എറണാകുളം കഥകളിക്ലബ്ബ് വാർഷികം

എറണാകുളം കഥകളിക്ലബ്ബിന്റെ അൻപത്തിമൂന്നാമത് വാർഷികം 
2012 ഫെബ്രുവരി 10,11 തീയതികളിലായി എറണാകുളം ടി.ഡി.എം.ഹാളിൽവെച്ച് ആഘോഷിക്കപ്പെട്ടു.
11നു വൈകിട്ട് 7മുതൽ ഉത്തരാസ്വയംവരം കഥകളി അവതരിപ്പിക്കപ്പെട്ടു. 
ഉത്തരന്റെ സൃഗാരപ്പദം മുതൽ ബൃഹന്ദളയുടെ പോരുനുവിളി വരെയുള്ളഭാഗങ്ങളാണ്(ഹനുമാന്റെ രംഗം ഒഴിച്ച്) ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
'കൊങ്കത്തടത്താണ പൊളിയല്ലെ'
ഉത്തരനായി അഭിനയിച്ചത് കലാമണ്ഡലം ശ്രീകുമാറായിരുന്നു. 
വേഷത്തിലും പ്രവർത്തിയിലും മനോഹാരിതയുള്ള ഇദ്ദേഹം കഥാപാത്രത്തെ ഉൾക്കൊണ്ടുള്ള അഭിനയം കൊണ്ട് തന്റെ വേഷം ഭംഗിയാക്കി.
'വീരവീരാടകുമാരവിഭോ'
കലാമണ്ഡലം വൈശാഖ്, കലാമണ്ഡലം ജിഷ്ണു രവി എന്നിവർ 
ഉത്തരപത്നിമാരായി രംഗത്തെത്തി.
'സൈന്യമാശു ജയിച്ചുടൻ'
ഉത്തരന്റെ 'അരവിന്ദമിഴിമാരെ' എന്ന സൃഗാരപ്പദം 
രണ്ടാംകാലത്തിലാണ് ഇവിടെ അവതരിപ്പിച്ചിരുന്നത്. ഉത്തരപത്നിമാരുടെ 'വീരവീരാട'എന്ന പദം നേരെ കുമ്മിനൃത്തത്തിലേയ്ക്ക് കടക്കുകയുമായിരുന്നു. കളി തുടങ്ങുവാനായി ഒരു മണിക്കൂറോളം താമസിച്ചതുമൂലമാണന്നുതോന്നുന്നു ആദ്യംരംഗം ഇപ്രകാരം ചുരുക്കിയത്.
'വല്ലഭാ ശൃണു'
സൈരന്ധ്രിയായി അരങ്ങിലെത്തിയ കലാമണ്ഡലം അരുൺ വാര്യർ 
തന്റെ വേഷം ഭംഗിയായി കൈകാര്യം ചെയ്തു.
'താരിൽ തേൻമൊഴിമാർമണേ'
ഈ കഥാഭാഗത്തിലെ പ്രധാനവേഷമായ ബൃഹന്ദളയായെത്തിയത് 
കലാമണ്ഡലം ഗോപിയും നല്ല പ്രകടനം കാഴ്ച്ചവെച്ചു.
'പാഹിമാം വീരാ പാഹിമാം'
ഉത്തരനോടായുള്ള ആട്ടങ്ങൾ സമഗ്രവും വത്യസ്ഥവുമായ രീതിയിൽ 
മനോഹമായി ഗോപിയാശാൻ അവതരിപ്പിച്ചു. താൻ അർജ്ജുനനാണ് എന്ന് വെളിപ്പെടുത്തുന്ന ബൃഹന്ദളയുടെ കൈയ്യിലെ തഴമ്പുകൾ, നീണ്ടതലമുടി തുടങ്ങിയവ കണ്ടിട്ടും ഉത്തരന് പൂർണ്ണമായി ബോദ്ധ്യമാവുന്നില്ല. അപ്പോൾ തന്റെ ശരീരത്തിന് മാറ്റം സംഭവിക്കുവാനുള്ള കാരണത്തെ ബൃഹന്ദള അറിയിച്ചു. വനവാസകാലത്ത് ദിവ്യാസ്ത്രങ്ങൾ സമ്പാദിക്കുവാനായി ഹിമാലയത്തിൽപ്പോയി ശിവനെ തപസ്സുചെയ്തതു മുതൽ തന്നെ തന്റെ പൂർവ്വകഥ ബൃഹന്ദള പറയുന്നു. തുടർന്ന് ശിവൻ കിരാതവേഷത്തിലെത്തി യുദ്ധം ചെയ്തതും, ഒടുവിൽ ശിവപാർവ്വതിമാർ സ്വരൂപത്തിൽ പ്രത്യക്ഷരായി പാശുപതാസ്ത്രം നല്കിയതും, അങ്ങിനെ കൈലാസപാർശ്വത്തിലിരിക്കവെ മാതലിവന്ന് കൂട്ടിക്കൊണ്ടുപോകുന്നതും, സ്വർഗ്ഗത്തിലെത്തി ഇന്ദ്രനേയും ഇന്ദ്രാണിയേയും വണങ്ങുന്നതും, തന്നിൽ ആകർഷിതയായ ഉർവ്വശി ഒപ്പം രമിക്കുവാനുള്ള ആഗ്രഹവുമായി തന്നെ സമീപിച്ചതും, ഉർവ്വശിയുടെ ആഗ്രഹത്തെ നിരസിച്ച തന്നെ ഉർവ്വശി ശപിച്ചതും, തുടർന്ന് ഉർവ്വശീശാപം മൂലം വന്ന ഷണ്ഡത നിനക്ക് അജ്ഞാതവാസക്കാലത്ത് അനുഭവിക്കുമാറാകട്ടെ എന്ന് പിതാവായ ഇന്ദ്രൻ അനുഗ്രഹിക്കുന്നതുമായ കഥകൾ ബൃഹന്ദള ഉത്തരന് പറഞ്ഞുകൊടുത്തു. പാശുപതം വാങ്ങി കൈലാസപാർശ്വത്തിൽ വസിക്കവെ മാതലിവരുന്നത് കാണുന്നതും, ഉർവ്വശി കാമാഭ്യർത്ഥനയുമായി വരുന്നനേരത്തുമുള്ള പകർന്നാട്ടവും, കാമപരവശയായി എത്തുകയും, കാമാഭ്യർത്ഥനനടത്തുകയും, അത് സ്വീകരിക്കപ്പെടാതിരിക്കുകയാൽ സങ്കടവും ദേഷ്യവും വർദ്ധിച്ച് അർജ്ജുനന് ശാപം നകുൽകുകയും ചെയ്യുന്ന ഉർവ്വശിയായുള്ള പകർന്നാട്ടവും ഏറ്റവും മനോഹരമായ അനുഭവമായിരുന്നു. സ്വർഗ്ഗത്തിലേയ്ക്ക് പോയി എന്ന് ബൃഹന്ദള പറയവേ അത്ഭുതത്തോടെ 'ശരീത്തോടുകൂടിയോ?' എന്നുള്ള ചോദ്യം,  ഉർവ്വശി കാമാഭ്യർത്ഥ്യനയുമായി സമീപിച്ചു എന്ന് പറയവേ അത്ഭുതസന്തോഷങ്ങളോടെ 'മഹാഭാഗ്യം തന്നെ!' എന്ന മറുമൊഴി, 'താനാണേങ്കിൽ സന്തോഷത്തോടുകൂടി ഉർവ്വശിയുടെ ആഗ്രഹത്തെ നിർവർത്തിച്ചുകൊടുക്കും എന്നുള്ള മറുപടി ഇങ്ങിനെ പാത്രത്തിനും സന്ദർഭത്തിനും അനുയോജ്യമായരീതിയിലുള്ള പ്രതികരണങ്ങളോടെ ഉത്തരനും ഈ ഭാഗങ്ങൾ ഭംഗിയാക്കി. എന്നാൽ ആട്ടത്തിനിടയ്ക്ക് ഇതിനുമുൻപും ചെയ്തുകണ്ടിട്ടുള്ളതായ ഒരു തെറ്റ് ആശാൻ ഇവിടെയും ആവർത്തിച്ചിരുന്നു. പാണ്ഡവന്മാരെ ഓരോരുത്തരെയായി ഉത്തരന് പരിചയപ്പെടുത്തുന്നവേളയിൽ, കൗരവർ ഗോക്കളെ മോഷ്ടിച്ചുകൊണ്ടുപോയി എന്ന് കരഞ്ഞുകൊണ്ടുവന്ന് പറഞ്ഞ രണ്ടു പശുപാലകരാണ് നകുലസഹദേവന്മാർ എന്നാണ് ബൃഹന്ദള പറയുന്നത്. പുരാണത്തിലൊ ആട്ടക്കഥയിലൊ ഇങ്ങിനെ പ്രസ്ഥാവിക്കുന്നില്ല എന്നുമാത്രമല്ല, ക്ഷത്രിയവീരന്മാരായ നകുലസഹദേവന്മാർ പരിക്കുപറ്റി ഉത്തരസമീപം വന്ന് വിലപിക്കുക എന്നത് ആലോചിച്ചാൽ ഔചിത്യരഹിതമായ കാര്യവുമാണ്.

പത്തിയൂർ ശങ്കരൻകുട്ടിയും കലാമണ്ഡലം വിനോദും ചേർന്നൊരുക്കിയ
 സംഗീതവും, കലാമണ്ഡലം ഉണ്ണികൃഷ്ണനും(ചെണ്ട), കലാനിലയം മനോജും(മദ്ദളം) ചേർന്നൊരുക്കിയ മേളവും കളിക്കിണങ്ങുന്നതായിരുന്നു.
മാതലിയുടെ വരവ് കാണുന്ന അർജ്ജുജൻ
കലാമണ്ഡലം സജി ചുട്ടികുത്തിയ ഈ കളിക്ക് എറണാകുളം 
കഥകളിക്ലബ്ബിന്റെതന്നെ ചമയങ്ങളാണ് ഉപയോഗിച്ചിരുന്നത്.
'ചോരന്മാരാരഹോ'
കടവിൽ കുമാരൻ, എരൂർ ശശി തുടങ്ങിയവരായിരുന്നു 
അരങ്ങിലും അണിയറയിലും സഹായികളായി വർത്തിച്ചിരുന്നത്.

8 അഭിപ്രായങ്ങൾ:

AMBUJAKSHAN NAIR പറഞ്ഞു...

മിസ്റ്റര്‍. മണി, ബ്രഹന്ദളയും ഉത്തരനും തമ്മിലുള്ള ഇളകിയാട്ടത്തിന്റെ വിവരങ്ങള്‍ വിശദമായി എഴുതിയതില്‍ സന്തോഷം.

Gokul Varma പറഞ്ഞു...

Mani,
Even though I was at home, I missed this day . What a big loss ??? But your blog compensated, I felt like watching the kali

Sethunath UN പറഞ്ഞു...

നഷ്ടബൊധം തോന്നുന്നു മണീ. വിശദമായി എഴുതിയില്ല എങ്കിലും കണ്ടതു പോലെ തന്നെ. ഗോപിയാശാന്റെ ആട്ടമൊക്കെ കേട്ടിട്ടു ശരിക്കും മിസ്സായി എന്ന വിഷമം.
വളരെ വളരെ നന്ദി

sunil narayanan പറഞ്ഞു...

അന്ന് ചില തിരക്കുകള്‍ കാരണം എത്താന്‍ സാധിച്ചിരുന്നില്ല . maniyettante വിവരണം കൂടി വായിച്ചപ്പോള്‍ നഷ്ടബോധം ഉണ്ട് ..പകര്‍ന്നട്ടങ്ങളെ കുറിച്ച് വിശദമായി തന്നെ എഴുതിയത് ഇഷ്ടമായി

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ചെറിയ ഒരു കൂട്ടിച്ചേർക്കൽ>

എന്നാൽ ആട്ടത്തിനിടയ്ക്ക് ഇതിനുമുൻപും ചെയ്തുകണ്ടിട്ടുള്ളതായ ഒരു തെറ്റ് ആശാൻ ഇവിടെയും ആവർത്തിച്ചിരുന്നു. പാണ്ഡവന്മാരെ ഓരോരുത്തരെയായി ഉത്തരന് പരിചയപ്പെടുത്തുന്നവേളയിൽ, കൗരവർ ഗോക്കളെ മോഷ്ടിച്ചുകൊണ്ടുപോയി എന്ന് കരഞ്ഞുകൊണ്ടുവന്ന് പറഞ്ഞ രണ്ടു പശുപാലകരാണ് നകുലസഹദേവന്മാർ എന്നാണ് ബൃഹന്ദള പറയുന്നത്. പുരാണത്തിലൊ ആട്ടക്കഥയിലൊ ഇങ്ങിനെ പ്രസ്ഥാവിക്കുന്നില്ല എന്നുമാത്രമല്ല, ക്ഷത്രിയവീരന്മാരായ നകുലസഹദേവന്മാർ പരിക്കുപറ്റി ഉത്തരസമീപം വന്ന് വിലപിക്കുക എന്നത് ആലോചിച്ചാൽ ഔചിത്യരഹിതമായ കാര്യവുമാണ്.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

AMBUJAKSHAN NAIR ,Gokul Varma , നിഷ്ക്കളങ്കന്‍ , sunil narayanan ,

അഭിപ്രായങ്ങൾക്ക് നന്ദി.

മാലിനി.. പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്...അനിയാ....

AMBUJAKSHAN NAIR പറഞ്ഞു...

മണിയുടെ " ചെറിയ ഒരു കൂട്ടിച്ചേർക്കൽ" -ലിനോട് എനിക്ക് പറയുവാനുള്ളത് ഒരു വലിയ സൈന്ന്യത്തോട് പെട്ടെന്ന് നേരിടുക എന്നത് എല്ലാ വീരന്മാരാലും സാധ്യമാവുകയില്ല. അത്തരത്തിലുള്ള അനുഭവമായി നകുല- സഹദേവന്മാരെ കാണാം. അര്‍ജുനന്‍ ഉത്തരനോടൊപ്പം തന്റെ ആയുധം എടുത്തുകൊണ്ടാണ് യുദ്ധത്തെ നേരിടുന്നത്. അജ്ഞാതവാസക്കാലം എന്നാ പരിഗണന, ധര്‍മ്മപുത്രരുടെ അനുവാദം ഇല്ലാതെ ഒരു നേരിടീലും അവര്‍ക്ക് സാധ്യമായിരുന്നില്ല. പിന്നെ പ്രധാനമായും പറഞ്ഞാല്‍ ഓരോ അഭിനയത്തില്‍ കൂടിയല്ലേ പാണ്ഡവര്‍ വിരാടരാജ്യത്ത് കഴിഞ്ഞത്. അവര്‍ മണ്ടന്മാരായി അഭിനയിച്ചു എന്ന് കരുതി നമുക്ക് സമാധാനിക്കാം.