കഥകളി സമാഗമം(2)

സമാഗമത്തിന്റെ അവസാനദിവസമായ ഒക്ടോബര്‍3ന് രാവിലെ 10:30ന് നളചരിതം3ദിവസം കഥയുടെ വിവരണവും തുടര്‍ന്ന് ബാഹുകന്റെ ഭാഗത്തിന്റെ ചൊല്ലിയാട്ടവും നടന്നു.ശ്രീ കലാ:ഷണ്മുഖനാണ് ചൊല്ലിയാടിയത്.
ശ്രീ കലാ:വാസുപിഷാരടിയാണ് 3ദിവസങ്ങളിലേയും ചൊല്ലിയാട്ടങ്ങളില്‍ ആശാനായിരുന്ന് ചൊല്ലിയാടിച്ചത്.
വൈകിട്ട് 3മുതല്‍ ശ്രീ മനോജ് കുറൂര്‍ താളപരിചയക്ലാസെടുത്തു.
രാത്രി 7മുതല്‍ നളചരിതം മൂന്നാംദിവസം കഥകളി അവതരിപ്പിച്ചു.
നളനായി ശ്രീ കലാ:മുകുന്ദന്‍ അരങ്ങിലെത്തി. ഇളകിയാട്ടത്തില്‍ മുകുന്ദന്‍ ആടിയ പല ആശയങ്ങള്‍ക്കും പൂര്‍ണ്ണതകുറവായി തോന്നി. കാട്ടില്‍ നടക്കുന്ന നളന്‍ ധാരാളം കാഴ്ച്ചകള്‍ കാണുന്നുണ്ടെങ്കിലും അതില്‍ തന്റെ അപ്പോഴത്തേ അവസ്തക്കു തക്കവണ്ണമുള്ള കാഴ്ച്ചകളിലാണല്ലൊ മനസ്സുടക്കുക. ഏതു കാഴ്ച്ചകളും ദമയന്തിയേയും കുട്ടികളേയും സ്മരിക്കുന്നരീതിയില്‍ കഥാസന്തര്‍ഭവുമായി കൂട്ടിയിണക്കിയാലാണല്ലൊ ഭംഗിയാവുക. ഇവിടെ മുകുന്ദന്‍ ആടിയ ഇണയുമായി നടക്കുന്ന കൊന്വനാന എന്ന കാഴ്ച്ച നളനില്‍ ദമയന്തീസ്മരണയുണര്‍ത്തുന്നതുതന്നെയാണേങ്കിലും,ആനയെ കാണികേണ്ടിവരുന്വോള്‍ ഈ ഭാഗത്തിലെ സ്തായീ രസമായ ശോകത്തിന് കോട്ടം വരുന്നു.ഇണക്കുരുവികള്‍, മാനുകള്‍ എന്നിങ്ങനേയുള്ള കാഴച്ചകളാണീഭാഗത്തു നല്ലതെന്നു തോന്നുന്നു. ശ്രീ സദനം ഭാസി കാര്‍ക്കോടകവേഷവും
ശ്രീ കലാ:ഷണ്മുഖന്‍ ബാഹുക വേഷവും ഭംഗിയായി അവതരിപ്പിച്ചു.
ശ്രീ കലാനിലയം മനോജ് ഋതുപര്‍ണ്ണവേഷവും ശ്രീ കലാ:ശുചീന്ദ്രനാഥ് ജീവലവേഷവും
ശ്രീ കലാ:അരുണ്‍ വാര്യര്‍ വാഷ്ണേയവേഷവും കൈകാര്യം ചെയ്തു. ദമയന്തിയെ ശ്രീ ഹരിപ്രിയ നന്വൂതിരിയും സുദേവനെ ശ്രീ കലാ:മനോജും

കലിയെ ശ്രീ കലാ:ഹരി ആര്‍ നായരും രംഗത്തവതരിപ്പിച്ചു.
ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടി,ശ്രീ കലാ:വിനോദ് തുടങ്ങിയവരായിരുന്നു സംഗീതം.ശ്രീ ശ്രീകാന്ത് വര്‍മ്മ(ചെണ്ട),ശ്രീ കലാ:ശശി(മദ്ദളം) തുടങ്ങിയവരായിരുന്നു മേളം.ശ്രീ പള്ളിപ്പുറം ഉണ്ണിക്യഷ്ണന്‍,കുമാരന്‍ എന്നിവരായിരുന്നു അണിയറകൈകാര്യം ചെയ്തിരുന്നത്.

6 അഭിപ്രായങ്ങൾ:

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ശ്രീ കലാ:വാസുപിഷാരടിയാണ് 3ദിവസങ്ങളിലേയും ചൊല്ലിയാട്ടങ്ങളില്‍ ആശാനായിരുന്ന്
ചൊല്ലിയാടിച്ചത്.വൈകിട്ട് 3മുതല്‍ ശ്രീ മനോജ് കുറൂര്‍ മുദ്രാപരിചയക്ലാസെടുത്തു.
രാത്രി 7മുതല്‍ നളചരിതം മൂന്നാംദിവസം കഥകളി അവതരിപ്പിച്ചു.
നളനായി ശ്രീ കലാ:മുകുന്ദന്‍ അരങ്ങിലെത്തി.ഭാസി കാര്‍ക്കോടകവേഷവും
ശ്രീ കലാ:ഷണ്മുഖന്‍ ബാഹുക വേഷവും ഭംഗിയായി അവതരിപ്പിച്ചു.
ശ്രീ കലാനിലയം മനോജ് ഋതുപര്‍ണ്ണവേഷവും ശ്രീ കലാ:ശുചീന്ദ്രനാഥ് ജീവലവേഷവും
ശ്രീ കലാ:അരുണ്‍ വാര്യര്‍ വാഷ്ണേയവേഷവും കൈകാര്യം ചെയ്തു.
ദമയന്തിയെ ശ്രീ ഹരിപ്രിയ നന്വൂതിരിയും സുദേവനെ ശ്രീ കലാ:മനോജും
കലിയെ ശ്രീ കലാ:ഹരി ആര്‍ നായരും രംഗത്തവതരിപ്പിച്ചു.
ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടി,ശ്രീ കലാ:വിനോദ് തുടങ്ങിയവരായിരുന്നു സംഗീതം.
ശ്രീ ശ്രീകാന്ത് വര്‍മ്മ(ചെണ്ട),ശ്രീ കലാ:ശശി(മദ്ദളം) തുടങ്ങിയവരായിരുന്നു മേളം.
ശ്രീ പള്ളിപ്പുറം ഉണ്ണിക്യഷ്ണന്‍,കുമാരന്‍ എന്നിവരായിരുന്നു അണിയറകൈകാര്യം
ചെയ്തിരുന്നത്.

മയൂര പറഞ്ഞു...

വായിച്ചൂ, ചിത്രങ്ങളും മനോഹരം..

Haree പറഞ്ഞു...

:(
ഇതൊക്കെ വായിച്ചിട്ട് വിഷമമേറി... വരുവാന്‍ തീരെ പറ്റാത്ത സാഹചര്യമായിപ്പോയി... :(
--

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

മണീ..
ഇതിലെ ചിത്രങ്ങളും അനുഭവങ്ങളും നന്നായി...
ഇതിലെ കഥാസന്ദര്‍ഭങ്ങള്‍ കൂടിയൊന്ന് വിശദീകരിച്ചുകൊടുത്തിരുന്നെങ്കില്‍....

മനോജ് കുറൂര്‍ പറഞ്ഞു...

ഇത്തരമൊരു ബ്ലോഗിനു വലിയ പ്രസക്തിയുണ്ട്. സന്തോഷം :) കൂടുതല്‍ സജീവമാകട്ടെ എന്നാശംസിക്കുന്നു....
ചെറിയൊരു തിരുത്ത്: മുദ്രാപരിചയമായിരുന്നില്ല ‘താളങ്ങള്‍’ ആയിരുന്നു എന്റെ ക്ലാസ്സിന്റെ വിഷയം :)

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

മനോജേട്ടാ,ആശംസകള്‍ക്കുനന്ദി.
ഓ ശരിയാനല്ലൊ താളപരിചയം ആയിരുന്നല്ലൊ..
അശ്രദ്ധമൂലം വന്നതാണീതെറ്റ്,തിരുത്തിയിട്ടുണ്ട്.