ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ
സ്വർണ്ണക്കൊടിമരപ്രതിഷ്ടാവാർഷികത്തോടനുബന്ധിച്ച് ഉദയനാപുരത്തപ്പൻ ചിറപ്പ് 15/01/2012മുതൽ 24/01/2012വരെ ആഘോഷിക്കപ്പെടുന്നു. ബ്രഹ്മശ്രീ ഒറവങ്കര അച്ചുതൻ നമ്പൂതിരി യജ്ഞാചാര്യനായുള്ള ശ്രീമത്‌ഭാഗവതസപ്താഹം, ലക്ഷാച്ചന, ഉദയാസ്തമനപൂജ എന്നിവകൂടാതെ വിവിധ കലാപരിപാടികളും ചിറപ്പിന്റെ ഭാഗമായി നടത്തപ്പെടുന്നു. 21/01/2012ന് വൈകിട്ട് 7:30മുതൽ സന്ദർശ്ശൻ കഥകളിവിദ്യാലയം, അമ്പലപ്പുഴ രുഗ്മാഗദചരിതം കഥകളി അവതരിപ്പിച്ചു.മോഹിനിയുടെ സാരിനൃത്തം |
ഇതിൽ മോഹിനിയായി വേഷമിട്ട കലാമണ്ഡലം ചെമ്പക്കര വിജയൻ
മികച്ച ഭാവപ്രകാശനത്തോടെയും, ഭംഗിയാർന്ന ചൊല്ലിയാട്ടത്തോടെയുംകൂടി കഥാപാത്രത്തെ ഉൾക്കൊണ്ടുള്ള പ്രകടനം കാഴ്ച്ചവെച്ചു. മോഹിയുടെ പ്രവേശത്തിലുള്ള സാരിനൃത്തം തുടക്കത്തിലുള്ള രാഗാലാപനത്തോടെ പൂർണ്ണമായാണ് ഇവിടെ അവതരിപ്പച്ചത്. സാരിക്കു് രാഗമാലപിക്കുന്ന സമ്പ്രദായം ഇപ്പോൾ സാധാരണയായി പതിവില്ലാത്തതാണ്.
3 അഭിപ്രായങ്ങൾ:
ബ്ലോഗ് വായിച്ചു. സൂഷ്മമായി കഥകളി കണ്ട് ആസ്വാദനം എഴുതിയ മണിക്ക് ആശംസകള്‍.
മദസിന്ധുരഗമനേ എന്നാണു സംബോധന.
RamanNambisanKesavath ,
നന്ദി, തെറ്റ് തിരുത്തിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ