ത്യപ്പൂണിത്തുറ വ്യശ്ചികോത്സവം(3)ത്യപ്പൂണിത്തു ശ്രീ പൂര്‍ണ്ണത്രയിശക്ഷേത്രത്തിലെ മൂന്നാം ഉത്സവദിനമായിരുന്ന 09/12/07ന് രാത്രി 12:30ന് കുമാരി സുകന്യ ഹരിദാസിന്റെ പുറപ്പാടോടുകൂടി കഥകളി ആരംഭിച്ചു.ആദ്യകഥയായിരുന്ന കുചേലവ്യത്തത്തില്‍ ‘ദാനവാരി‘ മുതലാണ് അവതരിപ്പിച്ചത്. കുചേലനായി ശ്രീ നെല്യോട് വാസുദേവന്‍നന്വൂതിരിയും, ക്യഷ്ണനായി ശ്രീ കോട്ടക്കല്‍ ശിവരാമനും, രുഗ്മിണിയായി ശ്രീ ത്യപ്പൂണിത്തുറ രഞ്ജിത്തും അരങ്ങിലെത്തി.ഏഴാമ്മാളികമുകളിലുളിലാണ് ഭഗവാന്‍ എന്നുകണ്ട ഭക്തകുചേലന്‍ പറയുന്നു. കാമക്രോധ ലോഭമോഹമദമാത്സര്യങ്ങളാകുന്ന ആറുനിലകളെ കടന്നാല്‍ മാത്രമെ സാക്ഷാല്‍ ഭഗവാനെ ദര്‍ശിക്കാനാകുഎന്ന്. ഇതുപോലെയുള്ള നല്ല ആട്ടങ്ങളാല്‍ സ്മ്യദ്ധമായിരുന്നു നെല്ലിയോടിന്റെ ഭക്തകുചേലന്‍.

ശ്രീ പാലനാട് ദിവാകരന്‍,കലാ:ഹരീഷ്,കലാ:രാജേഷ് മേനോന്‍ എന്നിവരായിരുന്നു സംഗീതം.


ശ്രീ കലാ:ക്യഷ്ണദാസ്,കലാ:ശ്രീ ശ്രീകാന്ത് വര്‍മ്മ എന്നിവര്‍ ചെണ്ടയും ശ്രീ കലാ:പ്രകാശന്‍,കലാ: പ്രശാന്ത് എന്നിവര്‍ മദ്ദളവും കൊട്ടി.
തുടര്‍ന്ന് കല്യാണസൌഗന്ധികം കഥനടന്നു.


ശ്രീ കലാ:ക്യഷ്ണകുമാര്‍ ഭീമസേനവേഷത്തിലും ശ്രീ ത്യപ്പൂണിത്തുറരതീഷ് പാഞ്ചാലി വേഷത്തിലും എത്തി. ക്യഷ്ണകുമാര്‍ ആട്ടത്തില്‍ പലഭാഗങ്ങളിലും ഗോപിയാശാനേയും ബാലസുബ്രഹ്മണ്യത്തേയും അനുകരിക്കാന്‍ ശ്രമിക്കുന്നതായാണ് തോന്നിയത്. എന്നാല്‍ ആട്ടങ്ങള്‍ അവര്‍ചെയ്യുന്നത്ര ആസ്വാദ്യമായി തോന്നിയുമില്ല. ഭീമന്റെ വനയാത്രയില്‍ , വ്യക്ഷത്തിലിരിക്കുന്ന വാനരര്‍ വലിച്ചെറിയുന്ന ഭക്ഷണോച്ചിഷ്ടം ഭീമന്റെമേല്‍ വീഴുന്നതായും, കോപിച്ചഭീമന്‍ ആ വന്‍വ്യക്ഷംകുലുക്കി കപികളെ വിരട്ടിഓടിക്കുന്നതായും, മാന്‍മുതല്‍ ആന വരെയുള്ള മ്യഗങ്ങളെയൊക്കെ വിരട്ടി കാട്ടിലെരാജാവായി വിലസുന്ന സിംഹത്തിനെ കണ്ട വ്യഗോദരന്‍ തന്റെ ശംഖ് വിളിച്ച് സിംഹത്തിനെ വിരട്ടുന്നതായും കണ്ടു.ഇതു കൂടാതെ ‘അജഗരകബളിതം’ ഉള്‍പ്പെടെ പതിവുള്ള ആട്ടങ്ങളും ക്യഷ്ണകുമാര്‍ ആടിയെങ്കിലും അവക്ക് കുറച്ചുകൂടി അടുക്കുംചിട്ടയും വരുത്തിയാല്‍ നന്നായിരുന്നു എന്നു തോന്നി.

ശ്രീ ഫാക്റ്റ് പത്മനാഭന്റേതായിരുന്നു ഹനുമാന്‍. സമയക്കുറവുമൂലം ഹനുമാന്റെ ആട്ടങ്ങള്‍ ചുരുക്കത്തില്‍ കഴിക്കുന്നതായാണ് കണ്ടത്.
ഹരീഷും രാജേഷ് മേനോനുംചേര്‍ന്ന് ചിട്ടപ്രധാനമായ കല്യാണസൌഗന്ധികംനന്നായി പാടി.ക്യഷ്ണദാസ്,ശ്രീകാന്ത് വര്‍മ്മ, ശ്രീ കലാ:പ്രകാശന്‍,കലാ: പ്രശാന്ത് എന്നിവര്‍തന്നെയായിരുന്നു ഈ കഥക്കും മേളം.ശ്രീപൂര്‍ണ്ണത്രയീശ സേവാസംഘം നടത്തുന്ന ഈ കളികള്‍ക്ക് ത്രപ്പൂണിത്തുറ കലാകേന്ദ്രത്തിന്റേതായിരുന്നു കോപ്പ്.ശ്രീ കലാനിലയം സജിയാണ് ചുട്ടികുത്തിയത്.

2 അഭിപ്രായങ്ങൾ:

മണി പറഞ്ഞു...

കുചേലനായി ശ്രീ നെല്യോട് വാസുദേവന്‍നന്വൂതിരിയും, ക്യഷ്ണനായി ശ്രീ കോട്ടക്കല്‍ ശിവരാമനും,
രുഗ്മിണിയായി ശ്രീ ത്യപ്പൂണിത്തുറ രഞ്ജിത്തും അരങ്ങിലെത്തി.ശ്രീ പാലനാട് ദിവാകരന്‍,കലാ:ഹരീഷ്,
കലാ:രാജേഷ് മേനോന്‍ എന്നിവരായിരുന്നു സംഗീതം. ശ്രീ കലാ:ക്യഷ്ണദാസ്,കലാ:ശ്രീ ശ്രീകാന്ത് വര്‍മ്മ
എന്നിവര്‍ ചെണ്ടയും ശ്രീ കലാ:പ്രകാശന്‍,കലാ: പ്രശാന്ത് എന്നിവര്‍ മദ്ദളവും കൊട്ടി. തുടര്‍ന്ന്
കല്യാണസൌഗന്ധികം കഥനടന്നു. ശ്രീ കലാ:ക്യഷ്ണകുമാര്‍ ഭീമസേനവേഷത്തിലും ശ്രീ ത്യപ്പൂണിത്തുറ
രതീഷ് പാഞ്ചാലി വേഷത്തിലും എത്തി. ശ്രീ ഫാക്റ്റ് പത്മനാഭന്റേതായിരുന്നു ഹനുമാന്‍.

Vaidyanathan പറഞ്ഞു...

My dear Mani, Gone through your Kuchelavrittam Review. Like other reviews this is also excellent. Your review regarding ഏഴാമ്മാളികമുകളിലുളിലാണ് ഭഗവാന്‍ എന്നുകണ്ട ഭക്തകുചേലന്‍ പറയുന്നു. കാമക്രോധ ലോഭമോഹമദമാത്സര്യങ്ങളാകുന്ന ആറുനിലകളെ കടന്നാല്‍ മാത്രമെ സാക്ഷാല്‍ ഭഗവാനെ ദര്‍ശിക്കാനാകുഎന്ന്. ഇതുപോലെയുള്ള നല്ല ആട്ടങ്ങളാല്‍ സ്മ്യദ്ധമായിരുന്നു നെല്ലിയോടിന്റെ ഭക്തകുചേലന്‍, was excellent. Without Nelliyodu Thirumeni, who can do these kind of attams? Did you watched the aattam, when Sri Krishna says 'Sathukkalude sangam theertha-snana samaanam.........ethrayum bodhyamallayo!'? For Sri Krishna's every 'charanam' Thirumeni's (Kuchala's) response........... it was simply SUPERB. The 'verpadu' of Baktha Kuchela and Sri Krishna was so heart-breaking that the audiance were watching the scene with tears in their eyes. That scene made every 'Aswadahka' weep. But Mani, you missed the Dakshayaagam Veerabadhran of Thirummeni on the 4th Day of Tripunithura Ulsavam. It is SIMPLY SUPERB. What a classic VEERABADRAN. There is no comparison for that. Usually, in Dakshayaagam....... the scenes of Veerabadran, Badrakali etc will be a 'Chadangu'. But when Thirumeni came as Veerabadran, the whole concept of Dakshayaagam.... changed. From the 'ulbhavam' till 'completing the Daksha's Yagam, with sacrificing the 'sanctified' head of Daksha, Thirumeni's attams were like BEETHOVAN's Symphany. It was like a POEM. The experience in watching Thirumeni's attams gives SALVATION to a Kathakali Aswadhaka. Regards.