മധ്യതിരുവിതാങ്കൂറിലെ പ്രസിദ്ധക്ഷേത്രമായ തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി ഈ കഴിഞ്ഞ കര്‍ക്കിടകമാസത്തില്‍ (ഓഗസ്റ്റ് 7 മുതല്‍)സന്വൂര്‍ണ്ണരാമായണം കഥകളിഉത്സവം സംഘടിപ്പിക്കപ്പെട്ടു.ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൂടിയാണ് കഥകളി. കൊട്ടാരക്കര തന്വുരാന്‍,8രാത്രികളില്‍ ആടുവാന്‍പാകത്തിനു രചിച്ചിട്ടുള്ള രാമായണംകഥകളാണിവിടെ അവതരിപ്പിക്കപ്പെട്ടത്.
അഞ്ചാം ദിവസം പ്രധാനകഥയായ ബാലിവധം അവതരിപ്പിക്കപ്പെട്ടു. ശ്രീ മടവൂര്‍ വാസുദേവന്‍ നായര്‍ രാവണനായി അഭിനയിച്ചു.ഇദ്ദേഹം ഗുരു ചെങ്ങനൂര്‍ രാമന്‍ പിള്ളയുടെ ശിഷ്യനും,കഥകളിയിലെ തെക്കന്‍ ചിട്ടയിലെ ഈക്കാലത്തെ പ്രധാനപ്രയോക്താവുമാണ്. ശ്രീ തലവടി അരവിന്ദന്‍ അകന്വനായി വേഷമിട്ടു.മണ്ഡോദരീ,താര എന്നീവേഷങ്ങള്‍ ശ്രീ കലാകേന്ദ്രം മുരളീധരന്‍ നന്വൂതിരി കൈകാര്യം ചെയ്തു.
ശ്രീരാമവേഷത്തില്‍ ശ്രീ എഫ്.എ.സി.റ്റി പത്മനാഭന്‍ അരങ്ങിലെത്തി.സീതവേഷത്തിലെത്തിയ ശ്രീ കുടമാളൂര്‍ മുരളീക്യഷ്ണന്‍ എടുത്തുപറയത്തക്ക പ്രകടനമാണ് കാഴ്ച്ചവയ്ച്കത്.ഇദ്ദേഹത്ത്ന് നല്ല ഭാവാഭിനയവും ചിട്ടയും ഉണ്ട്.

ശ്രീ കോട്ടക്കല്‍ ദേവദാസനാണ് സുഗ്രീവനായെത്തിയത്.സാധാരണ പതിവില്ലാത്ത ചില രംഗങ്ങള്‍(സുഗ്രീവന്റെ ആദ്യത്തേ പോരുവിളി,അദ്യത്തെ ബാലി-സുഗ്രീവയുധം,രണ്ടാമത്തെ യുധത്തിനു പുറപ്പെടുന്ന ബാലിയെ താര തടയുന്ന ഭാഗം)ഇവിടെ അവതരിപ്പിക്കപ്പെട്ടു.എന്നാല്‍ ഈ രംഗങ്ങളിലെ പദങ്ങളൊന്നും പാടാതെ ആട്ടം മാത്രം ആടുകയാണുണ്ടായത്.കലാ:രാമചന്ദ്രന്‍ ഉണ്ണിത്താനാണ് ബാലിവേഷത്തിലെത്തിയത്. ഇദ്ദേഹത്തിന്റെ അഭിനയം നന്നായിരുന്നു എങ്കിലും അമിതമായ സംസാരം മൂലം വളരെ ഗ്രാമ്യമായി തോന്നി. രാമബാണമേറ്റു വീണ്, മരണാസന്നനായ ബാലി തുടര്‍ന്നു നേര്‍ത്ത രോദനത്തോടുകൂടി കിടക്കുകയാണ് ചിട്ട.എന്നാല്‍ ഉണ്ണിത്താന്‍ ഈ സമയത്ത് വളരെ ശബ്ദമുണ്ടാക്കുകയും(‘ഒരു മൊഴിപറവാനും പണിയായീ‘ എന്നു പദം പാടിക്കഴിഞ്ഞു പോലും)എഴുന്നേറ്റു നില്‍ക്കുകയും ചുയ്യുന്നതാണുകണ്ടത്.ശ്രീ കലാ:ബാലചന്ദ്രനും കലാ:ജയപ്രകാശും ആയിരുന്നു സംഗീതം.ബാലചന്ദ്രന്റേത് നല്ല സംഗീതമാണെങ്കിലും ഇദ്ദേഹം പാടുന്ന സാഹിത്യം വ്യക്തമാകുന്നില്ല.മാത്രമല്ല,ആദ്യ രംഗത്തിലും മറ്റും ഉറച്ച ചിട്ടയില്ലായ്മയും അനുഭവപ്പെട്ടു.കലാ:രാമന്‍ നന്വൂതിരിയായിരുന്നു പ്രധാന ചെണ്ടക്കാരന്‍.ശ്രീവല്ലഭവിലാസം കഥകളിയോഗം,മതില്‍ഭാഗത്തിന്റേതായിരുന്നു ചമയങ്ങള്‍.
2 അഭിപ്രായങ്ങൾ:
Hello,
I recently seen a Kuchelavritham cd by Sri.Kottakkal Chandrasekharan and Sudhir as Kuchelan and Krishnan , Madhu vocal recorded at Bombay.Madhu an able vocalist not shined in it.It is the duty of Kuchelan to ask about Balaraman to Krishna "How is Balaraman". Balaraman also suffered a lot while Kuchelan and Krishna not returned from the forest when they went for collecting wood (Indhana sambadhanam). Sri.Fact Padmanabhan and Mathur Govindan kutty will do this attam when they takes the role of Kuchelan.
Thnking you
C.Ambujakshan nair
Amiable post and this post helped me alot in my college assignement. Say thank you you for your information.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ