കഥകളി ആസ്വാദന സദസ്സ് വാര്‍ഷികം(1)

ഇടപ്പള്ളി കഥകളി ആസ്വാദനസദസ്സിന്റെ അഞ്ചാംവാര്‍ഷികം ജനുവരി23,24,25 ദിവസങ്ങളിലായി ഇടപ്പള്ളി ചെങ്ങന്വുഴപ്പാര്‍ക്കില്‍ നടന്നു.ആദ്യദിവസമായ 23നു വൈകിട്ട് 6:30നു കഥകളി ആരംഭിച്ചു.ഉത്തരാസ്വയംവരംരണ്ടാംഭാഗം(ഉത്തരന്റെ രംഗം മുതല്‍ പോരിനുവിളി വരെ) ആണ് അന്ന് അവതരിപ്പിക്കപ്പെട്ടത്.ശ്രീ കലാ:ഷണ്മുഖന്‍ ഉത്തരനായും ശ്രീ എളമക്കര രതീശന്‍,എളമക്കര രഞ്ചിത്ത് എന്നിവര്‍ ഉത്തര പത്നിമാരായും വേഷമിട്ടു.
നല്ല ഭാവാഭിനയമാണ് സൈരന്ധ്രിയായി എത്തിയ ശ്രീ കലാ:വിജയന്‍ കാഴ്ച്ചവെച്ച്ത്. ശ്രീ കലാ:ഗോപി ബ്യഹന്ദളയായെത്തി.പ്രായാധിക്യത്താലും അടുത്തിടെ ബാധിച്ചിരുന്ന പനിയാലും ക്ഷീണിതനായി കാണപ്പെട്ടിരുന്നെങ്കിലും തന്റെ വേഷം ഗോപിയാശാന്‍ ഭംഗിയായിതന്നെ അവതരിപ്പിച്ചു.
ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ വേങ്ങേരി നാരായണന്‍ നന്വൂതിരിയും ചേര്‍ന്നുള്ള പാട്ടും വളരേ നന്നായിരുന്നു.ചെണ്ട ശ്രീ കലാ:ഉണ്ണിക്യഷ്ണനും, മദ്ദളം ശ്രീ കലാ:ശശിയും ഭംഗിയായി കൈകാര്യം ചെയ്തു.