ഇടപ്പള്ളി കഥകളി ആസ്വാദകസദസ്സിന്റെ മാസപരിപാടി
26/05/2016ന് വൈകിട്ട് 6മണിമുതൽ
ചെങ്ങമ്പുഴപാർക്കിൽ നടന്നു. ഉത്തരാസ്വരം ആട്ടക്കഥയിലെ പൂർവ്വഭാഗത്തിൽ ദുര്യോധന്റെ രംഗം മുതൽ തൃഗർത്തവട്ടം വരെയുള്ള ഭാഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
തിരനോട്ടം |
ദുര്യോധനവേഷത്തിലെത്തിയത്
കലാക്ഷേത്രം പ്രിയ നമ്പൂതിരി(മുംബൈ)
ആയിരുന്നു. കെട്ടിപ്പഴക്കമില്ലായ്മയുടെ പ്രശ്നങ്ങളുടെങ്കിലും തരക്കേടില്ലാത്ത പ്രകടനം ഇവർ കാഴ്ച്ചവെച്ചു. മുഖം
തേപ്പിലും, സൂക്ഷന്മാഭിനയത്തിലും കുറച്ചുകൂടി ശ്രദ്ധിക്കാനായാൽ ഇവർക്ക് കൂടുതൽ മെച്ചപ്പെട്ട അനുഭവം ആസ്വാദകർക്ക് നൽകുവാനാകും.
'നല്ലോരുദ്യാനമിദം' |
സൂക്ഷ്മാഭിനയത്തോടെ അഴകാർന്ന ഒരു അവതരണമായിരുന്നു
കലാ:ആദിത്യന്റെ ഭാനുമതി.
'“മന്ദപവനനാകും" |
'നിനക്കധീനമിജ്ജനമെന്നു നൂനം' |
ആർ.എൽ.വി.പ്രമോദ് മെയ്വഴക്കത്തോടും വൃത്തിയായുമുള്ള
ചൊല്ലിയാട്ടത്തോടും കൂടി ദൂതവേഷം
ഭംഗിയാക്കി.
'ജയ ജയ നാഗകേതന' |
'ഞാനിവിടെനിന്നുതിരിച്ചു' |
'പാര്‍ത്ഥന്മാരെങ്ങു മരുവുന്നു' |
നെടുമ്പിള്ളി റാംമോഹനും ശ്രീരാഗ് വർമ്മയും ചേർന്നായിരുന്നു പാട്ട്.
രാമേട്ടന്റെ ഈ ദിവസത്തെ
സംഗീതം അത്ര മികച്ചതായി തോന്നിയില്ല. ഭാനുമതിയുടെ മറുപടിപ്പദം കാലം നല്ലവണ്ണം
വലിച്ചുതന്നെയാണ് പാടിയിരുന്നത് ഇവിടെ. എന്നാൽ നൃത്തത്തോടുകൂടി അഭിനയിക്കേണ്ടുന്ന ചരണങ്ങൾ നിറഞ്ഞ ഈ പദം
അല്പം തള്ളിപ്പാടുന്നതാണ് സുഖമെന്നു തോന്നുന്നു. ഇതിന്റെ ‘പരിചിനോട്’
എന്ന അന്ത്യചരണം സാധാരണയായി പാടിവരുന്ന കാലത്തിൽ നിന്നും ത്ള്ളിപ്പാടാറുണ്ട്, ഇവിടെ ഇതും
കണ്ടില്ല. എന്നാൽ ഈ ചരണം
രാഗം മാറ്റിയാണ് പാടിയത്. നൃത്തനിബദ്ധമായ അഭിനയം വരുന്ന ഈ പദത്തിന്റെ
ചരണങ്ങളിലെ രാഗമാറ്റങ്ങൾ പാട്ടിലെ താളപറ്റും അഭിനയത്തിനോടുള്ള പൊരുത്തവും നഷ്ടപ്പെടുത്തിക്കളയുന്നു. മിടുക്കുള്ളവർ രാഗമാറ്റമല്ല ചെയ്യേണ്ടത്, ഈ ചരണങ്ങളിൽ നടന്റെ നൃത്തനിബദ്ധമായ അഭിനയഭാഗങ്ങളിൽ താളം കൂട്ടിപ്പിടിച്ചുകൊടുക്കുകയാണ് വേണ്ടത്. ഇതിലൂടെ നടനുസഹായകമാവുകയും അരങ്ങുകൊഴുക്കുകയും ചെയ്യും. ദൂതന്റെ
പദവും കാമ്പോജിരാഗത്തിന്റെയും അക്ഷരം വയ്ക്കുന്നതിന്റേയും പതിവു വഴികൾ വിട്ട് മറ്റൊരു രീതിയിൽ ഉള്ളതായിരുന്നു.
ആദ്യഭാഗത്ത് കലാ:രവിശങ്കർ ചെണ്ടയിലും
കലാ:അനീഷ് മദ്ദളത്തിലും പ്രവർത്തിച്ച് നല്ലൊരുമേളം ഒരുക്കിയിരുന്നു.
'മേദിനീപാലവീരന്മാരെ' |
എരൂർ മനോജായിരുന്നു ചുട്ടി കലാകാരൻ. എരൂർ ഭവാനീശ്വരം
ആയിരുന്നു കളിയോഗം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ