ത്യപ്പൂണിത്തുറ വ്യശ്ചികോത്സവം(2)

ത്യപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ വിശ്ചികോത്സവത്തിന്റെ രണ്ടാംദിവസം രാത്രി 12:30മുതല്‍കഥകളി നടന്നു. മാസ്റ്റര്‍ മിഥുന്‍ മുരളി പുറപ്പാടിനു വേഷമിട്ടു.



രുഗ്മാഗതചരിതം ആയിരുന്നു ആദ്യകഥ. ശ്രീ കലാ:ഗോപി രുഗ്മാഗതനായും ശ്രീ മാര്‍ഗ്ഗി വിജയകുമാര്‍ മോഹിനിയായും അരങ്ങിലെത്തി. ആദ്യ രംഗത്തില്‍ ‘ഏകാദശിമാഹാത്മ്യം’ ഇളകിയാട്ടം ഉള്‍പ്പടെയുള്ള ആട്ടങ്ങളോടെ ഗോപിയാശാന്‍ രുഗ്മാഗതവേഷം ഭഗിയാക്കി.ആദ്യരംഗത്തില്‍ ശ്രീ പത്തിയൂര്‍ശങ്കരന്‍‌കുട്ടിയും കലാ:ബാബുനന്വൂതിരിയും ചേര്‍ന്ന് പാടി. ശ്രി കലാ:ഉണ്ണിക്യഷ്ണന്‍ ചെണ്ടയും കലാ:ശങ്കരവാര്യര്‍ മദ്ദളം കൊട്ടി.


ശ്രീ, ഉണ്ണിക്യഷ്ണന്‍,ശ്രീ ഫാക്റ്റ്:ബൈജു എന്നിവര്‍ ബ്രാഹ്മണവേഷമിട്ടു.
ധര്‍മ്മാഗതന്‍ ശ്രീ കലാ:രാധാക്യഷ്ണനും, സന്ധ്യാവലി ശ്രീ ഫാക്റ്റ്:ബൈജുവും, മഹാവിഷ്ണു ശ്രീ ആര്‍.എല്‍.വി പ്രമോദും ആയിരുന്നു.

തുടര്‍ന്നുള്ള രംഗങ്ങളില്‍ ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാ:വിനോദും ചേര്‍ന്നായിരുന്നു പാടിയത്.ശ്രീ കലാ:ഉണ്ണിക്യഷ്ണന്‍ ചെണ്ടയും ശ്രീ കോട്ടക്കല്‍ രവി മദ്ദളവും കൈകാര്യം ചെയ്തു.

രാവണവിജയമായിരുന്നു രണ്ടാമത്തെ കഥ.ശ്രീ കലാ:ശ്രീകുമാര്‍ രാവണവേഷത്തില്‍ നല്ല പ്രകടനംകാഴ്ച്ചവെച്ചു. ശ്രീ ഉണ്ണിക്യഷ്ണനായിരുന്നു ദൂതവേഷം‍. ഈ രംഗത്തില്‍ സംഗീതം പത്തിയൂരും ബാബുവും ചേര്‍ന്നായിരുന്നു.

ശ്രീ കലാ:വിജയന്‍ രംഭയായി എത്തി. ഈ രംഗത്തില്‍ ബാബുവും വിനോദും ചേര്‍ന്നായിരുന്നു പാടിയത്.ഈ കഥക്ക് ശ്രീ കലാ:ബാലസുന്ദരന്‍(ചെണ്ട), ശ്രീ കലാ:അച്ചുതവാര്യര്‍(മദ്ദളം) എന്നിവരായിരുന്നു മേളം.


ശ്രീ കലാ:ശിവരാമന്‍,ശ്രീ സദനം അനില്‍ എന്നിവരായിരുന്നു ഈ ദിവസത്തെ ചുട്ടികലാകാരന്മാര്‍.

ശ്രീ പൂണ്ണത്രയീശ സേവാസംഘം സംഘടിപ്പിക്കുന്ന ഈ കളികള്‍ക്ക് ത്യപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ കോപ്പുകളാണ് ഉപയോഗിക്കുന്നത്.

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ത്യപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ വിശ്ചികോത്സവത്തിന്റെ രണ്ടാംദിവസം രാത്രി 12:30മുതല്‍
കഥകളി നടന്നു. രുഗതചരിതം ആയിരുന്നു ആദ്യകഥ. ശ്രീ കലാ:ഗോപി രുഗ്മാഗതനായും
ശ്രീ മാര്‍ഗ്ഗി വിജയകുമാര്‍ മോഹിനിയായും അരങ്ങിലെത്തി. ആദ്യരംഗത്തില്‍ ശ്രീ പത്തിയൂര്‍ശങ്കരന്‍‌കുട്ടിയും
കലാ:ബാബുനന്വൂതിരിയും ചേര്‍ന്ന് പാടി. ശ്രി കലാ:ഉണ്ണിക്യഷ്ണന്‍ ചെണ്ടയും കലാ:ശങ്കരവാര്യര്‍ മദ്ദളം
കൊട്ടി.രാണവിജയമായിരുന്നു രണ്ടാമത്തെ കഥ.ശ്രീ കലാ:ശ്രീകുമാര്‍ രാവണവേഷത്തില്‍ നല്ല
പ്രകടനംകാഴ്ച്ചവെച്ചു.

അജ്ഞാതന്‍ പറഞ്ഞു...

My dear Mani,
Exactly you are right. ശ്രീ കലാ:ഗോപി രുഗ്മാഗതനായും ശ്രീ മാര്‍ഗ്ഗി വിജയകുമാര്‍ മോഹിനിയായും അരങ്ങിലെത്തി. ആദ്യ രംഗത്തില്‍ ‘ഏകാദശിമാഹാത്മ്യം’ ഇളകിയാട്ടം ഉള്‍പ്പടെയുള്ള ആട്ടങ്ങളോടെ ഗോപിയാശാന്‍ രുഗ്മാഗതവേഷം ഭഗിയാക്കി. The 'ilakiaattngal' were superb. In Rambhapravesam, your comments were right. ശ്രീ കലാ:വിജയന്‍ രംഭയായി എത്തി. ഈ രംഗത്തില്‍ ബാബുവും വിനോദും ചേര്‍ന്നായിരുന്നു പാടിയത്. The songs rendered by Babu and Vinod are still ringing in my ears. IT WAS SIMPLY SUPERB. Regards.