ത്യപ്പൂണിത്തുറ വ്യശ്ചികോത്സവം(5)

ത്യപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ ഏഴാം ഉത്സവദിവസമായ 13/12/07ന് രാത്രി ഒരുമണിയോടെ കഥകളി ആരംഭിച്ചു.

ആദ്യകഥ പൂതനാമോക്ഷം ആയിരുന്നു. ശ്രീ കലാ: ഷണ്മുഖദാസ് ആണ് ഇതില്‍ ലളിതയായി അഭിനയിച്ചത്.ആട്ടത്തില്‍ ചില വ്യത്യസ്തതകള്‍ ഉണ്ടായിരുന്നുഎങ്കിലും ഷണ്മുഖന്റെ പ്രകടനം മികച്ചതായിരുന്നു.

‘ദധിവിന്ദു പരിമളവും’ എന്ന ഭാഗത്ത് തൈരുകലക്കുന്നതും മറ്റും വിസ്തരിച്ച് ആടി. ഇവിടെ തൈരുകലക്കുന്നതിനായി തൈരും പാത്രങ്ങളും എടുത്തുവെച്ചിട്ട് ജലം കാണാഞ്ഞ് ആരോടോക്കെയൊ ചോദിക്കുന്നതായും ആരും നല്‍കാഞ്ഞതിനാല്‍ ചിലകുട്ടികളെ വിളിച്ച് ലേശംജലം കൊണ്ടുത്തന്നാല്‍ നിങ്ങള്‍ക്ക് പലഹാരങ്ങള്‍ നല്‍കാം എന്നു പറയുന്നു,അവര്‍ ജലം കൊണ്ടുകൊടുക്കുന്നതായും പകരം പലഹാരങ്ങള്‍ നല്‍കുന്നതായും ഒക്കെ ആടി.


‘സുകുമാരാ നന്ദകുമാരാ’ എന്ന പദത്തിനുശേഷം ലളിത കുട്ടിയേഎടുത്ത് മുലകൊടുത്തിട്ട് തിരിച്ച് തൊട്ടിലില്‍ കിടത്തിയിട്ട് പോകാനായി തിരിഞ്ഞു. പെട്ടന്ന് താന്‍ വന്നകാര്യം ഓര്‍ത്തിട്ട് തിരിച്ച് വരുന്നു.(ഈ ഭാഗം മുതല്‍ തന്നെ അരങ്ങത്ത് ചെണ്ട ഉപയോഗിച്ചു തുടങ്ങി)എത്രയോ ശിശുക്കളെ ഇതുവരെ താന്‍ നശിപ്പിച്ചിരിക്കുന്നു, ഈ ശിശുവിനേയും നശിപ്പിക്കുകതന്നെ എന്നു കരുതി കുട്ടിയുടെ സമീപത്തേക്കുവരുന്നു. എന്നാല്‍ കുട്ടിയെനോക്കി ഈ ഓമനത്വമുള്ള ശിശുവിനെ കൊല്ലണമൊ എന്ന് സംശയിക്കുന്നു.വേണ്ടാ എന്നുറച്ച് മടങ്ങാനൊരുങ്ങുന്നു. എന്നാല്‍ രാജശാസനം പാലിക്കാതെ ചെന്നാല്‍ തന്റെ ജീവന്‍ അപകടത്തിലാവുമല്ലൊ എന്ന് നിനച്ച്, ഏതായാലും ഇതിനെ കൊന്ന് രാജശാസനം നടത്തുകതന്നെ എന്ന് തീരുമാനിക്കുന്നു.

ശിശുവിനെ വധിക്കണമല്ലൊ എന്നഭാവവും, ക്രൂരനായരാജാവിന്റെ ആജ്ഞഓര്‍ത്തുള്ള ഭയഭാവവും, അതുപാലിച്ചില്ലങ്കില്‍ തന്റെ ജീവന്‍ അപകടത്തിലാവുമല്ലൊ എന്ന സങ്കടഭാവവും മാറിമാറി അഭിനയിച്ചത് നന്നായിരുന്നു.

ശിശുവിനെ കൊല്ലാന്‍ മാര്‍ഗ്ഗം എന്ത് എന്ന് ലളിത ആലോചിക്കുകയും, ബഹളം ഉണ്ടാവാതെ കൊല്ലാന്‍ മുലയില്‍ വിഷം പുരട്ടികൊടുത്ത് കൊല്ലാം എന്നു തീരുമാനിക്കുകയും ചെയ്തു. ഈ ആട്ടത്തിന്റെ ആവശ്യമുണ്ടായിരുന്നു എന്നു തോന്നുന്നില്ല. ഇതിനോടകംതന്നെ അനവധി കിട്ടികളെ ഈ രീതിയില്‍ തന്നെ കൊന്നു കഴിഞ്ഞ പൂതനക്ക് ഈ ശിശുവിന്റെ അടുത്തെത്തിയപ്പോള്‍ മാത്രം കൊല്ലാന്‍ മാര്‍ഗ്ഗം എന്ത് എന്ന് ആലോചിക്കേണ്ട കാര്യമുണ്ടോ.



തുടര്‍ന്ന് ലളിത തന്റെ മുലകളില്‍ വിഷം പുരട്ടുന്നു. അപ്പോള്‍ ആരെങ്കിലും ഇതുകണ്ടുവന്നാല്‍ അപകടമാണല്ലോ എന്ന് ചിന്തിച്ച്, വാതിലും കിളിവാതിലും എല്ലാം അടച്ചു. തുടര്‍ന്ന് ഉണ്ണിയെ എടുത്ത് മുലകൊടുക്കുന്നു.


പൂതനക്കു മോക്ഷം ലഭിക്കുന്ന ഭാഗവും ഷണ്മുഖന്‍ ഭംഗിയായി അവതരിപ്പിച്ചു.

ശ്രീ കലാ:കൊളത്താപ്പള്ളി നാരായണന്‍ നന്വൂതിരിയും ശ്രീ കലാ: സുധീഷും ചേന്നായിരുന്നു പാട്ട്. ‘അന്വാടിഗുണം’ എന്ന ആദ്യ പദം ഹ്യദ്യമായി.അവസാനചരണത്തിലെ രാഗമാറ്റവും നന്നായിതോന്നി. എന്നാല്‍ ‘സുകുമാരാ’ എന്ന പദത്തിലെ ചരണങ്ങളില്‍ നടത്തിയ രാഗമാറ്റങ്ങള്‍ അത്ര സുഖകരമായി അനുഭവപ്പെട്ടില്ല.


ശ്രീ കലാനിലയം രതീഷ് ചെണ്ടയും ശ്രീ കലാനിലയം മനോജ് മദ്ദളവും കൈകാര്യം ചെയ്തു. ഇരുവരും നന്നായിതന്നെ മുദ്രക്കുകൂടുകയും ചെയ്തു.


ശ്രീ പൂണ്ണത്രയീശസേവാസംഘം ഒരുക്കിയ ഈ ദിവസങ്ങളിലെ ഉത്സവകളികളില്‍ ത്യപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തതത് ശ്രീ ഏരൂര്‍ സുരേന്ദ്രന്‍, ശ്രീ ഏരൂര്‍ ശശി,ശ്രീ എം.നാരായണന്‍,ശ്രീ ത്യപ്പൂണിത്തുറ ശശിധരന്‍ എന്നിവരായിരുന്നു.

5 അഭിപ്രായങ്ങൾ:

മണി പറഞ്ഞു...

ത്യപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ ഏഴാം ഉത്സവദിവസമായ 13/12/07ന് രാത്രി ഒരുമണിയോടെ
കഥകളി ആരംഭിച്ചു.ആദ്യകഥ പൂതനാമോക്ഷം ആയിരുന്നു. ശ്രീ കലാ: ഷണ്മുഖദാസ് ആണ് ഇതില്‍
ലളിതയായി അഭിനയിച്ചത്. ഷണ്മുഖന്റെ പ്രകടനം
മികച്ചതായിരുന്നു.ശ്രീ കലാ:കൊളത്താപ്പള്ളി നാരായണന്‍ നന്വൂതിരിയും ശ്രീ കലാ: സുധീഷും
ചേര്‍ന്നായിരുന്നു പാട്ട്. രതീഷ് ചെണ്ടയും ശ്രീ കലാനിലയം മനോജ് മദ്ദളവും കൈകാര്യം ചെയ്തു.

A പറഞ്ഞു...

My dear Mani,

Gone through your Poothanamoksham Review. Like other reviews, this is also superb. It also contains the GIST of the story and incluses review of very minute ATTAMS. Thank you very much. As the reviews goes, I went through one of your suggestions, which is as follows:-

ശിശുവിനെ കൊല്ലാന്‍ മാര്‍ഗ്ഗം എന്ത് എന്ന് ലളിത ആലോചിക്കുകയും, ബഹളം ഉണ്ടാവാതെ കൊല്ലാന്‍ മുലയില്‍ വിഷം പുരട്ടികൊടുത്ത് കൊല്ലാം എന്നു തീരുമാനിക്കുകയും ചെയ്തു. ഈ ആട്ടത്തിന്റെ ആവശ്യമുണ്ടായിരുന്നു എന്നു തോന്നുന്നില്ല. ഇതിനോടകംതന്നെ അനവധി കിട്ടികളെ ഈ രീതിയില്‍ തന്നെ കൊന്നു കഴിഞ്ഞ പൂതനക്ക് ഈ ശിശുവിന്റെ അടുത്തെത്തിയപ്പോള്‍ മാത്രം കൊല്ലാന്‍ മാര്‍ഗ്ഗം എന്ത് എന്ന് ആലോചിക്കേണ്ട കാര്യമുണ്ടോ

As per BAGAVATHA PURANAM and other scriptures, Demoness Poothana kills the 'Bonny-babies' by crushing their neck (kazhuthu pidichu thiruki kollunnu). But when she comes in contact with Krishna, ശിശുവിനെ കൊല്ലാന്‍ മാര്‍ഗ്ഗം എന്ത് എന്ന് ലളിത ആലോചിക്കുകയും, ബഹളം ഉണ്ടാവാതെ കൊല്ലാന്‍ മുലയില്‍ വിഷം പുരട്ടികൊടുത്ത് കൊല്ലാം എന്നു തീരുമാനിക്കുകയും ചെയ്തു. This is the correct Attam. പൂതനക്ക് ഈ ശിശുവിന്റെ അടുത്തെത്തിയപ്പോള്‍ മാത്രം കൊല്ലാന്‍ മാര്‍ഗ്ഗം എന്ത് എന്ന് threerchayaayum ആലോചിക്കേണ്ട കാര്യമുണ്ട`.

Like that...........'ദധിവിന്ദു പരിമളവും' എന്ന ഭാഗത്ത് തൈരുകലക്കുന്നതും മറ്റും വിസ്തരിച്ച് ആടി. ഇവിടെ തൈരുകലക്കുന്നതിനായി തൈരും പാത്രങ്ങളും എടുത്തുവെച്ചിട്ട് ജലം കാണാഞ്ഞ് ആരോടോക്കെയൊ ചോദിക്കുന്നതായും ആരും നല്‍കാഞ്ഞതിനാല്‍ ചിലകുട്ടികളെ വിളിച്ച് ലേശംജലം കൊണ്ടുത്തന്നാല്‍ നിങ്ങള്‍ക്ക് പലഹാരങ്ങള്‍ നല്‍കാം എന്നു പറയുന്നു,അവര്‍ ജലം കൊണ്ടുകൊടുക്കുന്നതായും പകരം പലഹാരങ്ങള്‍ നല്‍കുന്നതായും ഒക്കെ ആടി. These type of aattam are UN-NECESSARY. There is a 'code of procedure' for these kind of attams. One has just 'follow' that. There needs no addition. 'Swantham veetil thayir kadayunna Gopika, that too sitting with other Gopikas, who are all doing the 'thairu-kadayal', why she should ask Gopa-balakas to fetch water? This is what we call 'KADU-KAYATTAM'. Anyway, comparing with other Artists, Shanmugan is FAR FAR better. So we can ignore these minor things and enjoy his future attams.

Regards

മണി പറഞ്ഞു...

സ്വാമിയേട്ടാ,
നന്ദി,ഓ ഭാഗവതത്തില്‍ അങ്ങിനെയാണ് പറയുന്നത് അല്ലെ.

Anupama പറഞ്ഞു...

Thaught provoking points regarding Poothanamoksham aatam.

I have come through aattams like the following..

After breast feeding poothana kills other babies too. But to ensure that they are dead.. she tangles the infants neck suffocates to death. (breast feedinu shesham kazhuthu njerichu kolluka).Looking from poothanas point of view , killing the children by suffocation can be noisy.. naturally there will be noise.

As Mani wrote, these unnecessary aatams can be avoided.

Regards,
Anupama

മണി പറഞ്ഞു...

അനുപമ,അഭിപ്രായം അറിയിച്ചതിനു നന്ദി.