ആലപ്പുഴക്ലബ്ബിലെ സെപ്തംബര്‍മാസ പരിപാടി

കളര്‍കോട് നാരായണന്‍ സ്മാരക ആലപ്പുഴജില്ലാകഥകളിക്ലബ്ബിലെ 
സെപ്തംബര്‍മാസ പരിപാടി 05/09/10ന് വൈകിട്ട് ആലപ്പുഴ തിരുവമ്പാടി സ്ക്കൂളില്‍ വെച്ച് നടന്നു. 
സാരിയുടെ ചുവടുകളോടെയുള്ള കരിയുടെ നിഷ്ക്രമണം
കിര്‍മ്മീരവധം ആട്ടകഥ യിലെ കരി(സിംഹിക)യുടെ രംഗം മുതല്‍ 
സഹദേവന്‍ സിംഹികയുടെ കുചനാസികാഛേദം ചെയ്യുന്നതുവരെ ഉള്ള ഭാഗങ്ങളാണ് ഈ ദിവസം അവിടെ അവതരിപ്പിക്കപ്പെട്ടത്. സിംഹികയായി വേഷമിട്ടത് കോട്ട:ദേവദാസ് ആയിരുന്നു.
നോക്കിക്കാണലോടെയുള്ള ലളിതയുടെ പതിഞ്ഞപദാരംഭം
‘നല്ലണികുഴലാളേ.....’

മാര്‍ഗ്ഗി വിജയകുമാര്‍ അവതരിപ്പിച്ച ലളിത വേഷമായിരുന്നു 
ഈ കളിയിലെ മുഖ്യ ആകര്‍ഷണം. മികച്ച താള-കാല ദീക്ഷയോടെയും ഓരോമുദ്രകള്‍ക്കും ആവശ്യമായ മെയ്യനക്കങ്ങളോടും രസാഭിനയങ്ങളോടും കൂടിയും അതിമനോഹരമായി ചൊല്ലിയാടുന്ന മാര്‍ഗ്ഗി വിജയന്‍, പതികാലത്തില്‍ തുടങ്ങുന്ന ‘നല്ലാര്‍കുലം’ ഉള്‍പ്പെടെയുള്ള പദങ്ങള്‍ മികച്ചതാക്കി. ഇതുമാത്രമല്ല, കഥാപാത്രത്തെ ഉള്‍ക്കൊണ്ടുള്ള സൂക്ഷ്മാഭിനയവും ചെയ്യുന്നു എന്നുള്ളതാണ് ഇദ്ദേഹത്തിന്റെ ലളിതയുടെ പ്രത്യേകത. പാഞ്ചാലിയോട് സംവദിക്കുന്ന ഈ രംഗത്തിലുടനീളം ലളിതയായി പാഞ്ചാലിയെ സമീപിക്കുന്ന സിംഹികയുടെ യഥാര്‍ത്ഥമായ മനസ്ഥിതി അവിടവിടെയായി ഭാവപ്രകടങ്ങളിലൂടെ പ്രേക്ഷകരിലെത്തിക്കുന്നു എന്നതാണ് മാര്‍ഗ്ഗിയുടെ ലളിതയെ വത്യസ്തമാക്കുന്ന മറ്റൊരു ഘടകം. ലളിതയില്‍ പൂര്‍ണ്ണമായി ഭാവമാറ്റം വരുന്ന ‘പെട്ടന്നങ്ങു ഗമിപ്പാനും’ എന്നിടത്ത് ഊര്‍ജ്ജം ചിലവഴിച്ചുകൊണ്ട് മനോഹരമായി എടുക്കുന്ന കലാശവും, ‘ശരീരമിതു മമ കണ്ടായോ’ എന്നഭാഗത്ത് കരിയുടെ സമ്പ്രദായത്തിലുള്ള അലര്‍ച്ചയും പ്രേക്ഷകര്‍ക്ക് അനുഭവദായകങ്ങളാണ്.
‘അമരാപഗയില്‍ ചെന്നു’

പാഞ്ചാലിയായി അഭിനയിച്ച കലാ:ചമ്പക്കര വിജയന് 
ഈ ദിവസം മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ ആയിരുന്നില്ല.
“മുഹുരപിവേപതി തനുവല്ലീ....”
സഹദേവനായി അരങ്ങിലെത്തിയ കലാ:അരുണ്‍ വാര്യര്‍ 
നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ചു. ദേവദാസും അരുണും ചേര്‍ന്ന് അന്ത്യത്തിലെ യുദ്ധപദവും യുദ്ധവട്ടവും ഭംഗിയായി ചെയ്ത് അരങ്ങുകൊഴുപ്പിച്ചു.
“കണ്ടാലതിഘോരമാകും ശരീരമിതു കണ്ടായോ”

പൊന്നാനിയായി പാടിയിരുന്ന പത്തിയൂര്‍ ശങ്കരന്‍‌കുട്ടി 
നല്ല അരങ്ങുപാട്ടാണ് കാഴ്ച്ചവെച്ചത്. പതിഞ്ഞപദവും ഇടക്കാലപദങ്ങളും വിലാപപദങ്ങളും യുദ്ധപദവും അടങ്ങുന്ന കിര്‍മ്മീരവധത്തിലെ ഈ ഘണ്ഡത്തില്‍ അതാതുപദങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള സംഗീതം പകരാന്‍ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. നൃത്താഭിനയത്തിന് കൂടുതല്‍ പ്രാധാന്യം വരുന്ന ‘കണ്ടാലതിമോദം’ എന്ന പദം നടന്റെ പ്രവര്‍ത്തികള്‍ക്ക് ചേരുന്ന രീതിയിലുള്ള സംഗതികള്‍ വെച്ച് പാടുവാന്‍ ശ്രമിച്ചുകണ്ടു. ഇത് ഏറ്റവും ഉചിതമെന്നും, ഈ വഴിക്ക് കൂടുതല്‍ ശ്രദ്ധിച്ചാല്‍ ഇദ്ദേഹത്തിന് തന്റെ അരങ്ങുപാട്ട് മികച്ച അനുഭവമാക്കി മാറ്റാനാവുമെന്നും തോന്നി. കലാ:സജീവ് ശിങ്കിടിയായി നല്ല പിന്തുണകൂടി നല്‍കിയപ്പോള്‍ മെച്ചപ്പെട്ട സംഗീതമായി ഈ കളിയുടേത്.
“ആവതെന്തയ്യോ.....”

കലാ:കൃഷ്ണദാസ് ചെണ്ടയിലും കോട്ട:രാധാകൃഷ്ണന്‍ മദ്ദളത്തിലും 
നല്ല മേളം കൂടി ഒരുക്കിയപ്പോള്‍ ഈ അരങ്ങ് നല്ലൊരു അനുഭവമായിതീര്‍ന്നു.
“അല്പതരാരേ ദര്‍പ്പിത രേരേ....”
‘അയ്യയ്യയ്യോ....അയ്യയ്യയ്യയ്യോ.....’

28 അഭിപ്രായങ്ങൾ:

AMBUJAKSHAN NAIR പറഞ്ഞു...

വളരെ നല്ല ആസ്വാദനം

Haree പറഞ്ഞു...

ഇതെന്ത് പശ്ചാത്തലമാണ്‌! പിന്‍കര്‍ട്ടന്‍ ഒഴിവാക്കുകയായിരുന്നു ഇതിലും ഭേദം! കോട്ടക്കല്‍ ദേവദാസിന്റെ ഉടുത്തുകെട്ട് തരക്കേടില്ലെങ്കില്‍, കലാമണ്ഡലം അരുണ്‍ വാര്യരുടേത് ദയനീയം! മികച്ച കലാകാരന്മാര്‍ അരങ്ങിലെത്തുമ്പോള്‍, അരങ്ങ്//വേഷം/ലൈറ്റ്/സൌണ്ട് സജ്ജീകരിക്കുന്നവരും മികച്ചവര്‍ തന്നെയായിരിക്കണം. അതങ്ങിനെയല്ലായെങ്കില്‍ കലാകാരന്മാരുടെ പ്രവര്‍ത്തിക്ക് പൂര്‍ണമായ ഫലം കിട്ടാതെവരും. അവയൊക്കെക്കൂടി നന്നായിരുന്നെങ്കില്‍ കളി ഇതിലുമെത്രയോ നന്നായി ആസ്വാദകരിലെത്തുമായിരുന്നു!!!

ഏതായാലും കലാകാരന്മാര്‍ എല്ലാവരും നന്നായി പ്രവര്‍ത്തിച്ചു എന്നത് സന്തോഷം നല്‍കുന്ന കാര്യം തന്നെ.
--

Sajeesh പറഞ്ഞു...

ഹരി/മണി,

കളി നന്നായി എന്ന് അറിഞ്ഞതില്‍ സന്തോഷം. ഹരി പറഞ്ഞ മാതിരി "പിന്‍കര്‍ട്ടന്‍ ഒഴിവാക്കുകയായിരുന്നു ഇതിലും ഭേദം" :-)

അരുണ്‍ വാരിയര്‍ ഒരു വളര്‍ന്നു വരുന്ന കലാകാരന്‍ ആണ് അല്ലെ? "കഥയറിഞ്ഞ് ആട്ടം കാണൂ", "കളിഭ്രാന്ത്", "കളിയരങ്ങ്", "ഇളകിയാട്ടം" തുടങ്ങ്ങിയ ബ്ലോഗുകള്‍ ആണ് എന്നെ പോലെ കേരളത്തിന്‌ പുറത്തു ഉള്ള ഒരു സാധാരണ കഥകളി ആസ്വാദകന്റെ ഏക ആശ്വാസം.

പിന്നെ ഒരു ചെറിയ കാര്യം. മണിയും ഹരിയും എപ്പോഴെങ്കിലും ഒറ്റപ്പാലം വരുകയാണെങ്കില്‍, പറ്റുമെങ്കില്‍ എന്റെ അമ്മയും ആയി ഒരു ചെറിയ അഭിമുഖം ചെയ്തു ബ്ലോഗില്‍ ഇടാന്‍ പറ്റുമോ? എന്റെ അമ്മയാണ് ആദ്യമായി സ്ത്രീകളുടെ വിഭാഗത്തില്‍ കഥകളി ചെയ്തത്. അതും അമ്മ ഗുരു കുഞ്ചു കുറുപ്പിന്റെയും, കുഞ്ചു നായരുടെയും കൂടെ ഒക്കെ വേഷം ചെയ്തിട്ടുണ്ട്. ഈ അഭിമുഖത്തിനു എത്രത്തോളം പ്രശക്തി ഉണ്ട് എന്ന് അറിയില്ല കേട്ടോ :-)

ഞാന്‍ എന്റെ ഒരു ചെറിയ ആഗ്രഹം പറഞ്ഞു എന്ന് മാത്രം :-)

സജീഷ്

Haree പറഞ്ഞു...

ആദ്യ കമന്റില്‍ ചോദിക്കുവാന്‍ വിട്ടുപോയവ.
• കോട്ടക്കല്‍ ദേവദാസിന്റെ സിംഹികയായുള്ള ആട്ടത്തെക്കുറിച്ച് ഒന്നും എഴുതിയില്ല. കോട്ടക്കല്‍ രീതിയെക്കുറിച്ച് അറിയുവാന്‍ ആഗ്രഹമുണ്ട്.
• പാഞ്ചാലി മുടി മുന്നിലേക്കിട്ടിട്ടില്ലല്ലോ! കഴിഞ്ഞ മാസം കിഴക്കേക്കോട്ടയില്‍ 'കീചകവധ'ത്തില്‍ മാലിനിയായി എത്തിയപ്പോള്‍ മുടി മുന്‍പിലേക്കിടാമെങ്കില്‍, ഇവിടെയും വേണമല്ലോ! (ഇനി ചാമരം മോശമായതാവുമോ കാരണം?)

@ സജീഷ്,
അഭിമുഖത്തിനു നല്ലത് വികടശിരോമണി തന്നെയാവും! :) 'കളിയരങ്ങി'ല്‍ ഇതുവരെ അങ്ങിനെയുള്ള അഭിമുഖങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. സജീഷ് തന്നത് ഒരു നല്ല ആശയമാണ്‌. (പല കലാകാരന്മാരും ബ്ലോഗുകളിലെ ആസ്വാദനങ്ങള്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട്. അവരുടെ ഭാഗം വ്യക്തമാക്കുവാന്‍ ഒരു അവസരവുമാവുമല്ലോ!) കലാകാരന്മാരോടുള്ള സംഭാഷണങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ പറ്റുമോ എന്ന് നോക്കട്ടെ. കൂട്ടത്തില്‍ അമ്മയേയും ഉള്‍പ്പെടുത്തുവാന്‍ സന്തോഷമേയുള്ളൂ. അമ്മ തിരു.പുരം ഭാഗത്തേക്ക് വരുന്നുണ്ടെങ്കില്‍ അറിയിക്കൂ. (വ്യക്തിപരമായോ കലാകാരി എന്ന നിലയിലോ പരിചയമില്ല എന്നൊരു കുറവുമാത്രം.)
--

Kalarcode Murali പറഞ്ഞു...

The appreciation/review by Mr.Many is realistic and encouraging for artists as well organisers. It was true that Margi Vijayan excelled himself on the role and the sequential changes of rasa from lalitha and simhika was marvellous. Devadas was good, but may not be best. Champakara vijayan could have done better. Pathiyur, krishna das, radhakrishnan, sajeev had contributed much to the success of the programme.
Regarding other comments by Haree and sajeesh, it is noted with all humility and shall endeavour to correct. Let me put across a different viewpoint. What is the back bone of conducting/organising a programme. by all means it is money and money. When great artists are being called to perform, we need to understand and appreciate efforts for raising adequate funds. In a routine school auditorium, it is beyond scope to spend money for back curtains and proper back grounds. More over, the scope of good back curtains is required to make photography attractive. A good "aswadakan" is least bothered of these things and should focus on how to help/promote and organise good programmes. All other comments must ultimately focus on helping out and conducting better kathakali. Rest comments are normally not so good in taste and spirit for a purely non financial aided kathakali club like Alleppey district Kathakali Club.
Best regards to all

Kalarcode Murali(Secretary)

Sajeesh പറഞ്ഞു...

ഹരി,

ഹരി പറഞ്ഞ പോലെ വി.ശി ആണ് അഭിമുഖത്തിനു നല്ലത് :-) ഞാന്‍ പുള്ളിക്ക് ഒന്ന് മെയില്‍ ചെയ്തിട്ടുണ്ട്, പക്ഷെ ഞാന്‍ കേട്ടത് പുള്ളി എപ്പോ മുംബയില്‍ ആണ് എന്നാണ്.

ഇനി ഞാന്‍ തിരുവനന്തപുരത്തിലേക്ക് വരുമ്പോള്‍ തീര്‍ച്ചയായും ഹരിയെ കാണും. കുറെ കാലമായിട്ടുള്ള ആഗ്രഹമാണ് ഒന്ന് നേരിട്ട് കാണാന്‍ :-) പക്ഷെ എപ്പോ നടക്കും എന്ന് അറിയില്ല, എന്തായാലും കഴിയുന്നതും വേഗം നടക്കട്ടെ :-) തീര്‍ച്ചയായും അമ്മയെ കൊണ്ട് വരാം.

നാളെ പറ്റുമെങ്കില്‍ evening 6:30 ഈ ലിങ്കില്‍ പോയി ലൈവ് ആയി കളി കാണു http://www.kalakshetra.in/ ചെന്നയില്‍ എപ്പോ കഥകളി workshop നടക്കുന്നു. എനിക്ക് എപ്പോ കിട്ടിയ ന്യൂസ്‌ ആണ്. ഞാന്‍ ഇന്നത്തെ കളി അവസാനം കുറച്ചു കണ്ടു. നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഇപ്പോ ഹൈദരാബാദില്‍ ആയി പോയി :-( എന്ത് ചെയ്യാം കഷ്ട്ടകാലം

സജീഷ്

Haree പറഞ്ഞു...

കഥകളി അവതരിപ്പിക്കുവാനായി ഒരു നല്ല അരങ്ങ് ഒരുക്കിക്കൊടുക്കുക എന്നത് ഒരു വലിയ ആവശ്യമല്ല. നല്ലൊരു പശ്ചാത്തലശീല, കൊള്ളാവുന്ന വെളിച്ച/ശബ്ദ സംവിധാനങ്ങള്‍ പിന്നെ നല്ല വേഷങ്ങള്‍ ഉപയോഗിച്ചുള്ള ശരിയായ ഉടുത്തുകെട്ട്; ഇതു മൂന്നും കളിയുടെ നിലവാരം ഉയര്‍ത്തുന്നതിന്‌ കാരണമാവുന്ന ഘടകങ്ങളാണ്‌. ഫോട്ടോ/വീഡിയോ പകര്‍ത്തുന്നതല്ല ഇവിടെ കണക്കിലെടുക്കുന്നത്. (ഫോട്ടോ/വീഡിയോ പകര്‍ത്തുമ്പോള്‍ അല്‍പം ബുദ്ധിമുട്ടിയാണെങ്കിലും പശ്ചാത്തലം ഇരുണ്ടതാക്കാവുന്നതേയുള്ളൂ.) പണമല്ല ഇവിടെ പ്രശ്നം. ആവശ്യകത മനസിലാക്കുക എന്നതാണ്‌.

ഒരു ചെറിയ ഉദാഹരണം. നമ്മളൊരു 'നളചരിതം നാലാം ദിവസം' വെക്കുന്നുവെന്ന് കരുതുക. കലാ. ഗോപിയാശാനു തന്നെയാവും നാം മുന്‍ഗണന കൊടുക്കുക. എന്നാല്‍ ആശാന്റെ പ്രതിഫലം, ഒരുക്കിക്കൊടുക്കേണ്ട മറ്റ് സൌകര്യങ്ങള്‍ക്കുള്ള ചിലവ് ഇതൊക്കെ ചിന്തിച്ചാല്‍ മറ്റാരെയെങ്കിലും വിളിക്കുന്നതാവും നല്ലത്. പക്ഷെ, ആസ്വാദകനെ സംബന്ധിച്ചിടത്തോളം ഗോപിയാശാന്റെ കര്‍ണനില്‍ നിന്നും കിട്ടുന്നത് മറ്റാരില്‍ നിന്നും കിട്ടുകയില്ല. അപ്പോള്‍ നാം ഗോപിയാശാനെ കൊണ്ടുവരുവാനുള്ള പണം കണ്ടെത്തുവാന്‍ നോക്കും, കാരണം ആ ആവശ്യം നാം തിരിച്ചറിയുന്നു. അതുപോലെ നന്നായി സജ്ജീകരിച്ചിരിക്കുന്ന ഒരു വേദിയിലെ അവതരണം കലാകാരന്മാരെ പ്രോത്സാഹിപ്പിക്കും, ആസ്വാദകര്‍ക്ക് കളി കൂടുതല്‍ അനുഭവവേദ്യമാവുകയും ചെയ്യും. ഇവിടെയും ആവശ്യം തിരിച്ചറിഞ്ഞാല്‍/മനസിലാക്കിയാല്‍ അതിനാവശ്യമുള്ള പണം കണ്ടെത്തുവാന്‍ കഴിയും.

"A good "aswadakan" is least bothered of these things and should focus on how to help/promote and organise good programmes." - I do not know whether I am a good aswadakan, but I do bother a lot about these aspects, even if I am not looking through the lens.
"All other comments must ultimately focus on helping out and conducting better kathakali." - Good programmes/better Kathakali is not just getting the best artist, it is also organizing the performance in a better atmosphere.

@ Sajeesh,
തീര്‍ച്ചയായും കാണാമല്ലോ! :)
--

Sajeesh പറഞ്ഞു...

ഹരി പറഞ്ഞ മാതിരി ഒരു നല്ല പശ്ചാത്തലശീല പിന്നെ മറ്റു കാര്യങ്ങള്‍ എല്ലാം ഒരു കളിയെ നന്നാക്കുകയെ ഉള്ളു. ഇതു കളി കാണുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും നല്ല പ്രോത്സാഹനം ആണ്. ഏതു പ്രവര്‍ത്തിയായാലും അത് വെടിപ്പായി ചെയ്യുക എന്നത് ഒരു നല്ല കാര്യമാണ് എന്നാണ് എന്റെ വിശാസം.

പിന്നെ "non financial aided " കഥകളി ക്ലബ്‌ എന്നാ ആശയത്തിനു വളരെ പ്രോത്സാഹനം അര്‍ഹിക്കുന്നു, മാത്രവും അല്ല ഇതു കലയെ വളരാന്‍ വളരെ സഹായിക്കും. ഇതിനു വേണ്ടി ഞാന്‍ ആലപ്പുഴ കഥകളി ക്ലബിന് എല്ലാ ആശംശകളും നേരുന്നു.

@ഹരി, ഇന്നത്തെ കളി കണ്ടിട്ട് അഭിപ്രായം പറയു :-)

സജീഷ്

Kalarcode Murali പറഞ്ഞു...

I am not in full agreement with Haree or Sajeesh. For last 40 yrs, I have been enjoying kathakali performed by great artists like krishnan nair asan/mankulam/harippadan/pallippuram/kunchu nair/chengannor/kudamaloor etc, but has never felt requirement of such attractive paraphernalias like curtain/background etc. Allmost in 90% of occassions, it was either coconut or palm leaf thatched sheds. Many places even did not have a proper stage. Even mike and light specialities were also lacking in some cases. But none of above were a reason for lacking of good kathakali. By all means good sound and light will enhance as on todays environment, but we have seen great performances without these side supports.
Let us understand things in full perspective. Good performance is purely dependant on day/time/union of good artists/environment flooded with good "Aswadakar" etc. It has no bearing on any other additive. With all super speciality environment,backcurtains/air conditioning so on so forth I recall how much comparatively bad was the Nalacharitam 1,2,3 enacted at Choice auditorium, Thrippunithura last year. It was not best from pioneers. Think sincerely as to how best was Subhadraharanam and nalacharitam-2 day at Kalarcode temple last year. How much superb was Rugmangadacharitam at Alleppey dt kathaklali club annual day few months back at SDV. All these were by gopiasan.Did we have extra arrangements any where.
I stand by my earlier comment. Let us unite to conduct great performances. Rest all lip services are not not so appreciable.

Best regards to all

Kalarcode Murali(Secretary)

Sajeesh പറഞ്ഞു...

പഴയ കാലത്ത് കളി വിളക്കിന്റെ ശോഭയില്‍ ആയിരുന്നു കളിച്ചിരുന്നത് എന്ന്‌ വെച്ച് ഇപ്പോ അങ്ങിനെ ആരെങ്കിലും കളിക്കുന്നുണ്ടോ എന്ന്‌ എനിക്ക് അറിയില്ല. കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കാന്‍ പറ്റുമെങ്കില്‍ അത് എപ്പോഴും ഏതു കാര്യത്തിനും നല്ലതേ സംഭവിക്കുകയുള്ളൂ എന്നാണ് എന്റെ വിശാസം. പണ്ട് കാലത്ത് ചുട്ടിക്കു ഫുള്ളും മാവ് ആണ് ഉപയോഗിച്ചിരുന്നത്, ഇപ്പോ കടലാസ് ഉപയോഗിക്കുന്നത് എന്തിന്നാണ്? എയര്‍ കണ്ടിഷന്‍ ഹാള്‍ വേണം എന്ന്‌ ആരും പറയുന്നില്ല, ഒരു 5 സ്റ്റാര്‍ ambience ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷെ സാമാന്യം നല്ല ഒരു സജീകരണമാണെങ്കില്‍ എല്ലാവരും അതിനെ നല്ലതേ പറയുകയുള്ളൂ. അതുകൊണ്ട് പറ്റുമെങ്കില്‍ എന്തിനാണ് അത് വേണ്ട എന്ന്‌ വെക്കുന്നത്? പിന്നെ ഒരു ചെറിയ അഭിപ്രായം പറഞ്ഞാല്‍ അത് നല്ലതാണെങ്കില്‍ ആര്‍ക്കും ഉള്‍കൊള്ളാം അല്ലെങ്കില്‍ വേണ്ട എന്ന്‌ വെക്കാം. പറയാന്നുള്ള സ്വാതന്ത്ര്യം നമ്മള്‍ക്ക് ഉണ്ടല്ലോ അല്ലെ ? :-)

അവസാനമായി, ഒരു കളി നന്നാവണമെങ്കില്‍ എല്ലാം നന്നാവണം, അതില്‍ ഈ വളരെ ചെറിയ കാര്യങ്ങളായ കര്‍ട്ടനും, തിരശീലയും പെടും എന്നാണ് എന്റെ ഉറച്ച വിശാസം, പിന്നെ എന്റെ അഭിപ്രായതില്‍ ഞാനും ഉറച്ചു നില്‍ക്കുന്നു. കൂടാതെ ഇങ്ങിനെ കുറച്ചു ലിപ് സെര്‍വീസെസ് ഉണ്ടങ്കില്‍ വേറെ ആരെങ്കിലും കാര്യങ്ങള്‍ കുറച്ചു മറ്റും എന്ന ശുഭ വിശ്വാസത്തോടെ നിര്‍ത്തുന്നു.

സജീഷ്

Haree പറഞ്ഞു...

കൂട്ടിച്ചേര്‍ക്കലുകള്‍:
• മണ്‍മറഞ്ഞ കലാകാരന്മാരുടെ അരങ്ങുകള്‍, ഈ സൌകര്യങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ഇതിലുമെത്രയോ അനുഭവത്താവുമായിരുന്നു എന്നൊന്ന് ചിന്തിക്കാവുന്നതാണ്‌.
• ഉണങ്ങിയ ഓല മെടഞ്ഞിട്ട പിന്നണി തീര്‍ച്ചയായും വളരെ നല്ല ഒരു പശ്ചാത്തലമാണ്‌. പണ്ടുകാലത്ത് അകത്തളങ്ങളില്‍ നിലവിളക്കിന്റെ മാത്രം വെളിച്ചത്തില്‍ വേഷമെത്തുമ്പോള്‍ പശ്ചാത്തലം എത്രമാത്രം ഇരുണ്ടതായിരുന്നു എന്നോര്‍ക്കുക. പശ്ചാത്തലമെന്തെന്നു തന്നെ അറിയുവാനാവുമായിരുന്നില്ല. ഇരുണ്ട പശ്ചാത്തലത്തില്‍, ദീപ പ്രഭയില്‍ അഭൌമസൌന്ദര്യം ഉണര്‍ത്തുന്നവയായിരുന്നു കഥകളി വേഷങ്ങള്‍. അങ്ങിനെയാണ്‌ അവ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇന്ന് വൈദ്യുതി വിളക്കുകള്‍ വരുമ്പോള്‍, വെളിച്ചം പ്രതിഫലിക്കാത്ത ഇരുണ്ട പശ്ചാത്തലം ഒഴിവാക്കുവാന്‍ കഴിയാത്തതായിരിക്കുന്നു.
• ആഡിറ്റോറിയം, എ.സി. ഹാള്‍, ഇരിക്കുവാന്‍ കുഷ്യനിട്ട കസേരകള്‍ ഇതൊന്നുമല്ല ഇവിടുത്തെ ആവശ്യം. ഇവയൊന്നും കളി നന്നാകുവാന്‍ ആവശ്യവുമല്ല. ഇതൊക്കെ ഉണ്ട്, പക്ഷെ പശ്ചാത്തലം വെളുത്ത ഒരു തുണി വാരിവലിച്ച് കെട്ടിയതാണെങ്കില്‍ ആ അരങ്ങിന്റെ ആസ്വാദ്യത കുറയുക തന്നെ ചെയ്യും.
• ആലപ്പുഴയിലെ 'രുഗ്മാംഗദചരിതം' വളരെ മനോഹരമായിരുന്നു. (അത്രയും നല്ല ഒരു 'രുഗ്മാംഗദചരിതം' എന്റെ ഓര്‍മ്മയിലില്ല. മുഴുവന്‍ കാണുവാന്‍ ഉദ്ദേശിക്കാതെ, എഴുതുവാന്‍ തയ്യാറെടുക്കാതെ വന്നതിനാല്‍ അതിനെക്കുറിച്ച് എഴുതുവാന്‍ കഴിഞ്ഞില്ല. പക്ഷെ, കലാകാരന്മാരുടെ (കലാ.ഗോപി-രുഗ്മാംഗദന്‍, മാര്‍ഗി വിജയകുമാര്‍-മോഹിനി) പ്രകടനമൊന്നുകൊണ്ട് മാത്രം എഴുന്നേറ്റു പോകുവാന്‍ തോന്നിയില്ല!) അന്ന് സ്വാതിതിരുനാള്‍ സംഗീതോല്‍സവത്തിനു വേണ്ടി ഒരുക്കിയ വേദി ആയിരുന്നതിനാല്‍ ലൈറ്റ്/സൌണ്ട് ഇവ മികച്ചതായിരുന്നു. ഇളം നിറമായിരുന്നെങ്കിലും, നന്നായി വിരിച്ച ഒരു കര്‍ട്ടനായിരുന്നു പശ്ചാത്തലത്തില്‍.
• നല്ല ശബ്ദ സംവിധാനം എങ്ങിനെ തങ്ങളുടെ പാട്ടിനെ സ്വാധീനിക്കുന്നു എന്ന് ഗായകരോട് ചോദിച്ചാലറിയാം. വൃത്തിയായി സജ്ജീകരിച്ച അരങ്ങ് നല്‍കുന്ന പ്രചോദനം എത്രമാത്രമെന്ന് വേഷക്കാര്‍ക്കും പറയുവാനാകും. കൂടുതല്‍ അറിയുവാന്‍ ശ്രമിക്കുക എന്നു മാത്രം പറയുന്നു. :)
'സുഭദ്രാഹരണ'ത്തെക്കുറിച്ചുള്ള കളിയരങ്ങിലെ പോസ്റ്റില്‍ ഞാന്‍ ഇങ്ങിനെ എഴുതിയിരുന്നു:
"മൂന്നു ഭാഗവും ഇരുണ്ട കര്‍ട്ടനിട്ടു മറയ്ക്കുക എന്നതു ചെയ്തിട്ടില്ലാത്തതും പിന്‍‌കര്‍ട്ടന്‍ മഞ്ഞയായതും അരങ്ങിലെ വേഷങ്ങളുടെ പ്രൌഢി വല്ലാതെ കുറച്ചു. കഥകളികള്‍ നടത്തുന്നതിനപ്പുറം, അരങ്ങു സജ്ജീകരണം മുതലായ കാര്യങ്ങളിലും സംഘാടകര്‍ ശ്രദ്ധ വെയ്ക്കേണ്ടത് അത്യാവശ്യമാണ്"
'നളചരിത'ത്തെക്കുറിച്ചുള്ള പോസ്റ്റില്‍ ഇങ്ങിനെയും എഴുതി: "പുറമേ നിന്നുള്ള കോപ്പുകള്‍ ഉപയോഗിച്ച്, പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍ ഒരുക്കിയ കലാമണ്ഡലം ഗോപിയുടെ നളവേഷം ഒഴിച്ചു നിര്‍ത്തിയാല്‍ വേഷഭംഗിയില്‍ മറ്റു വേഷങ്ങള്‍ പിന്നിലായിരുന്നു. ഏറെ അസഹ്യമായി തോന്നിയത് കലാമണ്ഡലം ശ്രീകുമാര്‍ അവതരിപ്പിച്ച കാട്ടാളന്റെ ഉടുത്തുകെട്ടായിരുന്നു. (ചിത്രം കാണുക.) കലിക്ക് ചുവന്ന കുപ്പായവും വെള്ള ഉത്തരീയങ്ങളും, കാട്ടാളനു വെള്ള ഉത്തരീയം തുടങ്ങിയവയും വേഷങ്ങളിലെ കല്ലുകടിയായി. കഥകളി വിദ്യാലയങ്ങളില്‍ ചുട്ടിയോടൊപ്പം ഉടുത്തുകെട്ടുകൂടി പരിശീലിപ്പിക്കുകയും, അങ്ങിനെ പരിശീലനം കിട്ടിയവര്‍ തന്നെ ഉടുത്തുകെട്ടുവാന്‍ മുതിരുകയും ചെയ്യുകയെന്നതാണ് അഭിലഷണീയം. കഥകളി സംഘടിപ്പിക്കുന്നവരും അണിയറക്കാരും ഒപ്പം വേഷമിടുന്നവരും കൂടുതല്‍ ശ്രദ്ധ വേഷകാര്യങ്ങളില്‍ പുലര്‍ത്തേണ്ടതുണ്ടെന്ന് കളര്‍ക്കോട്ടെ അരങ്ങ് ഓര്‍മ്മപ്പെടുത്തുന്നു."
--

മണി,വാതുക്കോടം. പറഞ്ഞു...

@ അബുചേട്ടാ,
നന്ദി.

@ഹരീ,സജീഷ്,
നല്ല പിന്‍ കര്‍ട്ടനും വെളിച്ച-ശബ്ദ സംവിധാനങ്ങളും പരിപാടിയുടെ മേന്മ വര്‍ദ്ധിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ സംഗീത ഉത്സവക്കാരും വിദേശമലയാളിസംഘടനയും ഒരുക്കുന്നതുപോലെ ഇതെല്ലാം ഒരുക്കാന്‍ ഒരു കഥകളിക്ലബ്ബ്-ക്ഷേത്രഭാരവാഹികള്‍ക്ക് പരിമിതികള്‍ ഉണ്ട് എന്നത് യാഥാര്‍ഥ്യം. ഒരു കളിസംഘടിപ്പിക്കുന്നതില്‍ സാമ്പത്തികമായും അല്ലാതെയും എന്തെല്ലാം ബദ്ധപ്പാടുകള്‍ സഹിക്കുന്നുണ്ടെന്ന് മുരളിയേട്ടനെപോലെ യുള്ളവര്‍ക്ക് അറിയാം. ആ സമയത്ത് ചെന്ന് കളികണ്ട് പോരുന്ന നമ്മള്‍ അത് അറിയാതെ വിമര്‍ശനം മാത്രം ഉതിര്‍ക്കുന്നതില്‍ കാര്യമില്ല. രംഗപശ്ചാത്തലം പ്രതീക്ഷിച്ചല്ല ഞാന്‍ കളികാണാന്‍ പോകുന്നത്. നല്ല കലാകാരന്മാരുടെ മികച്ച പ്രകടനം പ്രതീക്ഷിച്ചാണ്. അവിടെ നല്ല രംഗപശ്ചാതലം കൂടെ ഉണ്ടെങ്കില്‍ അതു ബോണസ് അത്രതന്നെ. പശ്ചാത്തലം ഇല്ലാ എന്നു കരുതി കളി മോശമാവണമെന്നുമില്ല. നല്ല പശ്ചാത്തലമുണ്ട് എന്നു മാത്രം പ്രതീക്ഷിച്ച് ആരും കളികാണാന്‍ പോകുമോ?
വാസ്തവത്തില്‍ കലാകാരന്മാര്‍ നന്നായി പ്രവര്‍ത്തിച്ച് കളി നന്നായിരുന്നതിനാല്‍ എന്റെ ശ്രദ്ധ പശ്ചാത്തലത്തിലേയ്ക്ക് ഒരിക്കലും പോയിരുന്നില്ല. നിങ്ങള്‍ പറയുമ്പോള്‍ അല്ലാതെ. മാര്‍ഗ്ഗിയുടെയും മറ്റും പ്രകടനം വിട്ട് പശ്ചാത്തലത്തില്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടാത്തതുകൊണ്ടാവും. ഹരി പറയുമ്പോലെ പിന്നിലെ ആ വെളുത്തശീല കലാകാര്‍ന്മാരുടെ പ്രകടനത്തെയൊ കളിയേയോ പ്രത്യക്ഷത്തില്‍ ദോഷകരമായി ബാധിച്ചതായി കളിനേരില്‍ കണ്ട എനിക്കുതോന്നിയില്ല. മറ്റു കാഴ്ച്ചക്കാരോ കലാകാര്‍ന്മാരോ പറഞ്ഞുകേട്ടുമില്ല.

@ സജീഷ്,
സന്തോഷം. അഭിമുഖത്തിന് വി.ശി.യോ ഹരീയോ ഒക്കെത്തന്നെയാവും നന്ന്.

@ഹരീ,
‘കരിവട്ടം’ അവസാനിച്ചപ്പോഴേക്കുമേ കളിസ്തലത്ത് എത്തിയിരുന്നുള്ളു ഞാന്‍. അതാണ് കൂടുതല്‍ എഴുതാനാവാഞ്ഞത്.

പിന്നെ മുടി. അതുകുറെ ചര്‍ച്ചചെയ്തുകഴിഞ്ഞതല്ലെ? ഇനി വിട്ടുകൂടെ? ഓരോ കലാകാര്‍ന്മാരുടെ യുക്തം പോലെ ചെയ്തുകൊള്ളട്ടെ.

പിന്നെ നാലാംദിവസത്തിലെ കര്‍ണ്ണനായി ഗോപിയാശാന്റെ പ്രകടനം എന്താ അല്ലേ? :-)

@മുരളിയേട്ടാ,
നന്ദി, കളി സംഘടിച്ചിച്ചതിനും കമന്റ് ഇട്ടതിനും.

അങ്ങ് പറഞ്ഞതുപോലെ, ചര്‍ച്ചചെയ്യപ്പെടേണ്ട എത്രയോ കാര്യങ്ങള്‍ ഉപേക്ഷിച്ച് ബ്ലോഗുകളില്‍ ഇപ്രകാരമുള്ള താരതമ്യേന നിസാരങ്ങളായ കാര്യങ്ങളിലാണ് അധികമായി ‘അധരവ്യായാമം’ നടക്കുന്നത് എന്നത് ഖേദകരം തന്നെയാണ്.

kalarcode murali പറഞ്ഞു...

It is not the spirit of a comment that is being understood and appreciated. On my opening remark itself, I had declared that suggestions by haree are good and shall be tried out in best possible manner.
But the text of my comments are always focussing on how to conduct good programmes. No seetings, stage effect etc is required for a good kathakali.The opinions must be read alongwith financial stability/ possibilities of an organisation to pay heed to suggestions. Do we agree that Karthika thirunal theatre is not suitable for a good kathakali performance due to its size/height etc.
Kathakali programmes to be appealing to all depends on performance related issues rather than non issues like this. One who can organise and help organise a programme is the ultimate aim for one and all and repeat"no lip service" has ever changed anything, because efforts without contrbution is meaning of lip service.
Lets wind up.

Best regards

Kalarcode Murali

Kannan പറഞ്ഞു...

Even I do agree with Mr.Murali and Mr.Mani. Kathakali is such an art form which requires ultimate concentration. I don't understand how one gets the time to notice such unimportant things like back curtain, front curtain etc while watching artists like Gopiasan & Margi Vijayan.
@Haree
Try arranging a good Kathakali. Then probably you will better understand what Muralichettan said.

Sajeesh പറഞ്ഞു...

കഥകളി എന്നാല്‍ ഒരു കലാകാരനെ മാത്രം കണ്ടു ആസ്വദിക്കാന്‍ ഉള്ളതാണ് എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. എന്നെ അപേക്ഷിച്ച് കഥകളി എന്നാല്‍ അതിലെ ഓരോ അംശവും ഞാന്‍ ആസ്വദിക്കും. അതില്‍ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ഉള്‍പ്പെടും. എന്റെ ഈ ആസ്വാദനം തെറ്റാണ് എന്ന് ഒരാള്‍ക്കും പറയാന്‍ പറ്റില്ല കാരണം അത് എന്റെ മാത്രമായിട്ടുള്ള ഒരു ആസ്വാദന രീതിയാണ്. ഈ ആസ്വാദന രീതി ഞാന്‍ ഇപ്പോഴും നന്നായി അസ്വധിക്കുന്നും ഉണ്ട്. പിന്നെ ഗോപി ആശാന്‍ ഉണ്ടായി എന്ന് വിചാരിച്ചു മറ്റു ഉള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ എനിക്ക് സമയം കിട്ടാത്ത പ്രശ്നം ഉണ്ടാവാറില്ല.

അവസാനമായി, ഈ ഒരു ചെറിയ കാര്യത്തിനു ഇത്രയും അധികം അഭിപ്രായം രേഖപെടുതിയത് തെറ്റാണെങ്കില്‍ ഇനി മുതല്‍ കലാകാരന്മാരെയും, കഥകളെയും പറ്റി മാത്രം പറയാം :-) ഞാനും ഒരു ഒന്ന് രണ്ടു വര്ഷം ഒരു ക്ലബ്ബിന്റെ ഭാരവാഹിയായിരുന്നു, അത് കൊണ്ട് ആ വിഷമങ്ങളും നന്നായി അറിയാം.

ഇനി ഒരു മറുപടി എന്റെ ഭാഗത്ത്‌ നിന്ന് ഇല്ല കേട്ടോ :-)

സജീഷ്

Haree പറഞ്ഞു...

ചുരുക്കത്തില്‍ ചില കാര്യങ്ങള്‍ കൂടി:
• നല്ല രംഗസംവിധാനം, വേഷങ്ങള്‍ തുടങ്ങിയവയൊക്കെ വേഷത്തേയും പ്രവര്‍ത്തിയേയും കൂടുതല്‍ പൊലിപ്പിക്കും. അതങ്ങിനെ വേണം എന്ന അഭിപ്രായത്തില്‍ മാറ്റമില്ല.
• "I had declared that suggestions by haree are good and shall be tried out in best possible manner." - ഇത്രയും മാത്രമേ ഞാനും ആഗ്രഹിക്കുന്നുള്ളൂ. ഒപ്പം നല്ല കഥകളി എന്നാല്‍ മികച്ച കലാകാരന്മാര്‍ വരുന്നത് മാത്രമല്ല, അവരുടെ മികവിനെ അംഗീകരിക്കുന്ന തരത്തില്‍ വേദികള്‍ ഒരുക്കുന്നതു കൂടിയാണ്‌ എന്നു കൂടി വിശ്വസിക്കുന്നു.
• പിന്നെ സംഘാടനത്തെപ്പറ്റി പറഞ്ഞത്; സംഘാടനത്തിലെ കുറവുകളെ പറയുവാന്‍ ആദ്യം പോയി കഥകളി സംഘടിപ്പിക്കണം എന്നു പറയുന്നതില്‍ യുക്തിയില്ലെങ്കിലും, ചില കളികളൊക്കെ സംഘടിപ്പിച്ച പരിചയം വെച്ചു തന്നെയാണ്‌ ഞാനിവിടെ അഭിപ്രായം പറയുന്നത്. ഒരു മികച്ച കലാകാരന്‌ നല്‍കുന്ന പ്രതിഫലത്തിന്റെ നാലിലൊന്നോ അതില്‍ താഴെയോ മാത്രമേ നല്ലൊരു പിന്നണി ശീലക്കോ, നല്ലൊരു സൌണ്ട് സിസ്റ്റത്തിനോ അതല്ലെങ്കില്‍ നല്ലൊരു വെളിച്ച സംവിധാനത്തിനോ മുടക്കേണ്ടതുള്ളൂ. (ഇതിനൊക്കെ പണം ഇതിനോടകം മുടക്കുന്നുണ്ട്, പക്ഷെ വേണ്ടവിധത്തില്‍ മുടക്കുന്നില്ല എന്നേയുള്ളൂ! ഒരല്‍പം കൂടുതല്‍ മുടക്കിയാല്‍ ഇതൊക്കെ ഏറെ മെച്ചപ്പെടുത്താം.) അത്തരത്തില്‍ നടത്തിയ ഒരു കളിയുടെ ഫോട്ടോ ഇവിടെ കാണാം. ('തൌര്യത്രികം' ചിത്രീകരിച്ച പരിചയവുമുണ്ട്.)

സംഗീതം ആസ്വദിക്കുവാന്‍ മൈക്കിന്റെ ഗുണം ഒരുപക്ഷെ ചിലര്‍ക്ക് ബാധകമല്ലായിരിക്കാം. എന്നാല്‍, അതിന്റെ ഗുണവും അത് എങ്ങിനെ സംഗീതത്തെ പരിപോഷിപ്പിക്കുന്നു എന്നും അറിയുന്നവര്‍ക്ക് മോശം മൈക്കിലൂടെയുള്ള സംഗീതം അത്ര സുഖകരമായ സംഗതിയാവില്ല. അത് കൂടുതല്‍ ഏകാഗ്രമായ ആസ്വാദനമെന്ന് ഞാന്‍ പറയും! :)
--
:) ഹ ഹ ഹ... ആദ്യം 'കര്‍ണശപഥ'മാണ്‌ എഴുതിയത്, പിന്നെത്തോന്നി നാലാം ദിവസമാവും കൂടുതല്‍ നന്നെന്ന്... അപ്പോള്‍ കര്‍ണ്ണനെ ബാഹുകനാക്കാന്‍ മറന്നു! :-D
--

Sajeesh പറഞ്ഞു...

@ഹരി, ഓണ്‍ലൈന്‍ ആയി കളി കണ്ടുവോ ?

Haree പറഞ്ഞു...

അല്‍പ സമയം കണ്ടു നോക്കി!
വീഡിയോ നിലവാരം നന്നേ കുറവ്, ആടുന്നത് അധികം താത്പര്യമില്ലാത്ത പുതിയ കഥകള്‍ പിന്നെ വീഡിയോയില്‍ കഥകളി കാണുന്നത് തീരെ ഇഷ്ടമുള്ള കാര്യവുമല്ല. (മുദ്ര ശ്രദ്ധിക്കേണ്ടപ്പോള്‍ മുഖം കാണിക്കും, കലാശമെടുക്കുമ്പോള്‍ പകുതി ശരീരം വരെ കാണുന്ന രീതിയില്‍ കാണിക്കും... ഇതൊക്കെക്കൊണ്ടാണ്‌ വീഡിയോയോട് ഇഷ്ടക്കുറവ്.)
--

Ranjini പറഞ്ഞു...

@Haree, @Murali,
I fully endorse Kalarcode Muralis replies, pangs of a Kathakali organiser. Having been in the shoes of an organiser more than once, both in gulf as well as in Kerala, i fully agree, only during the program or sometimes after KALI (while seeing video / photo shoot) does one really realise that these finer aspects were overlooked during the struggle of organising the kali. Though that doesnot in any way cause hindrance in the aswadanam of a kali, may be next time, we can well in advance attend to even finer aspects like this. More than anything, selfless efforts of Kali organisers are to be appreciated. So Mr Murali, hope you take this in the right spirits.

@Mani,
just wondering did Margi this time again portray the same way his lalitha like he did in the recent ambalapuzha kali (showing his actual self, during 'sambodana' etc ) or did he do with a difference this time ?

Also wld like to know what was lacking in Chambakkara's Panchalis this time ? You just vaguely said, he didnt perform well. What was lacking ?

മണി,വാതുക്കോടം. പറഞ്ഞു...

@Ranjini,
മർഗ്ഗിയുടെ പ്രകടനം മൊത്തത്തിൽ അബലപ്പുഴയിലേതിലും മെച്ചമായാണ് തോന്നിയത്. ലളിതയുടെ അവതരണം അതേ രീതിയിൽ തന്നെയായിരുന്നു. ചില്ലറ മാറ്റങ്ങളും കണ്ടിരുന്നു. ‘മത്സഖീ’ എന്ന അസംബോധനയുടെ പ്രാരംഭത്തിൽ വരുത്തുന്ന ഭാവമാറ്റം ലേശം പിന്നിലേയ്ക്ക് നിന്നാണ് എടുത്തിരുന്നത് ഇവിടെ. പിന്നെ ‘വനം ഉണ്ടിവിടെ’ എന്നതിലെ വനത്തിന് ‘ജലം’ എന്നാണ് അന്ന് മുദ്രകാട്ടിയിരുന്നതെങ്കിൽ ഇന്ന് ‘വനം’ എന്നാണ് കാട്ടിയത്. മാർഗ്ഗി കാലാകാലമായി അവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് തന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതായാണ് കാണുന്നത്.

ചെമ്പക്കരയ്ക്ക് എന്തോ ഒരു ക്ഷീണവും പരിഭ്രമവും തോന്നിച്ചിരുന്നു. പൂർണ്ണശ്രദ്ധയോട് അദ്ദേഹത്തിന് അന്ന് അരങ്ങിൽ പെരുമാറാനായിരുന്നില്ല. കലാകാരന്മാരെ സംബന്ധിച്ച് ചില ദിവസങ്ങൾ അങ്ങിനെയും ഉണ്ടാകുമല്ലൊ.

Ranjini പറഞ്ഞു...

@Mani,

Glad to know that Margi xcelled than Ambalapuzha Kali.

As regards VANAM mudra in VANAMUNDIVIDE...., i really dont understand how that can be justified when they are actually inside KAAMYAKAVANAM. Vanam inside a vanam !

Presume Chambakkara's marriage is imminent . Hence must be all this tension. :-) Didn't get to see his marriage invitation btw !

Regards
ranjini

പരദൂഷണൻ പറഞ്ഞു...

വനമുണ്ടവിടെ എന്നതിനുജലം എന്നു തന്നെ യാണു കാണിക്കാരുള്ളതു. കളരിപാഠവും അതുതന്നെ. ദുർഗ്ഗാക്ഷേത്രവും കുളിക്കാൻ പാകത്തിനു ജലാശയവും ഉണ്ട് എന്നാവും കവി ഉദ്ദേശിച്ചിരിക്കുക എന്നു തോന്നുന്നു.

മണി,വാതുക്കോടം. പറഞ്ഞു...

@ Ranjini,
അതെ ചെമ്പക്കരയുടെ വിവാഹം സെപ്ത്.12നു ആണ്.

@Ranjini,പരദൂഷണൻ,
ജലം എന്ന് കാണിക്കാരുണ്ട്. അങ്ങിനെ അര്‍ത്ഥം കല്‍പ്പിക്കുന്നുമുണ്ട്. പത്മനാഭന്‍ നായരാശാന്റെ ‘ചൊല്ലിയാട്ട’ത്തില്‍ ‘വനം’ എന്നുതനെയാണ് കാണിക്കാന്‍ പറയുന്നത്. ‘കാനനസീമനി നിന്നെ കണ്ടു’ എന്നാണല്ലൊ. അദ്യം പറയുന്നത്. അപ്പോൾ നിലവിൽ അവർ വനത്തിന്റെ അതിർത്തിയിൽ ആണുള്ളത്,വനത്തിനകത്ത് അല്ല.അതിനാൽ ഇവിടെ വനം എന്നുകാണിക്കുന്നതിൽ തെറ്റില്ല.എന്നാണ് വിജയേട്ടൻ ഇതിനെ പറ്റി അഭിപ്രായപ്പെട്ടത്.

പരദൂഷണൻ പറഞ്ഞു...

കാനന സീമനി എന്നാണൊ? ഗഗന സീമനി എന്നല്ലെ കവി വാക്യം? ഉറപ്പില്ല്യാട്ടൊ..ഞാൻ അങ്ങിനെയാ ധരിച്ചിരുന്നതു

മണി,വാതുക്കോടം. പറഞ്ഞു...

ശരിയാണ് ‘ഗഗന സീമനി’ എന്നാണ് കവിപറയുന്നത്. സീമനി=അതിര്‍ത്തിയില്‍. ആകാശത്തിന്റെ അതിര്‍ത്തിയില്‍ എന്നാണോ അപ്പോള്‍ അര്‍ത്ഥം കല്‍പ്പിക്കേണ്ടത്? ഗഗനത്തിന് കാനനം എന്ന് അര്‍ത്ഥം ഉണ്ടോ ആവോ?

പരദൂഷണൻ പറഞ്ഞു...

ആകാശത്തിന്റെ അതിർത്തിയിൽനിന്ന് എന്നു തന്നെ യാവാം. താൻ ഒരു ഗഗനചാരി യാണു എന്നു ലളിത പറയുന്ന്നുണ്ടല്ലൊ. അങ്ങിനെ അകാശത്തില്കൂടി നടക്കുംബോൾ താഴെ നോക്കിയപ്പോൾ പാഞ്ചാലിയെ കണ്ടു എന്നല്ലെ പറയുന്നതു. ഏന്നാൽ പാഞ്ചാലിയുടെ മറുപടിയിൽ തങ്ങൾ കാനന സീമനിയാണു താമസം എന്നും പറയുന്നുണ്ടു. അതുകൊണ്ടു വനം എന്നു കാണിച്ചാലും തെറ്റില്ല എന്നു തോന്നുന്നു.

പിന്നെ വനമായാലും വെള്ളമായാലും ലളിതയെ ലളിതയാക്കുന്നതു അതൊന്നുമല്ലല്ലൊ. അതുകൊണ്ടു എന്തുകാണിച്ചാലും അഥവാ ഒന്നും കാണിച്ചില്ലെങ്കിൽ തന്നെയും രസനിഷപത്തിക്കു ഭംഗം ഒന്നും വരുന്നില്ല് അല്ലെ...ഹ..ഹ...ഹ

AMBUJAKSHAN NAIR പറഞ്ഞു...

വളരെ ചെറുപ്പം മുതല്‍ കഥകളി ക്ലബ്ബുമായും പഴയ/ പുതിയ കഥകളി കലാകാരന്മാരുമായി ബന്ധം ഉള്ള ശ്രീ. കളര്‍കോട് മുരളി ചേട്ടന് കഥകളിയെ പറ്റി ധാരാളം പറയുവാന്‍ ഉണ്ടാകും. അദ്ദേഹത്തിന്റെമഹത്തായ അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ അവസരം നമുക്ക് ലഭ്യമാകുമോ?

വികടശിരോമണി പറഞ്ഞു...

സജീഷ്,
ഞാൻ മെയിൽ വളരെ വൈകിയാ കണ്ടത്,ട്ടൊ. ക്ഷമിക്കണം. വലിയ പണിത്തിരക്കുകളിൽ ആണ്.
ഞാൻ നവംബർ ലാസ്റ്റോടെ നാട്ടിൽ എത്തും മണ്ണാർക്കാട് ആണ് സ്ഥലം. ജനു 15 വരെ നാ‍ട്ടിൽ ഉണ്ടാവും. അപ്പോൾ തിർച്ചയായും അമ്മയുടെ അഭിമുഖം ചെയ്യാം.
സ്നേഹം,
വികടശിരോമണി.