കഥകളി സമാഗമം(1)

കേരളകലാമണ്ഡലത്തിന്റേയും വാഴേങ്കിട കുഞ്ചുനായര്‍സ്മാരക ട്രസ്റ്റിന്റേയും സഹകരണത്തോടെ കഥകളിസന്ദര്‍ശന്‍ വിദ്യാലയം സംഘടിപ്പിച്ച കഥകളിസമാഗമംക്യാന്വ് 2007സെപ്തബര്‍30 മുതല്‍ ഒക്ടോബര്‍2 വരെ അന്വലപ്പുഴക്ഷേത്രത്തിലെ നാടകശാലയില്‍ വച്ച് നടന്നു. കഥകളിയിലെ പുതുതലമുറയിലുള്ള കലാകാരന്മാരുടേയും ആസ്വാദകരുടേയും സമാഗമമാണ് ഇവിടെ നടന്നത്. കഥകളിക്ക് ആസ്വാദകരെ ഉണ്ടാക്കി എടുക്കുവാനും, ആസ്വാദനശേഷി വര്‍ദ്ധിപ്പിക്കുവാനും ഉതകുന്നതരത്തിലുള്ള ഈ ഉദ്യമം ശ്ലാഘനീയമാണ്. യുവകലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി പോത്സാഹിപ്പിക്കുന്നതും വളരേ നന്നായി.
30നു രാവിലെ 10:30മുതല്‍ കഥകളി-ഡമോണ്‍‌സ്ട്രേഷന്‍ നടന്നു.ശ്രീ ഡോ:വേണുഗോപാല്‍,ശ്രീ കെ.ബി.രാജാന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.വൈകിട്ട് 4ന് രാവണോത്ഭം കഥയുടെ ചൊല്ലിയാട്ടം നടന്നു.7മണിക്ക് കല്യാണസൌഗന്ധികം കഥകളിയും നടന്നു.
ഒക്ടോബര്‍1ന് രാവിലെ10:30മുതല്‍ നളചരിതം സാഹിത്യത്തേക്കുറിച്ചുള്ള ക്ലാസ് നടന്നു.തുടര്‍ന്ന് നളചരിതം2 ലെ കാട്ടാളന്റെ ഭാഗം ചൊല്ലിയാട്ടം നടന്നു. ശ്രീ കലാ:മുകുന്ദനാണ് ചൊല്ലിയാടിയത്.വൈകിട്ട് 4ന് ശ്രീ ഏറ്റുമാനൂര്‍ കണ്ണന്റെ മുദ്രാപരിചയക്ലാസ് ഉണ്ടായിരുന്നു.

രാത്രി 7ന് നളചരിതം രണ്ടാംദിവസം കളി ആരംഭിച്ചു.‘എന്തുപോല്‍ ഞാനിനി ചെയ്‌വേന്‍‘ മുതല്‍ 2ദിവസം അന്ത്യംവരേയുള്ള ഭാഗമാണ് അവതരിപ്പിക്കപ്പെട്ടത്.
ശ്രീ കലാ:ഷണ്മുഖന്‍ നളനനായും ശ്രീ കലാ:വിജയകുമാര്‍ ദമയന്തിയായും അരങ്ങിലെത്തി. ഇരുവരും ഭാവപ്രധാനമായ ഈ വേഷങ്ങള്‍ നന്നായി അവതരിപ്പിച്ചു.
വേഷഭഗിയും അഭിനയമികവും കൊണ്ട് വിജയകുമാര്‍ സഹ്യദയ ശ്രദ്ധനേടി. ആദ്യന്തം ദമയന്തിയുടെ ശോകരസം സ്തായിയായി നിലനിര്‍ത്തുന്നതില്‍ വിജയകുമാര്‍ വിജയിച്ചു.

ശ്രീ കലാ:മുകുന്ദന്‍ കാട്ടാളനായും


ശ്രീകലാ:മനോജ് സാര്‍ദ്ധവാഹനായും അരങ്ങിലെത്തി.
ശ്രീ സദനം ഭാസി സുദേവനായുംശ്രീ ഹരിപ്രിയ നന്വൂതിരി രാജമാതാവായും വേഷമിട്ടു.
ശ്രീ പത്തിയൂര്‍ ശങ്കരന്‍കുട്ടി,നെടുന്വുള്ളിരാമമോഹനന്‍ (പാട്ട്), ശ്രീ കലാ:ക്യഷ്ണദാസ്,കലാ:ശ്രീ ശ്രീകാന്ത് വര്‍മ്മ(ചെണ്ട) തുടങ്ങിയവരായിരുന്നു കളിയില്‍ പങ്കെടുത്ത മറ്റു പ്രധാന കലാകാരന്മാര്‍.

1 അഭിപ്രായം:

മണി പറഞ്ഞു...

കേരളകലാമണ്ഡലത്തിന്റേയും വാഴേങ്കിട കുഞ്ചുനായര്‍സ്മാരക ട്രസ്റ്റിന്റേയും സഹകരണത്തോടെ
കഥകളിസന്ദര്‍ശന്‍ വിദ്യാലയം സംഘടിപ്പിച്ച കഥകളിസമാഗമംക്യാന്വ് 2007സെപ്തബര്‍30 മുതല്‍
ഒക്ടോബര്‍2 വരെ അന്വലപ്പുഴക്ഷേത്രത്തിലെ നാടകശാലയില്‍ വച്ച് നടന്നു.
ശ്രീ കലാ:ഷണ്മുഖന്‍ നളനനായും ശ്രീ കലാ:വിജയകുമാര്‍ ദമയന്തിയായും അരങ്ങിലെത്തി.
ഇരുവരും ഭാവപ്രധാനമായ ഈ വേഷങ്ങള്‍ നന്നായി അവതരിപ്പിച്ചു.
ശ്രീ കലാ:മുകുന്ദന്‍ കാട്ടാളനായും ശ്രീകലാ:മനോജ് സാര്‍ദ്ധവാഹനായും അരങ്ങിലെത്തി.
ശ്രീ സദനം ഭാസി സുദേവനായുംശ്രീ ഹരിപ്രിയ നന്വൂതിരി രാജമാതാവായും വേഷമിട്ടു.
ശ്രീ പത്തിയൂര്‍ ശങ്കരന്‍കുട്ടി,നെടുന്വുള്ളിരാമമോഹനന്‍ (പാട്ട്), ശ്രീ കലാ:ക്യഷ്ണദാസ്,
കലാ:ശ്രീ ശ്രീകാന്ത് വര്‍മ്മ(ചെണ്ട) തുടങ്ങിയവരായിരുന്നു കളിയില്‍ പങ്കെടുത്ത
മറ്റു പ്രധാന കലാകാരന്മാര്‍.