
സര്‍ഗ്ഗസിദ്ധിയാലും സാധനയാലും ഈ കാലഘട്ടത്തിലെ അതുല്ല്യനടനായി വളര്‍ന്ന്, കഴിഞ്ഞ അരനൂറ്റാണ്ടായി കളിയരങ്ങില്‍ നിറഞ്ഞുനില്‍ക്കുന്ന നാട്യപ്രതിഭയായ ശ്രീ കലാമണ്ഡലം ഗോപിക്ക് ഇക്കഴിഞ്ഞ 27ന്(മെയ്) 70 വയസ്സ് തികഞ്ഞു. മെയ് 26,27 തീയതികളിലായി ബന്ധുക്കളും സുഹ്യത്തുക്കളും ശിഷ്യരും സഹപ്രവര്‍ത്തകരും ആസ്വാദകരും ചേര്‍ന്ന് സമുന്നതമായി ആഘോഷിക്കപ്പെട്ടു.കലാ:പത്മനാഭന്‍ നായര്‍ നഗരിയില്‍ (ഗുരുവായൂര്‍ മുനിസിപ്പല്‍ ടൌണ്‍ഹാള്‍) ആയിരുന്നു ഇതു നടന്നത്.48മണിക്കൂര്‍ നീണ്ടുനിന്ന ഈ മഹോത്സവത്തില്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള കലാ-സാംസ്ക്കാരീക പ്രവര്‍ത്തകരും ആസ്വാദകരും പങ്കെടുത്തു.
2 രാത്രികളിലായി 24മണിക്കൂര്‍ നീണ്ടുനിന്നതും 70വേഷങ്ങള്‍അരങ്ങിലെത്തിയതുമായ കഥകളി തന്നെ ആയിരുന്നു പ്രധാനപരിപാടി.
നഗരിയില്‍ ശ്രീ രാധാക്യഷ്ണവാര്യര്‍ ഒരുക്കിയ ചിത്രപ്രദര്‍ശനംജനശ്രദ്ധപിടിച്ചുപറ്റി. ഗോപിയാശാന്റെ വിവിധവേഷങ്ങളുംഭാവങ്ങളും ഇദ്ദേഹം വിദഗ്ദ്ധമായി തന്റെ ക്യാമറയില്‍ പകര്‍ത്തിഎടുത്തിരിക്കുന്നു.എതുകൂടാതെ മാത്യഭൂമി,വേദിക തുടങ്ങിയവരുടെ പുസ്തക-സി.ഡി സ്റ്റാളുകളും ഇവിടെ ഒരുക്കിയിരുന്നു.
26ന് കാലത്ത് ‘കേരളീയ നാട്യ കലക്ക് കലാ:ഗോപിയുടെ സംഭാവന’ എന്ന വിഷയത്തിലുള്ള സെമിനാര്‍ നടന്നു.കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ ശ്രീ ഭരത് മുരളി ഉദ്ഘാടനം ചെയ്ത സെമിനാറില്‍ കലാമണ്ഡലം സെക്രട്ടറി ശ്രീഎന്‍.ആര്‍.ഗ്രാമപ്രകാശ് മോഡുലേറ്റര്‍ ആയിരുന്നു.സര്‍വ്വശ്രീ നെടുമുടിവേണു, വേണൂജി, ഡോ:പി.വേണുഗോപാല്‍ എന്നിവര്‍പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.ശ്രീ കെ.ബി.ആനന്ദ് സ്വാഗതവുംശ്രീ എം.കെ.അനിയന്‍ നന്ദിയും പറഞ്ഞു.
വൈകിട്ട് കഥകളിയാരംഭിക്കുന്നതിനു മുന്‍പായി നളവേഷധാരിയായ കലാ:ഗോപിയെ മുത്തുക്കുട,ആലവട്ട,പഞ്ചവാദ്യ സഹിതം വേദിയിലേക്കാനയിച്ച് ‘നാട്യരത്നം’ എന്നകീര്‍ത്തിമുദ്ര ശ്രീ കാവാലം നാരായണപ്പണിക്കരാല്‍ സമ്മാനിക്കപ്പെട്ടു.
സപ്തതിദിനത്തില്‍ രാവിലെ ഗോപിയെ ഗജവീരന്മാരുടേയും സര്‍വശ്രീ അന്നമനട പരമേശ്വര മാരാര്‍,പെരുവനം കുട്ടന്‍ മാരാര്‍ തുടങ്ങിയവര്‍ നയിച്ച പഞ്ചവാദ്യത്തിന്റേയും അകന്വടിയോടുകൂടി ആഘോഷനഗരിയിലേക്കാനയിച്ചു.വേദിയില്‍ എത്തിയ ഗോപി തന്റെ ഗുരുക്കന്മാരായ പത്മഭൂഷണ്‍രാമന്‍കുട്ടി നായര്‍,ശ്രീ കുറൂര്‍ വാസുദേവന്‍ നന്വൂതിരി തുടങ്ങിയവര്‍ക്ക് ഗുരുപൂജ ചെയ്തു. തുടന്ന് ഗോപിയാശാന് ശിഷ്യരും സഹപ്രവര്‍ത്തകരും ആസ്വാദകരായ വ്യക്തികളും സംഘടനകളും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
ഉച്ചയോടെ നടന്ന അനുമോദന സമ്മേളനം ബഹു:സാംസ്ക്കാരീകവകുപ്പുമന്ത്രി ശ്രീ എം.എ.ബേബി ഉത്ഘാടനം ചെയ്തു. കലാമണ്ഡലം ചെയര്‍മാന്‍ പ്രൊഫ:ഒ.എന്‍.വി.കുറുപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ ചൊവ്വല്ലൂര്‍ ക്യഷ്ണന്‍കുട്ടി സ്വാഗതമാശംസിച്ചു.സ്തലം എം.എല്‍.എ ശ്രീ കെ.വി.അബ്ദ്ദുള്‍ഖാദര്‍ ഗോപിയെ പൊന്നാടയണിയിച്ചു.യോഗത്തില്‍ വച്ച് സംഘാടകരുടെ സമ്മാനമായി ഒരു ഓടില്‍ തീര്‍ത്ത കളിവിളക്ക് ഗോപിക്ക് നല്‍കി.
ഉച്ചതിരിഞ്ഞു നട്ന്ന സുഹ്യത്ത് സ്മ്മേളനത്തിന് ശ്രീ കെ.പി.സി.നാരായണന്‍ ഭട്ടതിരിപ്പാട് അദ്ധ്യക്ഷതവഹിച്ചു. സി.മോഹന്‍ദാസ് സ്വാഗതമാശംസിച്ച യോഗം ആര്‍ട്ടിസ്റ്റ് നന്വൂതിരി ഉത്ഘാടനം ചെയ്തു. ഈ യോഗത്തില്‍ സുഹ്യത്തുക്കളും സഹപ്രവര്‍ത്തകരും ആസ്വാദക പ്രമുഖരും ഗോപിയേക്കുറിച്ചുള്ള സ്മരണകള്‍ പങ്കിട്ടു.
ശ്രീ ഗുരുവായൂര്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടെ അഷ്ടപദി, ശ്രീ പൂക്കാട്ടിരി ദിവാകരപ്പൊതുവാള്‍,ശ്രീ ചേര്‍പ്പുളശ്ശേരി ശിവന്‍ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച കേളി,കലാ:ഗീതാനന്ദന്റെ ഓട്ടന്‍തുള്ളല്‍,ശ്രീ കല്ലൂര്‍ രാമന്‍കുട്ടി മാരാരും ശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും കൂടി ഇരട്ടത്തായന്വക എന്നിങ്ങനെ വിപുലമായ കലാസദ്യക്കുപുറമെ പിറന്നാള്‍ സദ്യയും സംഘാടകര്‍ ഒരുക്കിയിരുന്നു.26ന് സന്ധ്യക്ക് 6മണിക്ക് പഞ്ചപാണ്ഡവരും പാഞ്ചാലിയുമായുള്ള പുറപ്പാടോടുകൂടി കളി ആരംഭിച്ചു.
നളചരിതം രണ്ടാം ദിവസത്തില്‍ ആദ്യരംഗത്തില്‍ ഗോപിയാശാന്‍ നളനായും മാര്‍ഗ്ഗി വി
ജയന് ദമയന്തിയായും എത്തി പ്രേക്ഷകരേ സ്യഗാരഭാവത്തിന്റെ സൌന്ദര്യത്തില്‍ രഞ്ജിപ്പിച്ചു. കലാനിലയം ഉണ്ണിക്യഷ്ണന്‍,കലാ:രാജീവന്‍(പാട്ട്),കലാ:ഉണ്ണിക്യഷ്ണന്(ചെണ്ട), കലാ:നാരായണന്‍(മദ്ദളം) എന്നിവരായിരുന്നു ഈ രംഗത്തിലെ സഹപ്രവര്‍ത്തകര്‍.രണ്ടാംദിവസത്തിലെ ബാക്കിഭാഗങ്ങളിലെ നളനെ കോട്ടക്കല്‍ചന്ദ്രശേഖരവാര്യരും ദമയന്തിയെ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുംഅവതരിപ്പിച്ചു.കലിയായി നെല്ലിയോട് വാസുദേവന്‍ നന്വൂതിരിയും ദ്വാപരനായി കൊട്ടാരക്കര ഗംഗയും പുഷക്കരനായി കലാ:ക്യഷ്ണകുമാറും കാട്ടാളനായി മടവൂര്‍ വാസുദേവന്‍ നായരും രംഗത്തെത്തി.രണ്ടാമത്തെ കഥയായ ദുര്യോദ്ധനവധത്തില്‍ ദുര്യോധനനായിഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ളയും ദുശ്ശാസനനായി മാര്‍ഗ്ഗി മുരളീധരന്‍ പിള്ളയും വേഷമിട്ടു.രണ്ടാംദുര്യോധനനായി വന്ന കലാ:ശ്രീകുമാറിന്റെ ആട്ടം-വിശേഷിച്ചും കഥാപാത്രത്തേയും സന്ദേഭത്തേയും അറിഞ്ഞുള്ള അഭിനയം-അഭിന്ദനാര്‍ഹമായിരുന്നു.ക്യഷ്ണനായി എത്തിയ കലാ:വിനോദ കുമാറിന്റെ പ്രകടനവും നന്നായി.ഇവരിരുവരും ചേര്‍ന്ന ദൂത് രംഗം വളരെ രസമായി അനുഭവപ്പെട്ടു.അതുപോലെ സദനം ബാലക്യഷ്ണന്റെ രൌദ്രഭീമനും തിളങ്ങി.
ഈദിവസത്തെ സംഗീതവിഭാഗം മാടന്വ് സുബ്രഹ്മണ്യന്‍ നന്വൂതിരി,വേങ്ങേരി നാരായണന്‍ നന്വൂതിരി,പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാ:വിനോദ്,കോട്ടക്കല്‍ പി.ഡി.നന്വൂതിരി,കലാ:ബാബു നന്വൂതിരീ എന്നിവരും ചെണ്ട കുറൂര്‍ വാസുദേവന്‍ നന്വൂതിരി,കലാ:ക്യഷ്ണദാസ് തുടങ്ങിയവരും മദ്ദളം കലാ:ശങ്കരവാര്യര്‍, കലാ:ഹരിനാരായണന്‍, കലാ:ഗോപിക്കുട്ടന്‍,കലാ:ശശി തുടങ്ങിയവരും കൈകാര്യം ചെയ്തു.
27നും സന്ധ്യക്ക് 6നുതന്നെ കളിയാരംഭിച്ചു. അന്ന് നാലുമുടി പുറപ്പാടായിരുന്നു. ആദ്യകഥയായിരുന്ന ലവണാസുരവധത്തില്‍ ലവനായി കലാ:ബാലസുബ്രഹ്മണ്യനും കുശനായി കോട്ടക്കല്‍ കേശവന്‍ കുണ്ഡലായരും നന്നായി പ്രവര്‍ത്തിച്ചു. സീതവേഷത്തില്‍ കോട്ടക്കല്‍ ശിവരാമനും ഹനൂമാനായി പത്മഭൂഷണ്‍ കലാ:രാമന്‍കുട്ടി നായരും ചേര്‍ന്നുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ ആസ്വാദകര്‍ക്ക് ഹ്യദ്യമായി.
അടുത്തകഥയായ ഉത്തരാ
സ്വയംവരത്തില്‍ ദുര്യോദ്ധനവേഷമിട്ട്കത്തിവേഷവും തനിക്കിണങ്ങുമെന്ന് ഗോപിയാശാന്‍ തെളിയിച്ചു. എന്നാല്‍ ചിട്ടയിലുള്ളആട്ടങ്ങളല്ലാതെ, കൂടുതല്‍ കൈകാര്യം ചെയ്യുന്ന പച്ചവേഷങ്ങളിലേപ്പോലെ കൂടുതല്‍ ആട്ടങ്ങള്‍ ഒന്നും ഇതില്‍ കണ്ടില്ല. കലാ:ഷണ്മുഖദാസ് ഭാനുമതിയായും കലാ:ഹരീ.ആര്‍.നായര്‍ദൂതനായും വേഷമിട്ടു. യുവകലാകാരന്മാരില്‍ എടുത്തു പറയത്തക്ക പ്രകടനമാണ് ഇരുവരും കാഴ്ച്ചവെച്ചത്.ത്രിഗര്‍ത്തനായി വന്ന കോട്ടക്കല്‍ ദേവദാസന്‍ വളരെ ആടി എങ്കിലും ആട്ടത്തില്‍ ആഴത്തില്‍ കൂടുതല്‍ പരപ്പാണു തോന്നിയത്. ത്രിഗര്‍ത്തപ്രഭു ഉത്തരന്റെ മണിയറയില്‍ ഉളിഞ്ഞുനോക്കുന്നതായും മറ്റുമൂള്ള ആട്ടങ്ങള്‍ കഥാപാത്രസ്വഭാത്തിന് അനുസ്യതമല്ലാത്തതും സന്വ്യദായരഹിതവുമായി തോന്നി.കൂടാതെ വിരാട രാജധാനിയിലെത്തിയ ത്രിഗര്‍ത്തന്‍,വിരാടന്റെഏറ്റവും വലിയ സ്വത്തായ പശുക്കളേത്തേടി(സമുദ്രം പോലെ പശുക്കള്‍ വിരാടപുരിയിലുണ്ടെന്നാണ് നെല്ലിയോടുതിരുമേനിയും മറ്റും ഈഭാഗത്ത് ആടാറുള്ളത്) വളരെ അലയുന്നതായി ആടിയതും അത്ര ശരിയായി തോന്നിയില്ല.
ഈ രംഗങ്ങളില്‍ പാടിയത് കോട്ടക്കല്‍ നാരായണനും നെടുന്വുള്ളി രാമമോഹനനും ആണ്.
ഈ കഥകളി സമാരോഹത്തിലെ ഏറ്റവും ആസ്വാദ്യമായ വിഭവമായിരുന്നു ഈ പദങ്ങള്‍.ഇവര്‍ ചേര്‍ന്നു പാടുന്നതു കേട്ടപ്പോള്‍ പണ്ട് കുറുപ്പാശാനും ഹരിദാസേട്ടനും ചേര്‍ന്ന് പാടിയിരുന്നതാണ് ഓര്‍മ്മവന്നത്.
ഉത്തരനായി ബാലക്യഷ്ണനും ബ്യഹന്ദളയായി സദനം ക്യഷ്ണന്‍കുട്ടിയും വേഷമിട്ടു.ഈ രംഗങ്ങളിലെ പാട്ട് പാലനാട്ദിവാകരന്‍ നന്വൂതിരിയും കലാ:രാജേഷ് മേനോനും ആയിരുന്നു.
മൂന്നാമത്തെ കഥയായിരുന്ന ദക്ഷയാഗത്തില്‍ ദക്ഷന്‍ കോട്ടക്കല്‍ നന്ദകുമാറും ശിവന്‍ കലാനിലയം ഗോപിഥനും സതി ചവറപ്പാറുക്കുട്ടിയും വീരഭദ്രന്‍ കാവുങ്കല്‍ ദിവാകരപ്പണിക്കരും ആയിരുന്നു.ഈ കഥക്ക് പാടിയത് നെടുന്വുള്ളി രാമമോഹനന്‍,കലാ: രാജേഷ് തുടങ്ങിയവരാണ്.
ഈ ദിവസം ചെണ്ടകൊട്ടിയത് കലാ:ഉണ്ണിക്യഷ്ണന്‍,കലാ:വിജയ ക്യഷ്ണന്‍,കോട്ടക്കല്‍ പ്രസാദ്,പനമണ്ണ ശശി,കലാ:പ്രഭാകര പൊതുവാള്‍ തുടങ്ങിയവരാണ്.മദ്ദളം വായിച്ചത് കലാ:നാരായണന്‍ നന്വീശന്‍,കലാ:രാമന്‍കുട്ടി,കോട്ടക്കല്‍ രവി,കലാ:രാജനാരായണന്‍,സദനംദേവദാന്‍,കലാ:വേണു മുതല്‍പ്പേരാണ്.
ഇന്നത്തെ വയോധികരായ ആശാന്‍തലമുറക്കു ശേഷവും കഥകളിയെന്ന കേരളകലയെ സന്വുഷ്ടമാക്കാന്‍പോന്നഒരു യുവതലമുറ ഉണ്ടെന്ന് ഈ കഥകളി സമാരോഹത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു.എന്നാല്‍ ഇവര്‍ക്ക് വേണ്ടരീതിയില്‍ പ്രോത്സാഹനവും അവസരങ്ങളും നല്‍കണം.
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:http://grahanam.blogspot.com/2007/05/blog-post_30.htmlസപ്തതി-കലമണ്ഡലം ഗോപി-ഗ്രഹണം.
.jpg)


.jpg)





