ഇരിങ്ങാലക്കുടക്ളബ്ബിലെ മാസപരിപാടി-സൗഗന്ധികം



'പാഞ്ചാലരാജതനയേ'
ഇരിങ്ങാലക്കുട ഡോ:കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ളബ്ബിന്റെ  
മെയ് മാസപരിപാടി 23നു തിങ്കളാഴ്ച്ച വൈകിട്ട് 6മുതൽ ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഹാളിൽ നടന്നു. കോട്ടയത്ത് തമ്പുരാന്റെ കല്യാണസൗഗന്ധികം ആട്ടക്കഥയിലെ പതിവ് അവതരിപ്പിക്കപ്പെടാറുള്ളഭാഗങ്ങളായിരുന്നു അവിടെ അന്ന് അവതരിപ്പിക്കപ്പെട്ടത്.
'പഞ്ചസായകനിലയേ'

'

ഭീമസേനനായി അഭിനയിച്ച കലാ:ആദിത്യൻ  
ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. വേഷഭംഗി, അഭ്യാസബലം, അഴകാർന്ന ചൊല്ലിയാട്ടം, രസാഭിനയമികവ് എന്നിവയൊക്കെയുള്ള വരുംകാലപ്രതീക്ഷയായ യുവകലാകാരൻ ഔചിത്യദീക്ഷയോടും പാത്രബോധത്തോടെയും ഉള്ളതും അനായാസവുമായ ഒരു പ്രകടനമാണിവിടെ കാഴ്ച്ചവെച്ചിരുന്നത്. ഇരട്ടിയോടുകൂടിയ പതിഞ്ഞശൃഗാരപ്പദവും, അജഗരകബളിതം ഉൾപ്പെടെയുള്ള വനവർണ്ണന ആട്ടവും, ചുഴിപ്പും കലാശങ്ങളോടും കൂടിയവഴിയിൽനിന്നുപോക’, ‘നരന്മാരും സുരന്മാരുംതുടങ്ങിയ പദഭാഗങ്ങളും എല്ലാംതന്നെ ഭംഗിയായി ആദിത്യൻ കൈകാര്യചെയ്തു.



പാഞ്ചാലിയായി കലാ:പ്രവീണായിരുന്നു അരങ്ങിലെത്തിയത്.
'സംഗതിവരം ലഭിപ്പാൻ'

'സാരസസൗഗന്ധികങ്ങൾ'

'ശൈലമുകളിലെന്നാലും'

'ഈ ഗദതന്നെ! എനിക്കു സഹായം'

'അജഗരം!'

ഹനുമാൻ വേഷമിട്ട കലാ:വിപിനും 
 സമ്പ്രദായനിഷ്ഠവും പാത്രബോധത്തോടുമുള്ളതും മിതത്വമാർന്നതുമായ രീതിയിൽ അഭിനയിച്ച് തന്റെ വേഷം ഭംഗിയാക്കി.
'ആരിഹ വരുന്നത്'

'ഖേദേനകേസരികൾ'

കളരിക്കഥയായ സൗഗന്ധികത്തിന്  
പിന്നണിയിൽ സ്ത്രീശബ്ദം മുഴങ്ങുന്നു എന്നുള്ളതായിരുന്നു ദിവസത്തെ പ്രത്യേകത. ആദ്യരംഗം ശ്രീമതി മീരാ രാംമോഹനും കുമാരി അദ്രിജവർമ്മയും ചേർന്നാണ് പാടിയിരുന്നത്. തുടർന്ന് അദ്രിജയും കുമാരി മിഥല ജയനും ചേർന്നായിരുന്നു പാടിയത്. രണ്ടാം രംഗത്തിന്റെ ആദ്യപകുതി അദ്രിജയും രണ്ടാം പകുതി മിഥിലയും പൊന്നാനിപാടി. സ്ത്രൈണശബ്ദം എന്നുള്ളതൊഴിച്ചാൽ സമ്പ്രദായശുദ്ധിയുള്ളതും സംഗീതാത്മവുമായ നല്ല അരങ്ങുപാട്ടായിരുന്നു ഇവരുടേത്. കൃത്യമായി അക്ഷരംവെച്ചും, താളം പിടിച്ചും, മുദ്രകൾക്കും ഭാവങ്ങൾക്കും അനുഗുണമായും പാടി ഇതൊക്കെ തങ്ങൾക്കും വഴങ്ങും എന്ന് ഇവർ തെളിയിച്ചു. ഇതിന് ഇവരെ പ്രാപ്തരാക്കിയത് നെടുബുള്ളിരാം മോഹൻ ആണ്. ഏത് പ്രഫഷണൽ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങുന്നവരോടൊപ്പം നിൽക്കാൻ പ്രാപ്തിയുള്ളകുറച്ച് യുവഗായികാഗായകന്മാരെ നെടുമ്പുള്ളിസ്ക്കൂൾ വാർത്തെടുത്തുകൊണ്ടിരിക്കുന്നുണ്ട്. കലയോട് സ്നേഹവും പ്രവർത്തിയിൽ ആത്മാർത്ഥതയും പുലർത്തുന്ന യുവാക്കൾ പൊന്നാനിത്തത്തിലും അരങ്ങുപാട്ടിന്റെ രീതികളിലും സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളേക്കൂടി അസൂയപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ചവെയ്ച്ചുകൊണ്ടിരിക്കുന്നത്.
'മേദുരഗുഹാന്തരേ മേവിടുന്നു'
കളിക്ക് കലാ:ശ്രീരാജും(ചെണ്ട)  
കലാനി:പ്രകാശനും(മദ്ദളം) ചേർന്നൊരുക്കിയ മേളവും നല്ല നിലവാരം പുലർത്തിയിരുന്നു.
'
കലാനി:വിഷ്ണു ചുട്ടികുത്തിയപ്പോൾ  
എം.നാരായണൻ, മാങ്ങോട് നാരായണൻ, ഇരിങ്ങാലക്കുട നാരായണൻകുട്ടി എന്നിവർ അണിയറസഹായികളായി വർത്തിച്ചു. ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിന്റേതായിരുന്നു ചമയങ്ങൾ. ശബ്ദവും വെളിച്ചവും പകർന്നത് പ്രഭാസൗണ്ട് ആയിരുന്നു. 
'

'നൃപതേ' ഞാനും'

1 അഭിപ്രായം:

Sethunath UN പറഞ്ഞു...

വ്യത്യസ്തം ആയ അവതരണം തന്നെ .
യുവകലാകരനമാരുടെ പ്രകടനം എല്ലാം നന്നായി എന്നറിഞ്ഞതില്‍ സന്തോഷം . അരങ്ങത്ത് അത്യധികം ശ്രദ്ധയും അധ്വാനവും വേണ്ട ഇത്തരം വേഷങ്ങള്‍ക്ക് അവസരങ്ങള്‍ കിട്ടുമ്പോള്‍ അതൊക്കെ വേണ്ടും വിധം ഉപയോഗപ്പെടുത്താന്‍ കഴിയണം . ആദിത്യനും , പ്രവീണും , വിപിനും ഒക്കെ അതിനു കഴിഞ്ഞു എന്ന് മനസ്സിലായി .

കലാകാരന്മാര്‍ക്ക് അഭിനന്ദനങ്ങള്‍ .

നന്ദി