ഇടപ്പള്ളി കഥകളി ആസ്വാദനസദസ്സിന്റെ അഞ്ചാംവാര്‍ഷീകാഘോഷത്തിന്റെ അവസാനദിവസമായ ജനുവരി 25ന് ഇടപ്പള്ളി ചെങ്ങന്വുഴപ്പാര്‍ക്കില്‍ വൈകിട്ട് 6:30മുതല്‍ കഥകളി നടന്നു. ശ്രീ ആര്‍.എല്‍.വി.സുനിലിന്റെ പുറപ്പാടിനുശേഷം ബാലിവധംകഥ വതരിപ്പിക്കപ്പെട്ടു(സുഗ്രീവന്റെ തിരനോട്ടം മുതലുള്ളഭാഗങ്ങള്‍).
ശ്രീ കോട്ടക്കല്‍ ദേവദാസാണ് സുഗീവനായിഎത്തിയത്. ഋഷ്യമൂകാചലത്തില്‍ തന്റെ മന്ത്രിമാരുമായി കഴിയുന്ന സുഗ്രീവന്‍ ജേഷ്ടനായബാലിയാല്‍ രാജ്യത്തുനിന്നും പുറത്താക്കപ്പെട്ടകഥയും മറ്റും ഓര്‍ക്കുന്നു.അങ്ങിനെയിരിക്കുന്വോള്‍ എന്തോശുഭലക്ഷണമായി തന്റെ വലത്തുവശം തുടിക്കുന്നതായി സുഗ്രീവന് അനുഭവപ്പെടുന്നു.അപ്പോള്‍ താഴെ കാട്ടില്‍ ജടാവല്‍ക്കലധാരികളായ രണ്ട് യുവാക്കള്‍ വരുന്നതായി കാണുന്നു.അവരുടെ കയ്യില്‍ ചാപബാണങ്ങള്‍ കണ്ട്, ബാലി തന്നെ വധിക്കുവാന്‍ അയച്ചവരാണോ എന്ന് ആദ്യം സുഗ്രീവന്‍ സംശയിക്കുന്നു.എന്നാല്‍ ബാലി അങ്ങിനെ ചെയില്ല,നേരിട്ട് വരുകയേയുള്ളു എന്നും ചിന്തിക്കുന്നു. വേഗം മന്ത്രിയായ ഹനുമാനോട് വിവരങ്ങള്‍ അന്യൂഷിച്ചു വരുവാന്‍ കല്‍പ്പിക്കുന്നു. ഹനുമാന്‍ വേഷംമാറിപോയി, അവരെ കണ്ട് രാമലക്ഷ്മണന്‍മാരാണെന്നറിഞ്ഞ് കൂട്ടികൊണ്ട് വരുന്നതായാണ് കഥകേട്ടിരിക്കുന്നത്. എന്നാല്‍,ആദ്യം ഹനുമാന്‍ അന്യൂഷണംനടത്തി സുഗ്രീവസമീപം തിരിച്ചെത്തി വിവരംഅറിയിക്കുന്നതായും,അവരേ കൂട്ടിക്കൊണ്ട് വരുവാന്‍ സുഗ്രീവന്‍ കല്‍പ്പിച്ചയക്കുന്നതായുമാണ് ഇവിടെ ആടിക്കണ്ടത്.
ശ്രീ കലാ:രാജീവ് ശ്രീരാമനായും ശ്രീ ആര്‍.എല്‍.വി.സുനില്‍ ലക്ഷ്മണനായും വേഷമിട്ടു.സുഗ്രീവസഘ്യസമയത്ത് രാമന്‍ സുഗ്രീവനോട് ബാലിയേ ഞാന്‍ വധിച്ചുതരാം എന്നും അതിനായി നീ പോയി ബാലിയേ പോരിനുവിളിക്കുക എന്നും മാത്രമെ പറഞ്ഞുള്ളു.മറഞ്ഞുനിന്നു അസ്ത്രമയക്കുന്നകാര്യം പറയുന്നതിനു മുന്‍പുതന്നെ ഞങ്ങളെ കണ്ടാല്‍ തിരിച്ചറിയില്ല,അതിനുളളമാര്‍ഗ്ഗം എന്താണ് എന്ന് സുഗ്രീവന്‍ ചോദിക്കുകയും ചെയ്തു.
ശ്രീ നെല്ലിയോട് വാസുദേവന്‍ നന്വൂതിരി ബാലിയായി അരങ്ങിലെത്തി.സുഗ്രീവന്റെ പോരിനുവിളികേട്ട് ചാടിപ്പുറപ്പെടുന്ന ബാലിയെ ഭാര്യയായതാര തടയുന്നതായും’അതിഭീകരരൂപിയായ നരസിംഹം നേരിട്ട് എതിര്‍ക്കാന്‍ വന്നാല്‍ പോലും എനിക്ക് ഭയമില്ല.കാരണം എന്റെ അച്ഛന്‍ എനിക്ക് വരം തന്നിട്ടുണ്ട്,നേരേ എതിര്‍ക്കാന്‍ വരുന്നവരുടെ പകുതിശക്തികൂടി എനിക്കു ലഭിക്കും എന്ന്. അതിനാല്‍ നീ ഭിതികളഞ്ഞ് അന്ത:പ്പുരത്തില്‍ പോയി സുഖമായി വസിക്കുക. ഞാന്‍ വിജയിച്ചുവന്നിട്ട് നിന്നെ സന്തോഷിപ്പിക്കാം.‘ എന്ന് ബാലി മറുപടിപറയുന്നതായും തിരുമേനി ആടി. തുടര്‍ന്ന് പോരിനുവന്ന സുഗ്രീവനോട് ‘പാലാഴി ഒറ്റക്ക് കടഞ്ഞ എന്നെ നി പോരിനു വിളിക്കുകയൊ‘ എന്നു ചോദിച്ചുകൊണ്ട് പാലാഴിമധനംകഥ വിസ്തരിച്ചാടി.
പലപ്പോഴും സുഗ്രീവന്‍ ‘ചേട്ടാ...ചേട്ടാ’ തുടങ്ങിയ വിളികള്‍ നടത്തുന്നതായി കണ്ടു.എതുകേട്ട് ബാലി‘നിന്റെ ഈ ശീലങ്ങള്‍ ഇനിയും മാറിയിട്ടില്ലെ?’ എന്ന് ചോദിക്കുന്നതായും കണ്ടു.
ശ്രീ ബിജുഭാസ്ക്കര്‍ താരയായും ശ്രീ കലാ:പ്രമോദ് അംഗദനായും വേഷമിട്ടു.തന്റെ അച്ഛനായ ബാലി ബാണമേറ്റുവിണതറിഞ്ഞ് ഓടിവരുന്ന അംഗദന്‍, അതിനുകാരണക്കാരനായ സുഗ്രീവന്റെ നേരേ കടിക്കുവാനും മാന്തുവാനും ചെല്ലുന്നു.
3 അഭിപ്രായങ്ങൾ:
ഇടപ്പള്ളി കഥകളി ആസ്വാദനസദസ്സിന്റെ അഞ്ചാംവാര്‍ഷീകാഘോഷത്തിന്റെ അവസാനദിവസമായ ജനുവരി
25ന് ഇടപ്പള്ളി ചെങ്ങന്വുഴപ്പാര്‍ക്കില്‍ വൈകിട്ട് 6:30മുതല്‍ കഥകളി നടന്നു. ശ്രീ ആര്‍.എല്‍.വി.സുനിലിന്റെ
പുറപ്പാടിനുശേഷം ബാലിവധംകഥ വതരിപ്പിക്കപ്പെട്ടു(സുഗ്രീവന്റെ തിരനോട്ടം മുതലുള്ളഭാഗങ്ങള്‍).
ശ്രീ കോട്ടക്കല്‍ ദേവദാസാണ് സുഗീവനായിഎത്തിയത്. ശ്രീ കലാ:രാജീവ് ശ്രീരാമനായും ശ്രീ ആര്‍.എല്‍.വി.
സുനില്‍ ലക്ഷ്മണനായും വേഷമിട്ടു.ശ്രീ നെല്ലിയോട് വാസുദേവന്‍ നന്വൂതിരി ബാലിയായി അരങ്ങിലെത്തി.
ശ്രീ ബിജുഭാസ്ക്കര്‍ താരയായും ശ്രീ കലാ:പ്രമോദ് അംഗദനായും വേഷമിട്ടു.ശ്രീ കലാ:ബാബു നന്വൂതിരിയും
ശ്രീ കലാ:ഹരീഷും ചേര്‍ന്നുഉള്ള പാട്ടും നന്നയിരുന്നു. ശ്രീ കലാ:രാമന്‍ നന്വൂതിരിയും ശ്രീ ഗോപീക്യഷ്ണന്‍
തന്വുരാനും (ചെണ്ട) ശ്രീ കലാ:നാരായണന്‍ നായരും ശ്രീ കലാനിലയം
മനോജും(മദ്ദളം) ചേര്‍ന്നുള്ള മേളവും,കളിക്ക് ചുട്ടികുത്തിയത് ശ്രീ കലാ:ബാലനും ശ്രീ കലാനിലയം ശശിയും
ആയിരുന്നു. ഏരൂര്‍ ഭവാനീശ്വരംകളിയോഗത്തിന്റെ കോപ്പ് ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തിരുന്നത്
ശ്രീ ഏരൂര്‍ ശശിയും സംഘവുമായിരുന്നു.
ആദ്യം ഹനുമാന്‍ അന്യൂഷണംനടത്തി സുഗ്രീവസമീപം തിരിച്ചെത്തി വിവരംഅറിയിക്കുന്നതായും,അവരേ കൂട്ടിക്കൊണ്ട് വരുവാന്‍ സുഗ്രീവന്‍ കല്‍പ്പിച്ചയക്കുന്നതായുമാണ് ഇവിടെ ആടിക്കണ്ടത്.- അങ്ങിനെ തന്നെയാണ് വേണ്ടത്. സുഗ്രീവന്റെ അനുമതിയില്ലാതെ ഹനുമാന് അവരെ കൂട്ടിക്കൊണ്ടുവരുവാന്‍ കഴിയുകയില്ലല്ലോ!
ശ്രീ കലാ:രാമന്‍ നന്വൂതിരിയും ശ്രീ ഗോപീക്യഷ്ണന്‍ തന്വുരാനും (ചെണ്ട) - ആഹ! കലാ. രാമന്‍ നമ്പൂതിരി ചെണ്ട കൊട്ടിയോ. മുന്‍പൊരു അരങ്ങില്‍ കണ്ടപ്പോള്‍ അദ്ദേഹം വെറുതെ നില്‍ക്കുന്നതായാണ് തോന്നിയത്, കലാശം മാത്രം അത്യാവശ്യത്തിന് കൊട്ടും!
--
ഹരീ രാമന്‍ നന്വൂതിരി ചെണ്ട തരക്കേടില്ലാതെ കൈകാര്യം ചെയ്യുമല്ലൊ,മുദ്രക്ക്കുടുന്നതില്‍ പോരായ്കയുണ്ടെന്നതു ശരിതന്നെ.ഈന്നുവച്ച് വെറുതെ നില്‍ക്കുന്ന് പറയാനാകില്ല.പിന്നെ ചില നടന്മാര്‍ സന്വ്യദായം വിട്ട് ആടുന്വോള്‍ അദ്ദേഹം അതിനു കൂടാറില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ