ദശമം-നന്ദിപ്രകടനം





കളിഭാന്ത്ബ്ലോഗിന്റെ പത്താംവാർഷികാഘോഷത്തിന്റെ ഭാഗമമായി സംഘടിപ്പിച്ച
ദശമം ദൈവാധീനത്താലും ഗുരുകാർന്നവന്മാരുടെ അനുഗ്രഹത്താലും സുഹൃത്തുക്കളുടെയും സഹൃദയരുടെയും കലാകാരന്മാരുടെയും നല്ല സഹകരണത്താലും വിജയകരമായി നടത്തുവാനായി. സന്തോഷംതൃപ്തി. സംഘാടകൻ എന്ന നിലയിലും ആസ്വാദകനെന്ന നിലയിലും.  ഭംഗിയായൊരു കളികണ്ടതിനാൽ ഇനികുറച്ചുനാൾ  ഒന്നും കണ്ടില്ലെങ്കിലും കുഴപ്പമില്ല(എങ്കിലും നാളെയൊരു നല്ലകളിയുണ്ടെന്നു കേട്ടാൽ പുറപ്പെടുംഅതു കളിഭാന്ത്!) ഒരുവർഷക്കാലമായുള്ള ആലോചനകളും ഒരുക്കങ്ങളും സാക്ഷാത്കൃതമായ പുണ്യദിനമായിരുന്നു 11/02/2017. സാധാരണയായി നന്ദിപ്രകടനം അന്ത്യത്തിലാണ് പതിവ്. ഇവിടെ പതിവുതെറ്റിക്കുകയാണ്. കളിവിവരങ്ങൾ പുറകെആദ്യം നന്ദി

v  ബ്ലോഗുവാർഷികം സംഘടിപ്പിക്കുവാൻ ഉത്സാഹിക്കുകയും അതിനൊപ്പം തന്റെ ചിത്രരചനാപദ്ധതിഉത്ഘാടനം കൂടി സഹകരിച്ച് നടത്തുവാൻ തയ്യാറാവുകയും ചെയ്ത പ്രിയ സുഹൃത്ത്, കലാകാരൻ സജീഷ്,അരീപ്പുറം,

v  ഞങ്ങളോടൊപ്പം നിന്ന് ആലോചനകളിൽ പങ്കെടുക്കുകയും അവപ്രവർത്തികമാക്കുന്നതിൽ ഞങ്ങളെക്കാൾ മുന്നിൽ നിൽക്കുകയും ചെയ്ത  മുരളീവാര്യർ, ഓരോഘട്ടങ്ങളിലും കൂടെനിന്ന മുരളിയേട്ടനില്ലെങ്കിൽ ഇതൊന്നും നടത്തികൂട്ടുവാൻ അവുകയേയില്ലായിരുന്നു എന്ന് സത്യം. ജേഷ്ഠസഹോദരനേപ്പോലെ വർത്തിച്ച മുരളീവാര്യർ,
v  ദശമത്തിന് വേദിയൊരുക്കിത്തന്ന പാലക്കാട് കഥകളിട്രസ്റ്റ്, അതിലെ നല്ലവരായ ഭാരവാഹികൾ, പ്രവർത്തകർ,
v  വിശിഷ്യാ ശബ്ദക്രമീകരണങ്ങളൊരുക്കിയ വേണുവേട്ടൻ, വെളിച്ചമുൾപ്പെടെയുള്ള രംഗവേദിയുടെ ക്രമീകരണങ്ങൾ ഒരുക്കുകയും, നിശ്ചല-ചല ഛായാഗ്രഹണവും നിർവഹിച്ച ഷാജീ മുള്ളൂക്കാരൻ, എന്തിനും ഏതിനും ഓടിനടന്ന ഉത്സാഹിയായ സഹൃദയൻ വിനോദ് വാസുദേവ്,
v  തലേദിവസം തന്നെ സ്ഥലത്തെത്തി ഒരുക്കങ്ങളിൽ പങ്കെടുക്കുകയും പരിപാടിയിൽ രംഗത്തും താഴെയും പൂർണ്ണസഹകരണം നൽകുകയും ചെയ്ത, കലാകാരന്മാരായ നാട്യാചാര്യൻ ഡോ:സി.പി.ഉണ്ണികൃഷ്ണൻ, പ്രിയസുഹൃത്ത് സേതുനാഥ്,

 vതുടക്കം മുതൽ തന്നെ അഭിപ്രായങ്ങളറിയിക്കുകയും, പരിപാടി നടത്തിപ്പിൽ സഹകരിക്കുകയും ചെയ്ത വൈദ്യനാഥൻ സ്വാമിയേപ്പോലെയുള്ള സുഹൃത്തുക്കൾ,

v  ദൂരവും ക്ലേശവും സഹിച്ചും, തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തിയും ക്ഷണം സ്വീകരിച്ച് സന്തോഷപൂർവ്വം ദശമത്തിന്റെ വേദിയിലെത്തി അനുഗ്രഹിച്ചവരായ- അതുല്യകലാകാരൻ ശ്രീ കലാ:വാസുപ്പിഷാരഡിയാശാൻ,
കഥകളിയിലെ ബഹുമുഖപ്രതിഭ ശ്രീ സദനം ഹരികുമാർ, കഥകളിട്രസ്റ്റ് ചെയർമ്മാൻ ശ്രീ പി.ജയപാലമേനോൻ, ആട്ടകഥാകാരനും കലാമർമ്മജ്ഞനുമായ ഡോ:പി.വേണുഗോപാൽ, പ്രിയസുഹൃത്തും വാഗ്മിയുമായ ശ്രീ ശ്രീചിത്രൻ,

എല്ലാവർക്കും അകൈതവമായ കൃതജ്ഞത രേഖപ്പെടുത്തുന്നു.

v  ഞങ്ങളുടെ ക്ഷണപ്രകാരം എത്തിചേർന്ന് പൂണ്ണസഹകരണത്തോടെ ആത്മാർത്ഥമായി പ്രവർത്തിച്ച് ദശമം അവിസ്മരണീയ അനുഭവമാക്കിത്തന്ന ഓരോ കലാകാരന്മാർക്കും പ്രത്യേകം പ്രത്യേകം പ്രണാമങ്ങൾ! ഒരായിരം നന്ദി!(കളിയുടെ വിവരങ്ങൾ മറ്റൊരു പോസ്റ്റിൽ വരുന്നതിനാൽ കലാകാരന്മാരുടെ പേരുവിവരങ്ങൾ ഇവിടെ പരാമർശിക്കുന്നില്ല)
v  ചമയങ്ങൾ കൊണ്ടുവന്നും അണിയറപ്രവർത്തികൾ ചെയ്തും സഹകരിച്ച മഞ്ചുതര,മാങ്ങോടിനും അതിന്റെ പ്രവർത്തകർക്കും നന്ദി
v  ഇത്തരത്തിലുള്ള മെഗാപരിപാടികളിൽ അത്യാവിശ്യമായഘടകം സാമ്പത്തികമാണല്ലോ. ഉദാരമതികളും, കലാപ്രേമികളും, സുഹൃത്തുക്കളുമായ ചിലരുടെ അകമഴിഞ്ഞ സഹകരണം കൊണ്ടാണ് ദശമം ഈ രീതിയിൽ ഭംഗിയായി നടത്തുവാൻ സാധിച്ചത്. ആയതിനാൽ ദശമത്തിനായി സഹായിച്ച  എല്ലാ സന്മതികളോടും നന്ദി അറിയിക്കുന്നു. ദശമത്തിനോട് സാമ്പത്തികമായും അല്ലാതെയും സഹകരിച്ച ഓരോ സുഹൃത്തുക്കളോടും പ്രത്യേകം പ്രത്യേകം നന്ദി പറയുന്നു.
v  സർവ്വോപരി പ്രൗഢവും നിറഞ്ഞതുമായ സദസ്സും ദശമത്തിന് ആദ്യന്തം ഉണ്ടായിരുന്നു. പങ്കെടുത്ത് ങങ്ങളെ അനുഗ്രഹിക്കുകയും, കലാവിരുന്നാസ്വദിക്കുകയും ചെയ്ത എല്ലാ പ്രേക്ഷകർക്കും ഒരായിരം നന്ദി!

v  ഇനി അരേയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുവാൻ അഭ്യ്ർദ്ധിച്ചുകൊണ്ട് അവ്ർക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

v  കലാകാരന്മാർക്കുൾപ്പെടെ ആർക്കെങ്കിലും എന്തെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകൾ ദശമം സംബന്ധിച്ച് ഉണ്ടായിപ്പോയിട്ടുണ്ടെങ്കിൽ അതിന് ക്ഷമചോദിക്കുന്നു. സമയക്രമത്തിൽ വന്ന വെതിയാനവും അന്ത്യത്തിൽ അവിചാരിതമായി സംഭവിച്ച ദുർഘടനയും മൂലം അവസാനഭാഗങ്ങൾ അതിശീഘ്രം നടത്തികൂട്ടേണ്ടിവന്നു. ആഭാഗത്തുവരേണ്ട കലാകാരന്മാർക്ക് ഒരുങ്ങിയിരുന്നിട്ട് പ്രകടനം പൂർണ്ണമായി ചെയ്യുവാൻ സാധിക്കാതെവന്നത് ഖേദകരമായിപ്പോയി. അവരോട് ക്ഷമചോദിച്ചുകൊണ്ട്, ദൈവകൃതമെന്നു കരുതുക സാമ്പ്രതംഎന്നുമാത്രം പറയട്ടെ. സമയനീക്കത്തിനും ദുർഘടനയ്ക്കും കാരണക്കാരായവർക്ക് “വിധിതന്നെ പ്രതികൃയ തവ ചെയ്യും” എന്നേ പറയാനുള്ളു.


1 അഭിപ്രായം:

VAIDYANATHAN, Chennai പറഞ്ഞു...

സുഹൃത്തുക്കളുടെയും സഹൃദയരുടെയും കലാകാരന്മാരുടെയും നല്ല സഹകരണത്താലും വിജയകരമായി നടത്തുവാനായി. സന്തോഷം...........തൃപ്തി.........സംഘാടകൻ എന്ന നിലയിലും ആസ്വാദകനെന്ന നിലയിലും. ഭംഗിയായൊരു കളികണ്ടതിനാൽ ഇനികുറച്ചുനാൾ ഒന്നും കണ്ടില്ലെങ്കിലും കുഴപ്പമില്ല. (എങ്കിലും നാളെയൊരു നല്ലകളിയുണ്ടെന്നു കേട്ടാൽ പുറപ്പെടും.......അതു കളിഭാന്ത്! അതുതന്നെയാണ് ‘കളിഭ്രാന്ത്’). ഒരുവർഷക്കാലമായുള്ള ആലോചനകളും ഒരുക്കങ്ങളും സാക്ഷാത്കൃതമായ പുണ്യദിനമായിരുന്നു. “ഞങ്ങളോടൊപ്പം നിന്ന് ആലോചനകളിൽ പങ്കെടുക്കുകയും അവ പ്രാവർത്തികമാക്കുന്നതിൽ ഞങ്ങളെക്കാൾ മുന്നിൽ നിൽക്കുകയും ചെയ്ത മുരളീവാര്യർ................... “ഓരോഘട്ടങ്ങളിലും കൂടെനിന്ന മുരളിയേട്ടനില്ലെങ്കിൽ ഇതൊന്നും നടത്തികൂട്ടുവാൻ അവുകയേയില്ലായിരുന്നു എന്നതാണ് സത്യം.“ ജേഷ്ഠസഹോദരനേപ്പോലെ വർത്തിച്ച മുരളീവാര്യർക്ക് ഹൃദയംഗമമായ നന്ദി................