തിരുനക്കര ഉത്സവം(3)


തിരുനക്കരയില്‍ ആദിവസം(17/03/08) രണ്ടാമതായി അവതരിപ്പിച്ച കഥ സീതാസ്വയംവരം(പരശുരാമന്റെ ഘട്ടം) ആയിരുന്നു. ഇതില്‍ പരശുരാമന്റെ വേഷം വതരിപ്പിച്ചത് ശ്രീ കേശവന്‍ കുണ്ഡലായര്‍ ആണ്. അദ്ദേഹത്തിന്റെ പ്രകടനം നന്നായിരുന്നു.

പരശുരാമന്റെ ഇളകിയാട്ടത്തോടെ ആണ് കഥ ആരംഭിച്ചത്. തന്റെ ഗുരുവായ ശ്രീപരമേശ്വരന്റെ ദിവ്യമായ ‘ശൈവചാപം‘ ദശരഥപുത്രനായ രാമന്‍ മുറിച്ചു എന്നറിഞ്ഞ് പരശുരാമന്‍ ക്രോധവാനായി തീരുന്നതും,തന്റെ പക്കലുള്ള ‘വൈഷ്ണവചാപവും’എടുത്ത് രാമനെകാണാന്‍ പുറപ്പടുന്നതുമായ ഭാഗമാണ് ഈ രംഗത്തില്‍ ആടിയത്.ഈ ആട്ടം കുഞ്ചുനായരാശാന്‍ ചിട്ടപ്പെടുത്തിയതാണ്. കലാമണ്ഡലം ചിട്ടയില്‍(കലാ:രാമന്‍‌കുട്ടി നായര്‍ ചിട്ടപ്പെടുത്തിയത്) ഈ രംഗം പതിവില്ല.

ശ്രീ ഹരിദാസന്റെ ആയിരുന്നു ശ്രീരാമവേഷം. ഇദ്ദേഹത്തിന് വേഷഭംഗി കുറവാണെന്നു തോന്നി. പ്രത്യേകിച്ച് ശ്രീരാമന്‍,ശ്രീക്യഷ്ണന്‍ തുടങ്ങിയവേഷങ്ങള്‍ക്ക് വേണ്ട പ്രസന്നമായസ്തായിഭാവം ഇദ്ദേഹത്തിനു കണ്ടില്ല.

സാധാരണയില്‍ നിന്നും വെത്യസ്തമായാണ് ഹരിദാസന്‍ ശ്രീരാമനെ അവതരിപ്പിച്ചുകണ്ടത്. ആദ്യം മുതല്‍ തന്നെ പരശുരാമന്റെ ചോദ്യങ്ങള്‍ക്ക് ഉരുളക്കുപ്പേരി കണക്കെ ഉത്തരങ്ങള്‍ നല്‍കുകയും ചില മറുചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന രാമനെയാണിവിടെ കണ്ടത്. ഇത്ര വീര്യം ഇവിടെ രാമന്‍ കാണിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.മറുപടികള്‍ നല്‍കാമെങ്കിലും അവ കുറച്ചുകൂടി സൌമ്യമായി പറയുന്നതാണ് നല്ലത്. പിന്നീട് ദശരഥനെ പരശുരാമന്‍ അപമാനിക്കുന്നതിനു ശേഷംമാത്രം രാമന്‍ കുറച്ചുദേഷ്യം കാണിക്കാം. ആദ്യം മുതല്‍തന്നെ ദെഷ്യം പിടിച്ചുനിന്നാല്‍ അച്ഛനെ അപമാനിച്ചതുകണ്ടീട്ടു രാമനില്‍ ഉണ്ടാകുന്ന മാറ്റം പ്രകടമാക്കാനാകാതെയും വരും.

ഈ കഥക്ക് പാടിയത് മധുവും വി.നാരായണനും ചേര്‍ന്നായിരുന്നു. പ്രധാനചെണ്ടക്കാരനായിരുന്ന ശശി ആക്ഷന്‍ കാണിക്കുകയും ചിരിക്കുകയും ചെയ്യുന്നതല്ലാതെ ചെണ്ടയില്‍ വേണ്ടവണ്ണം പ്രവര്‍ത്തിക്കുന്നതായി കണ്ടില്ല. മേളപ്രധാനമായ ഇതുപോലുള്ള കഥകളില്‍ മേളംകൊഴുത്തില്ലെങ്കില്‍ നട്യത്തിന്റെ വീര്യത വേണ്ടത്ര അനുഭവപ്പെടില്ല. എന്നാല്‍ രണ്ടാം ചെണ്ടക്കാരനായ ശ്രീ മനീഷ് രാമനാധന്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ മേളം പൊളിഞ്ഞില്ല.



മദ്ദളം കൊട്ടിയത് ശ്രീ രവീന്ദ്രനും ഹരിയും ആയിരുന്നു.

കിരാതം ആയിരുന്നു മൂന്നാം കഥ. ഇതില്‍ ശ്രീ എ.ഉണ്ണിക്യഷ്ണന്‍ അര്‍ജ്ജുന വേഷമിട്ടു.ദേവദാസ് കാട്ടാളനായും ശ്രീ വാസുദേവന്‍ കുണ്ഡലായര്‍ കാട്ടാളസ്ത്രിയായും അരങ്ങിലെത്തി. കാട്ടാളവേഷം ധരിച്ച ശിവപാര്‍വ്വതിമാര്‍ ‘വേട്ടക്ക് വട്ടമിട്ട്’ പുറപ്പെടുന്ന രംഗം വിസ്തരിച്ച്തന്നെ ഇവര്‍ ആടി. ഇതില്‍ ‘വേട്ടയ്ക്കൊരുമകന്റെ ഉത്പത്തി‘ ആടിയതു ശ്രദ്ധേയമായി. വേടനാരിയായിതീര്‍ന്ന തന്റെ വല്ലഭ പാര്‍വ്വതിയെ കണ്ട്, കാമബാണമേറ്റ് കിരാതമൂര്‍ത്തിക്ക് മന്മധാര്‍ത്തിപെരുകുന്നു. അങ്ങിനെ പാ‍ര്‍വ്വതിയെ പ്രാപിച്ചതിന്റെ ഭലമായി ദേവി ഗര്‍ഭംധരിക്കുകയും, പ്രസവിച്ച് ഒരു ബാലന്‍ ഉണ്ടാവുകയും ചെയ്യുന്നു. ആ ദിവ്യബാലന്‍ ഉടനെതന്നെ വളര്‍ന്ന് കൌമാരദശയെ പ്രാപിക്കുന്നു. വീര്യവാനായ തന്റെ പുത്രന് ശിവന്‍ ഒരു വാള്‍ ആയുധമായി നല്‍കി അനുഗ്രഹിച്ച് അയക്കുന്നു.
തുടര്‍ന്നുള്ള ഭാഗങ്ങളും ദേവദാസനും ഉണ്ണിക്യഷ്ണനും വിസ്തരിച്ചുതന്നെ അവതരിപ്പിച്ചു.അതിനാല്‍ കളികഴിയാന്‍ രാവിലെ ഏഴുമണിയോളമായി.

ഈ കഥക്കുപാടിയത് ശ്രീ സുരേഷ് കുമാറും ശ്രീ സന്തോഷ് കുമാറും ചേന്നാണ്. മേളം വിജയരാഘവന്‍,മനീഷ് രാമനാധന്‍ തുടങ്ങിവരായിരുന്നു.

5 അഭിപ്രായങ്ങൾ:

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

തിരുനക്കരയില്‍ ആദിവസം(17/03/08) രണ്ടാമതായി അവതരിപ്പിച്ച കഥ സീതാസ്വയംവരം(പരശുരാമന്റെ ഘട്ടം) ആയിരുന്നു. ഇതില്‍ പരശുരാമന്റെ വേഷം വതരിപ്പിച്ചത് ശ്രീ കേശവന്‍ കുണ്ഡലായര്‍ ആണ്. ശ്രീ ഹരിദാസന്റെ ആയിരുന്നു ശ്രീരാമവേഷം. ഈ കഥക്ക് പാടിയത് മധുവും വി.നാരായണനും ചേര്‍ന്നായിരുന്നു. പ്രധാനചെണ്ടക്കാരനായിരുന്ന ശശി എന്നാല്‍ രണ്ടാം ചെണ്ടക്കാരനായ ശ്രീ മനീഷ് രാമനാധന്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് മദ്ദളം കൊട്ടിയത് ശ്രീ രവീന്ദ്രനും ഹരിയും ആയിരുന്നു.കിരാതം ആയിരുന്നു മൂന്നാം കഥ. ഇതില്‍ ശ്രീ എ.ഉണ്ണിക്യഷ്ണന്‍ അര്‍ജ്ജുന വേഷമിട്ടു.ദേവദാസ് കാട്ടാളനായും ശ്രീ വാസുദേവന്‍ കുണ്ഡലായര്‍ കാട്ടാളസ്ത്രിയായും അരങ്ങിലെത്തി. ഈ കഥക്കുപാടിയത് ശ്രീ സുരേഷ് കുമാറും ശ്രീ സന്തോഷ് കുമാറും ചേന്നാണ്. മേളം വിജയരാഘവന്‍,മനീഷ് രാമനാധന്‍ തുടങ്ങിവരായിരുന്നു.

Haree പറഞ്ഞു...

സീതാസ്വയംവരം - "ആദ്യം മുതല്‍തന്നെ ദെഷ്യം പിടിച്ചുനിന്നാല്‍ അച്ഛനെ അപമാനിച്ചതുകണ്ടീട്ടു രാമനില്‍ ഉണ്ടാകുന്ന മാറ്റം പ്രകടമാക്കാനാകാതെയും വരും." - വളരെ ശരി.

കിരാതം - 8 തുടര്‍ന്നുള്ള ഭാഗങ്ങളും... എന്നെഴുതിയത്? “മുല്ലബാണാരേ മമ...” എന്ന പദമുണ്ടായോ? പലയിടത്തും ഈ പദം വിഴുങ്ങാറാണ് പതിവ്. വേട്ടയ്ക്കൊരുമകന്റെ ജനനം ഞാനിതിനുമുന്‍പ് ആ‍ടി കണ്ടിട്ടില്ല.

ഏഴുമണിയോ? കഴിഞ്ഞ കൊല്ലം ‘ബാലിവധം’ ആട്ടക്കഥ കളകോട്ട് അവതരിപ്പിച്ചപ്പോള്‍, കളി തീര്‍ന്നപ്പോള്‍ എഴുമണിയും കഴിഞ്ഞു. അണിയറയില്‍ പറയുന്നതു കേട്ടതാണ്. “സ്റ്റേജിലേക്ക് രണ്ട് കാപ്പി, ബാലിക്കും സുഗ്രീവനും... ” :D
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ഹരീ,ഇടക്ക് ഒരു ‘8’ അശ്രദ്ധയാല്‍ കടന്നുകൂടിയതായ്യിരുന്നു.
പദം ഇവിടെയും ഉണ്ടായിരുന്നില്ല ഹരീ.

Manoj | മനോജ്‌ പറഞ്ഞു...

ലേഖനവും ചിത്രങ്ങളും നന്നായി. അടുത്തതിന്നായി കാത്തിരിക്കുന്നു. :)

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ മനോജ്,വായിച്ചതിലും കമന്റിയതിലും സന്തോഷം.
അടുത്ത പോസ്റ്റുകള്‍ വന്നിട്ടുണ്ട്.