തൃപ്പൂണിത്തുറ ഉത്സവം രണ്ടാം ദിവസം

“കിടതകധിം,താം”
രണ്ടാം ഉത്സവദിവസമായിരുന്ന 17/11/09ന് രാത്രി 12:30ന് കുമാരി
ലക്ഷി മേനോന്റെ പുറപ്പാടോടുകൂടി കഥകളി ആരംഭിച്ചു. തുടര്‍ന്ന് നളചരിതം രണ്ടാംദിവസം കഥ അവതരിപ്പിക്കപ്പെട്ടു.

“സാമ്യം അകന്നോരു ഉദ്യാനം”
നവദമ്പതികളായ നളദമയന്തിമാരുടെ പ്രേമസല്ലാപത്തോടെ കഥ
ആരംഭിക്കുന്നു. തുടര്‍ന്ന് ദമന്തീസ്വയംവരത്തിനായി പുറപ്പെട്ട കലിദ്വാപരന്മാര്‍ മാര്‍ഗ്ഗമദ്ധ്യേ ഇന്ദ്രാദികളെ കാണുകയും അവരില്‍നിന്നും ദമയന്തീസ്വയംവരം കഴിഞ്ഞു എന്നും, നളന്‍ എന്ന രാജാവിനെയാണ് ദമയന്തി വരിച്ചത് എന്നും അറിയുകയും ചെയ്തു. ക്രുദ്ധരയിതീര്‍ന്ന അവര്‍ നളനേയും ദമയന്തിയേയും പിണക്കി അകറ്റുവാന്‍ തീരുമാനിക്കുകയും അതിനായി ഗൂഢാലോചന നടത്തുകയും ചെയ്യുന്നു. ധര്‍മ്മിഷ്ടനായ നളന്റെ രാജ്ജ്യത്തേയ്ക്ക് പ്രവേശിക്കുവാനായി ഇവര്‍ക്ക് നീണ്ട 12വര്‍ഷം കാത്തിരിക്കേണ്ടിവരുന്നു. തുടര്‍ന്ന് ഇവര്‍ നളസോദരനായ പുഷ്ക്കരനെ കണ്ട്, പ്രലോഭിപ്പിച്ച് നളനുമായി ചൂതുകളിപ്പിക്കുന്നു. കലിബാധിതനായ നളന്‍ നിസ്സാരനായ പുഷ്ക്കരനുമായി ചൂതില്‍തോറ്റ് രാജ്യധനാദികള്‍ നഷ്ടപ്പെട്ട് എകവസ്ത്രധാരിയായി കാനനത്തിലെത്തിച്ചേരുന്നു. പക്ഷികളെ പിടിക്കാനായി ഉദ്യമിച്ച നളന്റെ വസ്ത്രവും പക്ഷിരൂപേണവന്ന കലിദ്വാപരന്മാര്‍ അപഹരിക്കുന്നു. ഏറ്റവും പരിതാപിതനും ചഞ്ചലചിത്തനുമായിതീര്‍ന്ന നളന്‍ കലിപ്രേരണയാല്‍ ദമയന്തിയുടെ വസ്ത്രത്തില്‍ പാതി കീറി ധരിച്ച്, അര്‍ദ്ധരാത്രിയില്‍ കാനനത്തില്‍ ശയിക്കുന്ന അവളെ ഉപേക്ഷിച്ച് പാലായനം ചെയ്യുന്നു. ഉറക്കമുണര്‍ന്നപ്പോള്‍ പതിയെ കാണാഞ്ഞ് വിഷമിച്ച് അലയുന്ന ദമയന്തിയുടെ കാലില്‍ ഒരു പെരുമ്പാമ്പ് പിടികൂടുന്നു. ദമയന്തീവിലാപം കേട്ട് എത്തുന്ന ഒരു കാട്ടാളന്‍ പാമ്പിനെ കൊല്ലുകയും, തന്റെ കൂടെ വസിക്കുവാന്‍ ആ സുന്ദരീരത്നത്തിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ദമയന്തി ‘വൃതലോപോദ്യതന്‍ ഭസ്മീകരിക്കു’മെന്ന അമരേന്ദ്രവരത്തെ സ്മരിക്കുന്നതോടെ കാട്ടാളന്‍ ഭസ്മമായിതീരുന്നു. ഇത്രയും ഭാഗമാണ് രണ്ടാം ദിവസത്തില്‍ സാധാരണയായി അവതരിപ്പിക്കപ്പെടുന്നത്.

“യാമിഞാനവളെ ആനയിപ്പതിനു”
നളനായി അഭിനയിച്ച ശ്രീ സദനം കൃഷ്ണന്‍‌കുട്ടി തരക്കേടില്ലാത്ത പ്രകടനം
കാഴ്ച്ചവെച്ചു. എന്നാല്‍ പദഭാഗങ്ങള്‍ പലതും വേഗത്തില്‍ കഴിക്കുക, പാത്രബോധം നഷ്ടപ്പെടുക തുടങ്ങിയ പോരായ്കകളും ദൃശ്യമായിരുന്നു. ആദ്യരംഗത്തിലെ പദങ്ങള്‍ക്കുശേഷമുള്ള ആട്ടത്തില്‍, നളന്‍ ദമയന്തിയെ തനിക്ക് ലഭിച്ചത് പൂര്‍വ്വപുണ്യം നിമിത്തമാണന്ന് പറഞ്ഞുകൊണ്ട് വിവാഹത്തിനുമുന്‍പ് ഇന്ദ്രാദികളുടെ ദൂതനായി താന്‍ ദമയന്തീസമീപം വന്ന സാഹചര്യവും, സ്വയംവരസമയത്ത് ഇന്ദ്രാദികള്‍ നളവേഷം ധരിച്ച് ദമയന്തിയേ വലച്ചതുമായ കാര്യങ്ങള്‍ ദമന്തിയോടുകൂടി സ്മരിക്കുന്നു. ഇത് വളരെ ഉചിതമായ ആട്ടമായി തോന്നി. തുടര്‍ന്ന് നളദമയന്തിമാര്‍ ഉദ്യാനം ചുറ്റിക്കാണുകയും തന്റെ പൂര്‍വ്വികരായ രാജാക്കന്മാരുടെ ചിത്രങ്ങള്‍ കാണുകയും ചെയ്യുന്ന പതിവ് ആട്ടങ്ങളും ചെയ്തു. ‘വേര്‍പാട്’ ഭാഗം കൂടുതല്‍ ചടുലമായാണ് സദനം അവതരിപ്പിച്ചത്. ദമയന്തീവേഷമിട്ട ശ്രീ കലാമണ്ഡലം വിജയന്‍ നല്ല പ്രകടമാണ് കാഴ്ച്ചവെച്ചത്.

“കുടയും ചാമരവും”
കലിയായെത്തിയ ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ‘കലിയാട്ടം’
വിസ്തരിച്ചുതന്നെ അവതരിപ്പിച്ചു. ദ്വാപരന്‍, പക്ഷി എന്നീവേഷങ്ങള്‍ കൈകാര്യം ചെയ്ത ശ്രീ ആര്‍.എല്‍.വി.സുനിന്റെ പ്രകടനം വിരസതയുളവാക്കി. ഇദ്ദേഹത്തിന്റെ മുദ്രകളിലും കലാശങ്ങളിലും യാതൊരു ഭംഗിയും തോന്നിയില്ല. ഇന്ദ്രനായി ശ്രീ ആര്‍.എല്‍.വി. സുനില്‍,പള്ളിപ്പുറം അരങ്ങിലെത്തി.പുഷ്ക്കരനായി അഭിനയിച്ച ശ്രീ കലാമണ്ഡലം ഷണ്മുഖന്റെ പ്രകടനമാണ് ഈ ദിവസം ഏറ്റവും മികച്ചതായി അനുഭവപ്പെട്ടത്. പാത്രബോധത്തോടുകൂടിയ നല്ല ഭാവാഭിനയവും, കഥകളിത്തമാര്‍ന്ന ഭംഗിയുള്ള മുദ്രകളും കലാശങ്ങളുമായിരുന്നു എദ്ദേഹത്തിന്റേത്. ആവശ്യത്തിനുള്ള സമയമെടുത്തുതന്നെ ഷണ്മുഖന്‍ തന്റെ ഭാഗം ഭംഗിയായി ചെയ്തു.

“അമര്‍ത്യവീരന്മാരെ അമര്‍ക്കും വന്‍പടയും”
ശ്രീ കലാമണ്ഡലം പ്രദീപാണ് കാട്ടാളനെ അവതരിപ്പിച്ചത്. ആരവം കേട്ട്
ഉറക്കമുണരുന്ന കാട്ടാളന്‍ തന്റെ ഗൃഹത്തില്‍ നിന്നും പുറത്തിറങ്ങി ചൂട്ടുകറ്റയും കത്തിച്ച് തിരയുന്നു. അപ്പോള്‍ തന്നെ ഒരു സ്ത്രീശബദമാണ് എന്ന് കാട്ടാളനു മനസ്സിലാകുന്നു. എങ്ങിനെയാണ് കാട്ടാളന്റെ ആദ്യത്തെ ആട്ടത്തില്‍ കണ്ടത്. തുടര്‍ന്ന് “ആരവമെന്തിതറിയുന്ന....”പദം ആടി. സ്ത്രീശബ്ദമാണ് എന്ന മനസ്സിലാക്കിയ സ്ഥിതിക്ക് “സ്വരത്തിനുടെ മാധുര്യം” എന്ന ചരണം ആരംഭിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നി.

“ജാനേപുഷ്ക്കര”
ശ്രീ കോട്ടക്കല്‍ നാരായണനായിരുന്നു ഈ ദിവസത്തെ പ്രധാന ഗായകന്‍.
സംഗീതപരമായി നോക്കിയാല്‍ ഭൃഗകളും സംഗതികളും നിറഞ്ഞ ഇദ്ദേഹത്തിന്റെ പാട്ട് മികച്ചുനിന്നു. എന്നാല്‍ അഭിനയസംഗീതം എന്ന നിലയ്ക്ക് നോക്കിയാല്‍ അഭിനയവും സംഗീതവുമായി അകലം പാലിക്കുന്നതായി തോന്നി. നടന്റെ നൃത്യത്തെ പോഷിപ്പിക്കാനുതകുന്ന താളാത്മകമായ പ്രയോഗങ്ങള്‍ക്കുപകരം ഗായകന്റെ കഴിവുതെളിയിക്കാന്‍ മാത്രമുതകുന്ന സംഗീതപ്രയോഗങ്ങളാണ് അധികവും പാട്ടില്‍ കേട്ടത്. ഈ രീതിക്ക് നോക്കുമ്പോള്‍ കലിയുടെയും പുഷ്ക്കരന്റേയും രംഗങ്ങള്‍ പൊന്നാനിപാടിയ ശ്രീ കലാമണ്ഡലം ഹരീഷിന്റെ പാട്ട് നന്നെന്ന് തോന്നും. ഹരീഷും ശ്രീ കലാനിലയം രാജീവുമായിരുന്നു നാരായണനൊപ്പം ശിങ്കിടിപാടിയിരുന്നത്. മികച്ച ശിങ്കിടിഗായകനെന്ന് ഖ്യാതിനേടിയിട്ടുള്ള രാജീവന്‍ നാരായണനൊപ്പവും പതിവുപോലെ നല്ലപ്രകടനം കാഴ്ച്ചവെച്ചു. കളിക്ക് ചെണ്ട കൈകാര്യം ചെയ്ത ശ്രീ കലാമണ്ഡലം രാമന്‍ നമ്പൂതിരിയും ശ്രീ കോട്ടക്കല്‍ വിജയരാഘവനും നല്ല പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ മദ്ദളം വായിച്ച ശ്രീ കലാമണ്ഡലം ഗോപിക്കുട്ടന്‍, ശ്രീ കലാമണ്ഡലം പ്രകാശന്‍, കലാമണ്ഡലം വിനീത് എന്നിവര്‍ ശരാശരി നിലവാരം പുലര്‍ത്തി.

“ദൂതം”
ശ്രീ കലാനിലയം ജനാര്‍ദ്ദനന്‍, ശ്രീ എരൂര്‍ മനോജ് എന്നിവരായിരുന്നു ഈ
ദിവസത്തെ ചുട്ടി കലാകാരന്മാര്‍‍.

“വേര്‍പാട്”
ശ്രീ എരൂര്‍ ശശി, ശ്രീ എരൂര്‍ സുരേന്ദ്രന്‍, ശ്രീ എം.നാരായണന്‍, ശ്രീ മുരളി,
ശ്രീ തൃപ്പൂണിത്തുറ ശശിധരന്‍ എന്നിവരാണ് ഉത്സവകളികളുടെ അണിയറപ്രവര്‍ത്തകര്‍.

“അനര്‍ത്ഥഗത്തേ വീണാളെ.....”
തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേതാണ് കളിയോഗം.

6 അഭിപ്രായങ്ങൾ:

Sapna Anu B.George പറഞ്ഞു...

മണീ ഒരിക്കൽ പോലും കഠ്ഹ്കളി ക്ണ്ടീടില്ല.....ഇതു ്വളരെ ഇഷ്ടമായി ഈ പോസ്റ്റ്

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@Sapna Anu B.George,
ഒരു മലയാളി എന്ന നിലയില്‍ കേരളീയമായ കഥകളി എന്ന കല എന്തെന്ന് കാണേണ്ടതാണ്, മനസ്സിലാക്കേണ്ടതാണ്. അടുത്തവാരത്തില്‍ ദുബായില്‍ ‘തിരനോട്ടത്ത്തിന്റെ’ ‘ഉത്സവം’ പരിപാടിയില്‍ കളി ഉണ്ട്. കാണാന്‍ ശ്രമിക്കു. അല്ലെങ്കില്‍ ഇനി നാട്ടില്‍ വരുമ്പോള്‍.......

അജ്ഞാതന്‍ പറഞ്ഞു...

"Lokapaalanmare" will be about to start when I write this mail, I suppose. Thanks for your daily commentary. Will reach Tripunithura Friday morning. Hoping to see you there.
T K Sreevalsan
Madras

Haree പറഞ്ഞു...

ഇതങ്ങ് കലക്കി കളഞ്ഞല്ലോ! :-) (ലാപ്‌ടോപ്പുമായി വേദിക്ക് മുന്‍പില്‍ ഇരുന്നാണോ എഴുത്ത്! ഇതെങ്ങിനെ അടുത്ത ദിവസം തന്നെ പോസ്റ്റ് ചെയ്യുവാന്‍ കഴിയുന്നു!)

രണ്ടാം ദിവസം നളന്‍ സദനം കൃഷ്ണന്‍‌കുട്ടി തരക്കേടില്ലാതെ അവതരിപ്പിച്ചു എന്നെഴുതി കണ്ടതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ രണ്ടാം ദിവസം നളന്‍ കണ്ടിട്ടില്ല; മുന്‍പ് കണ്ടയൊരു സുഹൃത്ത് പറഞ്ഞ അഭിപ്രായം, സദനത്തിന് “കുവലയവിലോചന...” കളിക്കുവാന്‍ അരങ്ങിന് വലിപ്പം തികഞ്ഞില്ല എന്നായിരുന്നു! ദമയന്തിയുമായി പൂര്‍വ്വരാജാക്കന്മാരെ കാണുന്ന ആട്ടം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ആരൊക്കെയാണ് നളന്റെ പൂര്‍വ്വികര്‍?
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@T K Sreevalsan,
ശനിയാഴ്ച്ച ഞാന്‍ ഉണ്ടാവില്ല. അന്ന് തലയോലപ്പറമ്പില്‍ ഒരു കളിയുണ്ട്......

@Haree | ഹരീ,
ലാപ്പ് പോയീട്ട് സാധാരണ ചെയ്യുന്നതുപോലെ പേപ്പറില്‍ പോലും കുറിക്കുന്നില്ല. അതിനാല്‍ തന്നെയാണ് പിറ്റേന്നുതന്നെ എഴുതുന്നത്. ഇല്ലെങ്കില്‍ പലതും വിട്ടുപോകുമല്ലൊ....
സദനം നല്ല ഒതുക്കത്തില്‍ തന്നെ കൈകാര്യം ചെയ്തിഒരുന്നു അന്ന്. നളന്റെ പൂര്‍വ്വികര്‍ ആരൊക്കെ എന്ന് അറിയില്ല. പൂര്‍വീകര്‍ എന്നെ പറഞ്ഞുമുള്ളു. അച്ഛന്റേയും അമ്മയുടെയും ചിത്രങ്ങള്‍ മാത്രം പ്രത്യേകം നളന്‍ ദമയന്തിക്ക് കാട്ടിക്കൊടുക്കുകയും ഇരുവരും വന്ദിക്കുകയും ചെയ്യുന്നതായി ആടിയിരുന്നു.

അജ്ഞാതന്‍ പറഞ്ഞു...

Dear Hari and Mani,
I think that the conversation you both have had over Sadanam Krishnankutty and 'Kuvalayavilochane' can be taken as a good instance of "generation gap". If Hari is doubtful about this artiste's capacity to maintain restraint and if Mani had to take the trouble to reiterate that his Randaam Divasam Nalan was economical in space at Tripunithura ulsavam '09, one can only blame only Krishnankutty for it. Unlike Mani and many in my generation (of around 40 years), today's youngsters would've rarely got a chance to see a sober Krishnankutty. I, as somebody with deep belief in the aesthetics of Kalluvazhi style and admiration for the skills of Ramankutty Nair and Gopi, have no doubt in mind that one of the best performances as Ulbhavam Ravanan and Cheriya Narakasuran besides Nalan and Bahukan I've ever watched are Krishnankutty's. I can see Hari gaping in disbelief when he reads this, but I should say I'm talking about the late 1980s and early '90s. If his native Valluvanad celebrated the arrival of Krishnankutty in the late 1970s, it was not without reason. Gopiyasan (insecure as always) was scared of Krishnankutty's calibre those days. And, if quite a few hardcore Kathakali aesthetes from that era are to be believed, Kalamandalam Krishnankutty Poduval used to rate Sadanam Krishnankutty a shade above Kalamandalam Gopi! But then, as they say, "Ithu charithram". These days, the validity of such opinions is proven only once in a blue moon.

T K Sreevalsan
Madras