'കളിഭാന്ത്' ദശകത്തിലേയ്ക്ക്...

 
മാതംഗാനനമബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരൂം
 വ്യാസം പാണിനിഗര്‍ഗ്ഗനാരദകണാദാദ്യാന്‍ മുനീന്ദ്രാന്‍ ബുധാന്‍
 ദുര്‍ഗ്ഗാഞ്ചാപി മൃദംഗശൈലനിലയാം ശ്രീപോര്‍ക്കലീമിഷ്ടദാം
 ഭക്ത്യാ നിത്യമുപാസ്മഹേ സപദി നഃ കുര്‍വന്ത്വമീ മംഗളം

{ഗണപതി, സരസ്വതി, ഗോവിന്ദനെന്ന ആദ്യഗുരു, വ്യാസൻ, പാണിനി, ഗർഗ്ഗൻ, നാരദൻ, കണാദൻ തുടങ്ങിയ മുനിശ്രേഷ്ഠന്മാർ, സജ്ജനങ്ങൾ, മിഴാക്കുന്നമ്പലത്തിൽ വാഴുന്ന ദുർഗാദേവി, അഭീഷ്ടങ്ങൾ നല്കുന്ന ശ്രീപോർക്കലീദേവി ഇവരെയെല്ലാം ഭക്തിയോടുകൂടി എന്നും നമ്മൾ ഉപാസിയ്ക്കുന്നു; ഇവർ നമുക്ക് വേഗം മംഗളം വരുത്തട്ടെ}

സഹൃദയരേ, കഥകളിസ്നേഹികളേ,

കഥകളിയരങ്ങുകളിലെ വിശേഷങ്ങൾ ആസ്വാദനക്കുറിപ്പുകളായി 
ആദ്യമായി വെബ്ബ്ലോകത്തിലെത്തിച്ച “കളിഭാന്ത്” ആരംഭിച്ചിട്ട് ഇന്ന്  9വത്സരങ്ങൾ പൂർത്തിയാകുന്നു. മലയാളഭാഷയിലെ പ്രഥമകഥകളിബ്ലോഗായ “കളിഭാന്ത്” പത്താം വർഷത്തിലേയ്ക്ക് കടക്കുന്നു. ഈ സംരഭത്തിൽ സഹകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ സഹൃദയർക്കും ആദ്യംതന്നെ നന്ദി അറിയിക്കട്ടെ.

കാണുന്ന കളികളുടെ വിശേഷങ്ങൾ സഹൃദയരായ 
സുഹൃത്തുക്കളുമായി പങ്കിടുക എന്ന ഉദ്ദേശത്തിലാണ് ഈ ബ്ലോഗ് ആരംഭിച്ചത്. തിരുവനന്തപുരം മുതൽ കോട്ടക്കൽ വരെയുള്ള പല സ്ഥലങ്ങളിലുമായി കണ്ട131 ദിവസത്തെ കളികളുടെ ആസ്വാദനക്കുറിപ്പുകൾ ഈ കാലത്തിനിടയ്ക്ക് കളിഭ്രാന്തിൽ പ്രസിദ്ധീകരിക്കുവാൻ സാധിച്ചു. ഇതിൽ ഗോപിയാശാന്റെ സപ്തതി ആഘോഷം, കലാമണ്ഡലത്തിന്റെ ‘നൂറരങ്ങ്’ ഉദ്ഘാടനവും ചില കളികളും, കുറൂര്‍ ചെറിയ വാസുദേവന്‍ നമ്പൂതിരിയുടെ ഷഷ്ട്യബ്ദ്യപൂർത്തി, കലാ:ഉണ്ണികൃഷ്ണേട്ടന് വീരശൃംഖല സമര്‍പ്പിക്കുന്നതിനോടനുബന്ധിച്ച് നടന്ന ത്രികാലം, എറണാകുളം കഥകളിക്ലബ്ബിന്റെ സുവര്‍ണ്ണജൂബിലിയാഘോഷം, കലാ:രാമന്‍‌കുട്ടിനായരാശാന്റെ ശതാഭിഷേകം, തൃപ്പൂണിത്തുറയിലെ ‘രാജസം’ അഥവ കത്തിയരങ്ങ്, വാഴേങ്കട കുഞ്ചുനായര്‍ ജന്മശതാബ്ദി ആഘോഷം, ആനമങ്ങാട്ടെ നളായനം,  കെ.പി.സി.മാഷിന്റെ അശീതി, വാഴേങ്കട വിജയാശാന്റെ സപ്തതിയാഘോഷം (ഭാഗം 2), കലാ:ഉണ്ണികൃഷ്ണക്കുറുപ്പനുസ്മരണം രജതജൂബിലി എന്നിവ വളരെ പ്രധാനപ്പെട്ടവയായിരുന്നു.

രണ്ടു സൌഗന്ധികങ്ങള്‍,   
രാജസപ്രൗഢമാർന്ന അരങ്ങുകളിലൂടെ, ഇന്നിങ്ങിനെ ചില പോസ്റ്റുകൾ കളിഭ്രാന്തിന്റെ വളരെ അനുഭവനിറവാർന്ന ദിനങ്ങളുടെ ഓർമ്മകളാണ്. കോട്ടയം കളിയരങ്ങിലെ അസ്വാദകർക്കൊപ്പം ഒരുയാത്രയുടെ വിവരണവും നൽകുവാനായി-കളിയരങ്ങില്‍ നിന്നും കളരിയിലേക്ക്.  തുടർന്ന് ഇതിലൂടെ അനുസ്മരണങ്ങളും, കൂടിക്കാഴ്ച്ചകളും ഒക്കെ സഹൃദയ സമക്ഷം സമർപ്പിക്കാനായി.  കഥകളിയെകുറിച്ചുള്ള നല്ല പുസ്തകങ്ങളെ ഈ ബ്ലോഗിലൂടെ പരിചയപ്പെടുത്താനും സാധിച്ചു. പിന്നീട് കളിഭ്രാന്തിലൂടെ കളിയരങ്ങിലെ ലാസ്യലാവണ്യം എന്ന ലേഘനവും കഥകളിയുടെ കുറിച്ചി പാരമ്പര്യം എന്നൊരു പഠനവും പ്രസിദ്ധീകരിക്കുവാനും സാധിച്ചു. 

ഇങ്ങിനെ അറിവുകൾ പങ്കുവെച്ചുവരവെ 
കഥകളിയാസ്വാദനത്തിലെ നവാഗതർക്ക് ഉപകാരമാകത്തക്കരീതിയിൽ കഥകളും അവതരണരീതികളും പരിചയപ്പെടുത്തുന്നതിലേയ്ക്കായി കഥയറിഞ്ഞ് ആട്ടം കാണൂ എന്ന മറ്റൊരു ബ്ലോഗ് കൂടി ആരംഭിച്ചു. കഥകളിയാസ്വാദന സഹായിയായ ആ ബ്ലോഗിൽ പ്രഥാനപ്പെട്ട 27ഓളം ആട്ടക്കഥകളും അവയുടെ അവതരണരീതികളും ചേർക്കുവാനും സാധിച്ചു.

ഇതിനിടയ്ക്ക് ഉണ്ടായിട്ടുള്ള ഒറ്റപ്പെട്ട ദുരനുഭവങ്ങളെ സഹുഷ്ണുതയോടെ 
മറന്നുകൊണ്ട് ഈ സംരംഭങ്ങൾകൊണ്ട് ആർക്കെങ്കിലും സഹായങ്ങൾ ലഭിച്ചിട്ടുണ്ട് എങ്കിൽ അതിൽ സന്തോഷവും കൃതാർദ്ധതയും രേഖപ്പെടുത്തുന്നു. എല്ലാം ഗുരുകാർന്നവന്മാരുടെയും പരമേശ്വരന്റെയും അനുഗ്രഹം മാത്രമായി കണക്കാക്കുന്നു. ഈ അവസരത്തിൽ എല്ലാ സഹൃദയരോടും നിങ്ങളുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, പ്രോത്സാഹനങ്ങൾ, ആശംസകൾ ഒക്കെ ഒരോ കമന്റായി ഇവിടെ കുറിക്കുവാൻ താൽപ്പര്യപ്പെടുന്നു. ദയവായി നിങ്ങളുടെ വിലപ്പെട്ട കമന്റുകൾ എഴുതുവാൻ അഭ്യർദ്ധിക്കുന്നു.

10 അഭിപ്രായങ്ങൾ:

unNi maxx പറഞ്ഞു...

ആശംസകള്‍... ഇനിയുമേറെ കഥകളി വിശേഷങ്ങള്‍ ഈ ബ്ലോഗിലൂടെ വരട്ടെ....

Vijayan പറഞ്ഞു...

ആശംസകൾ. കഥകളിയെ കുറിച്ച് ഒരുപാടു കാര്യങൾ ഈ ബ്ലോഗിലൂടെ അറിയാൻ കഴിഞ്ഞു. ഞാനും ഒരു കളിഭ്രാന്തനായതുകൊണ്ട് അതെല്ലാം വളരെ വിലപ്പെട്ടതായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇനിയും ധാരാളും “ഭ്രാന്തന്മാരെ” വളർത്താൻ ഈ ബ്ലോഗിനു സാധിക്കുമാറാകട്ടെ എന്നു പ്രാർഥിക്കുന്നു. - വിജയൻ

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ഉണ്ണിയേട്ടാ,
വിജയൻ,
നന്ദി, സന്തോഷം...

Unknown പറഞ്ഞു...

പലപ്പോഴും ശ്രീ മണിയുടെ ഈ ബ്ലോഗ്‌ വളരെ ഉപകാരപ്രദമായിട്ടുണ്ട്. പ്രത്യേകിച്ചും കഥകളിയെക്കുറിച്ച് അധികമൊന്നും അറിയാത്തവര്‍ക്ക് ഈ ബ്ലോഗ്‌ തീര്‍ച്ചയായും ഒരു റഫറന്‍സ് ഗൈഡ് ആണ്. ഇനിയും ധാരാളം കഥകളി അറിവുകള്‍ക്കായി കാത്തിരിക്കുന്നു. എല്ലാ ഭാവുകങ്ങളും...

jyothi പറഞ്ഞു...

കൂടെത്തന്നെയുണ്ട്, ആശംസകളോടെ....ഓപ്പോൾ

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ശ്രീഹരിയേട്ടാ,
ജോതിയോപ്പോളെ,
നന്ദി, സന്തോഷം...

Vellinezhi Anand പറഞ്ഞു...

ഒമ്പത് വര്‍ഷം എന്നത് ചെറിയൊരുകാലയളവല്ല...
ആശംസകള്‍...
ഇനിയുമേറെക്കാലം കളിഭ്രാന്ത് കൊണ്ടുനടക്കുക...

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ആനന്ദേട്ടാ,
നന്ദി, സന്തോഷം...

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
VAIDYANATHAN, Chennai പറഞ്ഞു...

എത്രയും പ്രിയപ്പെട്ടവനും, സ്നേഹാദരനും, സഹോദരതുല്യനും ആയ മണി......... നമസ്കാരം. “മറവി” ഒരു മരുന്നാണെന്ന് പറയും! പക്ഷേ, എനിക്ക് ആ മരുന്ന് വേണ്ട! കാരണം, ഞാൻ ഒന്നും.......... ഒന്നും തന്നെ മറക്കുവാൻ ആഗ്രഹിക്കുന്നില്ല. നാം തമ്മിൽ കണ്ടുമുട്ടിയ ആ ദിവസം മുതൽക്കുള്ള സൌഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഓരോ നിമിഷവും.......... നറുതേനായി എന്റെ ഹൃദയത്തിൽ എന്നെന്നും നിറഞ്ഞ് കവിയുന്നു. “കളിഭ്രാന്തിനെയും” യും “കളിഭ്രാന്തനേയും” ഒന്നായി കണ്ട് കളിയരങ്ങുകളിൽ ചുറ്റിതിരിഞ്ഞ കാലങ്ങൾ............. ആ കാലത്ത് നമ്മുടെ മനസ്സിൽ ഉരുത്തിരിഞ്ഞുവന്ന എത്ര എത്ര സ്വപ്നങ്ങൾ! (നമ്മുടെ ആസ്വാദന+നിരൂപണ സദസ്സുകളിൽ മണിയുടെ അഛനും അമ്മയും സഹോദരിയും വരെ സജീവ പങ്കാളികൾ ആയിരുന്നുവല്ലോ!) ‘കളിഭ്രാന്തനിലൂടെയും’ ‘കഥയറിഞ്ഞ് ആട്ടം കാണൂ’ എന്ന ബ്ലോഗിലൂടെയും എത്ര എത്ര കളിഭ്രാന്തന്മാരെയാണ് നാം ‘വാർത്തെടുത്തത്’! (ഒരു ക്യാമറയും തൂക്കി കളിസ്ഥലത്ത് എത്തുന്ന “പോട്ടം” പിടിത്തക്കാരെ കഥയും പറഞ്ഞ് കൊടുത്ത് കഥകളി ആസ്വാദനവും പഠിപ്പിച്ച് “കഥകളിഭ്രാന്തന്മാരാക്കിയ കഥകൾ നമ്മുടെ മാത്രം സ്വകാര്യ സമ്പാദ്യം................. ഹ ഹ ഹ.) ഇനിയും എഴുതാം.......... തൽകാലം വിട പറയുന്നു.. (ചില സ്വകാര്യ ദു:ഖങ്ങൾ............മനസ്സ് അസ്വസ്ഥമാണ്........... വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും എല്ലാ ദു:ഖങ്ങളും മാറ്റിതരട്ടേ എന്ന് പ്രാർത്ഥിക്കുന്നു.) നന്ദി. നമസ്കാരം.