കളിയരങ്ങിന്റെ ആഗസ്റ്റ്മാസ പരിപാടി

കോട്ടയം കളിയരങ്ങിന്റെ 406മതു മാസപരിപാടി 5/08/2007ന് തിരുനക്കര ശ്രീരംഗംഹാളില്‍ നടന്നു.ഉത്തരാസ്വയംവരം ആദ്യഭാഗം(ത്രിഗര്‍ത്തവട്ടം വരെ) കഥകളിയായിരുന്നു പരിപാടി.ദുര്യോധനനായി ശ്രീ കലാ:ശ്രീകുമാര്‍ നല്ല അഭിനയം കാഴ്ച്ചവെച്ചു.ശ്രീ കലാകേന്ദ്രം മുരളീധരന്‍ നന്വൂതിരി ഭാനുമതിയായി വേഷമിട്ടു.
കര്‍ണ്ണന്‍,വിരാടരാജാവ് എന്നീവേഷങ്ങള്‍ ശ്രീ കലാകേന്ദ്രം ബാലുവും ദൂതന്‍,വലലന്‍ എന്നീവേഷങ്ങള്‍ ശ്രീ കലാ:ഗോപകുമാറും കൈകാര്യം ചെയ്തു. ശ്രീ തിരുവഞ്ചൂര്‍ സുഭാഷായിരുന്നു ഭീഷ്മര്‍.
ശ്രീ തലവടി അരവിന്ദന്‍ ത്രിഗര്‍ത്തവേഷത്തിലെത്തി.ഒന്നും അധികം വിസ്തരിക്കാതെ ധ്രുതഗതിയിലായിരുന്നു എദ്ദേഹം അഭിനയിച്ചത്. ഒരു സ്പീഡ് തിരനോട്ടം മുതല്‍ തന്നെ അനുഭവപ്പെട്ടു.തുടക്കത്തിലേ തന്റേടാട്ടസമയത്ത് ഇദ്ദേഹത്തിന് സ്റ്റൂള്‍ ഒരു അസൌകര്യമായിതോന്നിയിട്ടായിരിക്കും അത് ഒരു വശത്തേക്ക് മാറ്റിയിട്ടു! സാധാരണ കത്തി,താടിവേഷങ്ങളുടെ തന്റേടാട്ടസമയത്ത് സ്റ്റൂള്‍നടുക്കുതന്നെയിട്ട് അതിനേ ചുറ്റിനടന്നുകൊണ്ടാണ് ആട്ടങ്ങള്‍ നടത്താറുള്ളത്.ഇദ്ദേഹത്തിന്റെ ആട്ടത്തിലും കലാശങ്ങള്‍ക്കും തീരെ ഒതുക്കമില്ല.സ്റ്റേജുമുഴുവന്‍ ഓടിനടക്കുന്നതായി കണ്ടു.അതിനാല്‍ ആട്ടത്തിനും കലാശങ്ങള്‍ക്കും ഒരു ഭഗിതോന്നിയില്ല.ദുര്യോധന നിര്‍ദ്ദേശാനുസ്സരണം വിരാട ഗോഅപഹരണത്തിന് പോകുന്ന ത്രിഗര്‍ത്തന്,തന്റെ വാള്‍ നല്‍കി ദുര്യോധനന്‍ പറഞ്ഞയക്കുന്നു.ത്രിഗര്‍ത്തന്‍ വാള്‍വാങ്ങികൊണ്ടുപോകാറാണ് പതിവ്.എന്നാല്‍ ഇവിടെ വാള്‍നല്‍കിയ അവസരത്തില്‍ സുയോധനനോട് ‘ഇതു കയ്യില്‍തന്നെ ഇരിക്കട്ടെ,എനിക്ക് എന്റെ കൈക്കരുത്തുമതി വാള്‍ വേണ്ടാ’ എന്നു പറഞ്ഞ് പോകുന്നതായാണ് തലവടിയരവിന്ദന്‍ ആടിയത്.അതുപോലെ ബന്ധനസ്തനാക്കിയ വിരാടനേ സ്റ്റേജിന്റെ ഇടതുവശത്തേക്ക് മാറ്റി നിര്‍ത്തുന്നതാണ് സാധാരണ കാണാറുള്ളത് അരവിന്ദന്‍ വിരാടനേ വലതുവശത്തുതന്നെ നിര്‍ത്തിയതേയുള്ളു.വലലനുമായുള്ള യുധവട്ടത്തില്‍ (യുധന്യത്തത്തിലും മറ്റും) രണ്ടു കലാകാരന്മാര്‍ക്കും യോജിപ്പുകുറവുപോലേയും താളം വിട്ടുപോകുന്നതായും അനുഭവപ്പെട്ടു.
കലാ:ശ്രീ ഗോപാലക്യഷ്ണന്‍,ശ്രീ സുധീഷ് കുമാര്‍ എന്നിവരായിരുന്നു പാട്ട്.ശ്രീ കുറൂര്‍ വാസുദേവന്‍ നന്വൂതിരി ചെണ്ടയും കലാ: ഓമനക്കുട്ടന്‍ മദ്ദളവും കൈകാര്യം ചെയ്തു.ശ്രീ കലാനിലയം സജി ആയിരുന്നു ചുട്ടി.കുടമാളൂര്‍ ദേവീവിലാസം കഥകളിയോഗത്തിന്റേതായിരുന്നു ചമയങ്ങള്‍.
വരുന്ന മാസപരിപാടിക്കൊപ്പം ‘ശ്രീ മാങ്ങാനം രാമപിഷാരടീ സ്മാരക പുരസ്ക്കാരം‘ നല്‍കുന്ന ചടങ്ങും നടത്തുമെന്ന് കളിയരങ്ങ് ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി.പ്രശസ്തഗായകന്‍ ശ്രീ പത്തിയൂര്‍ ശങ്കരന്‍ കുട്ടിക്കാണ് പുരസ്ക്കാരം നല്‍കുന്നത്.02/09/2007ന് വൈകിട്ട് 4ന് ശ്രീരംഗംഹാളിലാണ് പരിപാടിനടത്തുന്നത്. അന്ന് ഉത്തരാസ്വയംവരംബാക്കി ഭാഗം കളിയാണ് നടത്തുന്നത്.

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

കലക്കനായി

plz visit
http://www.eyekerala.com

SunilKumar Elamkulam Muthukurussi പറഞ്ഞു...

പത്തിയൂരിന്റെ പാട്ട്‌ കൊള്ളാം അല്ലേ? ഞാന്‍ കേട്ടിട്ടില്ല, പറഞ് കേട്ടിട്ടുണ്ട്‌.

വടക്ക് ഉള്ളവര്‍ക്ക് ഒരു ഭാഗ്യം ഉണ്ട്‌. അവര്‍ക്ക് വിവിധ ശൈലികള്‍ കാണാന്‍ കഴിയും. ഞങടെ ഭാഗത്ത് ((ചെര്‍പ്പുളശ്ശേരി)) കലാമണ്ഡലക്കാരാവും അധികവും.

നന്ദി മണി.

(ഓ.ടോ::പ്രശാന്ത് മാത്തൂര്‍ നിങളെ പറ്റി പറഞു)
-സു-

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

അനില്‍,സുനില്‍, നന്ദി.
അനില്‍,
പത്തിയൂരിന്റെ പാട്ട് തരക്കേടില്ല,എന്നാല്‍ ചിട്ടപ്രധാനമായ കഥകളില്‍ പോരാ എന്നാണ് എന്റെ അഭിപ്രായം.