കഥകളി സമാഗമം(2)

സമാഗമത്തിന്റെ അവസാനദിവസമായ ഒക്ടോബര്‍3ന് രാവിലെ 10:30ന് നളചരിതം3ദിവസം കഥയുടെ വിവരണവും തുടര്‍ന്ന് ബാഹുകന്റെ ഭാഗത്തിന്റെ ചൊല്ലിയാട്ടവും നടന്നു.ശ്രീ കലാ:ഷണ്മുഖനാണ് ചൊല്ലിയാടിയത്.
ശ്രീ കലാ:വാസുപിഷാരടിയാണ് 3ദിവസങ്ങളിലേയും ചൊല്ലിയാട്ടങ്ങളില്‍ ആശാനായിരുന്ന് ചൊല്ലിയാടിച്ചത്.
വൈകിട്ട് 3മുതല്‍ ശ്രീ മനോജ് കുറൂര്‍ താളപരിചയക്ലാസെടുത്തു.
രാത്രി 7മുതല്‍ നളചരിതം മൂന്നാംദിവസം കഥകളി അവതരിപ്പിച്ചു.
നളനായി ശ്രീ കലാ:മുകുന്ദന്‍ അരങ്ങിലെത്തി. ഇളകിയാട്ടത്തില്‍ മുകുന്ദന്‍ ആടിയ പല ആശയങ്ങള്‍ക്കും പൂര്‍ണ്ണതകുറവായി തോന്നി. കാട്ടില്‍ നടക്കുന്ന നളന്‍ ധാരാളം കാഴ്ച്ചകള്‍ കാണുന്നുണ്ടെങ്കിലും അതില്‍ തന്റെ അപ്പോഴത്തേ അവസ്തക്കു തക്കവണ്ണമുള്ള കാഴ്ച്ചകളിലാണല്ലൊ മനസ്സുടക്കുക. ഏതു കാഴ്ച്ചകളും ദമയന്തിയേയും കുട്ടികളേയും സ്മരിക്കുന്നരീതിയില്‍ കഥാസന്തര്‍ഭവുമായി കൂട്ടിയിണക്കിയാലാണല്ലൊ ഭംഗിയാവുക. ഇവിടെ മുകുന്ദന്‍ ആടിയ ഇണയുമായി നടക്കുന്ന കൊന്വനാന എന്ന കാഴ്ച്ച നളനില്‍ ദമയന്തീസ്മരണയുണര്‍ത്തുന്നതുതന്നെയാണേങ്കിലും,ആനയെ കാണികേണ്ടിവരുന്വോള്‍ ഈ ഭാഗത്തിലെ സ്തായീ രസമായ ശോകത്തിന് കോട്ടം വരുന്നു.ഇണക്കുരുവികള്‍, മാനുകള്‍ എന്നിങ്ങനേയുള്ള കാഴച്ചകളാണീഭാഗത്തു നല്ലതെന്നു തോന്നുന്നു. ശ്രീ സദനം ഭാസി കാര്‍ക്കോടകവേഷവും
ശ്രീ കലാ:ഷണ്മുഖന്‍ ബാഹുക വേഷവും ഭംഗിയായി അവതരിപ്പിച്ചു.
ശ്രീ കലാനിലയം മനോജ് ഋതുപര്‍ണ്ണവേഷവും ശ്രീ കലാ:ശുചീന്ദ്രനാഥ് ജീവലവേഷവും
ശ്രീ കലാ:അരുണ്‍ വാര്യര്‍ വാഷ്ണേയവേഷവും കൈകാര്യം ചെയ്തു. ദമയന്തിയെ ശ്രീ ഹരിപ്രിയ നന്വൂതിരിയും സുദേവനെ ശ്രീ കലാ:മനോജും

കലിയെ ശ്രീ കലാ:ഹരി ആര്‍ നായരും രംഗത്തവതരിപ്പിച്ചു.
ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടി,ശ്രീ കലാ:വിനോദ് തുടങ്ങിയവരായിരുന്നു സംഗീതം.ശ്രീ ശ്രീകാന്ത് വര്‍മ്മ(ചെണ്ട),ശ്രീ കലാ:ശശി(മദ്ദളം) തുടങ്ങിയവരായിരുന്നു മേളം.ശ്രീ പള്ളിപ്പുറം ഉണ്ണിക്യഷ്ണന്‍,കുമാരന്‍ എന്നിവരായിരുന്നു അണിയറകൈകാര്യം ചെയ്തിരുന്നത്.

കഥകളി സമാഗമം(1)

കേരളകലാമണ്ഡലത്തിന്റേയും വാഴേങ്കിട കുഞ്ചുനായര്‍സ്മാരക ട്രസ്റ്റിന്റേയും സഹകരണത്തോടെ കഥകളിസന്ദര്‍ശന്‍ വിദ്യാലയം സംഘടിപ്പിച്ച കഥകളിസമാഗമംക്യാന്വ് 2007സെപ്തബര്‍30 മുതല്‍ ഒക്ടോബര്‍2 വരെ അന്വലപ്പുഴക്ഷേത്രത്തിലെ നാടകശാലയില്‍ വച്ച് നടന്നു. കഥകളിയിലെ പുതുതലമുറയിലുള്ള കലാകാരന്മാരുടേയും ആസ്വാദകരുടേയും സമാഗമമാണ് ഇവിടെ നടന്നത്. കഥകളിക്ക് ആസ്വാദകരെ ഉണ്ടാക്കി എടുക്കുവാനും, ആസ്വാദനശേഷി വര്‍ദ്ധിപ്പിക്കുവാനും ഉതകുന്നതരത്തിലുള്ള ഈ ഉദ്യമം ശ്ലാഘനീയമാണ്. യുവകലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി പോത്സാഹിപ്പിക്കുന്നതും വളരേ നന്നായി.
30നു രാവിലെ 10:30മുതല്‍ കഥകളി-ഡമോണ്‍‌സ്ട്രേഷന്‍ നടന്നു.ശ്രീ ഡോ:വേണുഗോപാല്‍,ശ്രീ കെ.ബി.രാജാന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.വൈകിട്ട് 4ന് രാവണോത്ഭം കഥയുടെ ചൊല്ലിയാട്ടം നടന്നു.7മണിക്ക് കല്യാണസൌഗന്ധികം കഥകളിയും നടന്നു.
ഒക്ടോബര്‍1ന് രാവിലെ10:30മുതല്‍ നളചരിതം സാഹിത്യത്തേക്കുറിച്ചുള്ള ക്ലാസ് നടന്നു.തുടര്‍ന്ന് നളചരിതം2 ലെ കാട്ടാളന്റെ ഭാഗം ചൊല്ലിയാട്ടം നടന്നു. ശ്രീ കലാ:മുകുന്ദനാണ് ചൊല്ലിയാടിയത്.വൈകിട്ട് 4ന് ശ്രീ ഏറ്റുമാനൂര്‍ കണ്ണന്റെ മുദ്രാപരിചയക്ലാസ് ഉണ്ടായിരുന്നു.

രാത്രി 7ന് നളചരിതം രണ്ടാംദിവസം കളി ആരംഭിച്ചു.‘എന്തുപോല്‍ ഞാനിനി ചെയ്‌വേന്‍‘ മുതല്‍ 2ദിവസം അന്ത്യംവരേയുള്ള ഭാഗമാണ് അവതരിപ്പിക്കപ്പെട്ടത്.
ശ്രീ കലാ:ഷണ്മുഖന്‍ നളനനായും ശ്രീ കലാ:വിജയകുമാര്‍ ദമയന്തിയായും അരങ്ങിലെത്തി. ഇരുവരും ഭാവപ്രധാനമായ ഈ വേഷങ്ങള്‍ നന്നായി അവതരിപ്പിച്ചു.
വേഷഭഗിയും അഭിനയമികവും കൊണ്ട് വിജയകുമാര്‍ സഹ്യദയ ശ്രദ്ധനേടി. ആദ്യന്തം ദമയന്തിയുടെ ശോകരസം സ്തായിയായി നിലനിര്‍ത്തുന്നതില്‍ വിജയകുമാര്‍ വിജയിച്ചു.

ശ്രീ കലാ:മുകുന്ദന്‍ കാട്ടാളനായും


ശ്രീകലാ:മനോജ് സാര്‍ദ്ധവാഹനായും അരങ്ങിലെത്തി.
ശ്രീ സദനം ഭാസി സുദേവനായുംശ്രീ ഹരിപ്രിയ നന്വൂതിരി രാജമാതാവായും വേഷമിട്ടു.
ശ്രീ പത്തിയൂര്‍ ശങ്കരന്‍കുട്ടി,നെടുന്വുള്ളിരാമമോഹനന്‍ (പാട്ട്), ശ്രീ കലാ:ക്യഷ്ണദാസ്,കലാ:ശ്രീ ശ്രീകാന്ത് വര്‍മ്മ(ചെണ്ട) തുടങ്ങിയവരായിരുന്നു കളിയില്‍ പങ്കെടുത്ത മറ്റു പ്രധാന കലാകാരന്മാര്‍.

കലാ:വെണ്മണി ഹരിദാസ് അനു:സ്മരണദിനം

ശ്രീ കലാ:വെണ്മണി ഹരിദാസ് അനു:സ്മരണസമിതിയുടെ ആഭിമുഖ്യത്തില്‍ 2007സെപ്തബര്‍ 30ന് ത്യപ്പൂണിത്തുറ രുഗ്മിണിവിവാഹമണ്ഡപത്തില്‍ വച്ച് ‘ഹരിദാസ് അനു:സ്മരണദിനം’ ആചരിക്കപ്പെട്ടു.
വൈകിട്ട് 6ന് തുടങ്ങിയ അനു:സ്മരണ സമ്മേളനത്തില്‍ ശ്രീ പെരിങ്ങര ഹരീശ്വരന്‍ അദ്ധ്യഷനായിരുന്നു.കഥകളി സംഗീതത്തിനായി പിറന്ന നൈര്‍മല്യ ശബ്ദമാധുരി വെണ്മണി ഹരിദാസിന്റെ ഓര്‍മ്മയുമായി ഒരുവട്ടം കൂടി നമ്മള്‍ ഒത്തുചേരുകയാണെന്നും, അകാലത്തില്‍ അരങ്ങുവിട്ട ഈ സംഗീത പ്രതിഭ എല്ലാവരുടേയും മനസ്സില്‍ ഇന്നും നിറദീപവിശുദ്ധിയോടെ തെളിഞ്ഞു നില്‍ക്കുന്നുവെന്നും അദ്ദേഹം തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

ശ്രീ ഡോ:വേണുഗോപാല്‍ ഹരിദാസ് അനു:സ്മരണ പ്രഭാക്ഷണം നടത്തി. കഥകളി സംഗീതലോകത്തില്‍ ‘ക്രിയേറ്റിവായി’ എന്തെങ്കിലും ചെയ്തിരുന്ന അപൂര്‍വ്വം ചില ഗായകരില്‍ ഒരാളായിരുന്നു ശ്രീ ഹരിദാസ് എന്നും, അദ്ദേഹത്തിന്റെ ഓരോ അരങ്ങുപാട്ടുകളും ഓരോ സ്യഷ്ടികര്‍മ്മങ്ങളായിരുന്നു എന്നും, അപാര രാഗജ്ഞാനമുള്ള അതുല്യഗായനായിരുന്നു അദ്ദേഹമെന്നും അദ്ദേഹം ഹരിദാസിനെ അനു:സ്മരിച്ചു. സാഹിത്യത്തെ അറിഞ്ഞുപാടിയിരുന്ന ഹരിദാസ് തിരുമേനി നളചരിതത്തിലേയും മറ്റും അപൂര്‍വ്വമായി മാത്രം രംഗത്തവതരിപ്പിക്കപ്പെടുന്ന രംഗങ്ങള്‍പോലും സാധാരണ അവതരിപ്പിക്കപ്പെടുന്ന രംഗങ്ങളേന്നപോലെതന്നെ സാഹിത്യമറിഞ്ഞും ഭാവോജ്വലമായും പാടിയിരുന്നു എന്നും,തന്റെ ഒരു നല്ല സുഹ്യത്തും ഒട്ടൊക്കെ ഗുരുതുല്യനുമായിരുന്ന വെണ്മണിഹരിദാസ് കഥകളിസംഗീതത്തിന് നകിയ അതുല്യസംഭാവനകള്‍ക്ക് പകരം ആസ്വാദരായ നമുക്ക് ഒന്നും ചെയ്യാനായില്ലല്ലൊ എന്ന കുറ്റബോധമുണ്ടെന്നും ഡോ:വേണുഗോപാല്‍ തന്റെ അനു:സ്മരണപ്രഭാഷണത്തില്‍ പറഞ്ഞു.വരും വര്‍ഷങ്ങളിലും ഹരിദാസ് അനു:സ്മരണദിനം ഇതു പോലെ സെപ്തബര്‍മാസത്തിലെ അവസാന ഞായറാഴ്ച നടത്തുവാനുദ്ദേശമുണ്ടെന്നും സഹ്യദയര്‍ അതിലേക്ക് സഹകരിക്കണമെന്നും ശ്രീ പുലിയനൂര്‍ ദിലീപ് അറിയിച്ചു.ചടങ്ങില്‍ ശ്രീമതി രഞിനിസുരേഷ് ക്യതജ്ഞത പ്രകാശിപ്പിച്ചു.

തുടര്‍ന്ന് നളചരിതം ഒന്നാം ദിവസം കഥകളി അവതരിപ്പിക്കപ്പെട്ടു.
ശ്രീ കലാ:ശ്രീകുമാര്‍ നളവേഷം നന്നായി അഭിനയിച്ചു. ശ്രീ ത്യപ്പൂണിത്തുറ ഉണ്ണിക്യഷ്ണനായിരുന്നു നാരദവേഷത്തിലെത്തിയിരുന്നത്.

ശ്രീ ഫാക്റ്റ് പത്മനാഭന്റെ ഹംസവും നന്നായിരുന്നു.


ശ്രീ മാര്‍ഗ്ഗി വിജയകുമാര്‍ പ്രേമാര്‍ത്തയായ ദമയന്തിയുടെ ഭാവങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു.
ശ്രി ഹരിപ്രിയയാണ് തോഴിവേഷത്തിലെത്തിയിരുന്നത്.

ശ്രീ കോട്ടക്കല്‍ നാരായണനും കലാനിലയം രാജീവും ചേര്‍ന്നുള്ള ആലാപനവും നന്നായിരുന്നു.
ശ്രീ കലാ:രാമന്‍ നന്വൂതിരി ചെണ്ടയും ശ്രീ കലാ:ശശി മദ്ദളവും കൊട്ടി. മുദ്രക്കുകൂടുന്നതിലും മറ്റും ചെണ്ടക്കാരന്റെ കുറവുണ്ടെങ്കില്‍ അതുകൂടി പരിഹരിക്കത്തക്ക രീതിയിലുള്ള മദ്ദള വാദനമാണ് കലാ:ശശിയുടെ പ്രത്യേകത.


ശ്രീ എരൂര്‍ മനോജ് ചുട്ടികുത്തിയ കളിക്ക് ത്യപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ കോപ്പ് ഉപയോഗിച്ച് ശ്രീ സുരേന്ദ്രനും ശ്രീ ശശിയും അണിയറകൈകാര്യം ചെയ്തു.