26/01/08ന് തിരുവല്ല്ലശ്രീവല്ലഭസന്നിധിയില് ശ്രീ വിനീത് നന്വൂതിരി,ശ്രീ കേരളന്‍ നന്വൂതിരി,ശ്രീമതി ശ്രീദേവീ അന്തര്‍ജനം എന്നിവരുടെ വഴിപാടായി കഥകളി നടന്നു.
രാത്രി 9:30ന് ശ്രീ ക്യഷ്ണ കിള്ളിമംഗലത്തിന്റെ പുറപ്പാടോടെ കളി ആരംഭിച്ചു. പുറപ്പാടിന് ശ്രീ ജിഷ്ണുനന്വൂതിരിപ്പാടും ശ്രീ നരായണന് നന്വൂതിരിപ്പാടും ചേര്‍ന്നാണ് പാടിയത്. തുടര്‍ന്ന് ശ്രീ കലാനിലയം സിനു,മംഗലം നരായണന് നന്വൂതിരി(പാട്ട്),ശ്രീ കലാഭാരതി ഉണ്ണിക്യഷ്ണന്(ചെണ്ട),ശ്രീ തിരുവല്ല രാധാക്യഷ്ണന്(മദ്ദളം) എന്നിവര്‍ ചേര്‍ന്ന് മേളപ്പദവും അവതരിപ്പിച്ചു.
കുചേലവ്യത്തമായിരുന്നു ആദ്യകഥ. ഇതില്‍ ശ്രീ നെല്ലിയോട് വാസുദേവന്‍ നന്വൂതിരി കുചേലനായും ശ്രീ തിരുവല്ല കരുണാകര കുറുപ്പ് കുചേല പത്നിയായും അഭിനയിച്ചു.
ക്യഷ്ണനായി വന്ന ശ്രീ ജയദേവ വര്‍മ്മ പദാട്ടങ്ങള്‍ കാലം താഴ്ത്തി വിസ്തരിച്ചുകാണിക്കുന്നതായി കണ്ടു.‘ഉല്പലവിലോചനേ’ എന്നത് ‘കുവലേവിലോചനേ’ പോലെ വിസ്തരിച്ചുകാണിക്കുവാന് തുടങ്ങിയാല്‍ കാണികള്‍ക്ക് വിരസതയേ അനുഭവപ്പെടുകയുള്ളു. അതായത് കുട്ടിത്തരം ഇടത്തരം വേഷങ്ങള്‍ ആദ്യാവസാനക്കാരേപോലേ കാലംതാഴ്ത്തി വിസ്തരിച്ച് മുദ്രകാണിക്കേണ്ട കാര്യമില്ലല്ലൊ.
ശ്രീ കലാ:സുരേന്ദ്രന്,കലാനിലയം സിനു,മംഗലം നാരായണന് നന്വൂതിരി,ശ്രീ ജിഷ്ണു നന്വൂതിരിപ്പാട് എന്നിവരാണ് ഈ കഥക്ക് പാടിയത്.
5 അഭിപ്രായങ്ങൾ:
26/01/08ന് തിരുവല്ല്ലശ്രീവല്ലഭസന്നിധിയില് ശ്രീ വിനീത് നന്വൂതിരി,ശ്രീ കേരളന്‍ നന്വൂതിരി,ശ്രീമതി
ശ്രീദേവീ അന്തര്‍ജനം എന്നിവരുടെ വഴിപാടായി കഥകളി നടന്നു.രാത്രി 9:30ന് ശ്രീ ക്യഷ്ണ കിള്ളിമംഗലത്തിന്റെ
പുറപ്പാടോടെ കളി ആരംഭിച്ചു.പുറപ്പാടിന് ശ്രീ ജിഷ്ണുനന്വൂതിരിപ്പാടും ശ്രീ നരായണന് നന്വൂതിരിപ്പാടും
ചേര്‍ന്നാണ് പാടിയത്. തുടര്‍ന്ന് ശ്രീ കലാനിലയം സിനു,മംഗലം നരായണന് നന്വൂതിരി(പാട്ട്),ശ്രീ
കലാഭാരതി ഉണ്ണിക്യഷ്ണന്(ചെണ്ട),ശ്രീ തിരുവല്ല രാധാക്യഷ്ണന്(മദ്ദളം) എന്നിവര്‍ ചേര്‍ന്ന് മേളപ്പദവും
അവതരിപ്പിച്ചു. കുചേലവ്യത്തമായിരുന്നു ആദ്യകഥ. ഇതില്‍ ശ്രീ നെല്ലിയോട് വാസുദേവന്‍ നന്വൂതിരി
കുചേലനായും ശ്രീ തലവടി അരവിന്ദന് കുചേല പത്നിയായും അഭിനയിച്ചു.ക്യഷ്ണനായി വന്ന ശ്രീ ജയദേവ വര്‍മ്മ
ശ്രീ കലാ:സുരേന്ദ്രന്,കലാനിലയം സിനു,മംഗലം നാരായണന് നന്വൂതിരി,ശ്രീ ജിഷ്ണു നന്വൂതിരിപ്പാട്
എന്നിവരാണ് ഈ കഥക്ക് പാടിയത്. തുടര്‍ന്ന് ശ്രീ കലാഭാരതി ഹരികുമാര്‍ അര്‍ജ്ജുനനായും ശ്രീ എം.പി.എസ്സ്.
നന്വൂതിരി ബ്രാഹ്മണനായും ഉള്ള സന്താനഗോപാലം കഥയും നടന്നു.ഇതിലെ ആദ്യരംഗം ശ്രീ കലാ:കേശവന്
നന്വൂതിരിയും മംഗലം നാരായണന് നന്വൂതിരിയും ചേര്‍ന്നും തുടര്ന്ന്കലാ:സുരേന്ദ്രനും കലാ:കേശവന്
നന്വൂതിരിയും ചേര്‍ന്നും പാടി. ശ്രീ കലാഭാരതി ഉണ്ണിക്യഷ്ണന്, തിരുവല്ലാ ഹരികുമാര്‍ എന്നിവര്‍ ചെണ്ടയും,
ശ്രീ തിരുവല്ല രാധാക്യഷ്ണന്,കലാഭാരതി ജയശങ്കര്‍ എന്നിവര്‍ മദ്ദളവും കൈകാര്യംചെയ്ത ഈ കളിക്ക് ശ്രീ
ചിങ്ങോലി പുരുഷോത്തമനായിരുന്നു ചുട്ടികുത്തിയത്. ശ്രീ വല്ലഭവിലാസം കളിയോഗം,തിരുവല്ലയുടേതായിരുന്നു
കോപ്പും നടത്തിപ്പും.
ഞാന്‍ എല്ലാ ദിവസവും ഈ ബ്ലോഗ് വായിക്കറുണ്ട്....ഒരപേക്ഷ....തെയ്യത്തെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കാമോ...
Hello,
I was also enjoyed the Kathakali Kuchelavritham and Santhanagopalam at Thiruvalla temple and Utharaswayamvaram , Keechakavadham at Edappally.
Write up regarding the kathakali in this blog is very nice.
C.Ambujakshan Nair
ശ്രീവല്ലഭന്,ശിവകുമാര്‍,അന്വുജാക്ഷന് ചേട്ടാ,
നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ