കലാ: അപ്പുക്കുട്ടിപ്പൊതുവാളാശാന് ആദരാഞ്ജലികള്‍


കളിയരങ്ങിലും പുറത്തും മദ്ദളവാദനത്തില്‍ അസാമാന്യ മികവു പ്രകടിപ്പിച്ച,പഴയതലമുറയിലെ സമുന്നതനായ കലാകാരന്‍ ശ്രീ കലാ:അപ്പുക്കുട്ടിപ്പൊതുവാള്‍ 27/01/08ല്‍ നമ്മൊട് വിടപറഞ്ഞുപോയി.തികഞ്ഞ ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും അരങ്ങിലും കളരിയിലും പ്രവര്‍ത്തിച്ചിരുന്ന ആശാന്‍ 1924ല്‍ തിരുവില്വാമല രാമചന്ദ്ര അയ്യരുടേയും കുഞ്ഞുമാളു പൊതുവാളസ്യാരുടേയും പുത്രനായി ഭൂജാതനായി.തന്റെ പതിമൂന്നാം വയസ്സില്‍ തന്നെ മദ്ദളാചാര്യന്‍ ശ്രീ തിരുവില്വാമല വെങ്കിച്ചന്‍സ്വാമിയുടെ ശിഷ്യനായി മദ്ദളപഠനമാരംഭിച്ചു.അത്യല്യനായ ഗുരുവിന്റെ ശിക്ഷണത്താല്‍ ചെറുപ്രായത്തില്‍ തന്നെ മദ്ദളവാദനത്തില്‍ ഉന്നതസ്താനത്തെത്തുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.പിന്നീട് കലാമണ്ഡലം ആരംഭിച്ചപ്പോള്‍ അവിടെ ചേര്‍ന്ന്അപ്പുക്കുട്ടി പഠനം തുടര്‍ന്നു. പഠനശേഷം കലാമണ്ഡലത്തില്‍ തന്നെ നാലുപതിറ്റാണ്ടുകാലത്തോളം അദ്ധ്യാപകനായി സേവനമനുഷ്ടിച്ചു.അദ്ദേഹം മികച്ച ഒരു ഗുരുനാഥനുമാണെന്നുള്ളതിന്റെ തെളിവാണ് പ്രഖ്യാതരായ ശിഷ്യര്‍. ശ്രീ കലാ:നാരായണന്‍ നന്വീശന്‍,ശ്രീ കലാ:ശങ്കരവാര്യര്‍,ശ്രീ കലാ:നാരായണന്‍ നായര്‍,ശ്രീ കലാ:ശശി തുടങ്ങിയവരൊക്കെ എദ്ദേഹത്തിന്റെ പ്രമുഘശിഷ്യരാണ്.അപ്പുക്കുട്ടിപ്പൊതുവാളാശാനും ക്യഷ്ണന്‍‌കുട്ടിപ്പൊതുവാളാശാനും ചെര്‍ന്ന് കഥകളി മേളപ്പദത്തിന് ഹ്യദ്യമായൊരു പുതുശൈലിതന്നെ ഉണ്ടാക്കിയെടുത്തു.അന്യദ്യശ്യമായ ഒരു കലാപരമായ കൂട്ടായമയായിരുന്ന ‘കുട്ടിത്രയം’(കലാ:രാമന്‍‌കുട്ടിനായര്‍-വേഷം,കലാ:ക്യഷ്ണന്‍‌കുട്ടിപ്പൊതുവാള്‍-ചെണ്ട,കലാ:അപ്പൊക്കുട്ടിപ്പൊതുവാള്‍-മദ്ദളം) ത്തിന്റെ പ്രകടനം ഇന്നും കളിക്കന്വക്കാരുടെ മനസ്സുകളില്‍ ഒരു ആവേശമായി നിലകൊള്ളുന്നു.
കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡ്,കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്,കലാമണ്ഡലം ഫെല്ലോഷിപ്പും വിശിഷ്ടാംഗത്വം,ദേവീപ്രസാദംട്രസ്റ്റ് പുരസ്ക്കാരം,വാഴേങ്കിട പുരസ്ക്കാരം,ഉണ്ണായിവാര്യര്‍ പുരസ്ക്കാരം,പട്ടിക്കാതൊടി അവാര്‍ഡ്,എം.കെ.കെ. നായര്‍സ്മാരക അവാര്‍ഡ്,കലാ: ക്യഷ്ണന്‍‌നായര്‍ പുരസ്ക്കാരം,പല്ലാവൂര്‍ പുരസ്ക്കാരം എന്നിവ എദ്ദേഹത്തിനു ലഭിച്ച ബഹുമതികളില്‍ ചിലതുമാത്രം.പൌരാവലിയുടെ വീരശ്യംഖലയും എദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
‘വാനപ്രസ്ഥം’ സിനിമയില്‍ അഭിനയിക്കുവാനായി ശ്രീ മോഹന്‍ലാലിന് ചില പരിശീലനങ്ങള്‍ നല്‍കിയിട്ടുള്ള പൊതുവാളാശാന്‍ ‘മേളപ്പദം’ എന്നൊരു സീരിയലില്‍ അഭിനയിക്കുകയും ഉണ്ടായിട്ടുണ്ട്.
ആ സര്‍ഗ്ഗധനായ പുണ്യാത്മാവിന്റെ നിത്യശാന്തിക്കായി നമുക്ക് പ്രാര്‍ദ്ധിക്കാം.

4 അഭിപ്രായങ്ങൾ:

മണി പറഞ്ഞു...

കലാ: അപ്പുക്കുട്ടിപ്പൊതുവാളാശാന് ആദരാഞ്ജലികള്‍
ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും അരങ്ങിലും കളരിയിലും പ്രവര്‍ത്തിച്ചിരുന്ന ആശാന്‍ 1924ല്‍
തിരുവില്വാമല രാമചന്ദ്ര അയ്യരുടേയും കുഞ്ഞുമാളു പൊതുവാളസ്യാരുടേയും പുത്രനായി ഭൂജാതനായി.തന്റെ
പതിമൂന്നാം വയസ്സില്‍ തന്നെ മദ്ദളാചാര്യന്‍ ശ്രീ തിരുവില്വാമല വെങ്കിച്ചന്‍സ്വാമിയുടെ ശിഷ്യനായി
മദ്ദളപഠനമാരംഭിച്ചു.അത്യല്യനായ ഗുരുവിന്റെ ശിക്ഷണത്താല്‍ ചെറുപ്രായത്തില്‍ തന്നെ മദ്ദളവാദനത്തില്‍
ഉന്നതസ്താനത്തെത്തുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു

sivakumar ശിവകുമാര്‍ പറഞ്ഞു...

നല്ല പോസ്റ്റ്‌....

BIJO പറഞ്ഞു...

ഞാന്‍ എല്ലാം മനസ്സിലാക്കി വരുന്നതേ ഉള്ളൂ...
വിവരങ്ങള്‍ക്ക് നന്ദിയുണ്ട്...
തുടര്‍ന്നും പ്രതീക്ഷിക്കുന്നു...

മണി പറഞ്ഞു...

ശിവകുമാര്‍,ബിജോ, നന്ദി.വായിച്ചതിനും കമന്റിയതിനും.