‘കഥകളിരംഗം’

ഇനി ഒരു പുസ്തകപരിചയമാണ്.‘കഥകളിരംഗം‘ എന്നത്
ശ്രീകെ.പി.സ്.മേന്നോന്‍രചിച്ച് 1958ല്‍ മാത്യഭൂമി പുറത്തിറക്കിയ ഒരു പുസ്തകമാണ്.കഥകളി ആസ്വാദകരും കഥകളിയേക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവരും അവശ്യം വായിച്ചിരിക്കേണ്ടതും ഗവേഷകര്‍ക്ക് പാഠ്യവിധേയവുമാണീപുസ്തകം.കഥകളിയുടെ ഉത്ഭവം,വികാസം ഇങ്ങനെചരിത്രത്തെ കുറിച്ചും കഥകളി കലാകാരന്മാരേക്കുറിച്ചും കഥകളിയുടെ വളര്‍ച്ചയില്‍ പങ്കുവഹിച്ച മഹാത്മാക്കളെക്കുറിച്ചും പ്രതിപാദിക്കുന്നതാണീ പുസ്തകം.
കുട്ടികാലം മുതല്‍ തൊണ്ണൂറാം വയസ്സുവരെ കേരളത്തി ല്‍തെക്കുവടക്കു സഞ്ചരിച്ചു കളികണ്ടു വിശകലനം ചെയത,തികഞ്ഞകളിഭ്രാന്തനായ ശ്രീ കെ.പി.സ്.മേനോന്‍ കഥകളിയുടെ ചരിത്രം എഴുതാന്‍ സര്‍വ്വധാ യോഗ്യന്‍ തന്നെ എന്നു പുസ്തകത്തിന്റെ അവതാരികയില്‍ മഹാകവി വള്ളത്തോള്‍ സമര്‍ദ്ധിക്കുന്നു. മഹാകവി വള്ളത്തോളിന്റെ അവതാരികയില്‍ നിന്നും-“വള്ളത്തോളിന്റെ പഴഞ്ചന്‍ കണ്ണുകളെ ഈ ‘കഥകളിരംഗം’ അന്ന കമനീയഗ്രന്ധം ആഹ്ലാദവികസ്വരങ്ങളാക്കി.ഒരിടത്തു ചടഞ്ഞിരുന്നു,കേവലം ഇതിഹാസങ്ങളെ പ്രമാണിച്ചൊ,ഊഹിച്ചുണ്ടാക്കിയോഎഴുതി വീര്‍പ്പിച്ചതല്ല ഈ മഹാപ്രബന്ധം.ഇതിന്റെ നിര്‍മ്മാതാവ് നീലേശ്വരം മുതല്‍പത്മനാഭപുരം വരെ പണിപ്പെട്ടു സഞ്ചരിച്ച് അതിനിപുണമായ അന്വേഷണം അനുഷ്ടിച്ചിരിക്കുന്നു. വളരേ വളരേ സഹ്യദയന്മാരുമായി നേരിട്ടും കത്തുകള്‍ വഴിയും സംസാരിച്ചിരുന്നു.“
ഈ പുസ്തകത്തില്‍ 8അദ്ധായങ്ങളിലായി കഥകളിയുടെ പൂര്‍വ്വരൂപമായ രാമനാട്ടം മുതല്‍ കഥകളിയുടെ ആധുനീക കാലം വരെയുള്ള ചരിത്രം പറയുന്നു.
ശ്രീമാന്‍ കെ.പി.സ്.മേനൊന്‍ ഈ പുസ്തകം കഥകളിഭ്രാന്തന്‍ മാര്‍ക്കാണു സമര്‍പ്പിച്ചിട്ടുള്ളത്.ഈ സമര്‍പ്പണത്തിലൂടെ കളിഭ്രാന്തന്‍ എന്നുള്ളതിന്റെ നിര്‍വചനവും അദ്ദേഹം നല്‍കിയിരിക്കുന്നു.കൂടാതെ കളി കാണുന്നതിന്റെ പ്രയോജനവും അദ്ദേഹം ഇതിലൂടെ വ്യക്തമാക്കുന്നു.
സമര്‍പ്പണത്തില്‍ നിന്നും-“ഇഷ്ടദേവത വിളയാടുന്ന ക്ഷേത്രത്തിലെത്തുന്ന ഭക്ത്തിപരവശനേപ്പോലെ തിരശീലയുടെ മുന്വില്‍ വന്നിരിക്കുന്നതാരാണൊ; യഥാവിധി പൂജകഴിഞ്ഞ് നടതുറക്കുന്ന വേളയില്‍ വിഗ്രഹദെര്‍ശനത്താല്‍ ഭക്തിയില്‍ മുഴുകുന്നതു പോലെ ശംഖമദ്ദളധ്വനികളോടെ തിരശീലനീക്കുന്വോള്‍ വേഷം കണ്ട് ആത്മവിസ്മ്രിതിയേപ്പോലും പ്രാപിച്ക് ആന്ദസാഗരത്തില്‍ നിമഗ്നനാകുന്നത് ആരാണൊ;
സ്വപ്രേയസിയുടെ അടുത്തേക്ക് മര്‍ഗ്ഗക്ലേശങ്ങളൊന്നും വകവെയക്കാതെ സോത്സാഹമണയുന്ന കമുകനേപ്പോലെ ‘കാടു തോടു കുണ്ടു കുഴി കല്ലു കരടു കാഞ്ഞിരക്കുറ്റി മുള്ളു മുരടു മൂര്‍ഖന്‍പാന്വ്’ ഇവയൊന്നും കൂസാതെ കളിസ്ഥലത്തേക്കെത്താന്‍ വെന്വുന്നതാരാണൊ;
കഥകളിയിലെ ഓരോ രസനിര്‍ഭര സന്ദര്‍ഭം ആടുന്വോഴും ആരാണോ രോമാഞ്ചമണിയുന്നത്;
കളി കാണുന്നതില്‍ നിന്നും ദൈനംദിനജീവിതത്തിന്റെ വ്യഗ്രതകളില്‍ നിന്നും ക്ലേശഭാരങ്ങളില്‍ നിന്നും താല്‍ക്കലീകമായ മോചനം മാത്രമല്ല,പിന്നീട് അവയെ സഹിക്കുവാനുള്ള ധീരതയും തന്നിമിത്തമായുള്ള മന:ശാന്തിയും ബുദ്ധിവിവര്‍ദ്ധനവും ആര്‍ക്കാണോ ലഭിക്കുന്നത്;
അങ്ങിനെ ഉള്ള കഥകളി പ്രണയികള്‍ക്ക്-കളിഭ്രാന്തന്‍ മാര്‍ക്ക്-അവരിലേറ്റവുമെളിയനായ ഗ്രന്ധകര്‍ത്താവ് ഈ പുസ്തകം സാദരം സമര്‍പ്പിക്കുന്നു.”

1 അഭിപ്രായം:

ശ്യാം മേനോൻ | shyam menon | श्याम्‌ मेनन പറഞ്ഞു...

മണിച്ചേട്ടാ, അസ്സലായിരിക്കുന്നു ബ്ളോഗ്.
അങ്ങയുടെ ഈ ലേഖനങ്ങള്‍ ’ഒരുക്കൂട്ട’ത്തില്‍ കണ്ടതും വായിച്ചതുമാണെങ്കിലും, പ്രത്യേകമായൊരു ബ്ളോഗ് സൃഷ്ടിച്ചത് വളരെ നന്നായി. അറിയുകില്‍ ഈ പറഞ്ഞ ‘കഥകളിരംഗം’ നാട്ടില്‍ ഏത് ബുക് സ്റ്റാളില്‍ ലഭിയ്ക്കുമെന്നും, വി പി പി ആയി ലഭിയ്ക്കാനുമുള്ള സാദ്യതയും ദയവായി പറ്ഞ്ഞുതരിക

(ശ്യാം)