കലാകേന്ദ്രം വാര്‍ഷികം(2)

തുടര്‍ന്ന് കഥകളി നടന്നു.കഥ ഉത്തരാസ്വയംവരം(ത്രിഗര്‍ത്ത വട്ടം വരെ). ശ്രീ രാമന്‍കുട്ടി നായരുടെ അഭാവത്തില്‍ ദുര്യോധനനായി ശ്രീ കോട്ടക്കല്‍ ചന്ദ്രശേഖരവാര്യര്‍ അരങ്ങില്‍എത്തി.ചിട്ടയാര്‍ന്ന രീതിയില്‍ നന്നായി അദ്ദേഹം ഈ വേഷംകൈകാര്യം ചെയ്തു.ഭാനുമതി ശ്രീ കലാ:വിജയനായിരുന്നു.നല്ലരീതിയില്‍ രസാവിഷ്ക്കരണമുണ്ടെങ്കിലും എദ്ദേഹത്തിന്റെമുദ്രകള്‍ കുറച്ച് ഓടിപോകുന്നില്ലേ എന്നു സംശയം തോന്നും.ത്രിപ്പൂണിത്തുറ ഉണ്ണിക്യഷ്ണന്‍ ദൂതവേഷം നന്നായി കൈകാര്യംചെയ്തു.
ത്രിഗര്‍ത്തനായി ശ്രീ കലാ:നെല്ലിയോട് വാസുദേവന്‍ നന്വൂതിരി വേഷമിട്ടു. അഭ്യാസത്തികവിനാലും പുരാണപരിചയത്താലും കഥാപാത്രമായി മാറി അഭിനയിക്കും എന്നതാണ് ചുവന്നതാടി വേഷക്കാരില്‍ അഗ്രഗണ്യനായ ഇദ്ദേഹത്തിന്റെ പ്രത്യേകത.വ്യക്തമായ മുദ്രകളും ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്. അദ്ദേഹം ഒറ്റകൈകൊണ്ടു മുദ്രകാണിച്ചാല്‍പ്പോലും ആസ്വാദകര്‍ക്ക് അനായാസം അതു മലസ്സിലാക്കാന്‍ സാധിക്കുന്നു. ഇദ്ദേഹം അഭിനയത്തില്‍ നല്ലരീതിയില്‍ ഹാസ്യം കലര്‍ത്തും. ശ്രീ കലാ:രാധാക്യഷണന്‍ വിരാടനായും ശ്രീ ആര്‍.എല്‍.വി.ഗോപി വലലനായും രംഗത്തെത്തി. ശ്രീ കലാ: ഗംഗാധരനും ശ്രീ കലാ:ബാബു നന്വൂതിരിയുമായിരുന്നുപാട്ട്. പഴയതുപോലെ പാടാനാവുന്നില്ലെങ്കിലും ഗംഗാധരനാശാന്‍ ഈ 70തിനടുത്തപ്രായത്തിലും ചിട്ടയാര്‍ന്നരീതിയില്‍പാടി. ശാരീരസുഖമില്ലങ്കില്‍ കൂടി അക്ഷരതസ്പുടതയായും വേണ്ട സ്തലങ്ങളില്‍ ചില അക്ഷരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പാടുന്നരീതിയാണ് ഇദ്ദേഹത്തിന്റേത്. ഇത് നന്വീശനാശാന്റെ വഴിയാണ്.മേളവിഭാഗം ശ്രീ കലാ:രാമന്‍ നന്വൂതിരി(ചെണ്ട) ശ്രീ കലാ:നന്വീശന്‍കുട്ടി,കലാനിലയം പ്രശാന്ത്(മദ്ദളം) എന്നിവര്‍ നന്നായി കൈകാര്യം ചെയ്തു.
20ന് വൈകിട്ട് 6ന് ഉത്തരാസ്വയംവരം ബാക്കിഭാഗം കളി നടന്നു. അന്ന് ശ്രീ കലാ:ഗോപിയെ പ്രൊഫ:എം.കെ.സാനുപൊന്നാടചാര്‍ത്തി ആദരിച്ചു.ഉത്തരവേഷം ശ്രീ കലാ:ശ്രീകുമാര്‍ നന്നായികൈകാര്യം ചെയ്തു.അഭിനയത്തില്‍ ഗോപിയാശാന്റെ അതേ വഴികളാണ് ശ്രീകുമാറിനും എന്നാല്‍ മറ്റുചില ശിഷ്യരേപ്പോലെ അമിതമായഅനുകരണമില്ലാതാനും.എദ്ദേഹത്തിന് ഒരു ആദ്യാവസാനവേഷം സുഗമമായി കൈകാര്യം ചെയ്യാനവും എന്ന് അഭിനയം കണ്ടപ്പോള്‍ തോന്നി.കലാ:ഗോപി ബ്യഹന്നളവേഷത്തില്‍ തന്റെ തനത് അഭിനയചാരുത പ്രകടിപ്പിച്ചു. കലാ:ഷണ്മുഖദാസ് സൈരന്ധ്രി വേഷമിട്ടു.
പാലനാട് ദിവാകരന്‍ നന്വൂതിരിയും കല:ഹരീഷ് മനയത്താടുംപാട്ടും, കലാ:ഉണ്ണിക്യഷ്ണന്‍ ചെണ്ടയും, കലാ:ശശി മദ്ദളവും നന്നായി കൈകാര്യം ചെയ്തു.

4 അഭിപ്രായങ്ങൾ:

Haree | ഹരീ പറഞ്ഞു...

കലാ. ശ്രീകുമാറിന്റെ അഭിനയമികവിലും, കലാ. ഗംഗാധരനാശാന്റെ ഇപ്പോഴത്തെ പാട്ടിലും എനിക്കത്ര മതിപ്പുപോര... (ഹല്ല, അവരെ വിലയിരുത്തുവാന്‍ ഞാനാളല്ല എന്നത് മറക്കുന്നില്ല, ഒരു എളിയ ആസ്വാദകന്‍ എന്ന നിലയില്‍ മാത്രം...) നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയുടെ കാര്യമാണെങ്കില്‍, എനിക്കത്ര ലാളിത്യമൊന്നും തോന്നിയിട്ടില്ല, പലപ്പൊഴും ഇതെന്തിനാണിവിടെ പറഞ്ഞതെന്ന സംശയവും, അതു തന്നെയാണൊ അദ്ദേഹം പറഞ്ഞതെന്നുമൊക്കെ എനിക്കു തോന്നിയിട്ടുണ്ട്. ശരിയാണ്, മുദ്രകാണിക്കുന്ന കത്തിവേഷങ്ങള്‍ തന്നെ ഇന്ന് കുറവാണല്ലോ... കാട്ടിക്കൂട്ടാണ് മിക്കവരും. കലാ. ശ്രീകുമാറിന്റെ പ്രശ്നം, കഥാപാത്രത്തെ പലപ്പോഴും ഉള്‍ക്കൊണ്ടല്ല അഭിനയിക്കുന്നതെന്നാണ്‍. ദുര്യോധനനായാലും പുഷ്കരനായാലുമൊക്കെ ഒരേ രംഗബോധമാണ്...
--

-സു‍-|Sunil പറഞ്ഞു...

നെല്ലിയോട്‌ ചിട്ടയില്‍ ലാളിത്യമില്ല. എന്നാലും കത്തിവേഷങള്‍ ആടുമ്പോള്‍ സമയത്തിനനുസരിച്ച് ഓടിക്കുകയോ, നല്ല ആട്ടം കാഴ്ചവെക്കുകയോ ചെയ്യാറുണ്ട്‌. പുരാണപരിചയവും ലളിത മുദ്രകളും എന്ന കാര്യത്തില്‍ ഞാനും മണിയോട്‌ കൂടെയാണ്. അറിയാത്തത് നമുക്ക് പറഞുതരാനും ഉത്സുകനാണ് അദ്ദേഹം. ഒരു ആസ്വാദകന്‍ മാത്രമായ എനിക്ക് പലതും മനസ്സിലാവില്ല എന്ന് മാത്രം!
(എന്നിനിക്കാണും ഞാന്‍.... ഇപ്പോ ഇങനെ ഓര്‍ക്കാനേ കഴിയൂ)
-സു-

മണി പറഞ്ഞു...

രണ്ടു പേരോടും ഒരു കാര്യം-നെല്ലിയോട് കത്തിവേഷമല്ലാ കൈകാര്യം ചെയ്യുന്നത്,താടിയാണ്.ശ്രീ കുമാറിന്റെ വേറെ വേഷങ്ങള്‍ ഞാന്‍ കണ്ടിട്ടില്ലാ.എന്നാല്‍ അന്ന് അദ്ദേഹം ഉത്തരനായി പാത്രമറിഞ്ഞാണ് ആടിയത്.സ്ത്രീ ലംബടനും വീരവാദങ്ങള്‍ പറയുമെങ്കിലും കാര്യമടുക്കുന്‍ബോള്‍ ഭയചികിതനു മയ ഉത്തരനെ നന്നായി അവതരിപ്പിച്ചു.
പിന്നെ എപ്പോഴത്തെ ഗംഗാധരന്റെ പാട്ടിനെപറ്റി എനിക്കും വലിയ അഭിപ്രായമില്ലാ.

Haree | ഹരീ പറഞ്ഞു...

ശരിയാണ്... കത്തിയെന്നത് അബദ്ധമാണ്... :)
--