കെ.എന്‍.വാസുദേവന്‍ നന്വൂതിരിയുടെ ഷഷ്ട്യബ്ദപൂര്‍ത്തി


ഹരിപ്പാട് ശ്രീ കെ.എന്‍.വാ‍സുദേവന്‍ നന്വൂതിരിയുടെ ഷഷ്ട്യബ്ദപൂര്‍ത്തിയാഘോഷങ്ങള്‍ 02/08/02ന് ചിങ്ങോലിയിലുള്ള അദ്ദേഹത്തിന്റെ ഇല്ലത്തുവച്ച് നടന്നു. ഇതിന്റെ ഭാഗമായി രാത്രി 9മുതല്‍ കഥകളിയും നടത്തപ്പെട്ടിരുന്നു.
.
ശ്രീ ചിങ്ങോലിഗോപാലക്യഷ്ണന്റെ പുറപ്പാടോടെ കളി ആരംഭിച്ചു. തുടര്‍ന്ന് ഇരട്ടമേളപ്പദവും നടന്നു. ശ്രീ കോട്ടക്കല്‍ മധുവും സജീവനും ചേര്‍ന്നായിരുന്നു പാടിയത്. ശ്രീ കലാമണ്ഡലം രാമന്‍ നന്വൂതിരിയും ശ്രീ കലാമണ്ഡലം ക്യഷ്ണദാസും ചേര്‍ന്ന് ചെണ്ടയും ശ്രീ കലാമണ്ഡലം നാരായണന്‍ നായരും ശ്രീ കലാമണ്ഡലം അച്ചുതവാര്യരും ചേര്‍ന്ന് മദ്ദളവും കൊട്ടി.‘അങ്ങനെ ഞാനങ്ങു പോവതെങ്ങിനെ?’-കാട്ടാളനും ദമയന്തിയും
.
നളചരിതം രണ്ടാംദിവസത്തിലെ രണ്ടുരംഗങ്ങളാണ്(‘അലസതാവിലസിതം’ മുതല്‍ കാട്ടാളന്റെ അന്ത്യം വരെ)ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ ദമയന്തിയായി ശ്രീ മാര്‍ഗ്ഗി വിജയകുമാറും കാട്ടാളനായി ശ്രീ സദനം ക്യഷ്ണന്‍‌കുട്ടിയും രംഗത്തെത്തി. ഇരുവരും നല്ല പ്രകടനം കാഴ്ച്ചവെച്ചു. കൂര്‍ക്കം വലിച്ച് ഉറങ്ങിയിരുന്ന കാട്ടാളന്‍ കാട്ടില്‍ നിന്നും രോദനം കേട്ട് എഴുന്നേറ്റ് കിടന്നപായ തെറുത്തുവെച്ച്, കല്ലുകളുരസി പന്തം ജ്വലിപ്പിച്ച്,കതകുകള്‍ തുറന്ന് വീട്ടിനുവെളിയിലെത്തി, പന്തം കെടുത്തിവെച്ചു. ഇത്രയുമാടിയിട്ടാണ് കാട്ടാളന്‍ ‘ആരവമെന്തിതറിയുന്നിതോ’ എന്ന പദം അഭിനയിക്കാന്‍ തുടങ്ങിയത്. ‘എടുത്തുവില്ലും അന്വും വാളും’ എന്ന്ചൊല്ലിവട്ടം തട്ടിയപ്പോള്‍ കാട്ടാളന്‍ പരിസരം മുഴുവന്‍ തന്റെ ആയുധങ്ങള്‍ തേടുന്നതു കണ്ടു. വളരേ തപ്പിയിട്ടാണ് അവ ലഭിച്ചത്! ഒരു പാറപൊക്കിക്കൊണ്ടുവന്ന് ഇട്ടാണ് കാട്ടാളന്‍ പെരും‌പാന്വിനെ കൊന്നത്. പിന്നെ വില്ലുകൊണ്ടടിച്ചും അതിന്റെ വായില്‍ അന്വ് തിരുകികയറ്റിയും മരണം ഉറപ്പുവരുത്തി. പീഠത്തില്‍ കയറിനിന്നു കറങ്ങിനിലം‌പതിച്ചാണ് കാട്ടാളന്റെ മരണം അഭിനയിച്ചുകണ്ടത്. ഇവിടെ തീയ്,ചൂട്,ഭസ്മം തുടങ്ങിയ മുദ്രകളോന്നും കാട്ടുന്നതു കണ്ടില്ല. ഈ കഥക്ക് പൊന്നാനി പാടിയത് ശ്രീ പത്തിയൂര്‍ ശങ്കരന്‍കുട്ടിയായിരുന്നു. ശിങ്കിടിപാടിയത് ശ്രീ കലാനിലയം രാജീവനും മധുവും ചേര്‍ന്നാണ്. കട്ടാളന്റെ പദം നന്നായി പാടി. എന്നാല്‍ ഇതിനിടക്കുള്ള ദമയന്തിയുടെ ചരണങ്ങള്‍ പതിവു പുന്നാഗവരാളിയില്‍ നിന്നും മാറ്റി മറ്റുചില രാഗങ്ങളിലാണ് ആലപിച്ചത്. ദമയന്തിയുടെ വിലാപമായുള്ള ഈ ചരണങ്ങള്‍ക്ക് പുന്നാഗവരാളിതന്നെയാണ് ഏറ്റവും ചേര്‍ച്ച എന്നാണ് എന്റെ അഭിപ്രായം. ദമയന്തിയുടെ അവസാനപദം(‘ഈശ്വരാ നിഷധേശ്വര’) പതിവിലും കാലം വലിച്ചാണ് ആലപിച്ചിരുന്നത്. ഈ കഥക്ക് രാമന്‍‌നന്വൂതിരി ചെണ്ടയും നരായണന്‍നായര്‍ മദ്ദളവും കൈകാര്യം ചെയ്തു.

ഈ കളിയുടെ മറ്റൊരു ആസ്വാദനം ഇവിടെ വായിക്കാം

‘ഈശ്വരാ നിഷധേശ്വരാ’-കാട്ടാളനും ദമയന്തിയും
.
ബാലിവധം ആയിരുന്നു രണ്ടാമത്തെ കഥ.
ബാലിവധം ആട്ടക്കഥയും അവതരണരീതികളും ഇവിടെ വായിക്കാം.
.

ശ്രീ കോട്ടക്കല്‍ ചന്ദ്രശേഖരവാര്യരാണ് രാവണനായെത്തിയത്. ബാലിവധത്തിലെ ആദ്യാവസാ‍ന വേഷമായ രാവണനെ ചിട്ടപ്രകാരംതന്നെ നന്നായി അവതരിപ്പിച്ചു ഇദ്ദേഹം. മണ്ഡോദരി,താര വേഷങ്ങളിലെത്തിയത് ശ്രീ കലാകേന്ദ്രം മുരളീധരന്‍ നന്വൂതിരിയാണ്.
‘എന്നാണ പോക നീ’-രാവണനും മണ്ഡോദരിയും
.
നെടും‌കത്തിവേഷങ്ങളായ അകന്വനനേയും മാരീചനേയും ശ്രീ കലാമണ്ഡലം ബാലക്യഷ്ണനാണ് അവതരിപ്പിച്ചത്. ചൊല്ലിയാട്ട പ്രധാനമായ അകന്വന്റെ ‘രാത്രീഞ്ചര പുംഗവാ’ എന്നപദത്തിന് ക്യത്യമായി മുദ്രകള്‍ കാട്ടുകയൊ നന്നായി കലാശം ചവുട്ടുകയൊ ചെയ്തുകണ്ടില്ല.‘പാരം വളരുന്നൊരു ഖേദം’-മാരീചനും രാവണനും
.
മാരീചന്‍ ‘നാരായണനായതു നൂനം’ എന്നുപറയുന്നതുകേട്ട് രാവണന്‍ കോപിച്ച്, മാരീചനെ പിടലിക്കുപിടിച്ച് ഇടത്തേക്ക് മാറ്റിയിട്ട് ‘ഏവം നിയെന്നോടോരോ’ എന്ന ചരണമാടുകയും, പിന്നെ മാരീചന്‍ ‘പോരുന്നേന്‍ ഞാന്‍’ എന്നു പറയുന്നതുകേള്‍ക്കുന്വോള്‍ രാവണന്‍ മാരീചനെ മുന്നേപ്പോലെ വലതുവശത്തേക്ക് ഇരിത്തുന്നതുമായ സന്വ്യദായത്തിലായിരുന്നു ഇവിടെ രണ്ടാം രംഗം അവതരിപ്പിച്ചത്. എന്നാല്‍ ‘പോരുന്നേന്‍ ഞാന്‍’ എന്ന ചരണമാടുന്നതിനുമുന്‍പ് മാരീചന്‍, ‘ഇവനെ അനുസരിച്ചില്ലെങ്കില്‍ ഇവന്‍ എന്നെ കൊല്ലും, നിശ്ചയം. എനിക്കു മരണം ആസന്നമായിരിക്കുന്നു. അത് രാമബാണത്താലായാല്‍ മോക്ഷം ലഭിക്കും. ആയതിനാല്‍ ഇവനെ അനുസരിക്കുകതന്നെ.' എന്ന് ആത്മഗതം ചെയ്യുന്നത് കണ്ടില്ല. ‘മായയാല്‍ അതിമനോഹരമായ ഒരു പൊന്‍‌മാനിന്റെ രൂപംധരിച്ച് ചെന്ന്, തുള്ളിക്കളിച്ച് സീതയുടെ മനസ്സില്‍ ആഗ്രഹം ജനിപ്പിച്ചാലും‘ എന്നുമാത്രമല്ല രാവണന്‍ മാരീചനോട് പറഞ്ഞത്. ‘ പിടിക്കാനായി വരുന്ന രാമനെ അങ്ങ് ദൂരേക്ക് കൊണ്ടുപോകണം. എന്നിട്ട് രാമന്റെശബ്ദത്തില്‍ നിലവിളിക്കണം. അതുകേട്ട് ലക്ഷ്മണനും സീതയെ തനിച്ചാക്കി പുറകെവരും. ആ തക്കത്തിന് ഞാന്‍ സീതയെകൊണ്ടുപോന്നുകൊള്ളാം’ എന്നുകൂടി പറഞ്ഞു. ആദ്യ രംഗത്തില്‍ മധുവും രാജീവനും ചേര്‍ന്ന് സംഗീതവും ക്യഷ്ണദാസ് ചെണ്ടയും കൈകാര്യം ചെയ്തു. ആദ്യരണ്ടുരംഗങ്ങളിലും മദ്ദളം കൊട്ടിയത് അച്ചുതവാര്യരായിരുന്നു. രാമന്‍‌നന്വൂതിരിയാണ് രണ്ടാം രംഗത്തില്‍ ചെണ്ടകൊട്ടിയത്. രണ്ട്,മൂന്ന്,നാല് രംഗങ്ങളില്‍ പാടിയത് ശങ്കരന്‍‌കുട്ടിയും സജീവനും ചേര്‍ന്നായിരുന്നു.

‘ഏവം നീ എന്നോടോരോന്നുരചെയ്യാതാശു‘-രാവണനും മാരീചനും
.
ശ്രീ രാമനായി ശ്രീ കലാമണ്ഡലം ക്യഷ്ണപ്രസാദും ലക്ഷ്മണനായി ശ്രീ കലാമണ്ഡലം രവീന്ദ്രനാഥപൈയും സീതയായി ശ്രീ കലാ:മുകുന്ദനും വേഷമിട്ടു.

‘കല്യാണമാര്‍ന്നുകളിക്കും പൊന്മാന്‍’-രാമനും സീതയും
.
മൂന്നാം രംഗാരംഭത്തില്‍ തന്നെ രംഗത്ത് പ്രവേശിക്കേണ്ട ലക്ഷ്മണന്‍ ആ സമയത്ത് രംഗത്ത് വന്നില്ല. പിന്നീട് ലക്ഷ്മണനോടായുളള രാമന്റെ പദമാടുന്നതിനു മുന്‍പായി മാത്രമാണ് ലക്ഷ്മണന്‍ പ്രവേശിച്ചത്.

‘ധാത്രീ രക്ഷതു നിന്നെയിദാനിം’സീതയും ലക്ഷ്മണനും
.
സന്യാസിരാവണനായി ശ്രീ കാവുങ്കല്‍ ദിവാകരന്‍ വേഷമിട്ടു.

‘കല്യാണി കാതരാക്ഷി’-സന്യാസിരാവണനും സീതയും
.
ജടായു, അംഗദവേഷങ്ങള്‍ ചെയ്തത് ചിങ്ങോലിഗോപാലക്യഷ്ണന്‍ ആയിരുന്നു. താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചൊ കഥാസന്ദര്‍ഭത്തെക്കുറിച്ചൊ യാതോരുധാരണയുമില്ലാതെയാണ് ഇദ്ദേഹം അരങ്ങത്തെത്തിയത് എന്നു തോന്നി. രാവണന്റെ ചന്ദ്രഹാസത്താല്‍ പലവുരു വെട്ടുകിട്ടിയിട്ടും ജടായുവീണില്ല! പിന്നെ പാട്ടുകാര്‍ നിര്‍ദ്ദേശിച്ചിട്ടാണ് ഇയാള്‍ വീണത്. വലതു ചിറകിനുവെട്ടുകിട്ടിയ ആള്‍ ഇടതുഭാഗത്തേക്ക് വീണൂ എന്നു മാത്രമല്ല, രാമനോട് വലതുകൈ ഉപയോഗിച്ച് മുദ്രകാട്ടുന്നതും കണ്ടു! പ്രേക്ഷകര്‍ക്ക് മുഖം കാണാന്‍ കഴിയാത്ത രീതിയിലാണ് ജടായു വീണത്. അതിനാല്‍ ജടായുവിടെ മരണം അഭിനയിക്കേണ്ടിയും വന്നില്ല! ജടായുവിന്റെ മുഖം കറുപ്പിലല്ല പച്ചയിലാണ് തേച്ചുകണ്ടത്. ചുവന്ന കൊക്കും സുവര്‍ണ്ണചിറകുകളുമാണ് ജടായുവേഷത്തിനുപയോഗിച്ചിരുന്നത്.

‘കൊണ്ടുപോക യോഗ്യമല്ല‘സീതയും രാവണനും ജടായുവും
.
ജടായുവിന്റെ ആദ്യരണ്ടു ചരണങ്ങള്‍ക്കുശേഷം രാവണന്റെ അവസാനചരണമായ ‘ചന്ദ്രഹാസമെടുത്തിഹ‘ മാത്രമെ ഇവിടെ പാടുകയുണ്ടായുള്ളു. ഇടക്കുള്ള ചരണങ്ങളും യുദ്ധവട്ടവും ഉണ്ടായില്ല.
.
ശ്രീ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് സുഗ്രീവവേഷത്തിലെത്തിയിരുന്നത്. തിരനോട്ടം കഴിഞ്ഞുള്ള ആട്ടത്തില്‍ പൂര്‍വ്വകഥകള്‍ വിസ്തരിച്ചാടി. അതിനു ശേഷം ദൂരേനിന്നും രണ്ടുപേര്‍ വരുന്നുതുകാണുന്നു. അവര്‍ ശത്രുക്കളോ മിത്രങ്ങളൊ എന്നറിയാന്‍ ഇലയിട്ടു നോക്കി. ഇല മലര്‍ന്നു വീണതിനാല്‍ മിത്രങ്ങള്‍തന്നെ എന്നു നിശ്ചയിച്ച് അവരെ സ്വീകരിക്കാനായി പോയി. ഇവിടെ ഹനുമാനെ അയക്കുന്നതായും മറ്റുമുള്ള ആട്ടങ്ങള്‍ ആടിയില്ല. അടുത്തരംഗത്തിനും രാമനും സുഗ്രീവനും പരിചയപ്പെടുന്നതും പൂര്‍വ്വകഥകള്‍ പറയുന്നതായും ഒക്കെയുള്ള ഭാഗം വളരേ വേഗത്തില്‍ കഴിച്ചു. ലക്ഷ്മണന്‍ കൊണ്ടുവന്ന ഹാരംവാങ്ങി രാമന്‍‌തന്നെയാണ് സുഗ്രീവനെ അണിയിച്ച് പോരിനയച്ചത്. ഈ സമയം സുഗ്രീവന്‍ ‘അച്ഛന്‍ നല്‍കിയ ഹാരം ബാലിക്കുണ്ട് രാമന്‍ നല്‍കിയമാല എനിക്കുമുണ്ട് അതിനാല്‍ ഇനി ഞങ്ങളെ തിരിച്ചറിയാന്‍ എളുപ്പമാണ്’ എന്ന് ആടി.
ഈ ഭാഗത്ത് മധുവും രാജീവനും ചേര്‍ന്ന് സംഗീതം കൈകാര്യം ചെയ്തു. രാമന്‍‌നന്വൂതിരിയും(ചെണ്ട) നരായണന്‍ നായരും ചേര്‍ന്നായിരുന്നു മേളം. മേളപ്രാധാന്യമുള്ള ബാലിയുടെ തിരനോട്ടം മുതല്‍ മേളത്തിന് ക്യഷ്ണദാസും(ചെണ്ട) അച്ചുതവാര്യരും(മദ്ദളം) ഇവര്‍ക്കൊപ്പം കൂടി. അവസാനരംഗത്തില്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടിയും സജീവനും ചേര്‍ന്നായിരുന്നു പാടിയത്.

തിരനോട്ടം കഴിഞ്ഞ് തിരതാഴ്ത്തിയപ്പോള്‍, പോരിനു പുറപ്പെടുന്ന തന്നെ തടയുന്ന താരയെ അനുനയിപ്പിച്ചയക്കുന്നതായി ആടിക്കൊണ്ടാണ് ബാലി പ്രവേശിച്ചത്. ‘മത്തനായ തനിക്ക് സാക്ഷാല്‍ നരസിംഹം നേരേവന്നാലും ഒട്ടുംപേടിയില്ല‘ എന്നു പറഞ്ഞ് താരയെ അയക്കുന്നു. ബാലിയായി അഭിനയിച്ച ശ്രീ നെല്ലിയോട് വാസുദേവന്‍ നന്വൂതിരി ഇതുള്‍പ്പെടെയുള്ള ആട്ടങ്ങളെല്ലാം വിസ്തരിച്ചു തന്നെ ആടുന്നതു കണ്ടു.സുഗ്രീവനോടുള്ള ആട്ടത്തില്‍ പാലാഴിമഥനം വിസ്തരിച്ചാടി, ‘അങ്ങിനെയുള്ള തന്നെ പോരിനുവിളിക്കാന്‍ നീആളായോ?’ എന്നു ചോദിച്ചു. ‘സാഹസമോടു നിന്‍‘ എന്നു ചൊല്ലിവട്ടംതട്ടിയപ്പോള്‍ രാവണോത്ഭവം, രാവണവിജയം കഥകളാടി, ‘അങ്ങിനെയുള്ള രാവണനെ പണ്ട് ഞാന്‍ വാലില്‍ക്കുരുക്കി നടന്നത് നിനക്കറിവുള്ളതല്ലെ? പിന്നെ നീ എപ്പോള്‍ എന്തു ധൈര്യത്തിലാണ് എന്നോട് പോരിനു വന്നിരിക്കുന്നത്?’ എന്ന് സുഗ്രീവനോട് ചോദിച്ചു.‘സാദരം നൌമി മാം പാലയദീനം‘-ബാലിയും സുഗ്രീവനും
.
‘കാല്‍ത്തലം കൊണ്ടു ചവിട്ടീടൊലാ മാം‘ എന്ന ഭാഗം മുതല്‍ ‘മേല്‍കീഴ് നോക്കാതെ’ സുഗ്രീവനും ബാലിക്കൊപ്പം ക്രുദ്ധിച്ച് തിരക്കിച്ചെന്ന്‍ അഭിനയിക്കാം. എന്നാല്‍ ‘യുദ്ധഭാഗങ്ങളില്‍ അടവുകള്‍ ആദ്യംബാലിയെ തുടങ്ങാവു, ആ അടവുകള്‍ പിന്തുടരുന്ന സുഗ്രീവന്‍ ബാലിക്കൊപ്പമെത്തുകവരെയല്ലാതെ ബാലിയെ കടത്തിവെട്ടുന്ന രീതിയിലാവരുത്.‘ എന്ന് പൂര്‍വ്വീകര്‍ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഇവിടെ ഉണ്ണിത്താന്‍ ഒട്ടും പാലിക്കുന്നതായി കണ്ടില്ല. ബാലി കാട്ടുന്ന അടവുകള്‍ പിന്തുടരാതെ പുതിയ അടവുകള്‍ കാട്ടുന്നതിലായിരുന്നു അദ്ദേഹത്തിനു താല്‍പ്പര്യം. മാത്രമല്ല ഇദ്ദേഹം ഗ്രാമ്യമായരീതിയില്‍ ‘ചേട്ടാ,ചേട്ടാ’ എന്നു വിളിക്കുന്നുമുണ്ടായിരുന്നു.

അന്ത്യരംഗത്തിലെ ശ്രീരാമ പദത്തിന്റെ ആദ്യചരണം പാടുകയുണ്ടായില്ല.


‘ഗോവിന്ദ മുക്തിം ദേഹി‘
.
ഈ കളിക്ക് ചുട്ടികുത്തിയത് ശ്രീ ചിങ്ങോലിപുരുഷോത്തമന്‍, ശ്രീ മാര്‍ഗ്ഗി രവി എന്നിവരായിരുന്നു.ശ്രീക്യഷ്ണവനമാല കഥകളിയോഗം,ഏവൂരിന്റെ യായിരുന്നു കളിയോഗം. അണിയറക്കാരുടെ അശ്രദ്ധകാരണമാണെന്നു തോന്നുന്നു ഒന്നാംതരം താടിവേഷമായ ബാലിക്ക് കെട്ടേണ്ടിയിരുന്ന താടി,ഉത്തരീയം തുടങ്ങിയവയിലെ ഒന്നാത്തരം കോപ്പുകള്‍ സുഗ്രീവനാണ് നല്‍കപെട്ടിരുന്നത്. ബാലിക്ക് രണ്ടാംതരവും.ഒരു കളിയെ തങ്ങളുടെ പ്രവ്യത്തികൊണ്ടുമാത്രം എങ്ങിനെ നശിപ്പിക്കാം എന്ന് ഇവിടുത്തെ തിരശ്ശീലപിടുത്തക്കാരെ കണ്ടു പഠിക്കണം! പലപ്പോഴും ആവിശ്യ സമയത്ത് തിരശ്ശീല വേണ്ടതുപോലെ പിടിച്ചിരുന്നുമില്ല, അനവസരത്തില്‍ കൊണ്ടു പിടിക്കുകയും ചെയ്തു. ഇതു നടന്മാര്‍ക്കും കാഴച്ചകാര്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുളവാക്കി.11 അഭിപ്രായങ്ങൾ:

സ്വപ്നാടകന്‍ പറഞ്ഞു...

ലേഖനം നന്നായിരിക്കുന്നു. നന്ദി. :)

മണി,വാതുക്കോടം. പറഞ്ഞു...

ഹരിപ്പാട് ശ്രീ കെ.എന്‍.വാ‍സുദേവന്‍ നന്വൂതിരിയുടെ ഷഷ്ട്യബ്ദപൂര്‍ത്തിയാഘോഷങ്ങള്‍ 02/08/02ന് ചിങ്ങോലിയിലുള്ള അദ്ദേഹത്തിന്റെ ഇല്ലത്തുവച്ച് നടന്നു. ഇതിന്റെ ഭാഗമായി രാത്രി 9മുതല്‍ കഥകളിയും നടത്തപ്പെട്ടിരുന്നു. ശ്രീ ചിങ്ങോലിഗോപാലക്യഷ്ണന്റെ പുറപ്പാടോടെ കളി ആരംഭിച്ചു. തുടര്‍ന്ന് ഇരട്ടമേളപ്പദവും നടന്നു. ശ്രീ കോട്ടക്കല്‍ മധുവും സജീവനും ചേര്‍ന്നായിരുന്നു പാടിയത്. ശ്രീ കലാമണ്ഡലം രാമന്‍ നന്വൂതിരിയും ശ്രീ കലാമണ്ഡലം ക്യഷ്ണദാസും ചേര്‍ന്ന് ചെണ്ടയും ശ്രീ കലാമണ്ഡലം നാരായണന്‍ നായരും ശ്രീ കലാമണ്ഡലം അച്ചുതവാര്യരും ചേര്‍ന്ന് മദ്ദളവും കൊട്ടി.നളചരിതം രണ്ടാംദിവസത്തിലെ രണ്ടുരംഗങ്ങളാണ്(‘അലസതാവിലസിതം’ മുതല്‍ കാട്ടാളന്റെ അന്ത്യം വരെ)ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ ദമയന്തിയായി ശ്രീ മാര്‍ഗ്ഗി വിജയകുമാറും കാട്ടാളനായി ശ്രീ സദനം ക്യഷ്ണന്‍‌കുട്ടിയും രംഗത്തെത്തി.ഈ കഥക്ക് രാമന്‍‌നന്വൂതിരി ചെണ്ടയും നരായണന്‍നായര്‍ മദ്ദളവും കൈകാര്യം ചെയ്തു. ബാലിവധം ആയിരുന്നു രണ്ടാമത്തെ കഥ.ശ്രീ കോട്ടക്കല്‍ ചന്ദ്രശേഖരവാര്യരാണ് രാവണനായെത്തിയത്. മണ്ഡോദരി,താര വേഷങ്ങളിലെത്തിയത് ശ്രീ കലാകേന്ദ്രം മുരളീധരന്‍ നന്വൂതിരിയാണ്. നെടും‌കത്തിവേഷങ്ങളായ അകന്വനനേയും മാരീചനേയും ശ്രീ കലാമണ്ഡലം ബാലക്യഷ്ണനാണ് അവതരിപ്പിച്ചത്. ആദ്യ രംഗത്തില്‍ മധുവും രാജീവനും ചേര്‍ന്ന് സംഗീതവും ക്യഷ്ണദാസ് ചെണ്ടയും കൈകാര്യം ചെയ്തു. ആദ്യരണ്ടുരംഗങ്ങളിലും മദ്ദളം കൊട്ടിയത് അച്ചുതവാര്യരായിരുന്നു. രാമന്‍‌നന്വൂതിരിയാണ് രണ്ടാം രംഗത്തില്‍ ചെണ്ടകൊട്ടിയത്. രണ്ട്,മൂന്ന്,നാല് രംഗങ്ങളില്‍ പാടിയത് ശങ്കരന്‍‌കുട്ടിയും സജീവനും ചേര്‍ന്നായിരുന്നു. ശ്രീ രാമനായി ശ്രീ കലാമണ്ഡലം ക്യഷ്ണപ്രസാദും ലക്ഷ്മണനായി ശ്രീ കലാമണ്ഡലം രവീന്ദ്രനാഥപൈയും സീതയായി ശ്രീ കലാ:മുകുന്ദനും വേഷമിട്ടു. സന്യാസിരാവണനായി ശ്രീ കാവുങ്കല്‍ ദിവാകരന്‍ വേഷമിട്ടു.ജടായു, അംഗദവേഷങ്ങള്‍ ചെയ്തത് ചിങ്ങോലിഗോപാലക്യഷ്ണന്‍ ആയിരുന്നു. ശ്രീ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് സുഗ്രീവവേഷത്തിലെത്തിയിരുന്നത്. ഈ ഭാഗത്ത് മധുവും രാജീവനും ചേര്‍ന്ന് സംഗീതം കൈകാര്യം ചെയ്തു. രാമന്‍‌നന്വൂതിരിയും(ചെണ്ട) നരായണന്‍ നായരും ചേര്‍ന്നായിരുന്നു മേളം. മേളപ്രാധാന്യമുള്ള ബാലിയുടെ തിരനോട്ടം മുതല്‍ മേളത്തിന് ക്യഷ്ണദാസും(ചെണ്ട) അച്ചുതവാര്യരും(മദ്ദളം) ഇവര്‍ക്കൊപ്പം കൂടി. അവസാനരംഗത്തില്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടിയും സജീവനും ചേര്‍ന്നായിരുന്നു പാടിയത്.ശ്രീ നെല്ലിയോട് വാസുദേവന്‍ നന്വൂതിരി ഇതുള്‍പ്പെടെയുള്ള ആട്ടങ്ങളെല്ലാം വിസ്തരിച്ചു തന്നെ ആടുന്നതു കണ്ടു.കളിക്ക് ചുട്ടികുത്തിയത് ശ്രീ ചിങ്ങോലിപുരുഷോത്തമന്‍, ശ്രീ മാര്‍ഗ്ഗി രവി എന്നിവരായിരുന്നു.ശ്രീ ക്യഷ്ണവനമാല കഥകളിയോഗം,ഏവൂരിന്റെ യായിരുന്നു കളിയോഗം

അജ്ഞാതന്‍ പറഞ്ഞു...

Nannayirikkunnu !

Keep it up

All the best

Rajasekhar>P

മണി,വാതുക്കോടം. പറഞ്ഞു...

സ്വപ്നാടകന്‍,Rajasekhar>P,
വായിച്ചതിനും കമന്റിയതിനും നന്ദി.

-സു‍-|Sunil പറഞ്ഞു...

ഉണ്ണിത്താനെ ഞാൻപണ്ട്ട്‌ ഇങ്ങനെ പലകളിയിലും കണ്ടീട്ടുണ്ട്‌.കോപ്പറേറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നു തോന്നിയിട്ടുമുണ്ട്‌. തൊഴൂത്തിൽ കുത്ത് നംmഅൾ ആസ്വാദകർ സഹിക്കുക തന്നെ.

Beena പറഞ്ഞു...

IT WAS VERY NICE. I AM VERY NEW IN THIS GROUP.I AM HAPPY SEEING YOUR AND ALL OTHERS PARTICIPATION.ALL THE BEST.

Haree | ഹരീ പറഞ്ഞു...

"പീഠത്തില്‍ കയറിനിന്നു കറങ്ങിനിലം‌പതിച്ചാണ് കാട്ടാളന്റെ മരണം അഭിനയിച്ചുകണ്ടത്." - കറങ്ങിയോ? നേരിട്ടു വീണതല്ലേയുള്ളൂ?

"പതിവു പുന്നാഗവരാളിയില്‍ നിന്നും മാറ്റി മറ്റുചില രാഗങ്ങളിലാണ് ആലപിച്ചത്. " - പതിവു പുന്നഗവരാളി ഇപ്പോൾ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതേയുള്ളെന്നാണ് തോന്നുന്നത്. :-) ‘ഈശ്വര! നിഷധേശ്വര!’ അതിനു കാലം വലിവൊന്നും തോന്നിയില്ല, ഈ കാലം തന്നെയാണ് എനിക്കും പരിചിതം. പക്ഷെ, അത്രയ്ക്ക് ഒരു സുഖമായില്ല എന്നെനിക്കും തോന്നി.

അകമ്പൻ എന്നെഴുതുന്നതിനാണോ അകന്വൻ എന്നെഴുതുന്നത്? mpa - മ്പ

ആ അടവുകള്‍ പിന്തുടരുന്ന സുഗ്രീവന്‍ ബാലിക്കൊപ്പമെത്തുകവരെയല്ലാതെ ബാലിയെ കടത്തിവെട്ടുന്ന രീതിയിലാവരുത്” - സുഗ്രീവനായി താന്നു നിൽക്കുവാൻ ഉണ്ണിത്താൻ നന്നേ പണിപ്പെടുന്നുണ്ടായിരുന്നു. ഈയിടെയായി ബാലിയായിട്ടാണ് അദ്ദേഹത്തിനു ശീലം. നെല്ലിയോടിന്റെ ബാലിയായുള്ള ആട്ടങ്ങളിൽ, പ്രായാധിക്യം മൂലം ശക്തികുറവുണ്ട്. പിന്നെ, വിസ്തരിച്ചുള്ള മറ്റ് ആട്ടങ്ങൾ (പാലാഴിമഥനം, രാവണോത്ഭവം...) കൊണ്ടാണ് പ്രേക്ഷകരുടെ മനസിൽ സ്ഥാനം നേടുന്നത്.

ഒന്നാംതരം താടിവേഷമായ ബാലിക്ക് കെട്ടേണ്ടിയിരുന്ന താടി,ഉത്തരീയം തുടങ്ങിയവയിലെ ഒന്നാത്തരം കോപ്പുകള്‍ സുഗ്രീവനാണ് നല്‍കപെട്ടിരുന്നത്.” - താടിയും, ആനക്കൊമ്പുകൊണ്ടുള്ള ദംഷ്ട്രയുമൊക്കെ ഉണ്ണിത്താന്റെ സ്വന്തമാണ്. മേൽകുപ്പായം ബാലിക്കായിരുന്നു നല്ലത്, പക്ഷെ പുതിയ രീതിയിലുള്ളതായിരുന്നെന്നു മാത്രം!

ഇതെല്ലാം കൂടി ഒരൊറ്റ പോസ്റ്റിൽ ഇത്രയും ചുരുക്കി എഴുതേണ്ടിയിരുന്നില്ല. നന്നായി വിശദീകരിച്ചു തന്നെ പല പോസ്റ്റുകളിൽ എഴുതുന്നത് കൂടുതൽ നന്നായിരിക്കുമെന്നു കരുതുന്നു. :-)

@ -സു‍-|Sunil,
"കോപ്പറേറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നു തോന്നിയിട്ടുമുണ്ട്‌" - അതെന്താണ് അങ്ങിനെ തോന്നുവാൻ?
--

-സു‍-|Sunil പറഞ്ഞു...

അദ്ദേഹം മണി പറയുന്നതുപോലെ പ്രവർത്തിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്‌ എന്നാൺ ഞാൻ ഉദ്ദേശിക്കുന്നത്.
വലിയ കാര്യമാക്കണ്ട. വ്യക്തിപരം ആയ ആരോപണമല്ല.വിടോളൂ.
സ്നെഹപൂർവ്വം,
-സു-

Rajeeve Chelanat പറഞ്ഞു...

“അംഗനേ ഞാനങ്ങുപോവതെങ്ങനെ?” എന്നല്ലേ വേണ്ടിയിരുന്നത്? അതോ, ‘അങ്ങനെ‘ എന്നുതന്നെയോ?

മണി,വാതുക്കോടം. പറഞ്ഞു...

@Rajeeve Chelanat,
‘അംഗനേ’ എന്നും ‘അങ്ങനെ‘ എന്നും പാഠഭേദം കാണാറുണ്ട്. പ്രാസം വെച്ചു നോക്കിയാല്‍ ‘അങ്ങിനെ’ എന്നാണ് ശരി എന്നു ചിലരും, അതല്ല ‘അംഗനേ’എന്നാണ് ശരി എന്ന് മറ്റു ചില പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

photokal onnum uploadiyille?