വൈകിട്ട് 6ന് തുടങ്ങിയ അനു:സ്മരണ സമ്മേളനത്തില്‍ ശ്രീ പെരിങ്ങര ഹരീശ്വരന്‍ അദ്ധ്യഷനായിരുന്നു.കഥകളി സംഗീതത്തിനായി പിറന്ന നൈര്‍മല്യ ശബ്ദമാധുരി വെണ്മണി ഹരിദാസിന്റെ ഓര്‍മ്മയുമായി ഒരുവട്ടം കൂടി നമ്മള് ഒത്തുചേരുകയാണെന്നും, അകാലത്തില്‍ അരങ്ങുവിട്ട ഈ സംഗീത പ്രതിഭ എല്ലാവരുടേയും മനസ്സില്‍ ഇന്നും നിറദീപവിശുദ്ധിയോടെ തെളിഞ്ഞു നില്‍ക്കുന്നുവെന്നും അദ്ദേഹം തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
.jpg)
ശ്രീ ഡോ:വേണുഗോപാല്‍ ഹരിദാസ് അനു:സ്മരണ പ്രഭാക്ഷണം നടത്തി. കഥകളി സംഗീതലോകത്തില്‍ ‘ക്രിയേറ്റിവായി’ എന്തെങ്കിലും ചെയ്തിരുന്ന അപൂര്‍വ്വം ചില ഗായകരില്‍ ഒരാളായിരുന്നു ശ്രീ ഹരിദാസ് എന്നും, അദ്ദേഹത്തിന്റെ ഓരോ അരങ്ങുപാട്ടുകളും ഓരോ സ്യഷ്ടികര്മ്മങ്ങളായിരുന്നു എന്നും, അപാര രാഗജ്ഞാനമുള്ള അതുല്യഗായനായിരുന്നു അദ്ദേഹമെന്നും അദ്ദേഹം ഹരിദാസിനെ അനു:സ്മരിച്ചു. സാഹിത്യത്തെ അറിഞ്ഞുപാടിയിരുന്ന ഹരിദാസ് തിരുമേനി നളചരിതത്തിലേയും മറ്റും അപൂര്‍വ്വമായി മാത്രം രംഗത്തവതരിപ്പിക്കപ്പെടുന്ന രംഗങ്ങള്‍പോലും സാധാരണ അവതരിപ്പിക്കപ്പെടുന്ന രംഗങ്ങളേന്നപോലെതന്നെ സാഹിത്യമറിഞ്ഞും ഭാവോജ്വലമായും പാടിയിരുന്നു എന്നും,തന്റെ ഒരു നല്ല സുഹ്യത്തും ഒട്ടൊക്കെ ഗുരുതുല്യനുമായിരുന്ന വെണ്മണിഹരിദാസ് കഥകളിസംഗീതത്തിന് നകിയ അതുല്യസംഭാവനകള്‍ക്ക് പകരം ആസ്വാദരായ നമുക്ക് ഒന്നും ചെയ്യാനായില്ലല്ലൊ എന്ന കുറ്റബോധമുണ്ടെന്നും ഡോ:വേണുഗോപാല്‍ തന്റെ അനു:സ്മരണപ്രഭാഷണത്തില് പറഞ്ഞു.വരും വര്‍ഷങ്ങളിലും ഹരിദാസ് അനു:സ്മരണദിനം ഇതു പോലെ സെപ്തബര്‍മാസത്തിലെ അവസാന ഞായറാഴ്ച നടത്തുവാനുദ്ദേശമുണ്ടെന്നും സഹ്യദയര്‍ അതിലേക്ക് സഹകരിക്കണമെന്നും ശ്രീ പുലിയനൂര് ദിലീപ് അറിയിച്ചു.ചടങ്ങില്‍ ശ്രീമതി രഞിനിസുരേഷ് ക്യതജ്ഞത പ്രകാശിപ്പിച്ചു.
തുടര്‍ന്ന് നളചരിതം ഒന്നാം ദിവസം കഥകളി അവതരിപ്പിക്കപ്പെട്ടു.


ശ്രീ കലാ:ശ്രീകുമാര്‍ നളവേഷം നന്നായി അഭിനയിച്ചു. ശ്രീ ത്യപ്പൂണിത്തുറ ഉണ്ണിക്യഷ്ണനായിരുന്നു നാരദവേഷത്തിലെത്തിയിരുന്നത്.


ശ്രീ ഫാക്റ്റ് പത്മനാഭന്റെ ഹംസവും നന്നായിരുന്നു.


ശ്രീ മാര്‍ഗ്ഗി വിജയകുമാര്‍ പ്രേമാര്ത്തയായ ദമയന്തിയുടെ ഭാവങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു.
ശ്രി ഹരിപ്രിയയാണ് തോഴിവേഷത്തിലെത്തിയിരുന്നത്.


ശ്രീ കോട്ടക്കല്‍ നാരായണനും കലാനിലയം രാജീവും ചേര്‍ന്നുള്ള ആലാപനവും നന്നായിരുന്നു.
ശ്രീ കലാ:രാമന് നന്വൂതിരി ചെണ്ടയും ശ്രീ കലാ:ശശി മദ്ദളവും കൊട്ടി. മുദ്രക്കുകൂടുന്നതിലും മറ്റും ചെണ്ടക്കാരന്റെ കുറവുണ്ടെങ്കില്‍ അതുകൂടി പരിഹരിക്കത്തക്ക രീതിയിലുള്ള മദ്ദള വാദനമാണ് കലാ:ശശിയുടെ പ്രത്യേകത.

ശ്രീ എരൂര്‍ മനോജ് ചുട്ടികുത്തിയ കളിക്ക് ത്യപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ കോപ്പ് ഉപയോഗിച്ച് ശ്രീ സുരേന്ദ്രനും ശ്രീ ശശിയും അണിയറകൈകാര്യം ചെയ്തു.
5 അഭിപ്രായങ്ങൾ:
ശ്രീ കലാ:വെണ്മണി ഹരിദാസ് അനു:സ്മരണസമിതിയുടെ ആഭിമുഖ്യത്തില്‍ 2007സെപ്തബര്‍
30ന് ത്യപ്പൂണിത്തുറ രുഗ്മിണിവിവാഹമണ്ഡപത്തില്‍ വച്ച് ‘ഹരിദാസ് അനു:സ്മരണദിനം’
ആചരിക്കപ്പെട്ടു.
തുടര്‍ന്ന് നളചരിതം ഒന്നാം ദിവസം കഥകളി അവതരിപ്പിക്കപ്പെട്ടു.
ശ്രീ മാര്‍ഗ്ഗി വിജയകുമാര്‍ കാമാര്‍ത്തയായ ദമയന്തിയുടെ ഭാവങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. - ഭീകരമായി വിയോജിക്കുന്നു!!! കാമാര്‍ത്തയായ ദമയന്തിയോ!!! നളനോടുള്ള പ്രണയത്താല്‍ പരവശയായ ദമയന്തി എന്നു പറയണം. കാമാര്ത്തയാവുകയെന്നു വെച്ചാല്‍, നരകാസുരവധത്തില്‍ ലളിതയ്ക്ക് ജയന്തനോടുള്ള വികാരമായിരിക്കണം. അങ്ങിനെയാണോ മാര്‍ഗി വിജയകുമാര്‍ അവതരിപ്പിച്ചത്!!! (ആവാന്‍ ഒരു സാധ്യതയുമില്ല... ഇനി ആണെങ്കില്‍, അതൊന്ന് അടുത്ത തവണ കാണുമ്പോള്‍ ചോദിച്ചിട്ടു തന്നെ കാര്യം! :)
--
ഹരി പറഞ്ഞത് ശരി. മണി ഉദ്ദേശിച്ചത് അതുതന്നെയായിരിയ്ക്കണം.
എന്റെ കഥകളി ഗുരുവാണ് ശ്രീ കലാ:ശ്രീകുമാര്‍. അദ്ദേഹത്തിന്റെ വേഷത്തിന്റെ ചിത്രങ്ങള്‍ കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷം.
നല്ല പോസ്റ്റ്.
ഹരീ ,
ഭീകരമായ തെറ്റായി പോയി അല്ലേ!
പ്രേമാര്ത്ത എന്നാണ് ഉദ്ദേശിച്ച്ത്.
Hello,
Very good blog and good photos.
C.Ambujakshan nair
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ