നെടുമ്പുള്ളി റാം‌മോഹൻ
ഠിച്ചത് കർണ്ണാടകസംഗീതമെങ്കിലും, പാരമ്പര്യവും ജന്മസിദ്ധവുമായ 
കളിക്കമ്പവും സംഗീതവാസനയും നെടുമ്പുള്ളി റാംമോഹനെ കഥകളിലോകത്തിലേയ്ക്ക് എത്തിച്ചു. കഥകളിയിൽ വേഷം പഠിക്കാനാരംഭിച്ചു എങ്കിലും വാസന ഇദ്ദേഹത്തിനെ ഗായകൻ തന്നെയാക്കിതീർത്തു. കർണ്ണാടസംഗീത പഠനം ശ്രുതി-രാഗശുദ്ധികളോടെ പാടുന്നതിനും, സംഗീതത്തിന്റെ കർണ്ണാടക-കേരള വഴികളെ വേർതിരിച്ചറിയുന്നതിനും നെടുമ്പുള്ളിയെ സഹായിച്ചപ്പോൾ, വേഷപഠനം അരങ്ങുപാട്ടിലെ അവശ്യഘടകങ്ങളായ ഭാവപരിചരണാദി കാര്യങ്ങളെ മനസ്സിലാക്കുവാൻ സഹായകമായിതീർന്നു. ഗായകൻ എന്നതിൽ ഉപരിയായി ഒരു ആസ്വാദകൻ കൂടിയായ അദ്ദേഹം അരങ്ങിൽ നിൽക്കുന്ന ഓരോ നിമിഷവും ബദ്ധശ്രദ്ധൻ ആയിരിക്കും. പാടുമ്പോഴും താളമിടുമ്പോഴും വേഷക്കാരനിൽ നിന്നും കണ്ണുപറിക്കുകയില്ല ഇദ്ദേഹം. വേഷക്കാരന്റെ നാട്ട്യത്തെ മനസ്സിലാക്കുവാനും, അതിനനുഗുണമായരീതിയിൽ സംഗീതത്തെ നൽകുവാനും, ഇതുമൂലം തന്നെ റാംമോഹനു സുഗമമായി സാധിക്കുന്നു. കഥകളിസംഗീതത്തിലെ ഗുരുനാഥൻ ആയ കലാ:ശ്രീകുമാർ, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരെപ്പോലെ സമ്പ്രദായനിഷ്ഠരും, സംഗീതാതിപ്രസരവാസന ഇല്ലാത്തവരുമായ ഗായകരുടെ ശിങ്കിടിയായ് പാടുകവഴി കൈവന്ന അനുഭവങ്ങൾ കാരണമായും, കലയോടുള്ള അഭിനിവേശവും, ആത്മാർത്ഥതയും മൂലമായുള്ള തീവ്രപരിശ്രമം കാരണമായും, സുഗമമായി അരങ്ങുകൈകാര്യംചെയ്തു കൊണ്ടുപോകുവാനുള്ള കഴിവ് ഇദ്ദേഹത്തിന് ഇന്ന് കൈവന്നിട്ടുണ്ട്. ഏതു കഥയാലും ചിട്ടതെറ്റാതെയും, ഏതു നടന്മാർ ആയാലും അവരുടെ വ്യക്തിനിഷ്ടമായ രീതികൾക്ക് വിപരീതമാകാതെയും അരങ്ങുപാട്ടിനെ മുന്നോട്ട് നയിക്കുവാൻ നെടുമ്പുള്ളി പൂർണ്ണമായി ശ്രമിക്കുന്നു. സംഗീതാതിപ്രസരവും, താൻപോരിമ കാട്ടലും, കൃത്രിമഭാവവത്കരണവും തൊട്ടുതീണ്ടാത്ത നല്ല അരങ്ങുപാട്ട് കളിയരങ്ങുകളിൽ അന്യംനിന്നുപോയിട്ടില്ല എന്ന് ഇദ്ദേഹത്തിനേപ്പോലെയുള്ള ചില ഗായകർ  പ്രവർത്തിക്കുന്ന അരങ്ങുകളിലൂടെ അറിഞ്ഞ്, ആശ്വസിക്കുന്നു കഥകളിലോകം.

ന്നാൽ കേരളീയ അഥവ ദ്രാവിഡ രാഗങ്ങളുടെ ആലാപനം, 
ഹംസം, കാട്ടാളൻ ഇന്നിങ്ങിനെ നൃത്തപ്രധാനമായ അഭിനയം വരുന്ന ചില കഥാപാത്രങ്ങളുടെ പദാലാപനങ്ങൾ, എന്നിവയിലൊക്കെ ഇദ്ദേഹം കൂടുതൽ പരിചയിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമാണന്ന് തോന്നിയിട്ടുണ്ട്.

ത്മാർത്ഥമായ പരിശ്രമവും കലയോടുള്ള അടങ്ങാത്ത 
അഭിനിവേശവും കൈമുതലായുള്ള നെടുമ്പുള്ളി റാംമോഹന് ഇനിയും കലാലോകത്തിന്റെ ഉന്നതങ്ങളിലേയ്ക്ക് നിഷ്പ്രയാസം പറന്നുകയറാൻ ആകും. അതിന് അദ്ദേഹത്തിലും, അതിലൂടെ അനവധി ധന്യമായ അരങ്ങുകളെ നൽകി കഥകളി ആസ്വാദക സഹസ്രങ്ങളിലും സർവ്വേശ്വരൻ കൃപചൊരിയട്ടെ എന്ന് ആശിക്കുന്നു, പ്രാർത്ഥിക്കുന്നു. രാമേട്ടന് സർവ്വമംഗളങ്ങളും ആശംസിക്കുന്നു.

8 അഭിപ്രായങ്ങൾ:

naveen rudran പറഞ്ഞു...

വളരെ സന്തോഷം നല്‍കുന്ന ലേഖനം... അദ്ദേഹത്തിന്‍റെ ഇനിയുള്ള വളര്‍ച്ചക്ക് ഇത് വളരെ വലിയ പ്രോത്സാഹനം തന്നെയായിരിക്കും

Vellinezhi Anand പറഞ്ഞു...

Anugraheethan...ente koottukaaran...

AMBUJAKSHAN NAIR പറഞ്ഞു...

നെടുമ്പള്ളി റാംമോഹന്‍ നല്ല കഥകളി ഗായകനാണ്. കലാകാരന്മാര്‍ക്കിടയില്‍ അദ്ദേഹത്തെ രാമന്‍ എന്നാണ് അറിയപ്പെടുന്നത്. ധാരാളം അരങ്ങുകളില്‍ അദ്ദേഹത്തിന്‍റെ സംഗീതം ആസ്വദിക്കുവാന്‍ അവസരം ഉണ്ടായിട്ടുണ്ട്.

nandakumar പറഞ്ഞു...

ഉറച്ച സംഗീത അടിത്തറയും കഴിവും ഉള്ള കലാകാരന്‍. ആശംസകള്‍

Sajeesh പറഞ്ഞു...

രാമേട്ടന്‍ ഉത്തരീയത്ത്തിനു വേണ്ടി കുറെ പാടിയിട്ടുണ്ട്. ചിട്ട പ്രാധാനമായ കോട്ടയം കഥകള്‍ പാടുന്നത് കാണുമ്പോള്‍ ആശ്ചര്യം തോന്നാറുണ്ട് കാരണം ആരുടേയും കീഴില്‍ പരിശീലനം നേടാതെ സ്വന്തം കഴിവ് കൊണ്ട് മാത്രം ആണ് ഇത്രയും നല്ല ഒരു പാട്ടുകാരനായത്. പിന്നെ രാമേട്ടന്‍ പാടുനതിനു മുന്പ്ക അതാത് കലാകാരന്‍മാരെ കണ്ടു എല്ലാം ചോദിച്ചു മനസ്സിലാക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്, ഇതു ഇപ്പോഴും ആ കഥകളി അരങ്ങിന് ഗുണം ചെയ്യും, കാരണം അരങ്ങില്‍ ഉള്ള കലാകാരനും പാട്ടുകാരനും തമ്മില്‍ ഉള്ള കെമിസ്ട്രി കറക്റ്റ് ആയിരിക്കും. ഒരു നല്ല കലാകാരന്‍, വളരെ നല്ല ഒരു മനസ്സ്, കഥകളി സംന്കാടകരും ആയി ഇത്രക്ക് സപ്പോര്ട്ട് ചെയ്യുന്ന വിരലില്‍ എണ്ണാവുന്ന കലാകാരന്മാരില്‍ ഒരാള്‍... എത്ര പറഞ്ഞാലും തീരില്ല രാമേട്ടനെ പറ്റി :-)

Sajeesh പറഞ്ഞു...

രാമേട്ടന്‍ ഉത്തരീയത്ത്തിനു വേണ്ടി കുറെ പാടിയിട്ടുണ്ട്. ചിട്ട പ്രാധാനമായ കോട്ടയം കഥകള്‍ പാടുന്നത് കാണുമ്പോള്‍ ആശ്ചര്യം തോന്നാറുണ്ട് കാരണം ആരുടേയും കീഴില്‍ പരിശീലനം നേടാതെ സ്വന്തം കഴിവ് കൊണ്ട് മാത്രം ആണ് ഇത്രയും നല്ല ഒരു പാട്ടുകാരനായത്. പിന്നെ രാമേട്ടന്‍ പാടുനതിനു മുന്പ്ക അതാത് കലാകാരന്‍മാരെ കണ്ടു എല്ലാം ചോദിച്ചു മനസ്സിലാക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്, ഇതു ഇപ്പോഴും ആ കഥകളി അരങ്ങിന് ഗുണം ചെയ്യും, കാരണം അരങ്ങില്‍ ഉള്ള കലാകാരനും പാട്ടുകാരനും തമ്മില്‍ ഉള്ള കെമിസ്ട്രി കറക്റ്റ് ആയിരിക്കും. ഒരു നല്ല കലാകാരന്‍, വളരെ നല്ല ഒരു മനസ്സ്, കഥകളി സംന്കാടകരും ആയി ഇത്രക്ക് സപ്പോര്ട്ട് ചെയ്യുന്ന വിരലില്‍ എണ്ണാവുന്ന കലാകാരന്മാരില്‍ ഒരാള്‍... എത്ര പറഞ്ഞാലും തീരില്ല രാമേട്ടനെ പറ്റി :-)

Vasudha Vasudevan പറഞ്ഞു...

അദ്ദേഹത്തിന്റെയും കുടുംബതിന്ടെയും ഐശ്വര്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു......

മണി,വാതുക്കോടം പറഞ്ഞു...

ശ്രീ ശ്രീകുമാർ നായർ,ചേർപ്പളശ്ശേരി തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം യുവ കഥകളിപ്രതിഭകൾക്കായി ഏപ്പെടുത്തിയിരിക്കുന്ന ശ്രീദേവീ-രാഘവസ്മാരക കഥകളിപുരസ്ക്കാരം ഈ വർഷം നെടുമ്പുള്ളി റാംമോഹനാണ് ലഭിച്ചത്. 51,000രൂപയും പ്രശസ്തിഭലകവും അടങ്ങുന്ന ഈ പുരസ്ക്കാരം ഇക്കഴിഞ്ഞ ജനുവരി 18ന് വൈക്കം ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിൽ വെച്ച് സമർപ്പിക്കപ്പെട്ടു.