ഇദ്ദേഹം പുത്തന്മഠത്തില് രാമുണ്ണിനായരുടേയും കീഴ്പ്പടത്തില്‍ ലക്ഷ്മിഅമ്മയുടേയും പുത്രനായി 15/02/1916ല്‍ ജനിച്ചു. വെള്ളിനേഴിയിലെ കാന്തളൂര്‍ കളരിയില്‍ ഗുരു പട്ടിക്കാതൊടി രാമുണ്ണി മേനോന്റെ കീഴില്‍ കഥകളി പഠനം ആരംഭിച്ച കുമാരന് നായര്‍ തന്റെ ഒന്‍പതാം വയസ്സില്‍ കാന്തളൂര്ക്ഷേത്രത്തില് സുഭദ്രാഹരണത്തിലെ ക്യഷ്ണവേഷം കെട്ടി അരങ്ങേറ്റം നടത്തി.
പ്രധാനമായും ആദ്യാവസാന് കത്തി,വെള്ളത്താടി,മിനുക്ക് വേഷങ്ങള്‍ കെട്ടിയിരുന്ന കീഴ്പ്പടമാശാന്‍ 1937ല്‍ നര്‍ത്തകി രാഗിണീദേവിയോടോപ്പം വിദേശപര്യടനം നടത്തി. ഗ്രീസ്,യൂറോപ്പ് യൂഗോസ്ലാവ്യ,ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ അന്ന് കഥകളികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
1955 മുതല്‍ 1957 വരെ കേരളകലാമണ്ഡലത്തില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം തുടന്ന് പ്രശസ്ത സാഹിത്യകാരന് ചേലാട്ട് അച്ചുത മേനോന്റെ നിര്‍ദേശപ്രകാരം ചെന്നയില്‍ സിനിമാന്യത്ത സംവിധായകനായി പ്രവര്‍ത്തിച്ചു.ആക്കാലത്ത് എം.ജി,ര്‍ കീഴപ്പടത്തിന്റെ ശിഷ്യനായി ന്യത്തം പഠിച്ചിട്ടുണ്ട്.
പിന്നീട് കുമാരന് നായര്‍ കോട്ടക്കല്‍ പി.സ്.വി.നാട്യസംഘത്തിലും 1975 മുതല്‍ 6വര്‍ഷക്കാലം ദല്‍ഹിയിലെ ഇന്റര്‍നാഷണല്‍ സെന്ററിലും കഥകളി ആശാനായി പ്രവര്‍ത്തിച്ചു.1960 മുതല്‍ പേരൂര്‍ ഗാന്ധി സേവാസംഘത്തില്‍ ആശാനായി. ഗുരു പാരന്വര്യമനുസ്സരിച്ച് കളരിആശായ്മ നിലനിര്‍ത്തിപോന്നിരുന്ന ആശാന് വെള്ളിനേഴിയില്‍ പട്ടിക്കാതൊടികലാഭവനം ആരംഭിച്ച് കളരി നടത്തിപോന്നിരുന്നു.
കലാ:ഗോപി,കലാ:കുട്ടന്,സദനം ക്യഷ്ണന് കുട്ടി,നരിപ്പറ്റ നാരായണന് നന്വൂതിരി, കെ.ജി.വസു,നന്ദകുമാര്‍,കുറ്റുശ്ശേരി രാമന്‍കുട്ടി,സദനം ഹരികുമാര്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ പ്രധാന ശിക്ഷ്യരാണ്.
പട്ടിക്കാന്തൊടിയാശാന്റെഅടുത്ത് ഒരു പന്തീരാണ്ടുകാലത്തോളം പഠിക്കുവാന്‍ ഭാഗ്യംസിദ്ധിച്ച കീഴപ്പടം കുമാരന് നായര്‍ അരങ്ങില്‍ രാമുണ്ണിമേനോനോടോപ്പം ധാരാളം കൂട്ടുവേഷങ്ങള്‍ കെട്ടിയാടിയിട്ടുമുണ്ട്. മുദ്രകള്‍ കാണിക്കുന്വോഴും കലാശങ്ങള്‍ ചവിട്ടുന്വോഴും കോട്ടംതട്ടാത്ത മെയ്യ്, കരചരണ ദ്യഷ്ടികളുടെ ഒത്തിണക്കം ചൊല്ലിയാട്ടത്തിലെ ഒതുക്കവും വടിവും ഇങ്ങനെ രാവുണ്ണിയാശാന്റെ മഹത്വപൂണമായ അഭിനയസിദ്ധികള്‍ തന്നിലേക്ക് പകര്‍ത്താന്‍ കീഴ്പ്പടത്തിന് ഇത് സഹാകയമായി.
രാഷ്ട്രം പത്മശ്രീ നല്കി ആദരിച്ച ഇദ്ദേഹത്തിന് കേന്ദ്ര-കേരള സംഗീതനാട അക്കാടമികളുടെ അവാര്‍ഡുകള്‍,കേരള അക്കാദമിയുടെ ഫെല്ലോഷിപ്പ്, കലാമണ്ഡലം അവാര്‍ഡ് എന്നിവയും നല്കപ്പെട്ടിട്ടുണ്ട്. ആശാന്റെ സപ്തതി 1986ല്‍ പാലക്കാട്ട് ‘കളിയരങ്ങില്‍‘ വച്ച് ശിഷ്യരും കലാരസികരും ചേര്‍ന്ന് സമുചിതമായി ആഘോഷിച്ചിരുന്നു.അന്ന് അദ്ദേഹത്തിന് ഒരു വീരശ്യംഖലയും സമ്മാനിച്ചാദരിക്കപ്പെട്ടിരുന്നു.
‘വാനപ്രസ്ഥം’ തുടങ്ങിയ ചില സിനിമകളിലും കീഴ്പ്പടമാശാന്‍ അഭിനയിച്ചിട്ടുണ്ട്.
92വയസ്സ് പ്രായമായിരുന്ന കുമാരാന്നായരാശാന് കുറച്ചുകാലങ്ങളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.പ്രായാധിക്യം മൂലമുള്ള അസുഖം മൂര്ഛിച്ചതിനേതുടര്ന്ന് ആശാന് എന്ന്(26/07/07) 6എ.എംന് ഭൌതീകശരീരം വെടിഞ്ഞുപോയി. ഇതോടെ കഥകളിക്ക് തലമുതിര്‍ന്ന ഒരു ആശാനേക്കൂടി നഷ്ടമായ് തീര്‍ന്നു.എന്നാല്‍ കഥകളിയാസ്വാദകരുടെ സ്മരണകളിലൂടെ അദ്ദേഹം എക്കാലത്തും ജീവിക്കും, ശിഷ്യരിലൂടെ എന്നും സ്മരിക്കപ്പെടും.ആ അതുല്യ നടന് ആദരാജ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ദ്ധിക്കുന്നു.
11 അഭിപ്രായങ്ങൾ:
Good writing after thorough knowledge gathering.
BTb, How do you list the blog in chnitha blog roll aggregator. I couldn't find my blog here
വായിക്കുന്നു.
കളിയരങ്ങിന്റെ ജുലൈ പരിപാടി (മാസക്കളി) യെക്കുറിച്ച് ഒന്നും കണ്ടില്ല..?
ആദരാഞ്ജലികള്‍...
എഴുതണമെന്നുണ്ടായിരുന്നു, പക്ഷെ അതിനും മാത്രം അറിവില്ലാത്തതിനാല്‍ തുനിഞ്ഞില്ല. ഇങ്ങിനെയൊരു പോസ്റ്റിട്ടതില്‍ പ്രത്യേകം നന്ദി.
ചിത്രകാരനോട്,
താങ്കള്‍ക്ക് കഥകളി ഇഷ്ടമല്ലായിരിക്കാം, അതിനെക്കുറിച്ച് മോശമായ അഭിപ്രായവുമുണ്ടായിരിക്കാം. എന്നാല്‍, ഇത് വളരെ പ്രായം ചെന്ന, ഒരു കഥകളി കലാകാരന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയുള്ള ഒരു പോസ്റ്റല്ലേ? ഇവിടെ കഥകളിയെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായ പോസ്റ്റിന്റെ ലിങ്കിന് എന്താണ് പ്രസക്തി? കഥകളിയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാളാണ് ഈ പോസ്റ്റിട്ടിരിക്കുന്നത്, അദ്ദേഹത്തോട് യോജിക്കണ്ട; മണ്മറഞ്ഞ ആ കലാകാരനേയും ആദരിക്കണ്ട, പക്ഷെ നിന്ദിക്കാതിരിക്കാം.
--
ഞാനിപ്പോളാണ് അറിഞത്! എന്താ പറയുക.
കഥകളിയില്‍ നിന്നും കുറെ കാലം വിട്ടുനിന്നിട്ടും, തിരിച്ച് കളിയിലെത്തിയപ്പോള് അവിടെയും നല്ല പരീക്ഷണങള് നടത്തി വിജയിച്ചു അദ്ദേഹം.
ഒന്നും പറയാന്‍ തോന്നുന്നില്ല മണീ.
ചിത്രകാരനോട്: താങ്കള്‍ അരസികനാണെന്ന് അറിയാം. ഇനി അത് എല്ലാ കഥകളി പോസ്റ്റുകളിലും നോട്ടീസിട്ട് അറിയിക്കണ്ട.
സുമുഖന്‍: ചിന്ത ബ്ലോഗ് റോളില്‍ പോസ്റ്റ് പ്രത്യക്ഷപ്പെടാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യ്ണ്ടതില്ല. എന്നാലും എഡിറ്റര്‍ അറ്റ് ചിന്ത ഡോട്ട് കോമിലേക്ക് ബ്ലോഗിന്റെ യു.ആര് എല്ല് അടക്കം ഒരു ഇമെയില്‍ അയക്കൂ.
-സു-
അദ്ദേഹത്തിന്റെ ഒരു വീഡിയോ ഇവിടെ. വീഡിയോ ഹോസ്റ്റ് ചെയ്ത ശ്യാമിന് നന്ദി.
--
പങ്കുവച്ച അറിവിന് നന്ദി...
പത്മശ്രീ കീഴ്പ്പടം കുമാരന്നായരാശാന്
ആദരാഞ്ജലികള്‍...
Good that we all remeber him....
ബ്ലോഗ് ഇന്നേ നോക്കാന്‍ കഴിഞ്ഞുള്ളൂ. എന്നിരുന്നാലും കുമാരഗുരുവിനെ മനസാ സ്മരിക്കുവാനും, ആത്മാവിന്റെ നിത്യശാന്തി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുവാനും, അന്നേ ദിവസം തന്നെ കഴിഞ്ഞിരുന്നു, നമ്മുടെ പല കമ്മ്യൂണിറ്റികള്‍ മുഖേന....
ആദരാഞ്ജലികള്‍...
മണിച്ചേട്ടന്റെ വിവരണം വളരെയേറെ അരിവ് പകര്‍ന്നു തരുന്നുണ്ട്....തീര്‍ച്ചയായും....
ശ്യാം | shyam
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ