ആലുവാമണപ്പുറം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 19/0308ന് കഥകളി നടന്നു.കോട്ടക്കല്‍ പി.എസ്സ്.വി.നാട്യസഘം ആണ് കഥകളി അവതരിപ്പിച്ചത്.രാത്രി9മണിക്ക് പഞ്ചപാണ്ഡവന്മാരുടെ പുറപ്പാടോടെ കളി ആരംഭിച്ചു. തുടര്‍ന്ന് മേളപ്പദവും അവതരിപ്പിക്കപ്പെട്ടു. ഇതില്‍ ശ്രീ സുരേഷ്കുമാര്‍,ശ്രീ സന്തോഷ്കുമാര്‍(പാട്ട്), ശ്രീ വിജയരാഘവന്, ശ്രീ മനീഷ് രാമനാധന്‍(ചെണ്ട),പ്രതീഷ്,ഹരി(മദ്ദളം) എന്നിവര്‍ പങ്കെടുത്തു.
ദുര്യോദ്ധനവധം ആയിരുന്നു ആദ്യകഥ. വയസ്ക്കരമൂസിനാല്‍ വിരചിതമായ ഈ ആട്ടക്കഥ ഈയിടെയായി ധാരാളമായി അവതരിപ്പിക്കപ്പെടാറുണ്ട്. ഇത് സന്വൂര്‍ണ്ണമായി അവതരിപ്പിക്കാന്‍ ഒരു രാത്രിമുഴുവന്‍ വേണം.പലയിടത്തും ദുര്യോദ്ധനവധംസന്വൂര്‍ണ്ണം എന്ന് പറഞ്ഞ് കളി നടത്താറുണ്ടെങ്കിലും മുഴുവനായി അവതരിപ്പിക്കപ്പെടാറില്ല. ചില രംഗങ്ങളും ചില പദങ്ങളും ഒഴിവാക്കുന്നതായി കാണാം. ഇവിടെയും ഇതുപോലെ തന്നെ ആയിരുന്നു. സന്വൂര്‍ണ്ണം എന്നു പറഞ്ഞു എങ്കിലും ആദ്യരംഗത്തിലെ പാടിപ്പദവും, ധര്‍മ്മപുത്രര്‍ ശ്രീക്യഷ്ണനോട് പാണ്ഡവദൂതനായി കൌരവന്മാരേ പോയ്കാണാന്‍ അഭ്യര്‍ത്ഥിക്കുന്ന രംഗവും, ദുര്യോദ്ധനനെ ഭീമന് വധിക്കുന്ന രംഗവും (ഇത് വളരെ അപൂര്‍വ്വമായി മാത്രമെ അവതരിപ്പിച്ചുകാണാറുള്ളു) ഒഴിവാക്കിയിരുന്നു.
ശ്രീ ചന്ദ്രശേഘരവാര്യര്‍ ആദ്യഭാഗത്തെ ദുര്യോദ്ധനനായും ശ്രീ രാജുമോഹന്‍ ഭാനുമതിയായും വേഷമിട്ടു. ദൌപതിയുടെ ഭാഗ്യങ്ങളില്‍ അസൂയകൊണ്ട് കോപവും താപവും അനുഭവിക്കുന്ന ഭാനുമതിയെ രാജു നന്നായി അവതരിപ്പിച്ചു.
ശ്രീ ദേവദാസാണ് ആദ്യഭാഗത്തെ ദുശ്ശാസനനായി വന്നത്.
ദുര്യോദ്ധനാദികള്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് പുറപ്പെടുന്നതായ രംഗം വാര്യരും ദേവദാസും ചേര്‍ന്ന് വളരെ സരസമായാണ് അവതരിപ്പിച്ചത്. വീരരസപ്രധാനമായ ദുര്യോദ്ധന്‍ ഇത്ര സരസത കാട്ടുന്നത് ശരിയായി തോന്നിയില്ല.
ശ്രീ ഹരികുമാര്‍ ധര്‍മ്മപുത്രരായും ശ്രീ വാസുദേവന്‍ കുണ്ടലായര്‍ പാഞ്ചാലിയായും രംഗത്തെത്തി.വേഷസൌദര്യം ലേശം കുറവാണെങ്കിലും നന്നായി ഭാവാഭിനയത്തിന് കഴിയുന്ന മുഖവും കണ്ണുകളും വാസുദേവന്‍ കുണ്ടലായര്‍ക്കുണ്ട്. ‘ബഹുചതിയാലേ’,’പരിപാഹി’ എന്നീപദങ്ങള്‍ ഇദ്ദേഹം വളരേ ഭഗിയായി അവതരിപ്പിച്ചു.
ശകുനി ശ്രീ സുനില്‍ക്കുമാറായിരുന്നു. ഒരുകാലില് മുടന്തുള്ള ശകുനിയെയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. കാലിന്റെ മുടന്ത് കലാശം എടുക്കോന്വോള്‍ ഉള്‍പ്പെടെ പ്രകടമാക്കുന്നതില്‍ സുനില്‍ ശ്രദ്ധിച്ചിരുന്നു.
ദുര്യോദ്ധനന് ശകുനിയെ ചെന്നുകാണുന്ന രംഗം വളരെവേഗത്തില്‍ തീര്‍ക്കുന്നതായാണ് കണ്ടത്.ഈ രംഗം വരേപാടിയത് ശ്രീ കെ.നാരായണനും വി.നാരായണനും ചേര്‍ന്നായിരുന്നു. നാരായണന്മാരുടെ പാട്ട് ശരാശരി നിലവാരം മാത്രമെ പുലര്‍ത്തിക്കണ്ടുള്ളു. കഴിവുകള്‍ കൂടുതല്‍ പുറത്തെടുത്തുകൊണ്ടുള്ള പ്രകടനം ഈ ദിവസം കെ.നാരായണനില്‍ നിന്നും കണ്ടില്ല.ചെണ്ടയില്‍ ശ്രീ പ്രസാദും മദ്ദളത്തില്‍ ശ്രീ രവിന്ദ്രനും നന്നായി പ്രവര്‍ത്തിച്ചുകണ്ടു. ഇടയ്ക്ക ശ്രീ മനീഷ് രാമനാധനാണ് കൈകാര്യം ചെയ്തത്.
സാധാരണ രണ്ടാമത്തെ സഭമുതലാണ് രണ്ടാം ദുര്യോദ്ധനന് അരങ്ങത്തെത്തുക പതിവ്. എന്നാല്‍ ഇവിടെ ചൂതിന്റെ രംഗംമുതല്‍ തന്നെ ദുര്യോദ്ധനന് മാറികണ്ടു. ആയതിനാല്‍ രണ്ടാം ദുര്യോദ്ധനന് തിരനോക്ക് ഉണ്ടായതുമില്ല.ശ്രീ കേശവന് കുണ്ടലായര്‍ ആയിരുന്നു രണ്ടാം ദുര്യോദ്ധനന്. പ്രധാന കത്തിവേഷങ്ങളിലെല്ലാംതന്നെ കഴിവുതെളിയിച്ചിട്ടുള്ള ഇദ്ദേഹം ദുര്യോദ്ധനവേഷം നന്നായി കൈകാര്യം ചെയ്തു.
ശ്രീക്യഷ്ണവേഷമിട്ടത് ശ്രീ സി.എം.ഉണ്ണിക്യഷ്ണനായിരുന്നു.
സാധാരണ ധ്യതരാഷ്ട്രര്‍ മിനുക്കിതാടികെട്ടിയാണ് കാണാറ്. ഇവിടെ കറുപ്പ് താടികെട്ടിയ പച്ചവേഷമായാണ് കണ്ടത്.
പാഞ്ചാലിയുടെ ‘പരിപാഹി’ പദത്തിലെ ‘പരനോടു പറഞ്ഞീടാന്’ എന്ന ചരണം, ധ്യതരാഷ്ട്രരുടെ പദത്തിന്റെ‘വ്യഷ്ണികുല തിലകാ ജയ’ എന്ന പല്ലവി,തുടങ്ങി പദങ്ങളുടെ പല ഭാഗങ്ങളും പാടാതെ വിടുന്നതായി കണ്ടു.ദൂതില്‍ ‘പാണ്ഡുനന്ദനരല്ല വൈരികള്‍’,’ചിത്രമത്ര വിചിത്രവീര്യജനല്ലനിന്നുടെ’ എന്നിവിടങ്ങളില്‍ ചൊല്ലിവട്ടംതട്ടിയതുമില്ല.ഇതൊന്നും ഉചിതമായില്ല.
ദൂത് രംഗം വരേയുള്ള ഭാഗത്തെ പാട്ട് ശ്രീ മധുവും സുരേഷ്കുമാറും ചേര്‍ന്നും മേളം ശ്രീ ശശി(ചെണ്ട), ശ്രീ രാധാക്യഷ്ണന്(മദ്ദളം), മനീഷ്രാമനാധന്‍(ഇടയ്ക) തുടങ്ങിയവരും ആയിരുന്നു.
ഗീതോപദേശ രംഗത്തില്‍ ശ്രീ എ ഉണ്ണിക്യഷ്ണന് അര്‍ജ്ജുനനായെത്തി. ഈ ഗീതോപദേശരംഗം വയസ്ക്കരമൂസ് എഴുതിയതല്ല. പില്ക്കാലത്ത് കൂട്ടിചേര്‍ക്കപ്പെട്ടതാണ്. അതിന്റേതായ യോജിപ്പുകുറവ് ഇതിനുണ്ടുതാനും. എന്റെ അഭിപ്രായം ഈ രംഗം ആവശ്യമില്ലാത്തതാണ് എന്നാണ്. ഇവിടെകണ്ടതുപോലെ ഈ രംഗം വിസ്തരിക്കാനായി മുന്‍പുള്ള രംഗങ്ങള്‍ ചുരുക്കുന്നതും ശരിയായനടപടിയായി തോന്നുന്നില്ല.
ശ്രീ ഹരിദാസനായിരുന്നു രൌദ്രഭീമനായി എത്തിയിരുന്നത്.
കിരാതം ആയിരുന്നു രണ്ടാമത് അവതരിപ്പിച്ച കഥ.കട്ടാളനായി ശ്രീ സുധീറും കാട്ടാളസ്ത്രീയായി ശ്രീ രാജുമോഹനനും അര്‍ജ്ജുനനായി ശ്രീ ഹരീശ്വരനും വേഷമിട്ടു.പരിചയകുറവുകൊണ്ടാണോ എന്തൊ കിരാതനായി സുധീറിന്റെ പ്രകടനം തീരെ പോരായെന്നു തോന്നി. പലഭാഗങ്ങളിലും രാജുമോഹന്‍ ആട്ടങ്ങള്‍ കാട്ടിക്കൊടുക്കുന്നതായും നിയന്ത്രിക്കുന്നതായും കണ്ടു.
4 അഭിപ്രായങ്ങൾ:
ആലുവാമണപ്പുറം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 19/0308ന് കഥകളി നടന്നു.കോട്ടക്കല്‍ പി.എസ്സ്.വി.നാട്യസഘം ആണ് കഥകളി അവതരിപ്പിച്ചത്.രാത്രി9മണിക്ക് പഞ്ചപാണ്ഡവന്മാരുടെ പുറപ്പാടോടെ കളി ആരംഭിച്ചു. തുടര്‍ന്ന് മേളപ്പദവും അവതരിപ്പിക്കപ്പെട്ടു. ഇതില്‍ ശ്രീ സുരേഷ്കുമാര്‍,ശ്രീ സന്തോഷ്കുമാര്‍(പാട്ട്), ശ്രീ വിജയരാഘവന്, ശ്രീ മനീഷ് രാമനാധന്‍(ചെണ്ട),പ്രതീഷ്,ഹരി(മദ്ദളം) എന്നിവര്‍ പങ്കെടുത്തു.ദുര്യോദ്ധനവധം ആയിരുന്നു ആദ്യകഥ. വയസ്ക്കരമൂസിനാല്‍ വിരചിതമായ ഈ ആട്ടക്കഥ ഈയിടെയായി ധാരാളമായി അവതരിപ്പിക്കപ്പെടാറുണ്ട്. ശ്രീ ചന്ദ്രശേഘരവാര്യര്‍ ആദ്യഭാഗത്തെ ദുര്യോദ്ധനനായും ശ്രീ രാജുമോഹന്‍ ഭാനുമതിയായും വേഷമിട്ടു. ശ്രീ ദേവദാസാണ് ആദ്യഭാഗത്തെ ദുശ്ശാസനനായി വന്നത്. ശ്രീ ഹരികുമാര്‍ ധര്‍മ്മപുത്രരായും ശ്രീ വാസുദേവന്‍ കുണ്ടലായര്‍ പാഞ്ചാലിയായും രംഗത്തെത്തി.ശകുനി ശ്രീ സുനില്‍ക്കുമാറായിരുന്നു. ശ്രീ കേശവന് കുണ്ടലായര്‍ ആയിരുന്നു രണ്ടാം ദുര്യോദ്ധനന്. ശ്രീക്യഷ്ണവേഷമിട്ടത് ശ്രീ സി.എം.ഉണ്ണിക്യഷ്ണനായിരുന്നു.ദൂത് രംഗം വരേയുള്ള ഭാഗത്തെ പാട്ട് ശ്രീ മധുവും സുരേഷ്കുമാറും ചേര്‍ന്നും മേളം ശ്രീ ശശി(ചെണ്ട), ശ്രീ രാധാക്യഷ്ണന്(മദ്ദളം), മനീഷ്രാമനാധന്‍(ഇടയ്ക) ടങ്ങിയവരും ആയിരുന്നു.ഗീതോപദേശ രംഗത്തില്‍ ശ്രീ എ ഉണ്ണിക്യഷ്ണന് അര്‍ജ്ജുനനായെത്തി. ശ്രീ ഹരിദാസനായിരുന്നു രൌദ്രഭീമനായി എത്തിയിരുന്നത്.കിരാതം ആയിരുന്നു രണ്ടാമത് അവതരിപ്പിച്ച കഥ.കട്ടാളനായി ശ്രീ സുധീറും കാട്ടാളസ്ത്രീയായി ശ്രീ രാജുമോഹനനും അര്‍ജ്ജുനനായി ശ്രീ ഹരീശ്വരനും വേഷമിട്ടു.ഈ കഥക്ക് പാടിയത് വി.നാരായണനും സന്തോഷ്കുമാറും ചേര്‍ന്നായിരുന്നു. ചെണ്ടകൊട്ടിയത് വിജയരാഘവനും മനീഷും ചേര്‍ന്നായിരുന്നു.സര്‍വ്വശ്രീ ബാലക്യഷ്ണന്,രാമചന്ദ്രന്,സതീഷ് എന്നിവര്‍ ചുട്ടികുയ ഈ കളിക്ക് സര്‍വ്വശ്രീ കുഞ്ഞിരാമന്,വാസു,ഉണ്ണിക്യഷ്ണന്,അനൂപ് എന്നിവര്‍ അണിയറ കൈകാര്യം ചെയ്തതു.
ശ്രീ. ഹരിദാസന്റെ രൌദ്രഭീമന് എങ്ങിനെയുണ്ടായിരുന്നു? ദേവദാസിനു കൊടുത്താല്‍ മതിയായിരുന്നു ആ വേഷം. വാരണാട്ട് കെട്ടിയത് നന്നായെന്നാണ് കേട്ടറിഞ്ഞത്.
ഒരുകാലില് മുടന്തുള്ള ശകുനിയോ! കലാശത്തിലും? അങ്ങിനെ ആ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടതുണ്ടോ? (അതോ അങ്ങിനെയാണോ അവതരിപ്പിക്കാറ്! ദുര്യോധനവധം കണ്ട കാലം മറന്നു... :)
--
Hello,
I gone through your blog regarding Aluva Kathakali. Is really Sakuni was handicapped. Chittavattamaya Kathakali nadathunna Kottakkal sanghamo ingine. In doothu Dussasanan was on the stage? Duryodhanan alone tried to tie Krishna ? I somany times seen Geethopadesam. Old artists (Bhramhasree Mankulam as Krishnan and Madavur as Arjuna, Chennithala , Kalamandalam Karunakaran as Krishna and Mankombu as Arjuna.) Last year Kalamandalam Krishna Prasad as Krishna and Kalanilayam Vinod as Arjuna at Evur Temple. Really all were good.
I am interested to know the details
@ ഹരീ,ഹരിദാസന് വേഷപ്പകര്ച്ചകുറവാണ്,ആട്ടം തരക്കേടില്ല.
മുടന്തനായശകുനിയെ ഞാന്‍ ആദ്യമായികാണുകയാണ്.
@ നായര്സാര്,ദൂതു രംഗത്തില്‍ ദുശ്ശാസനന് പ്രത്യക്ഷപ്പെട്ടിരുന്നേയില്ല്ല. 2ആം ദുശ്ശാസനന്റെ വേഷം തീരാന്‍ താമസിച്ചതു കൊണ്ടോ എന്തോ യുദ്ധരംഗത്തില്‍ ആണ് എത്തി കണ്ടത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ