ഒരു സംഗീതരീതി മെനഞ്ഞെടുത്തു. അനുജനും കര്‍ണ്ണാടകസംഗീതജ്ഞനുമായ രാമഭാഗവതരുമായിച്ചേര്‍ന്ന് കഥകളിസംഗീതത്തേ ശാസ്ത്രീയസംഗീതോപാധികളാല്‍ പുന:സംവിധാനം ചെയ്തു.വെങ്കിടക്യഷ്ണ ഭാഗവതര്‍ കര്‍ണ്ണാടകസംഗീതശൈലികള്‍ സാര്‍വ്വത്രീകമായി ഉപയോഗിച്ചിരിന്നു. ഭാവപ്രധാനമായിരുന്നു ഇദ്ദേഹത്തിന്റെ സംഗീതം.ആട്ടക്കഥാകാരന്‍ നിശ്ചയിച്ചിട്ടുള്ള രാഗങ്ങളെ മാറ്റിപാടുന്ന രീതി വെങ്കിടക്യഷ്ണ ഭാഗവതരോടുകൂടിയാണ് തുടങ്ങിയത്.

ചെറുപ്രായത്തില്‍ തന്നെ ചൊല്ലിയാടിക്കുവാനും അരങ്ങുനിര്‍വഹിക്കുവാനുമുള്ള പ്രാപ്തിനേടിയ വെങ്കിടക്യഷ്ണന്‍ 1078ല്‍ ഇടമന കളിയോഗത്തില്‍ പൊന്നാനി പാട്ടുകാരനായി ചേര്‍ന്നു. പിന്നീട് ഇദ്ദേഹം നെടുന്വുള്ളി,കവളപ്പാറ കളിയോഗങ്ങളിലും പ്രധാന പാട്ടുകാരനായി പ്രവര്‍ത്തിച്ചു. 1132ചിങ്ങത്തില്‍ വാതരോഗം മൂര്‍ഛിച്ച് കിടപ്പിലായ ഭാഗവതര്‍ ആവര്‍ഷം മേടം7ന് ഇഹലോകവാസം വെടിഞ്ഞു.

ഇദ്ദേഹത്തിന്റെ കാലശേഷം ശിഷ്യരില്‍പ്രധാനിയായ ശ്രീ കലാ:നീലകണ്ഠന്‍ നന്വീശന്‍ ഭാഗവതരുടെ സംഗീതരീതികള്‍ പിന്തുടര്‍ന്ന് ജനപ്രിയമാക്കി.

2 അഭിപ്രായങ്ങൾ:

മണി പറഞ്ഞു...

കഥകളിലോകംകണ്ട എക്കാലത്തേയും മികച്ച ഗായകരില്‍ ഒരാളായിരുന്നു
ശ്രീ മുണ്ടായ വെങ്കിടക്യഷ്ണ ഭാഗവതര്‍. ഈ മേടം7ന് അദ്ദേഹത്തിന്റെ 51മത്
ചരമദിനമാണ്.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL പറഞ്ഞു...

51ആം ചരമദിനം വരുന്ന അവസരത്തില്‍ ഇങ്ങനെ ഒരു അനുസ്മരണം ഉചിതം തന്നെ.