ത്യപ്പൂണിത്തുറ വ്യശ്ചികോത്സവം(4)



ത്യപ്പൂണിത്തു ശ്രീ പൂര്‍ണ്ണത്രയിശക്ഷേത്രത്തിലെ നാലാംഉത്സവദിനം (ത്യക്കേട്ടപുറപ്പാട്)ആയിരുന്ന 10/12/07ന് രാത്രി 12:30ന് കുമാരി ആര്‍ദ്രയുടെ പുറപ്പാടോടുകൂടി കഥകളി ആരംഭിച്ചു.














നളചരിതം രണ്ടാംദിവസമായിരുന്നു കഥ. ശ്രീ കോട്ടക്കല്‍ ചന്ദ്രശേഘരവാര്യര്‍ നളനായും ശ്രീ ആര്‍.എല്‍.വി.രാധാക്യഷ്ണന്‍ ദമയന്തിയായും അഭിനയിച്ചു. അദ്യരംഗത്തിലെ മനോധര്‍മ്മ ആട്ടങ്ങള്‍ വ്യത്യസ്തതപുലര്‍ത്തി.നളന്‍ ദമയന്തിയോട് പറയുന്നു- ‘രണ്ടുകാര്യങ്ങള്‍കൊണ്ടാണ് എനിക്ക് നിന്നെ ലഭിച്ചത്. ഒന്ന് എന്റെ സുക്യതം.രണ്ട് നിന്റെ ധൈര്യം.ദേവകള്‍ വരെനിന്നെയാഗ്രഹിക്കുകയും,അവരെവരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടും, അവരെയല്ലാതെ വെറും ഒരുമനുഷ്യനായ എന്നെ വരിക്കുവാന്‍ നീ കാണിച്ച ആ ധൈര്യം‘. ‘വെറും ഒരു മനുഷ്യനേയല്ലല്ലൊ, ധീരവീരനായ നളമഹാരാജാവിനേയല്ലെ ഞാന്‍ വരിച്ചത്” എന്ന് ദമയന്തി മറുപടിയും പറഞ്ഞു.വിവാഹത്തിനുമുന്‍പ് ദു:ഖിതനായിരുന്നപ്പോള്‍ ഹംസത്തിനെ സുഹ്യത്തായിലഭിച്ചതും,ഹംസം ദമയന്തിയേകാണാന്‍ പോന്നതുമായ കാര്യങ്ങള്‍ നളന്‍ പറഞ്ഞപ്പോള്‍, ഹംസം വന്ന് തന്റെ മനസ്സില്‍ നളനില്‍ ഉറപ്പിച്ച് പോന്നകാര്യങ്ങള്‍ ദമയന്തിയും, തുടര്‍ന്ന് മടങ്ങിവന്ന് സഖാവ് പറഞ്ഞകാര്യങ്ങള്‍ നളനും തുടര്‍ച്ചയായി ആടി.തുടര്‍ന്നുള്ള ഉദ്യാനവര്‍ണനയും നന്നായി.





ഈ രംഗത്തിലെ സംഗീതം ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ കോട്ടക്കല്‍ മധുവും ചേര്‍ന്നും,മേളം ശ്രീ കോട്ടക്കല്‍ പ്രസാദും(ചെണ്ട) ശ്രീ കലാ:ശശിയും(മദ്ദളം) ചേര്‍ന്നും കൈകാര്യംചെയ്തു




ശ്രീ കോട്ടക്കല്‍ ദേവദാസനായിരുന്നു കലി.താടിവേഷങ്ങളില്‍ കഴിവുതെളിയിച്ചിട്ടുള്ള ദേവദാസ് ആട്ടങ്ങള്‍ വാരിവലിച്ച് ആടി സമയംദീര്‍ഘിപ്പിച്ച് കാഴ്ച്ചക്കാരേ വിരസതപ്പെടുത്താതെ, ആടുന്നവ വ്യത്തിയില്‍ ആടിരസിപ്പിക്കുവാന്‍ ശ്രദ്ധിച്ചാല്‍ നന്നായിരുന്നു. ശ്രദ്ധിക്കേണ്ട മറ്റൊന്ന് ആട്ടങ്ങളിലെ നിലവാരമാണ്,കഥാപാത്രത്തിന്റെ നില അറിഞ്ഞ ആട്ടങ്ങള്‍ അവതരിപ്പിക്കണം. നളന് നാശംവരുത്തുവാനുള്ള വഴി പറഞ്ഞുകൊടുക്കുന്ന ദ്വാപരനോട് കലി പറയുന്നു-‘നിന്റെ ബുദ്ധി അപാരം,അതിനാല്‍ നീ നിന്റെ തലയില്‍ വെയില്‍ അടിക്കാതെ സൂക്ഷിക്കണം’-എന്ന് ഇതുപോലെ യുള്ള ഗ്രാമ്യമായ ആട്ടങ്ങള്‍ ഒഴിവാക്കണം.ഇന്ദ്രന്റെ പദം തീര്‍ന്ന ഉടനേ ഇന്ദ്രനോട് പൊയ്ക്കൊള്ളാന്‍ പറയുന്നതു കണ്ടു കലി. ഇതും ശരിയായി തോന്നിയില്ല.ഇതൊക്കെ കഥാപാത്രങ്ങളെ നന്നായി മനസ്സിലാക്കാത്തതിനാല്‍ വരുന്ന പാകപ്പിഴകളാണെന്നു തോന്നുന്നു.





ദ്വാപരവേഷം ശ്രീ ആര്‍.എല്‍.വി. സുനിലും ഇന്ദ്രന്‍,കാള എന്നീ വേഷങ്ങള്‍ ശ്രീ ആര്‍.എല്‍.വി.സുനിലും‍(പള്ളിപ്പുറം) കൈകാര്യം ചെയ്തു.


ശ്രീ കോട്ടക്കല്‍ കേശവന്റെയായിരുന്നു പുഷ്ക്കരന്‍.സാധാരണയില്‍ നിന്നും വ്യത്യസ്തമായി-കലിദ്വാപരന്മാരുടെവാക്കുകളില്‍ വിശ്വസിക്കാതെ പുഷ്ക്കരന്‍ ആദ്യം അവരെ മടക്കിയയക്കുന്നതായും,തുടര്‍ന്ന് കുറച്ചുനേരം അവര്‍ പറഞ്ഞകാര്യങ്ങള്‍ ആലോചിച്ചിട്ട്, അവരെ കൈകൊട്ടി തിരിച്ചുവിളിച്ചിട്ട് സത്യംചെയ്തുവാങ്ങുന്നതായും-ആണ് ആ ഭാഗം ആടിയത്.






ഈ രംഗങ്ങളിലെ പാട്ട് ശ്രീ കോട്ടക്കല്‍ മധുവും ശ്രീ കലാനിലയം രാജീവനും ചേര്‍ന്നും ചെണ്ട പനമണ്ണ ശശിയും, മദ്ദളം മാര്‍ഗ്ഗി രത്നാകരനും ആയിരുന്നു.



കളി വളരേതാമസിച്ച് തുടങ്ങുന്നതിനാല്‍ രണ്ടാംദിവസം പോലെയൊരുകഥ നന്നായി അവതരിപ്പിക്കുവാന്‍ സാധിക്കുകയില്ല ഇവിടെ.പിന്നെ കലിയാട്ടത്തിന്റെ വിസ്താരംകൂടിയായപ്പോള്‍ ചൂത് മുതലുള്ള രംഗങ്ങള്‍ ആട്ടങ്ങളും പദങ്ങളും ഉപേക്ഷിച്ച് ഓടിക്കേണ്ടിവന്നു.


ആര്‍.എല്‍.വി. രാധാക്യഷ്ണന്‍ നാടകീയശ്ചായയിലുള്ള അഭിനയരീതിയില്‍ പോകുന്നതയി തോന്നി,പ്രത്യേകിച്ച് ഒരുനാളും മുതലുള്ള രംഗങ്ങളില്‍.ഈ ഭാഗത്ത് ദമയന്തി തലമുടിമുന്‍പിലേക്കിട്ടിരുന്നത് എന്തിനെന്നു മനസ്സിലായില്ല. ഈ രംഗങ്ങളില്‍ പാടിയത് കോട്ടക്കല്‍ നാരായണനും കോട്ടക്കല്‍ മധുവും ചേര്‍ന്നും ചെണ്ടകൊട്ടിയത് ശ്രീ കോട്ടക്കല്‍ പ്രസാദുംമദ്ദളംകൊട്ടിയത് ശ്രീ കലാ:വിനീതും ആയിരുന്നു.


ശ്രീ കേശവന്‍ നന്വൂതിരിയാണ് കാട്ടാളനെ രംഗത്തവതരിപ്പിച്ചത്. ഈ ഭാഗത്തെ മേളം പനമണ്ണശശിയുംകലാ:ശശിയും ചേര്‍ന്നായിരുന്നു.ഈ രംഗങ്ങളില്‍ പാടിയത് കോട്ടക്കല്‍ നാരായണനും കലാനിലയം രാജീവനും ചേര്‍ന്നാണ്.


ശ്രീ കലാ:സതീശന്‍, ശ്രീ സദനം സജി എന്നിവരായിരുന്നു ചുട്ടികലാകാരന്മാര്‍.

ശ്രീപൂര്‍ണ്ണത്രയീശ സേവാസമിതിയാല്‍ നടത്തപ്പെട്ട കളിക്ക് ത്യപ്പൂണിത്തുറ കഥകളി കലാകേന്ദ്രത്തിന്റെ കോപ്പുകളാണ് ഉപയോഗിച്ചിരുന്നത്.

1 അഭിപ്രായം:

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

നളചരിതം രണ്ടാംദിവസമായിരുന്നു കഥ. ശ്രീ കോട്ടക്കല്‍ ചന്ദ്രശേഘരവാര്യര്‍ നളനായും ശ്രീ ആര്‍.എല്‍.വി.
രാധാക്യഷ്ണന്‍ ദമയന്തിയായും അഭിനയിച്ചു. സംഗീതം ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ കോട്ടക്കല്‍ മധുവും
ചേര്‍ന്നും,മേളം ശ്രീ കോട്ടക്കല്‍ പ്രസാദും(ചെണ്ട) ശ്രീ കലാ:ശശിയും(മദ്ദളം) ചേര്‍ന്നും കൈകാര്യംചെയ്തു.
ശ്രീ കോട്ടക്കല്‍ ദേവദാസനായിരുന്നു കലി.ശ്രീ കോട്ടക്കല്‍ കേശവന്റെയായിരുന്നു പുഷ്ക്കരന്‍.
ഈ രംഗങ്ങളിലെ പാട്ട് ശ്രീ കോട്ടക്കല്‍ മധുവും ശ്രീ കലാനിലയം രാജീവനും ചേര്‍ന്നും ചെണ്ട പനമണ്ണ
ശശിയും, മദ്ദളം മാര്‍ഗ്ഗി രത്നാകരനും ആയിരുന്നു.
ശ്രീ കേശവന്‍ നന്വൂതിരിയാണ് കാട്ടാളനെ രംഗത്തവതരിപ്പിച്ചത്. ഈ ഭാഗത്തെ മേളം പനമണ്ണശശിയും
കലാ:ശശിയും ചേര്‍ന്നായിരുന്നു.ഈ രംഗങ്ങളില്‍ പാടിയത് കോട്ടക്കല്‍ നാരായണനും കലാനിലയം
രാജീവനും ചേര്‍ന്നാണ്.
ശ്രീപൂര്‍ണ്ണത്രയീശ സേവാസമിതിയാല്‍ നടത്തപ്പെട്ട കളിക്ക് ത്യപ്പൂണിത്തുറ കഥകളി കലാകേന്ദ്രത്തിന്റെ
കോപ്പുകളാണ് ഉപയോഗിച്ചിരുന്നത്.