
കഥകളിസംഗീതലോകത്ത് ഒരു വടവ്യക്ഷം പോലെ വിളങ്ങിനിന്നിരുന്ന മഹാഗായകനായിരുന്നു ശ്രീ കലാ:നീലകണ്ഠന്‍ നന്വീശന്‍. ഇന്ന് കഥകളി സംഗീതലോകത്തുള്ള ഗായകരില്‍ മഹാഭൂരിപക്ഷവും അദ്ദേഹത്തിന്റെ ശിഷ്യ-പ്രശിഷ്യന്മാരാണ്. നന്വീശനാശാന്റെ 23മത് ചരമവാര്‍ഷികമാണ് ഇന്ന്(മാര്‍ച്ച്29).
1095തുലാമാസത്തില്‍ പൊന്നാനിതാലൂക്കില്‍ കോതച്ചിറഅംശത്തില്‍ ജനിച്ച നീലകണ്ഠന്‍നന്വീശന്‍, ബാല്യത്തില്‍ത്തന്നെ വെള്ളാറ്റഞ്ഞൂര്‍ രാമന്‍നന്വീശന്റെ കൂടെ അഷ്ടപദിപ്പാട്ടും മേളക്കൊട്ടും പരിശീലിച്ചു. പിന്നീട് ഒരു പിഷാരോടിയുടെ അടുക്കല്‍നിന്നും തുള്ളലും വശമാക്കി. ജേഷ്ടന്‍ പരമേശ്വരന്‍ നന്വീശനുമായിചേര്‍ന്ന് തുള്ളല്‍ അവതരിപ്പിച്ചുനടന്നിരുന്നകാലത്ത് ഒരിക്കല്‍ കുന്നംകുളത്ത് മണപ്പാട്ട് എത്തുകയും, കക്കാട് കാര്‍ണപ്പാട് തന്വുരാന്‍ നീലകണ്ഠനെ സംഗീതം അഭ്യസിപ്പിക്കുകയുമുണ്ടായിട്ടുണ്ട്. പിന്നീട് കലാമണ്ഡലത്തിലെ ആദ്യബാച്ച്
വിദ്യാര്‍ത്ഥികളിലൊരാളായി ചേര്‍ന്ന ഇദ്ദേഹത്തിനെ അവിടെവെച്ച് സ്വാമിക്കുട്ടി ഭാഗവതര്‍,കുട്ടന്‍(രാമഗുപ്തന്‍)ഭാഗവതരും കഥകളിപ്പാട്ട് പഠിപ്പിച്ചു. പിന്നീട് വെങ്കിടക്യഷ്ണഭാഗവതര്‍, പൂമുള്ളി കേശവന്‍നായര്‍, നീലകണ്ഠനുണ്ണിത്താന്‍, പനമണ്ണ കുഞ്ചുപ്പോതുവാള്‍ തുടങ്ങിയ ആക്കാലത്തെ പ്രധാനഗായകരോടോപ്പം പാടി നന്വീശന്‍ രംഗപരിചയം നേടി.
പൊന്നാനിപ്പാട്ടുകാരനായശേഷം തന്റെ ആലാപനത്തിലെ ചില സംഗീതപരമായ പിശകുകളെപറ്റിയുള്ള വിമര്‍ശനങ്ങള്‍ കേട്ടിട്ട് നന്വീശന്‍, ശാസ്ത്രീയസംഗീത അടിത്തറനേടുവാനായി കൊല്ലംങ്കോട് ഗോവിന്ദസ്വാമിയെ ഗുരുവാക്കി പഠനം നടത്തി. ‘കഥകളിപ്പാട്ട് പഠിക്കുന്നവര്‍ വെറും വാസനക്കാരായാല്‍പ്പോരാ, അവരെ ആദ്യം ശാസ്ത്രീയസംഗീതം പഠിപ്പിക്കണം’ എന്ന് നന്വീശനാശാന്‍ പിന്നീട് കലാമണ്ഡലത്തിന് നിര്‍ദ്ദേശം നല്‍കിയത് തന്റെ ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ്.
പിന്നീട് കലാമണ്ഡലത്തില്‍ കഥകളിസംഗീതാദ്ധ്യാപകനായി പ്രവര്‍ത്തിച്ച ഇദ്ദേഹം, അവിടെനിന്നും പ്രിന്‍സിപ്പാള്‍ ആയിട്ടാണ് വിരമിച്ചത്. പിന്നീട് അദ്ദേഹം കോട്ടക്കല്‍ നാട്യസംഘത്തിലെ
പ്രധാനഗായകനും അദ്ധ്യാപകനുമായി സേവനമനുഷ്ടിച്ചു.
ഉറച്ച ചിട്ടയും താളവും,ശുദ്ധമായ സാഹിത്യോച്ചാരണം,അരങ്ങുനിയന്ത്രണം, സര്‍വ്വോപരി ഘനഗംഭീരമായ ശാരീരം എന്നിവയാണ് നന്വീശന്റെ അരങ്ങുപാട്ടിന്റെ പ്രധാന ഗുണങ്ങള്‍.
കഥകളിപ്പാട്ടിനെ കര്‍ണ്ണാടകസംഗീതത്തിന്റെ സാങ്കേതികോപാധികളാല്‍ പുന:സംവിധാനം ചെയ്ത വെങ്കിടക്യഷ്ണഭാഗവതരുടെ ശൈലിയാണ് ഇദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ചത്. ഭാഗവതര്‍ക്കുശേഷം ആ ദൌത്യം നന്വീശന്‍ ഏറ്റെടുത്തു. എന്നാല്‍ ഭാഗവതരുടെ ശൈലി അതുപോലെ പിന്തുടരുകയായിരുന്നില്ല അദ്ദേഹം ചെയ്തത് മറിച്ച്, ആശൈലിയില്‍ അവശ്യം മാറ്റങ്ങള്‍ വരുത്തി പുതിയ ഭാവുകത്വം നല്‍കി അവതരിപ്പിക്കുകയാണുണ്ടായത്. എന്നാല്‍ കോട്ടയം കഥകള്‍ തുടങ്ങിയ ചിട്ടപ്രധാനമായ കഥകള്‍ പാടുവാന്‍ പ്രധമഗുരുവായ സ്വാമിക്കുട്ടി ഭാഗവതരുടെ ശൈലിതന്നെയായിരുന്നു നന്വീശനാശാന്‍ സ്വീകരിച്ചിരുന്നത്.
കഥകളിപ്പാട്ടിനെ കര്‍ണ്ണാടകസംഗീതത്തിന്റെ സാങ്കേതികോപാധികളാല്‍ പുന:സംവിധാനം ചെയ്ത വെങ്കിടക്യഷ്ണഭാഗവതരുടെ ശൈലിയാണ് ഇദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ചത്. ഭാഗവതര്‍ക്കുശേഷം ആ ദൌത്യം നന്വീശന്‍ ഏറ്റെടുത്തു. എന്നാല്‍ ഭാഗവതരുടെ ശൈലി അതുപോലെ പിന്തുടരുകയായിരുന്നില്ല അദ്ദേഹം ചെയ്തത് മറിച്ച്, ആശൈലിയില്‍ അവശ്യം മാറ്റങ്ങള്‍ വരുത്തി പുതിയ ഭാവുകത്വം നല്‍കി അവതരിപ്പിക്കുകയാണുണ്ടായത്. എന്നാല്‍ കോട്ടയം കഥകള്‍ തുടങ്ങിയ ചിട്ടപ്രധാനമായ കഥകള്‍ പാടുവാന്‍ പ്രധമഗുരുവായ സ്വാമിക്കുട്ടി ഭാഗവതരുടെ ശൈലിതന്നെയായിരുന്നു നന്വീശനാശാന്‍ സ്വീകരിച്ചിരുന്നത്.
അദ്ധ്യാപനപടുത്വവും ശിഷ്യവാത്സല്യവും ഉള്ള ഗുരുവായിരുന്നു കലാ:നീലകണ്ഠന്‍ നന്വീശന്‍. അതിനാല്‍തന്നെ ഇദ്ദേഹത്തിന് വളരെയധികം ശിഷ്യരുമുണ്ടായി. ഇത്രയധികം ശിഷ്യസന്വത്തുള്ള(ഒന്നാകിടക്കാരായ) ഒരു കഥകളിസംഗീതജ്ഞന്‍ വേറെ ഇല്ലതന്നെ എന്നു പറയാം. കലാ:ഉണ്ണിക്യഷ്ണക്കുറുപ്പ്,കലാ:എബ്രാന്തിരി,കലാ:ഹൈദ്രാലി തുടങ്ങിയവര്‍ എല്ലാം അരങ്ങുപാട്ടിന്റെ മാധുര്യത്താല്‍ ജനപ്രീതി നേടിയ ശിഷ്യരാണ്. ഇവരില്‍ കുറുപ്പാണ് നന്വീശന്‍ശൈലിയിടെ പ്രധാന പിന്തുടര്‍ച്ചക്കാരന്‍. മറ്റുചില ശിഷ്യരായ കലാ:ഗംഗാധരന്‍,കലാ:മാടന്വി സുബ്രഹ്മണ്യന്‍ നന്വൂതിരി,കോട്ടക്കല്‍ നാരായണന്‍ മുതലായവര്‍ ചൊല്ലിയാടിക്കുവാനുള്ള നന്വീശനാശാന്റെ കഴിവുസിദ്ധിച്ചിട്ടുള്ളവരാണ്.
1985 മാര്‍ച്ച് 29ന് ഈ കല്യഗായകന്‍ ജീവിതമാകുന്ന അരങ്ങില്‍ നിന്നും ചേങ്കിലവെച്ച് വിടവാങ്ങി. എന്നാല്‍ ഇന്നും സഹ്യദയമനസ്സുകളില്‍ ആഗാനങ്ങള്‍ മായാതെ നില്‍ക്കുന്നു.
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
നാലുനോക്കോടുകൂടിയ(നാലുമുടി)പുറപ്പാട്,
ഇരട്ടമേളപ്പദം ഇങ്ങിനെ എല്ലാ പ്രാരംഭചടങ്ങുകളോടും കൂടി വിസ്തരിച്ചുള്ള കളി ആയിരുന്നു. ഈ പ്രാരംഭചടങ്ങുകള്‍ പുസ്തകത്തില്‍ മാത്രം പരിചിതമായിതീര്‍ന്നിട്ടുള്ള ഇക്കാലത്ത് ഇത് നല്ലൊരു അനുഭവമായിരുന്നു.
ഈ കാലത്ത് പലപാട്ടുകാരും,‘നിരവല്‍‘,രാഗമാലികയായി പല്ലവി പാടുക തുടങ്ങി ശാസ്ത്രീയസംഗീതകച്ചേരികളുടെ പല സംന്വ്യദായങ്ങളും മേളപ്പദത്തില്‍ സന്നിവേശിപ്പിച്ചുകാണാറുണ്ട്. എന്നുമാത്രമല്ല ഇതൊക്കെ മേളപ്പദത്തിന്റെ അവ്യശ്യഘടകങ്ങളാണെന്ന് ചില ആസ്വാദകരും ഇന്ന് കരുതിപോരുന്നു. ഈ രീതിയില്‍ പോയാല്‍ സമീപകാലഭാവിയില്‍ കുറച്ചുസ്വരപ്രസ്താരം കൂടികൂട്ടി മേളപ്പദത്തെ തനി കച്ചേരിയാക്കിമാറ്റിയാലും അത്ഭുതപ്പെടാനില്ല.മേളപ്പദത്തില്‍ പാട്ടുകാര്‍ക്ക് അവരുടെ കഴിവുകള്‍പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്യം ഉണ്ടെങ്കിലും ഈ രീതിയില്‍ തനതുസംഗീതരീതിയില്‍ നിന്നും വിട്ട് ശാസ്ത്രീയസംഗീതരീതികളില്‍ അമിതപ്രതിപത്തി പുലര്‍ത്തുന്നത് കഥകളിസംഗീതത്തിന് ഗുണകരമാണോ എന്ന് ഗായകരും ആസ്വാദകരും ചിന്തിച്ചാല്‍ നന്ന്.ഒരു കലാകാരന്‍ എന്നരീതിയില്‍ ഈ കാലഘത്തിലെ സമര്‍ദ്ദങ്ങളെ അതിജിവിച്ചുകൊണ്ട് കഥകളിസംഗീതത്തില്‍ തനതുസന്വ്യദായത്തിന്റെ ശുദ്ധി കാത്തുസൂക്ഷിക്കുന്നതില്‍ കോട്ടക്കല്‍ നാരായണന് സാധിക്കുന്നുണ്ട്,ഇത് എക്കാലത്തും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
ശ്രീ ദേവദാസ് ബാലിയായും ശ്രീ ഹരിദാസ് സുഗ്രീവനായും വേഷമിട്ട ബാലിവധം, എന്നി കഥകളികള്‍ നടന്നു.