ത്യശ്ശൂര്‍ വേദിക, കേരളകലാമണ്ഡലത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കഥകളിശില്പശാലയും കലാ:പത്മനാഭന്‍ നായര്‍ അനു:സ്മരണവും ഏപ്രില്‍ 12,13 തീയതികളിലായി ത്യശ്ശൂര്‍ വളര്‍കാവ് ഭഗവതീക്ഷേത്രകല്യാണമണ്ഡപത്തില്‍ നടന്നു.ആദ്യദിവസം രാവിലെ 9ന് ഉത്ഘാടനത്തെത്തുടര്‍ന്ന് ‘കഥകളി അദ്ധ്യയനവും അദ്ധ്യാപനവും നവീനസങ്കല്‍പ്പങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടന്നു.പിന്നീട് പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.
.jpg)
രാത്രി 7മുതല്‍ തോടയവും ചൊല്ലിയാട്ടവും നടന്നു. കാലകേയവധം കഥയില്‍ ഉര്‍വ്വശീശാപശേഷമുള്ള രംഗങ്ങളാണ് ഇവിടെ ശ്രീ കലാ:എം.പി.എസ്സ് നന്വൂതിരി ചൊല്ലിയാടിച്ചത്.
.jpg)
ശ്രീ കലാനിലയം വിനോദ്(അര്‍ജ്ജുനന്‍),ശ്രീ കലാനിലയം അരവിന്ദ്(ഇന്ദ്രന്‍) എന്നിവരാണ് ചൊല്ലിയാടിയത്. ശ്രീ കലാ:വിനോദ്,ശ്രീ കലാനിലയം രാജീവ്(പാട്ട്),ശ്രീ കലാനിലയം പ്രകാശ്(മദ്ദളം),ശ്രീ കലാനിലയം രതീഷ്(ചെണ്ട) എന്നിവരും ചൊല്ലിയാട്ടത്തില്‍ പങ്കെടുത്തു.
.jpg)
പത്മനാഭന്‍ നായര്‍ ദിനമായി ആചരിച്ച 13ന് രാവിലെ 10മണിക്ക്,പത്ഭനാഭന്‍ നായരാശാന്റെ ശിഷ്യന്മാരായ ശ്രീ കലാ:കുട്ടന്‍,കലാ:കെ.ജി.വാസു എന്നിവരും പത്മനാഭന്‍ നായരാശാന്റെ പത്നി ശ്രീമതി കലാ:സത്യഭാമയും ചേര്‍ന്ന് വിളക്കുതെളിയിച്ചതോടേ പരിപാടികള്‍ ആരംഭിച്ചു.
.jpg)
കലാ:കുട്ടന്‍,കലാ:കെ.ജി.വാസു,കലാ:സത്യഭാമ,ശ്രീ വേണുഗോപാല്‍(പത്മനാഭന്‍ നായരാശാന്റെ പുത്രന്‍) എന്നിവര്‍ ആശാനെ അനു:സ്മരിച്ചുകൊണ്ട് സംസാരിച്ചു.
.jpg)
തുടര്‍ന്ന് സ്മാരകപ്രഭാഷണം നടത്തിയ ഡോ:ടി.എസ്സ്.മാധവന്‍കുട്ടി ‘അഭിനയസങ്കേതങ്ങളുടെ ഔചിത്യവിചാരം’എന്ന പ്രബന്ധവും അവതരിപ്പിച്ചു.കലാനിലയം അരവിന്ദ്(അഭിനയം),കലാനിലയം രതീഷ്(ചെണ്ട)കലാനിലയം വിനോദ്(താളം) എന്നിവരുടെ സഹകരണത്തോടെയുള്ള ഡമോണ്‍സ്ട്രേഷനോടെയായിരുന്നു ഇത് അവതരിപ്പിച്ചത്.
.jpg)
ഇതിനേതുടര്‍ന്ന് പ്രബന്ധത്തിന്‍മേലുള്ള ലഘുവായൊരു ചര്‍ച്ചയും നടന്നു. ക്യാന്വ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കലാ:സത്യഭാമടീച്ചര്‍ വിതരണം ചെയ്തു.
ഉച്ചഭക്ഷണത്തിനു ശേഷം ‘കലാ:പത്മനാഭന്‍ നായരും കലാമണ്ഡലംശൈലിയും’ എന്ന വിഷയത്തിലുള്ള സെമിനാര്‍ നടന്നു.കവിയും,നാട്യാചാര്യന്‍ പട്ടിക്കാന്തോടിയുടെ ശിഷ്യനും,പത്മനാഭന്‍ നായരാശാന്റെ സഹപാഠിയുമായ ശ്രീ എം.എന്‍.പാലൂര്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു. ‘പത്മനാഭന്‍ നായര്‍ എന്ന വ്യക്തി’ എന്നവിഷയത്തില്‍ ശ്രീ കിള്ളിമംഗലം വാസുദേവന്‍ നന്വൂതിരിയും,
.jpg)
’അദ്ധ്യാപനദര്‍ശനം-സിദ്ധാന്തവും പ്രയോഗവും‘ എന്നവിഷയത്തില്‍ കലാ:എം.പി.എസ്സ്. നന്വൂതിരിയും,
.jpg)
‘ഗ്രന്ധങ്ങളും ഗവേഷണങ്ങളും’ എന്നവിഷയത്തില്‍ ശ്രീ എം.വി.നാരായണനും,
.jpg)
‘ചരിത്രത്തിലെ ഇടം’ എന്ന വിഷയത്തില്‍ ശ്രീ വി.കലാധരനും സംസാരിച്ചു.
.jpg)
ആശാന്റെ കളരിയേപ്പറ്റി സംസാരിച്ച ശ്രീ കലാ:ജോണ്‍ ആശാന്റെ ഒരു പഴയ ‘ഇരുന്നുക്ലാസിന്റെ’വീഡിയോപ്രദര്‍ശനവും നടത്തി.
.jpg)
ശ്രീ കലാ:ബാലസുബ്രഹ്മണ്യനും സെമിനാറില്‍ പങ്കെടുത്തിരുന്നു. ഈ സെമിനാറില്‍ പങ്കെടുക്കേണ്ടിയിരുന്ന മറ്റുചില പ്രമുഖരായ ശ്രീ.കലാ:ഗോപി,ഡോ:പി വേണുഗോപാല്‍,ശ്രീ എന്‍.ആര്‍.ഗ്രാമപ്രകാശ് എന്നിവര്‍ എത്തിചേര്‍ന്നിരുന്നില്ല.അടുത്തവര്‍ഷം മുതല്‍ വേദിക ‘കലാ:പത്മനാഭന്‍ നായര്‍ സ്മാരക എന്റോമന്റ്’ എന്ന ഒരു പുരസ്ക്കാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു.കഥകളിയിലെ യുവകലാകാരന്മാരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരാള്‍ക്കായിരിക്കും ഇത് നല്‍കുക.സെമിനാറില്‍ നന്ദിപ്രകാശിപ്പിച്ച ശ്രീ കെ.വി.ചന്ദ്രവാര്യരാണ് ഈ തീരുമാനം അറിയിച്ചത്.

1 അഭിപ്രായം:
ത്യശ്ശൂര്‍ വേദിക, കേരളകലാമണ്ഡലത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കഥകളിശില്പശാലയും കലാ:പത്മനാഭന്‍ നായര്‍ അനു:സ്മരണവും ഏപ്രില്‍ 12,13 തീയതികളിലായി ത്യശ്ശൂര്‍ വളര്‍കാവ് ഭഗവതീക്ഷേത്രകല്യാണമണ്ഡപത്തില്‍ നടന്നു.ആദ്യദിവസം രാവിലെ 9ന് ഉത്ഘാടനത്തെത്തുടര്‍ന്ന് ‘കഥകളി അദ്ധ്യയനവും അദ്ധ്യാപനവും നവീനസങ്കല്‍പ്പങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടന്നു.പിന്നീട് പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.രാത്രി 7മുതല്‍ തോടയവും ചൊല്ലിയാട്ടവും നടന്നു. കാലകേയവധം കഥയില്‍ ഉര്‍വ്വശീശാപശേഷമുള്ള രംഗങ്ങളാണ് ഇവിടെ ശ്രീ കലാ:എം.പി.എസ്സ് നന്വൂതിരി ചൊല്ലിയാടിച്ചത്. ശ്രീ കലാനിലയം വിനോദ്(അര്‍ജ്ജുനന്‍),ശ്രീ കലാനിലയം അരവിന്ദ്(ഇന്ദ്രന്‍) എന്നിവരാണ് ചൊല്ലിയാടിയത്. ശ്രീ കലാ:വിനോദ്,ശ്രീ കലാനിലയം രാജീവ്(പാട്ട്),ശ്രീ കലാനിലയം പ്രകാശ്(മദ്ദളം),ശ്രീ കലാനിലയം രതീഷ്(ചെണ്ട) എന്നിവരും ചൊല്ലിയാട്ടത്തില്‍ പങ്കെടുത്തു.പത്മനാഭന്‍ നായര്‍ ദിനമായി ആചരിച്ച 13ന് രാവിലെ 10മണിക്ക്,പത്ഭനാഭന്‍ നായരാശാന്റെ ശിഷ്യന്മാരായ ശ്രീ കലാ:കുട്ടന്‍,കലാ:കെ.ജി.വാസു എന്നിവരും പത്മനാഭന്‍ നായരാശാന്റെ പത്നി ശ്രീമതി കലാ:സത്യഭാമയും ചേര്‍ന്ന് വിളക്കുതെളിയിച്ചതോടേ പരിപാടികള്‍ ആരംഭിച്ചു. കലാ:കുട്ടന്‍,കലാ:കെ.ജി.വാസു,കലാ:സത്യഭാമ,ശ്രീ വേണുഗോപാല്‍(പത്മനാഭന്‍ നായരാശാന്റെ പുത്രന്‍) എന്നിവര്‍ ആശാനെ അനു:സ്മരിച്ചുകൊണ്ട് സംസാരിച്ചു.തുടര്‍ന്ന് സ്മാരകപ്രഭാഷണം നടത്തിയ ഡോ:ടി.എസ്സ്.മാധവന്‍കുട്ടി ‘അഭിനയസങ്കേതങ്ങളുടെ ഔചിത്യവിചാരം’എന്ന പ്രബന്ധവും അവതരിപ്പിച്ചു.കലാനിലയം അരവിന്ദ്(അഭിനയം),കലാനിലയം രതീഷ്(ചെണ്ട)കലാനിലയം വിനോദ്(താളം) എന്നിവരുടെ സഹകരണത്തോടെയുള്ള ഡമോണ്‍സ്ട്രേഷനോടെയായിരുന്നു ഇത് അവതരിപ്പിച്ചത്.ക്യാന്വ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കലാ:സത്യഭാമടീച്ചര്‍ വിതരണം ചെയ്തു.ഉച്ചഭക്ഷണത്തിനു ശേഷം ‘കലാ:പത്മനാഭന്‍ നായരും കലാമണ്ഡലംശൈലിയും’ എന്ന വിഷയത്തിലുള്ള സെമിനാര്‍ നടന്നു.കവിയും,നാട്യാചാര്യന്‍ പട്ടിക്കാന്തോടിയുടെ ശിഷ്യനും,പത്മനാഭന്‍ നായരാശാന്റെ സഹപാഠിയുമായ ശ്രീ എം.എന്‍.പാലൂര്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു. ‘പത്മനാഭന്‍ നായര്‍ എന്ന വ്യക്തി’ എന്നവിഷയത്തില്‍ ശ്രീ കിള്ളിമംഗലം വാസുദേവന്‍ നന്വൂതിരിയും,’അദ്ധ്യാപനദര്‍ശനം-സിദ്ധാന്തവും പ്രയോഗവും‘ എന്നവിഷയത്തില്‍ കലാ:എം.പി.എസ്സ്. നന്വൂതിരിയും,‘ഗ്രന്ധങ്ങളും ഗവേഷണങ്ങളും’ എന്നവിഷയത്തില്‍ ശ്രീ എം.വി.നാരായണനും,‘ചരിത്രത്തിലെ ഇടം’ എന്ന വിഷയത്തില്‍ ശ്രീ വി.കലാധരനും സംസാരിച്ചു. ആശാന്റെ കളരിയേപ്പറ്റി സംസാരിച്ച ശ്രീ കലാ:ജോണ്‍ ആശാന്റെ ഒരു പഴയ ‘ഇരുന്നുക്ലാസിന്റെ’വീഡിയോപ്രദര്‍ശനവും നടത്തി.ശ്രീ കലാ:ബാലസുബ്രഹ്മണ്യനും സെമിനാറില്‍ പങ്കെടുത്തിരുന്നു. ഈ സെമിനാറില്‍ പങ്കെടുക്കേണ്ടിയിരുന്ന മറ്റുചില പ്രമുഖരായ ശ്രീ.കലാ:ഗോപി,ഡോ:പി വേണുഗോപാല്‍,ശ്രീ എന്‍.ആര്‍.ഗ്രാമപ്രകാശ് എന്നിവര്‍ എത്തിചേര്‍ന്നിരുന്നില്ല.അടുത്തവര്‍ഷം മുതല്‍ വേദിക ‘കലാ:പത്മനാഭന്‍ നായര്‍ സ്മാരക എന്റോമന്റ്’ എന്ന ഒരു പുരസ്ക്കാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു.കഥകളിയിലെ യുവകലാകാരന്മാരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരാള്‍ക്കായിരിക്കും ത് നല്‍കുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ