ത്യപ്പൂണിത്തുറ വ്യശ്ചികോത്സവം(1)

ത്യപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ 2007മാണ്ടത്തെ വ്യശ്ചികോത്സവം 07/12/2007ല്‍ കൊടികയറി ആരംഭിച്ചു.ശ്രീ പൂര്‍ണ്ണത്രയീശ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഉത്സവത്തിന്റെഭാഗമായി 7ദിവസങ്ങളിലും കഥകളിയരങ്ങകളും നടത്തപ്പെടുന്നുണ്ട്. ഇതില്‍ ആദ്യ 4ദിവസങ്ങളിലും മേജര്‍സെറ്റ് കഥകളികളും അഞ്ചാംദിവസം വനിതാസംഘത്തിന്റെ കളിയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

കൊടിയേറ്റുദിവസം രാത്രി 12:30ന് ശ്രീ ആശ്വാസ്‌ക്യഷ്ണയുടെ പുറപ്പാട് അരങ്ങേറ്റത്തോടെ കളി ആരംഭിച്ചു.

ആദ്യകഥയായ സന്ദാനഗോപാലത്തില്‍ ക്യഷ്ണനായി ശ്രീ ആര്‍.എല്‍.വി രംഗനും അര്‍ജ്ജുനനായി ശ്രീ സദനം ക്യഷ്ണന്‍കുട്ടിയും അരങ്ങിലെത്തി.വളരേകാലങ്ങള്‍കൂടിയിട്ട് സഖാവായ ശ്രീക്യഷ്ണനെ ദര്‍ശിക്കുവാനായി ദ്വാരകയിലെത്തിയ അര്‍ജ്ജുനനോട് കുശലപ്രശ്നങ്ങള്‍ നടത്തിയിട്ട്, ഇനി കുറച്ചുകാലം നീ ഇവിടെ വസിക്കു എന്ന് ക്യഷ്ണന്‍ നിര്‍ദ്ദേശിക്കുന്നു. അപ്പോള്‍ അര്‍ജ്ജുനന്‍ എനിക്കു കുറേക്കാലമായി ഒരു ആഗ്രഹം ഉണ്ടെന്നും, പാലാഴിയില്‍ ശേഷശായിയായി പള്ളികൊള്ളുന്ന പെരുമാളെ ഒന്നു ദര്‍ശിക്കണമെന്നുള്ളതാണത് അത് എന്നും പറയുന്നു. ‘നിന്റെ ആഗ്രഹം സാധിച്ചുതരാം,അതിനുള്ള സമയമാകുന്നതുവരെ നീ എന്നോടോപ്പം വസിച്ചുകൊള്ളുക.’ എന്ന് ക്യഷ്ണന്‍ മറുപടിയും പറഞ്ഞു.ബ്രാഹ്മണനായി അഭിനയിച്ചത് പത്മഭൂഷണ്‍ കലാ:രാമന്‍‌കുട്ടിനായരായിരുന്നു. പ്രായാധിക്ക്യം മൂലമുളള അവശതകള്‍ ഉണ്ടെങ്കിലും ആദ്ദേഹം ബ്രാഹ്മണവേഷം ഭഗിയായി അവതരിപ്പിച്ചു.


ആദ്യ രണ്ടു രംഗങ്ങളിലും സംഗീതം ശ്രീ കലാനിലയം ഉണ്ണിക്യഷ്ണനും ശ്രീ കലാ:ഗോപാലക്യഷ്ണനും ചേര്‍ന്നായിരുന്നു. കഥകളിത്വം ഉള്ളപാട്ടാണ് ഉണ്ണിക്യഷ്ണന്റേത് എങ്കിലും ചില സ്തലങ്ങളില്‍അനാവശ്യമായി സാഹിത്യം മുറിച്ചുപാടുന്നതും അകാരംകൂട്ടിചേര്‍ത്തു പാടുന്നതും നന്നായിതോന്നിയില്ല.ആദ്യശ്ലോകത്തില്‍തന്നെ “പരമപുരുഷനേവം പാരിടം കാത്തശേഷം” എന്നുളളഭാഗത്ത് ‘പാരിടം കാത്ത അശേഷം’ എന്ന് അകാരം ചേത്താണ് ഇദ്ദേഹം പാടിയത്. നന്വീശനാശാനേപോലെയുള്ള പഴയകാല ഗായകര്‍ പലസ്തലങ്ങളിലും അകാരംചേര്‍ത്തുപാടാറുണ്ട്. (ഉദാ:കുചേലവ്യത്തത്തില്‍ “സൂര്യാസ്തമനേ നോചേ”എന്നുള്ളത് ‘സൂര്യ അസ്തമനേ നോചേ’ എന്നു പാടാറുണ്ട്.)പക്ഷെ അത് സാഹിത്യത്തിന്റെ അര്‍ത്ഥഭംഗം വരുന്ന സ്തലങ്ങളിലായിരുന്നില്ല. ഈ രംഗങ്ങളിലേ മേളം ശ്രീ കലാ:കേശവപ്പൊതുവാളും(ചെണ്ട),കലാ:നന്വീശന്‍‌കുട്ടിയും(മദ്ദളം) കൈകാര്യംചെയ്തു.ബ്രാഹ്മണപത്നിയായി ശ്രീ സദനം വിജയനും വ്യദ്ധയായി ശ്രീ വേണുഷേണായിയും വേഷമിട്ടു.തുടര്‍ന്നുള്ള രംഗങ്ങളിലെ സംഗീതം ശ്രീ കലാനിലയം ഉണ്ണിക്യഷ്ണനും ശ്രീ നെടുന്വുള്ളി റാമോഹനും ചേര്‍ന്നും മേളം ശ്രീ കലാ:രാമന്‍ നന്വൂതിരിയും(ചെണ്ട) ശ്രീ കലാ:ഗോപിക്കുട്ടനും(മദ്ദളം) ചേര്‍ന്നും ആയിരുന്നു.

സുഭദ്രാഹരണമായിരുന്നു രണ്ടാമത്തെ കഥ. ഇതില്‍ അര്‍ജ്ജുനന്‍ സുഭദ്രയേ പാണിഗ്രഹണംചെയ്ത കൊണ്ടുപോയതറിഞ്ഞ് കുപിതനായ ബലഭദ്രന്‍ അര്‍ജ്ജുനനെ നശിപ്പിക്കുവാന്‍ പുറപ്പെടുന്നതും, ശ്രീക്യഷ്ണന്‍ നല്ലവാക്കുകള്‍ പറഞ്ഞ് ബലഭദ്രരെ സമാധാനിപ്പിക്കുന്നതുമായ ഭാഗമാണ് അവതരിപ്പിക്കപ്പെട്ടത്. ശ്രീ കലാ: ബാലസുബ്രഹ്മണ്യന്‍ ബലഭദ്രരായും ശ്രീ കലാ: രാജീവന്‍ ശ്രീക്യഷ്ണനായും അഭിനയിച്ചു.സമയക്കുറവുമൂലമാണെന്നു തോന്നുന്നു ആട്ടങ്ങള്‍ പലതും വിസ്തരിച്ചുകണ്ടില്ല. തുടക്കത്തില്‍ തന്നെ ബലഭദ്രര്‍ ഉത്സവം കഴിഞ്ഞു ദീപില്‍ നിന്നും നൌകയില്‍ കയറി വരുന്വോള്‍ സമുദ്രകാഴച്ചകള്‍ തുടങ്ങിയവ സാധാരണ ആടാറുണ്ട്. എന്നാല്‍ ഇന്നലെ ഇവയൊന്നും ആടുകയുണ്ടായില്ല.ആദ്യഭാഗങ്ങളിലെ ബലഭദ്രരുടെ കോപരസംസ്തായിയാനിര്‍ത്താന്‍ ആയാസപ്പെടുന്നതായി തോന്നിയെങ്കിലും ബാലസുബ്രഹ്മണ്യന്റെ കലാശംചവുട്ടല്‍ ആയാസരഹിതവും മനോഹരവും തന്നെ. ഈ കഥക്ക് ശ്രീ കലാ:ഗോപാലക്യഷ്ണനും ശ്രീ നെടുന്വുള്ളി റാമോഹനും ആയിരുന്നു പാട്ട്. ശ്രീ കലാ:രാമന്‍ നന്വൂതിരിയുടേയും(ചെണ്ട), ശ്രീ കലാ:ഗോപിക്കുട്ടന്റേയും(മദ്ദളം) നേത്യത്വത്തിലായിരുന്നു മേളം.

ശ്രീ കലാനിലയം ജനാര്‍ദ്ദനന്‍,ശ്രീ കലാനിലയം സജി എന്നിവരായിരുന്നു ചുട്ടി.ത്യപ്പൂണിത്തുറ കലാക്ഷേത്രത്തിന്റെയായിരുന്നു കോപ്പ്. സാധാരണ ഈകാലത്ത് തിരിശീലക്കാര്‍ ഷര്‍ട്ടൊ കള്ളിമുണ്ടൊ ഒക്കെ ധരിച്ച് വേദിയില്‍ തിരിശീലപിടിക്കുന്നതായി കാണാറുണ്ട്. എന്നാല്‍ ഇവിടെ തിരശീലക്കാര്‍ മുണ്ടും അതിനുമേലേ രണ്ടാമുണ്ടും ചുറ്റി എത്തിയത് വളരെ നന്നായി തോന്നി.

8 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ത്യപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ 2007മാണ്ടത്തെ വ്യശ്ചികോത്സവം 07/12/2007ല്‍
കൊടികയറി ആരംഭിച്ചു.ശ്രീ പൂര്‍ണ്ണത്രയീശ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന
ഉത്സവത്തിന്റെഭാഗമായി 7ദിവസങ്ങളിലും കഥകളിയരങ്ങകളും നടത്തപ്പെടുന്നുണ്ട്. ഇതില്‍ ആദ്യ
4ദിവസങ്ങളിലും മേജര്‍സെറ്റ് കഥകളികളും അഞ്ചാംദിവസം വനിതാസംഘത്തിന്റെ കളിയുമാണ്
നിശ്ചയിച്ചിരിക്കുന്നത്.ആദ്യകഥയായ സന്ദാനഗോപാലത്തില്‍ ക്യഷ്ണനായി ശ്രീ ആര്‍.എല്‍.വി രംഗനും
അര്‍ജ്ജുനനായി ശ്രീ സദനം ക്യഷ്ണന്‍കുട്ടിയും അരങ്ങിലെത്തി.ബ്രാഹ്മണനായി അഭിനയിച്ചത്
പത്മഭൂഷണ്‍ കലാ:രാമന്‍‌കുട്ടിനായരായിരുന്നു. പ്രായാധിക്ക്യം മൂലമുളള സുഭദ്രാഹരണമായിരുന്നു രണ്ടാമത്തെ
കഥ. ശ്രീ കലാ: ബാലസുബ്രഹ്മണ്യന്‍ ബലഭദ്രരായും ശ്രീ കലാ: രാജീവന്‍ ശ്രീക്യഷ്ണനായും അഭിനയിച്ചു.

vadavosky പറഞ്ഞു...

:)

ദില്‍ബാസുരന്‍ പറഞ്ഞു...

ഒരു സ്ഥിരം സന്ദര്‍ശകനെ കിട്ടി എന്ന് കൂട്ടിക്കോളൂ. ആസ്വാദനം ആസ്വദിച്ച് തന്നെ വായിച്ചു. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

Gayathri പറഞ്ഞു...

ശരിക്കും പൂര്‍ണ്ണത്രയീശന്റെ അടുത്തുവന്ന് കഥകളി കണ്ട പ്രതീതി ഉണ്ടാക്കി...ട്ടോ....

Vaidyanathan പറഞ്ഞു...

My Dear Mani, Goen thorough your Santhanagopalm Photos and Review. In the review I have some more comments to share with you.
അര്‍ജ്ജുനന്‍ എനിക്കു കുറേക്കാലമായി ഒരു ആഗ്രഹം ഉണ്ടെന്നും, പാലാഴിയില്‍ ശേഷശായിയായി പള്ളികൊള്ളുന്ന പെരുമാളെ ഒന്നു ദര്‍ശിക്കണമെന്നുള്ളതാണത് അത് എന്നും പറയുന്നു. ‘നിന്റെ ആഗ്രഹം സാധിച്ചുതരാം,അതിനുള്ള സമയമാകുന്നതുവരെ നീ എന്നോടോപ്പം വസിച്ചുകൊള്ളുക.’ എന്ന് ക്യഷ്ണന്‍ മറുപടിയും പറഞ്ഞു. Ithu sariyaano, Mani? Arjunan angine onnum parayenda kaaryam illa. Mahavishnuvinu manasil undakunna aagraham sadhikkunnathinu vendi Mahavishnu cheyyunna oru LEELAyaanu 'Santhanagopalam'. Your review on singing of Kathakali Padam is very good. Only very keen Aswadakas can review like this. കഥകളിത്വം ഉള്ളപാട്ടാണ് ഉണ്ണിക്യഷ്ണന്റേത് എങ്കിലും ചില സ്തലങ്ങളില്‍അനാവശ്യമായി സാഹിത്യം മുറിച്ചുപാടുന്നതും അകാരംകൂട്ടിചേര്‍ത്തു പാടുന്നതുംനന്നായിതോന്നിയില്ല.I heard that Shri Nelliyodu Vasudevan Namboothiri, who was there to see the Kali, give GOOD MARKS to ബ്രാഹ്മണപത്നിയായി ശ്രീ സദനം വിജയന`. Ofcurse Vijayan is very talanted.
You are also right in your review regarding Balabadrar's 'initial' attam. തുടക്കത്തില്‍ തന്നെ ബലഭദ്രര്‍ ഉത്സവം കഴിഞ്ഞു ദീപില്‍ നിന്നും നൌകയില്‍ കയറി വരുന്വോള്‍ സമുദ്രകാഴച്ചകള്‍ തുടങ്ങിയവ സാധാരണ ആടാറുണ്ട്. എന്നാല്‍ ഇന്നലെ ഇവയൊന്നും ആടുകയുണ്ടായില്ല.It is must that the Artiste has to make the situation in the audiance' mind, where the particular situation of the story going on. Exactly you are right........ആദ്യഭാഗങ്ങളിലെ ബലഭദ്രരുടെ കോപരസംസ്തായിയാനിര്‍ത്താന്‍ ആയാസപ്പെടുന്നതായി തോന്നിയെങ്കിലും ബാലസുബ്രഹ്മണ്യന്റെ കലാശംചവുട്ടല്‍ ആയാസരഹിതവും മനോഹരവും തന്നെ. സാധാരണ ഈകാലത്ത് തിരിശീലക്കാര്‍ ഷര്‍ട്ടൊ കള്ളിമുണ്ടൊ ഒക്കെ ധരിച്ച് വേദിയില്‍ തിരിശീലപിടിക്കുന്നതായി കാണാറുണ്ട്. എന്നാല്‍ ഇവിടെ തിരശീലക്കാര്‍ മുണ്ടും അതിനുമേലേ രണ്ടാമുണ്ടും ചുറ്റി എത്തിയത് വളരെ നന്നായി തോന്നി. We have to give more prominance to these kind of things also. Regards.

നാലമ്പലം പറഞ്ഞു...

പൂര്‍ണ്ണത്രയീശഓത്സവത്തിന് നടന്ന കഥകളിയെപ്പറ്റിയുള്ള വിവരണം ഗംഭീരമായി....ഇതു പോലെയുള്ള ആസ്വാദകര്‍ എന്തുകൊണ്ടും കഥകളിയ്ക്ക് ഒരു മുതല്ക്കൂട്ടു തന്നെയാണ്...................പിന്നെ സന്താനഗോപാലം കളിയെപ്പറ്റിയുള്ള വിവരണത്തില്‍ കലാനിലയം ഉണ്ണികൃഷ്ണന്‍ ആദ്യത്തെ ശ്ലോകത്തില്‍ പാരിടം കാത്ത് അശേഷം എന്ന് പാടിയത് ശരിയായില്ല എന്ന് വായിച്ചു......അകാരം ചേര്‍ത്ത് പാടുന്നത് തികച്ചും വര്‍ജ്ജിയ്ക്കേണ്ടതാണ് അര്‍ത്ഥഹാനി വരികയാണെങ്കില്‍.........എന്നാല്‍ ഇവിടെ അര്‍ത്ഥത്തിന് കോട്ടം സംഭവിയ്ക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം.....പാരിടം കാത്ത് അശേഷം എന്നുമാവാം.അശേഷം എന്നു വച്ചാല്‍ മുഴുവന്‍ എന്നര്‍ത്ഥമ്മുഴുവന്‍ ലോകങ്ങളേയും പാലിച്ച് കൊണ്ട് എന്നര്‍ത്ഥം......പാരിടം കാത്തതിന്റെ ശേഷം എന്നതിനേക്കാള്‍ മുഴുവന്‍ ലോകങ്ങളേയും പാലിച്ചു കൊണ്ട് എന്നര്‍ത്ഥമാവും കൂടുതല്‍ ഉചിതം എന്നാണ് എന്റെ അഭിപ്രായം

nair പറഞ്ഞു...

Hello,
While reading the blog really I was at Thrippunithurai.
Very good. Keep it up.
C.Ambujakshan Nair

മണി പറഞ്ഞു...

vadavosky,ദില്‍ബാസുരാ,ഗായത്രിയേച്ചി,
അന്വുജാക്ഷന്‍‌ചേട്ടാ,സ്വാമിയെട്ടാ,കുട്ടാ(നാലന്വലം),

നന്ദി,ബ്ലോഗ് വായിച്ചതിനും കമന്റിയതിനും.

ദില്‍ബാസുരാ,
ഒരു സ്ഥിരം സന്ദര്‍ശകനെ കിട്ടിയതില്‍ സന്തോഷം.

സ്വാമിയെട്ടാ,
അങ്ങിനെ ആടേണ്ടകാര്യമില്ലായിരുന്നു എന്നാണ് എന്റേയും അഭിപ്രായം.

കുട്ടാ,

അങ്ങിനെ വരും അര്‍ത്ഥം അല്ലെ,അതു പറഞ്ഞുതന്നതിനും നന്ദി.