തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ
ആറാം ദിവസമായ 28/11/2011ന് രാത്രി 12:30മണിയോടുകൂടി കഥകളി ആരംഭിച്ചു. 'സകലഗുണധാമൻ' |
'വീതശങ്കം എല്ലാരും' |
സന്താനഗോപാലം കഥയാണ് ഈ ദിവസം ആദ്യമായി
അവതരിപ്പിക്കപ്പെട്ടത്. ഇതിൽ ശ്രീകൃഷ്ണനായെത്തിയ ആർ.എൽ.വി രങ്കൻ നല്ലപ്രകടനം കാഴ്ച്ചവെച്ചു.'ദ്രിഷ്ടതരരാജദോഷാൽ' |
'പരിദേവിതം മതി മതി' |
കോട്ട:ചന്ദ്രശേഖരവാര്യരാണ് അർജ്ജുനെ അവതരിപ്പിച്ചത്.
പതിവ് ആട്ടങ്ങളോടുകൂടിത്തന്നെ മികച്ച പ്രകടനമാണ് ഇദ്ദേഹം ഈ ദിവസം കാഴ്ച്ചവെച്ചിരുന്നത്. ആദ്യരംഗത്തിലെ ആട്ടത്തിൽ, ഇവിടെ യാഗമൊന്നും നടക്കുന്നില്ല എന്ന് ശ്രീകൃഷ്ണൻ വ്യക്തമാക്കിയിട്ടും, 'ഇവിടെ യാഗം നടക്കുന്നതായി കേട്ടു, അതിന് യാഗരക്ഷയ്ക്കായി ഞാൻ വേണ്ടായെങ്കിൽ ഞാൻ മടങ്ങിപോയേക്കാം' എന്ന് അർജ്ജുനൻ പ്രതികരിച്ചതുമാത്രം ഒരു ഔചിത്യക്കുറവായി തോന്നി. ആട്ടക്കഥാകാരൻ പിന്തുടരുന്ന ഭാഗവതപുരാണത്തിൽ യാഗത്തെകുറിച്ച് പറയുന്നില്ല. എന്നാൽ വ്യാസന്റേതന്നെ 'ഹരിവംശ'ത്തിലെ(മഹാഭാരതത്തിന്റെ അനുബന്ധമായുള്ള ഗ്രന്ധം) സന്താനഗോപാലകഥയിൽ, അർജ്ജുനൻ ദ്വാരകയിലുള്ള സമയത്ത് അവിടെ ശ്രീകൃഷ്ണൻ ഒരു യാഗം നടത്തുന്നതായി പറയുന്നുണ്ട്. എന്നാൽ അർജ്ജുനൻ യാഗരക്ഷചെയ്യുന്നതായി പ്രസ്ഥാവിക്കുന്നില്ല.'പോം അഴലിതാശുമേലിൽ' |
'വിധിമതം നിരസിച്ചീടാമോ?' |
കലാ:വാസുപ്പിഷാരോടി ബ്രാഹ്മണനായെത്തി.
ഔചിത്യപരവും പതിവുള്ളതുമായ ആട്ടങ്ങളോടും നല്ല അഭിനയത്തോടും കൂടി തന്റെ വേഷം ഭംഗിയായിത്തന്നെ അവതരിപ്പിച്ചു.'മല്ലാക്ഷി പീഢിപ്പിക്കൊല്ല നീ എന്നേയും' |
'ധർമ്മരാജാദികളും മന്മതത്തെ ലംഘിക്കുമോ' |
ബ്രാഹ്മണപത്നിവേഷമിട്ടത് ഹരിപ്രിയ നമ്പൂതിരിയായിരുന്നു.
ആദ്യരംഗത്തിൽ ചാമരം(തലമുടി) മുന്നിലേയ്ക്കിട്ടിരുന്നത് എന്തിനെന്ന് മനസ്സിലായില്ല.
'മൂഢാ, അതിപ്രൗഢമാം' |
'മാധവൻ ഞാനില്ലയോ?' |
സന്താനഗോപാത്തെ തുടർന്ന് നരകാസുരവധം കഥയിലെ
'ചെറിയനരകാസുര'ന്റെ ഭാഗം അവതരിപ്പിക്കപ്പെട്ടു. ചെറിയനരകാസുരനായി കേശവൻ കുണ്ഡലായർ അരങ്ങിലെത്തി. 'കേകിയാട്ടം' ഉൾപ്പെടുന്ന പതിഞ്ഞപദം ഭംഗിയായി അവതരിപ്പിച്ച ഇദ്ദേഹം 'ശബ്ദവർണ്ണന'മുതലുള്ള ഭാഗങ്ങളിൽ നല്ല ഊർജ്ജം ചിലവഴിച്ചുകൊണ്ട് ആത്മാർത്ഥമായി പ്രവർത്തിച്ചു. 'ശബ്ദ-രുപ വർണ്ണനകൾ', 'നിണത്തിന്റെ കേട്ടാട്ടം', 'പടപ്പുറപ്പാട്', 'സ്വർഗ്ഗവിജയം' എന്നിങ്ങനെ തികച്ചും കളരിനിഷ്ടമായ ആട്ടങ്ങൾ അടങ്ങുന്ന ഈ ഭാഗത്തിന്റെ അവതരണം ആസ്വാദകരിൽ ആവേശമുണർത്തുന്നതും അനുഭവദായകവുമായിരുന്നു.'നമുക്ക് ഉദ്യാനത്തിലേയ്ക്ക് ഗമിക്കുകയല്ലെ?' |
നരകാസുര പത്നിയായി ആർ.എൽ.വി പ്രമോദ് അരങ്ങിലെത്തി.
'കേകികളുടെയനല്ല' |
ഇന്ദ്രനായിവേഷമിട്ടത് കലാ:രാധാകൃഷ്ണനായിരുന്നു.
'ബന്ധുകാധരം' |
പാലനാട് ദിവാകരൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, കലാ:രാജേഷ് ബാബു,
അർജ്ജുൻരാജ് തുടങ്ങിയവരായിരുന്നു ഈ ദിവസം സംഗീതത്തിന്.കലാ:കേശവപ്പൊതുവാൾ, കോട്ടക്കൽ പ്രസാദ്, ഗോപീകൃഷ്ണൻ തമ്പുരാൻ എന്നിവർ ചെണ്ടയും കലാ:അച്ചുതവാര്യർ, കലാ:വിനീത് തുടങ്ങിയവർ മദ്ദളവും കൈകാര്യംചെയ്തു. പൊതുവെ നല്ലതും കളിക്കിണങ്ങുന്നതുമായിരുന്നു ഈ ദിവസത്തെ പാട്ടും മേളവും. കോട്ട:പ്രസാദിന്റെ നേതൃത്വത്തിൽ ചെറിയനരകാസുരന് മികച്ചമേളമാണ് ഒരുക്കിയിരുന്നത്.
'രൂപവർണ്ണന' |
കലാനി:സജി, എരൂർ മനോജ് എന്നിവരായിരുന്നു ഈ ദിവസം ചുട്ടി കലാകാരന്മാർ.
പതിവുപോലെ തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ കളിയോഗം
ഉപയോഗിച്ച ഈ ദിവസവും അരങ്ങിലും അണിയറയിലും സഹായികളായി വർത്തിച്ചിരുന്നത് എരൂർ ശശി, എരൂർ സുരേന്ദ്രൻ, എം.നാരായണൻ, തൃപ്പൂണിത്തുറ ശശിധരൻ, ചേർത്തല സുരേന്ദ്രൻ, ചേർത്തല പൊന്നപ്പൻ എന്നിവരായിരുന്നു.
6 അഭിപ്രായങ്ങൾ:
വായിച്ചു.
വായിച്ചു... ബോധിച്ചു.
പ്രയത്നം പ്രശംസനീയം..
അമ്പുച്ചേട്ടാ, വത്സേട്ടാ,
നന്ദി...
അസ്സലായി. രണ്ടുമൂന്നിടത്ത് അക്ഷരപ്പിസകുണ്ട്. ശ്രദ്ധിക്കുമല്ലോ.
..........കൊളത്തൂര്‍ മോഹന്‍ദാസ്
നല്ല വിവരണം മണി. സമഗ്രമായ വിലയിരുത്തല്‍. യാഗം നടക്കുന്നില്ല എന്ന് പറഞ്ഞിട്ടും യാഗം രക്ഷിക്കാന്‍ പുറപ്പെട്ട അര്ജുനന് ആളു ശരിയല്ലല്ലോ. :) :) ചന്ദ്രശേഖര ആശാനില്‍ നിന്ന് എങ്ങിനെ അത് പറ്റി ???
valare nannayirikkunnu. njanum oru kalibhrandhan thanne.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ