കുചേലവ്യത്താന്തം

lgunypaഅടുത്തിടെയായി നെല്ലിയോട് വാസുദേവന്‍ നന്വൂതിരിയുടെ കുചേലനായുള്ള കുചേലവ്യത്തം ധാരാളമായി കളിയരങ്ങുകളില്‍ നടക്കുന്നുണ്ട്. അതില്‍ 2-3എണ്ണം കാണുവാന്‍ സാധിച്ചു. ഉദയനാപുരത്തെ കളികഴിഞ്ഞ് എന്റെ ഭവനത്തില്‍ താമസിച്ച വേളയില്‍ അദ്ദേഹം കുചേലവേഷത്തേക്കുറിച്ച്,അനുഭവങ്ങളെകുറിച്ച് കുറച്ച് സംസാരിക്കുകയും ചെയ്തു.ഈ പസ്ചാസ്ഥലത്തിലാണ് എനിക്ക് എങ്ങിനെയൊന്ന് എഴുതണം എന്നു തോന്നിയത്.

ഈ കാലഘട്ടത്തിലെ ഏറ്റവും നല്ല കുചേലന്‍ നെല്ലിയോട് തിരുമേനിയുടേതുതന്നെ എന്ന് നിസംശയം പറയാംഭക്തിയുടെ മൂര്‍ത്തീഭാവമായ കുചേലന്‍ എന്ന കഥാപാത്രത്തെ അത്രകണ്ട് ഉള്‍ക്കൊണ്ടാണദ്ദേഹം അവതരിപ്പിക്കുന്നത്. കുചേലന്റെ ദാരിദ്ര്യവും ദൈന്യതയും എദ്ദേഹം സ്തായിയായി നിലനിര്‍ത്തുന്നു.



ദാരിദ്ര്യദു:ഖത്തെപറഞ്ഞ് ക്യഷ്ണനെകാണാന്‍ പോകാന്‍ അഭ്യര്‍ദ്ധിക്കുന്ന പത്നിയോട് കുചേലന്‍ ‘രണ്ടുനാലു ദിനം കൊണ്ടോരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്നതും ഭവാന്‍”എന്ന ഈരടി മുദ്രാരൂപത്തില്‍ അവതരിപ്പിക്കും.
ഏഴുനിലമാളികയുടെ മുകളിലാണ് ഭഗവാന്‍ ഇരിക്കുന്നത് എന്നറിയുന്ന കുചേലന്‍ വിചാരിക്കുന്നു-‘കാമം,ക്രോദ്ധം,ലോഭം,മോഹം,മദം,മാത്സര്യം എന്നീ ആറുവിചാരങ്ങളാകുന്ന നിലകള്‍ കടന്നു ചെന്നാലേ ഈശ്വരസമീപം ചെല്ലാനാകു.’ ഈ ആട്ടങ്ങള്‍ കുചേലന്റെ ഭക്തിയും അറിവും ദോദിപ്പിക്കുന്നവയാണ്.





പദത്തിലെ വാക്കുകള്‍ക്ക് മുദ്രകാണിക്കുക എന്നതിലുപരിയായി വാക്കുകളെ വ്യാഘാനിച്ചു മുദ്രകാണിക്കുന്ന സന്വ്യദായമാണ് നെല്ലിയോട് അനുവര്‍ത്തിച്ചു വരുന്നത്.ക്യഷ്ണപര്യായമായി ‘അച്യതന്‍’ എന്ന് പദത്തില്‍ വരുന്നസ്തലത്ത് സാധാരണ എല്ലാവരും ക്യഷ്ണന്‍ എന്നുള്ള മുദ്രതന്നെയാണ് കാണിക്കുക പതിവ്. എന്നാല്‍ തിരുമേനി ആ പദത്തിന്റെ അര്‍ത്ഥമായ ‘നാശമില്ലാത്തവന്‍’ എന്നു തന്നെ മുദ്രകാണിക്കുന്നു.
‘വിജയസാരഥേ’ എന്നുള്ള സ്തലത്ത്, ‘അര്‍ജ്ജുനസാരഥിയായ് നിന്ന്, തളര്‍ച്ചയുണ്ടായസ്മയത്ത് വേണ്ട ഉപദേശങ്ങള്‍ നല്‍കി പാര്‍ത്ഥന് ധൈര്യത്തേനല്‍കി രക്ഷിച്ചവനേ‘ എന്നാണദ്ദേഹം മുദ്രകാണിക്കുക.
നെല്ലിയോടിന്റെകുചേലന്‍ ക്യഷ്ണനോട് യത്രപറയും മുന്‍പായി ലഘുവായി ഒരു ദശാവതാരം ആടാറുണ്ട്. ഇതും വളരേ മനോഹരമാണ്.







പണ്ട് എറണാകുളംക്ലബ്ബില്‍ ഒരു കുചേലവ്യത്തം.പ്രശസ്തനര്‍ത്തകന്‍ കൂടിയായ ശ്രീ ആനന്ദശിവറാമിന്റെ ക്യഷ്ണനും പതമശ്രീ വാഴേങ്കിട കുഞ്ചുനായരുടെ കുചേലനുമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ‘എനിക്കു നല്ല സുഖം തോന്നുന്നില്ല,എന്ന് കളിക്ക് പോയാല്‍ നേരെയാവില്ല.നന്വൂരി പോയാല്‍മതി എനിക്കുപകരം.കുചേനോറ്റയാ വേഷം.’ എന്നു പറഞ്ഞ് കുഞ്ചുനായരാശാന്‍ നെല്ലിയോടിനെ നിയോഗിക്കുകയാണുണ്ടായത്. അങ്ങിനെ തന്റെ ഇരുപത്തി എട്ടാംവയസിലാണ് നെല്ലിയോട് ആദ്യമായി കുചേലവേഷം കെട്ടുന്നത്. അന്ന് ആസ്വാദകരുടെ മുക്തകണ്ഠം പ്രശംസക്കുപാത്രമായി അദ്ദേഹം. ആനന്ദശിവറാം തന്നെ കളിക്കുശേഷം തിരുമേനിയോടിങ്ങിനെ പറഞ്ഞു‘വളരേകാലത്തിനു ശേഷം ഒരുവേഷം കുഞ്ചുനായരശാനോടോപ്പം ചെയ്യാം എന്ന മോഹത്തിനു ഭംഗം വന്നപ്പോള്‍ ലേശം വിഷമം തോന്നി. എന്നാല്‍ ഇപ്പോള്‍ സന്തോഷായി.നമുക്കിനിയും ഒരുമിച്ചു വേഷം കെട്ടണം.’
അതിനുശേഷം കേരളത്തിലും പുറത്തുമായി അനവധി അരങ്ങുകളില്‍ നെല്ലിയോട് കുചേലവേഷംകെട്ടി, പ്രഗത്ഭരുള്‍പ്പെടെ പല നടന്മാരുടെ ക്യഷ്ണന്മാരോടോപ്പം.
ക്യഷ്ണനായരാശാനും ക്യഷ്ണന്‍‌കുട്ടിപോതുവാളും ഒക്കെ കൊല്ലത്തിനടുത്ത് ഒരു കളരിയില്‍ ജോലിചെയ്യുന്നകാലത്ത്അവിടെ ക്യഷ്ണന്‍ നായരുടെ വ്യത്യസ്തവേഷങ്ങള്‍ അവതരിപ്പിക്കുക പതിവായിരുന്നു. ഒരിക്കല്‍ ‘ഈത്തവണ ക്യഷ്ണന്‍ നായരുടെ കുചേലവ്യത്തത്തില്‍ ക്യഷ്ണനാകട്ടെ’ എന്ന് പൊതുവാളാശാന്‍ നിശ്ചയിച്ചു. അപ്പോള്‍ മറ്റാരോ പറഞ്ഞു ‘എന്നാല്‍ കുടമാളൂരിന്റെ കുചേലനായിക്കോട്ടെ’ എന്ന്. അപ്പോള്‍ ക്യഷ്ണന്‍ നായരാശാന്‍ നിര്‍ദേശിച്ചു-‘എന്റെ ക്യഷ്ണനാകുന്വോള്‍ കുടമാളൂര്‍ രുഗ്മിണിയല്ലെ ആകേണ്ടത്. കുചേലനായി നെല്ലിയോട് മതി,നന്നാവും.’അങ്ങിനെയാണ് തിരുമേനി ആദ്യമായി കലാ:ക്യഷ്ണന്‍ നായര്‍ക്കൊപ്പം കുചേലവേഷം കെട്ടുന്നത്.
ഒരിക്കല്‍ ക്യഷ്ണന്‍ നായരുടെ ക്യഷ്ണന്‍ തിരുമേനിയുടെ കുചേലനോട് സുഖവിവരങ്ങള്‍ അന്യൂഷിക്കുന്നകൂട്ടത്തില്‍ ‘ഇല്ലത്തെങ്ങിനെയാ കഴിഞ്ഞുകൂടാനുള്ള വകയൊക്കെയൊണ്ടോ?’ എന്നുചോദിച്ചു. ഉത്തരം പറയാത്തതിനാല്‍ വീണ്ടും ഒരു വട്ടം കൂടി ചോദിച്ചു. അപ്പോള്‍ കുചേലന്‍ ഇങ്ങിനെ പറഞ്ഞു ‘സര്‍വജ്ഞനായ അങ്ങേക്ക് എല്ലാകാര്യങ്ങളും അറിവുള്ളതല്ലെ? പിന്നെ ഇങ്ങിനെ ചോദിച്ച് എന്നെ വട്ടത്തിലാക്കണോ?’അന്നത്തെ കളികഴിഞ്ഞ് തുടച്ചുകൊണ്ടിരുന്നപ്പോള്‍ ക്യഷ്ണന്‍ നായരാശാന്‍ നെല്ലിയോടിനോട് ഇങ്ങിനെ പറഞ്ഞുവത്രെ-‘ഏയ് ക്യഷ്ണന്‍ അങ്ങിനെ ചോദിക്കാന്‍ പാടില്ലാല്ലെ? അതു കളിയാക്കല്‍ പോലെ തോന്നുംല്ലെ?ഏതായാലും നന്വൂരി നല്ല ഉത്തരം പറഞ്ഞു രക്ഷിച്ചു.‘

6 അഭിപ്രായങ്ങൾ:

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

അടുത്തിടെയായി നെല്ലിയോട് വാസുദേവന്‍ നന്വൂതിരിയുടെ കുചേലനായുള്ള കുചേലവ്യത്തം ധാരാളമായി
കളിയരങ്ങുകളില്‍ നടക്കുന്നുണ്ട്. അതില്‍ 2-3എണ്ണം കാണുവാന്‍ സാധിച്ചു. ഉദയനാപുരത്തെ കളികഴിഞ്ഞ്
എന്റെ ഭവനത്തില്‍ താമസിച്ച വേളയില്‍ അദ്ദേഹം കുചേലവേഷത്തേക്കുറിച്ച്,അനുഭവങ്ങളെകുറിച്ച് കുറച്ച്
സംസാരിക്കുകയും ചെയ്തു.ഈ പസ്ചാസ്ഥലത്തിലാണ് എനിക്ക് എങ്ങിനെയൊന്ന് എഴുതണം എന്നു തോന്നിയത്.
ഈ കാലഘട്ടത്തിലെ ഏറ്റവും നല്ല കുചേലന്‍ നെല്ലിയോട് തിരുമേനിയുടേതുതന്നെ എന്ന് നിസംശയം പറയാം
ഭക്തിയുടെ മൂര്‍ത്തീഭാവമായ കുചേലന്‍ എന്ന കഥാപാത്രത്തെ അത്രകണ്ട് ഉള്‍ക്കൊണ്ടാണദ്ദേഹം
അവതരിപ്പിക്കുന്നത്. കുചേലന്റെ ദാരിദ്ര്യവും ദൈന്യതയും എദ്ദേഹം സ്തായിയായി നിലനിര്‍ത്തുന്നു.
ഈ ആട്ടങ്ങള്‍ കുചേലന്റെ ഭക്തിയും അറിവും ദോദിപ്പിക്കുന്നവയാണ്. .പണ്ട് എറണാകുളംക്ലബ്ബില്‍ ഒരു കുചേലവ്യത്തം.
പ്രശസ്തനര്‍ത്തകന്‍ കൂടിയായ ശ്രീ ആനന്ദശിവറാമിന്റെ ക്യഷ്ണനും
പതമശ്രീ വാഴേങ്കിട കുഞ്ചുനായരുടെ കുചേലനുമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ‘എനിക്കു നല്ല സുഖം
തോന്നുന്നില്ല,എന്ന് കളിക്ക് പോയാല്‍ നേരെയാവില്ല.നന്വൂരി പോയാല്‍മതി എനിക്കുപകരം.കുചേനോറ്റയാ
വേഷം.’ എന്നു പറഞ്ഞ് കുഞ്ചുനായരാശാന്‍ നെല്ലിയോടിനെ നിയോഗിക്കുകയാണുണ്ടായത്. അങ്ങിനെ തന്റെ
ഇരുപത്തി എട്ടാംവയസിലാണ് നെല്ലിയോട് ആദ്യമായി കുചേലവേഷം കെട്ടുന്നത്. അന്ന് ആസ്വാദകരുടെ
മുക്തകണ്ഠം പ്രശംസക്കുപാത്രമായി അദ്ദേഹം.ആനന്ദശിവറാം തന്നെ കളിക്കുശേഷം തിരുമേനിയോടിങ്ങിനെ പറഞ്ഞു
‘വളരേകാലത്തിനു ശേഷം ഒരുവേഷം കുഞ്ചുനായരശാനോടോപ്പം ചെയ്യാം എന്ന മോഹത്തിനു ഭംഗം
വന്നപ്പോള്‍ ലേശം വിഷമം തോന്നി. എന്നാല്‍ ഇപ്പോള്‍ സന്തോഷായി.നമുക്കിനിയും ഒരുമിച്ചു വേഷം
കെട്ടണമ്.ക്യഷ്ണനായരാശാനും ക്യഷ്ണന്‍‌കുട്ടിപോതുവാളും ഒക്കെ കൊല്ലത്തിനടുത്ത് ഒരു കളരിയില്‍ ജോലിചെയ്യുന്നകാലത്ത്
അവിടെ ക്യഷ്ണന്‍ നായരുടെ വ്യത്യസ്തവേഷങ്ങള്‍ അവതരിപ്പിക്കുക പതിവായിരുന്നു. ഒരിക്കല്‍ ‘ഈത്തവണ
ക്യഷ്ണന്‍ നായരുടെ കുചേലവ്യത്തത്തില്‍ ക്യഷ്ണനാകട്ടെ’ എന്ന് പൊതുവാളാശാന്‍ നിശ്ചയിച്ചു. അപ്പോള്‍ മറ്റാരോ
പറഞ്ഞു ‘എന്നാല്‍ കുടമാളൂരിന്റെ കുചേലനായിക്കോട്ടെ’ എന്ന്. അപ്പോള്‍ ക്യഷ്ണന്‍ നായരാശാന്‍ നിര്‍ദേശിച്ചു-
‘എന്റെ ക്യഷ്ണനാകുന്വോള്‍ കുടമാളൂര്‍ രുഗ്മിണിയല്ലെ ആകേണ്ടത്. കുചേലനായി നെല്ലിയോട് മതി,നന്നാവും.’
അങ്ങിനെയാണ് തിരുമേനി ആദ്യമായി കലാ:ക്യഷ്ണന്‍ നായര്‍ക്കൊപ്പം കുചേലവേഷം കെട്ടുന്നത്.

അപ്പു ആദ്യാക്ഷരി പറഞ്ഞു...

കഥകളിമുദ്രകളെപ്പറ്റി ആധികാരിമായി ഒന്നും അറിയില്ല. എങ്കിലും നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയെപ്പറ്റിയുള്ള ഈ ലേഖനംവായിച്ചതിലൂടെ ഒരേ ആശയം, അതവതരിപ്പിക്കുന്ന കലാകാരന്റെ കഴിവനുസരിച്ച് വ്യത്യസ്തമായി അവതരിപ്പിക്കാം എന്നുമനസ്സിലായി.

Haree പറഞ്ഞു...

നെല്ലിയോട് തിരുമേനിയുടെ കുചേലനും, സദനം കൃഷ്ണന്‍‌കുട്ടിയുടെ കൃഷ്ണനുമായി ഒരു കുചേലവൃത്തം അടുത്തിടെ ഞാനും കണ്ടിരുന്നു. അതിനെക്കുറിച്ച് എഴുതണമെന്ന് കരുതിയിരുന്നതാണ്, തിരക്കിനിടയില്‍ നടന്നില്ല. പദങ്ങളുടെ കേവല അര്‍ത്ഥമല്ലാതെ, ആന്തരികാര്‍ത്ഥം കൂടി മനസിലാക്കിയുള്ള അദ്ദേഹത്തിന്റെ ആട്ടം എത്ര പ്രശംസിച്ചാലും മതിയാവില്ല. ഏഴുനിലമാളികയും, വിജയസാരഥേയും മാത്രമല്ല, മറ്റു പലവാക്കുകളിലും അദ്ദേഹം സ്വന്തമായുള്ള ‘ഇം‌പ്രവൈസേഷന്‍’ ചെയ്യാറുണ്ട്. ‘ബലഭദ്രാനുജാ...’ എന്ന ഭാഗത്ത്, ചേട്ടനിവിടെയുണ്ടോ എന്ന് അല്പം ഭീതിയോടെ ചോദിക്കുന്നതും, രസകരമാണ്.
• ‘വിജയസാരഥേ...’ - കുരുക്ഷേത്രയുദ്ധഭൂമിയില്‍, അരികളായി സ്വന്തം ബന്ധുക്കളേയും ഗുരുക്കന്മാരേയും കണ്ട് തളര്‍ന്നിരിക്കുന്ന അര്‍ജ്ജുനനെ, കര്‍മ്മ നിരതനാക്കിയ സാരഥി എന്നാണല്ലോ അദ്ദേഹം ആടാറുള്ളത്. അപ്പോള്‍ കുചേലവൃത്തം നടക്കുന്നത് കുരുക്ഷേത്രത്തിനും ശേഷമായിരിക്കണം, അല്ലേ? എനിക്കതത്ര ഉറപ്പുപോര... കുചേലവൃത്തം കുരുക്ഷേത്രത്തിനു മുന്‍പോ, പിന്‍പോ എന്ന് കാരണസഹിതം ആരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കില്‍ വളരെ നന്നായിരുന്നു.
• ഒടുവില്‍ യാത്ര പറഞ്ഞിറങ്ങുന്ന സമയത്ത് ‘ദശാവതാര’മല്ല ആടാറുള്ളത് കേട്ടോ... കൃഷ്ണന്‍ അവതരിച്ച സമയത്തിനു മുന്‍പുവരെയുള്ള അവതാരങ്ങള്‍ മാത്രമേ ആടാറുള്ളൂ... ‘ഓരോരോ കാലത്ത് ഓരോരോ രൂപത്തില്‍, അധര്‍മ്മികളെ നാശം ചെയ്യുവാന്‍ നീ അവതരിച്ചു. മത്സ്യമായും, കൂര്‍മ്മമായും, നരസിംഹമായും നീ സജ്ജനങ്ങളെ കാലാകാലങ്ങളില്‍ കാത്തു രക്ഷിച്ചു. ഇപ്പോള്‍ കൃഷ്ണനായി ഇവിടെയും അവതരിച്ചിരിക്കുന്നു. എന്നില്‍ കരുണ കാട്ടുക, എന്നേയും കാത്തു രക്ഷിക്കുക...’ ഇത്രയുമാണെന്നു തോന്നുന്നു അദ്ദേഹം പറയാറുള്ളത്.
• കലാ. കൃഷ്ണന്‍ നായര്‍ക്ക് അങ്ങിനെയും അബദ്ധം പറ്റിയിട്ടുണ്ടോ? തിരുമേനിയുടെ ഓര്‍മ്മക്കുറിപ്പാവും അല്ലേ? അദ്ദേഹത്തോടു പറയൂ, ഇങ്ങിനെയുള്ള ഓര്‍മ്മകളെല്ലാം കൂടി ഒന്നു കുറിച്ചുവെയ്ക്കുവാന്‍. :) കൃഷ്ണന്‍ ഒരിക്കലും, കുചേലന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കരുത്. ഒടുവില്‍ കുചേലനെ യാത്രയാക്കിയ ശേഷം, കൃഷ്ണന്‍ രുഗ്മിണിയോട് പറയുന്നതായി ആടിക്കണ്ടിട്ടുണ്ട്. ‘കഷ്ടം! ഇത്രയും കഷ്ടതകളുണ്ടായിട്ടും ഒന്നും എന്നോട് ആവശ്യപ്പെട്ടില്ലല്ലോ! ഇത്രമേല്‍ നിഷ്കാമിയായ ഒരു ഭക്തനെ എന്തുനല്‍കിയാണ് ഞാന്‍ അനുഗ്രഹിക്കുക’ ഇങ്ങിനെയൊക്കെ. സത്യത്തില്‍ കുചേലവൃത്തത്തിന്റെ സന്ദേശം തന്നെ അതാണല്ലോ!

ലേഖനം വളരെ നന്നായിട്ടുണ്ട്, കേട്ടോ... :) ഒരുവട്ടം കൂടി തിരുമേനിയുടെ കുചേലനെ മനസില്‍ റിവൈന്‍ഡ് ചെയ്തു കണ്ടു... അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് എന്റെ നമസ്കാരം.
--

VAIDYANATHAN, Chennai പറഞ്ഞു...

Dear Friends,

It was a long time since the discussions are going on about the word ‘Vijaya-sarathe’ in Kuchelavrittam atta-katha. As far as my knowledge goes, I place the following facts. The members who have more knlowdge and experience can throw more light into the subject”-

During the time of the Kurukshetra War Lord Srikrishna was 105 years old. After the 18 days Kurukshetra war, Pandavas won and King Yudishtira got back his throne. It is a interesting fact that after won the Kurukshetra war, King Yudishtira ruled Hasthinapura for only 36 years. Then Pancha Pandavas and Draowpadhi started their journey to Himalayas for Mahaprasthanam. Lord Srikrishan lived in this mortal world for 125 years. (In Kali Yuga, the life span of man is 125 years). It is well known fact that Lord Srikrishna instructed Arjuna that after his Swargarohanam, the Island Dwaraka will fully submerge in sea and the whole Yadava Kula will destroy themselves by fighting each other. So, Lord instructed Arjuna to take all Yadava ladies from Dwaraka before it submerges. So Lord Srikrishna might met with his Swargorohanam before the Pandavas’ started their journey to their Mahaprasthanam. So, if we presume that the story of Kuchelavrittam was held after the Kurukshetra War, Lord might have 105-110 years old and his dearest friend Kuchela, who is 5-8 years older than him, might be 115 or 120 years old. At this point of time, we have to think back that Kuchela started his journey to Dwaraka to see Lord when Kuchela Patni (Kuchela’s wife) requested him to go and visit the Lord. She urged him because there is not a single grain in the house and children have eaten anything for two days. So if the children of Kuchela is hungry and tired (the Padam of Kuchala Patni itself is there that Children are hungry), there is a lot is mis-maching that the 110 year old Kuchela goes to Draraka to see Lord Krishna. To conclude, it is my opinion that the mentioning of ‘Vijaya saarathe………….’ By Kuchela is regarding the ‘Khandava-chaaham episode only’. (It is where Lord initially charioteered Arjuna’s Chariot).

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

അപ്പ,akberbooks,ഹരീ,സ്വാമിയേട്ടാ നന്ദി.
അപ്പോള്‍ കുചേലവ്യത്തം നടക്കുന്നത് യുദ്ധത്തിന് മുനപാണല്ലെ,പുരാണപരിചയം നന്നായുള്ള തിരുമേനിപിന്നെ എന്താണാവോ എങിനെ ആടുന്നത്.
അതേ ശരിയാണ് ഹരീ 9അവതാരങ്ങളേ ആടാറുള്ളു.
പഴയകാര്യങ്ങള്‍ ഒക്കെ തിരുമേനിയുടെ ഓര്‍മ്മക്കുറിപ്പു തന്നെ.

SunilKumar Elamkulam Muthukurussi പറഞ്ഞു...

കുചേലവൃത്തം നടക്കുന്നത് യുദ്ധത്തിനുശേഷം എന്നാണ് ഞാന്‍ വായിച്ചിട്ടുള്ളത്, എവിടെ എന്നോര്‍മ്മയില്ല.