02-04-08ന് രാത്രി 11:30ന് കളിവിളക്ക് തെളിഞ്ഞു.പുറപ്പാടിന് ശേഷം കിര്‍മ്മീരവധം കഥകളി(സുദര്‍ശ്ശനത്തിന്റെഭാഗംവരെ) നടന്നു.
.jpg)
ശ്രീ കലാ:ഗോപി ആയിരുന്നു ധര്‍മ്മപുത്രരായി അഭിനയിച്ചത്. ശ്രീ മാര്‍ഗ്ഗിവിജയകുമാര്‍ പാഞ്ചാലിയായെത്തി.
.jpg)
ശ്രീ കലാ:കുട്ടന്‍ ധൌമ്യനായും
.jpg)
ശ്രീ ചേര്‍ത്തല സുനില്‍ കുമാര്‍ സൂര്യനായും
.jpg)
ശ്രീ കലാ:ശ്രീകുമാര്‍ ശ്രീക്യഷ്ണനായും വേഷമിട്ടു. ശോകസ്തായി നിലനിര്‍ത്തിക്കൊണ്ട് ആദ്യന്തം പതിഞ്ഞകാലത്തില്‍ ചിട്ടയോടെ ചെയ്യേണ്ടുന്നതും ഇടക്ക് വിശ്രമം കിട്ടാത്തതും-അരങ്ങില്‍ പോലും ഇടക്ക് ഇരിക്കാന്‍ അവസരം ഇല്ലല്ലൊ- കിര്‍മ്മീരവധം ധര്‍മ്മപുത്രര്‍ കലാ:ഗോപി ഈ പ്രായത്തിലും അനായാസമായി കൈകാര്യം ചെയ്തു. എങ്കിലും ക്യഷ്ണന്റെ രംഗമായപ്പോഴേക്കും കുറച്ചുക്ഷീണിതനായി എന്നുതോന്നുന്നു. അതുകൊണ്ടാണെന്നു തോന്നുന്നു ക്യഷ്ണന്റെ ഭാഗമൊക്കെ കുറച്ച് വേഗത്തില്‍ കഴിക്കുന്നതായാണ് കണ്ടത്.
.jpg)
ഈ കഥക്ക് പൊന്നാനിപാടാന്‍ ശ്രീ കലാ:മാടന്വിസുബ്രഹ്മണ്യന്‍ നന്വൂതിരിയേയാണ് നേരത്തെ നിശ്ചയിച്ചിരിന്നതെങ്കിലും അദ്ദേഹത്തിന്റെ അഭാവത്തില്‍ ശ്രീ പത്തിയൂര്‍ ശങ്കരന്‍കുട്ടിയാണ് പാടിയത്.പദങ്ങള്‍ തരക്കേടില്ലാതെ പാടിയെങ്കിലും ശ്ലോകങ്ങള്‍ ഒന്നും ഒട്ടും നന്നായതായി തോന്നിയില്ല. ശ്രീ കലാ: വിനോദാണ് ശിങ്കിടിപാടിയത്. ശ്രീ കലാ:ഉണ്ണിക്യഷ്ണന്‍ ചെണ്ടയും ശ്രീ കലാ:നാരായണന്‍ നന്വീശന്‍ മദ്ദളവും ശ്രീ കോട്ടക്കല്‍ മനീഷ് രാമനാഥന്‍ ഇടക്കയും കൈകാര്യം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം-
2 അഭിപ്രായങ്ങൾ:
കോട്ടക്കല്‍ വിശ്വംഭരക്ഷേത്രത്തിലെ ഈവഷത്തെ ഉത്സവം 2008 ഏപ്രില്‍ 1മുതല്‍ 7വരെ നടന്നു. പതിവുപോലെ ആര്യവൈദ്യശാല ഉത്സവക്കമ്മറ്റിയാണ് ഉത്സവം നടത്തിയത്. ഉത്സവത്തോടനുബന്ധിച്ച് 2മുതല്‍6വരെയുള്ള 5 ദിവസങ്ങളില്‍ കഥകളികള്‍ നടന്നു.02-04-08ന് രാത്രി 11:30ന് കളിവിളക്ക് തെളിഞ്ഞു.പുറപ്പാടിന് ശേഷം കിര്‍മ്മീരവധം കഥകളി(സുദര്‍ശ്ശനത്തിന്റെഭാഗംവരെ) നടന്നു.ശ്രീ കലാ:ഗോപി ആയിരുന്നു ധര്‍മ്മപുത്രരായി അഭിനയിച്ചത്. ശ്രീ മാര്‍ഗ്ഗിവിജയകുമാര്‍ പാഞ്ചാലിയായെത്തി.ശ്രീ കലാ:കുട്ടന്‍ ധൌമ്യനായും ശ്രീ ചേര്‍ത്തല സുനില്‍ കുമാര്‍ സൂര്യനായും ശ്രീ കലാ:ശ്രീകുമാര്‍ ശ്രീക്യഷ്ണനായും വേഷമിട്ടു. ശ്രീ പത്തിയൂര്‍ ശങ്കരന്‍കുട്ടിയാണ് പാടിയത്.പദങ്ങള്‍ തരക്കേടില്ലാതെ പാടിയെങ്കിലും ശ്ലോകങ്ങള്‍ ഒന്നും ഒട്ടും നന്നായതായി തോന്നിയില്ല. ശ്രീ കലാ: വിനോദാണ് ശിങ്കിടിപാടിയത്. ശ്രീ കലാ:ഉണ്ണിക്യഷ്ണന്‍ ചെണ്ടയും ശ്രീ കലാ:നാരായണന്‍ നന്വീശന്‍ മദ്ദളവും ശ്രീ കോട്ടക്കല്‍ മനീഷ് രാമനാഥന്‍ ഇടക്കയും കൈകാര്യം ചെയ്തു.
Mr.Mani,
Very good.
C.Ambujakshan Nair
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ