.jpg)
ഇടപ്പള്ളി കഥകളി ആസ്വാദനസദസ്സിന്റെ സെപ്തംബര്‍മാസ പരിപാടി 22/09/07ല്‍ ചങ്ങന്വുഴ പാര്‍ക്കില്‍ നടന്നു. ഈ മാസത്തെ പരിപാടി സദസ്സിലെ അംഗമായ ശ്രീ മേനോന്പറന്വില് എം.എന്‍.നായര്‍, അദ്ദേഹത്തിന്റെ സപ്തതിപ്രമാണിച്ച് സ്പോണ്സര് ചെയ്തിരുന്നു. .jpg)
.jpg)
.jpg)
.jpg)
നളചരിതം നലാംദിവസമായിരുന്നു കഥ. ശ്രീ കലാ:ഗോപി ബാഹുകവേഷം ചടുലതയും നിലകളും ഉള്‍പ്പെട്ട തന്റെ തനതു ശൈലിയില്‍ വിദഗ്ധമായി അവതരിപ്പിച്ച് ആസ്വാദകരെ രജ്ജിപ്പിച്ചു.
7 അഭിപ്രായങ്ങൾ:
എങ്ങിനെയിരുന്നു നാരായണന്മാരുടെ നാലാം ദിവസത്തിലെ സംഗീതം? നന്നായോ? :)
--
ഇടപ്പള്ളി കഥകളി ആസ്വാദനസദസ്സിന്റെ സെപ്തംബര്‍മാസ
പരിപാടി 22/09/07ല്‍ ചങ്ങന്വുഴ പാര്‍ക്കില്‍ നടന്നു.
നളചരിതം നലാംദിവസമായിരുന്നു കഥ. ശ്രീ കലാ:ഗോപി
ബാഹുകവേഷം ചടുലതയും നിലകളും ഉള്‍പ്പെട്ട തന്റെ തനതു
ശൈലിയില്‍ വിദഗ്ധമായി അവതരിപ്പിച്ച് ആസ്വാദകരെ
രജ്ജിപ്പിച്ചു.
ദമയന്തിവേഷത്തിലെത്തിയ ശ്രീ മാര്‍ഗ്ഗി വിജയകുമാറും
കേശിനിയായെത്തിയ ശ്രീ കലാ:ഷണ്മുഖദാസും
നല്ലപ്രകടനം കാഴ്ച്ചവെച്ചു.
മോശമില്ലാത്തരീതിയില് പാടിയിരുന്നു നാരായണന്മാര്.പിന്നെ ഗോപിയാശാന്റെ നളന് അധികംഅരങ്ങുകളില് പാടിപരിചയമില്ലാത്തതിനാല് ചില ചില്ലറപൊരുത്തകുറവുകള് ചിലഭാഗങ്ങളില്‍ അനുഭവപ്പെട്ടു.എന്നാലും പൊതുവെ പാട്ടു നന്നായി,എങ്കിലും കുറച്ചുകൂടി ഭാവാത്മകമാക്കിയിരുന്നെങ്കില് നന്നായിരുന്നു.
മണിയേ, ആശംസകള്‍ ഇത്തരം ഒരു ബ്ലോഗ് തുടങ്ങിയതിന്. ഉണ്ണായിവാരിയരുടെ നാട്ടില്‍ നിന്നായതുകൊണ്ട് കഥകളിയില്‍ കാര്യമായ ജ്ഞാനം ഇല്ലെങ്കിലും കൂടല്‍മാണിക്യത്തില്‍ 10 ദിവസവും, പട്ടാഭിഷേകം വരെ കണ്ടിരിക്കാറുണ്ടായിരുന്നു.
ഇവിടെ കളിസ്നേഹികള്ക്കായി ഒരു പ്രവാസി സംഘടനയുണ്ട്. തിരനോട്ടം എന്ന പേരില്‍. അവരുടെ ലിങ്ക് തരാം. നാട്ടിലുള്ള കളിയെകുറിച്ചും മറ്റും വളരെ അപ്ഡേറ്റഡ് ആണ് അവര്‍ ഇവിടെയും അവര്‍ വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാറുണ്ട്.
മണീ..
എല്ലാവരും ക്രിക്കറ്റിനും സിനിമക്കും പിന്നാലേ മാത്രം പായുമ്പോള്‍ മണി കഥകളിഭ്രാന്തുകൊണ്ട് വ്യത്യസ്ഥനാകുന്നു.അഭിനന്ദനങ്ങള്‍!!പ്രത്യേകിച്ചും ഉടനടിതന്നെ റിപ്പോര്‍ട്ട് പോസ്റ്റാനുള്ള ആ മനസ്സിന്!
ശരിയായ കളിസ്നേഹം!
കുറുമാന് പറഞ്ഞ ‘തിരനോട്ടം‘ മണിക്കു മുന്പരിചയമുള്ളതുതന്നെയെന്നുകരുതുന്നു.കാരണം, അവര്‍ സംഘടിപ്പിച്ച ഒരു കളി കണ്ടകാര്യം മണി മുന്‍പ് പറഞ്ഞിട്ടുള്ളതുകണ്ടിരുന്നു.
മണീ..
അഭിനന്ദനങ്ങള്‍..
കഥകളി കണ്ടകാലം മറന്നു. ഇപ്പോള്‍ കാണുന്നത് മണിയുടേയും,ഹരീയുടേയുമൊക്കെ ഈ വര്‍ണ്ണനകളിലൂടെ!
മണീ,
നന്നായി ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങിയത്.
ഒരുപാടുകാലം കഥകളി പഠിയ്ക്കുകയും അതിനു യാതൊരു സാധ്യതയുമില്ലാത്ത സൗദിയില്‍ ഒരുപാട് കൊല്ലങ്ങള്‍ ജീവിയ്ക്കാന്‍ ഇടവരുകയും ചെയ്ത ഒരാളാണ് ഞാന്‍.
വീഡിയോകള്‍ക്കും സ്വാഗതം. :)
എന്തു സഹായത്തിനും എഴുതുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ