ഇടപ്പള്ളി കഥകളി ആസ്വാദനസദസിന്റെ
മെയ് മാസത്തെ പരിപാടി 20/05/2011ന് വൈകിട്ട് 6മുതൽ ഇടപ്പള്ളി ചെങ്ങമ്പുഴ പാർക്കിൽ നടന്നു. തിരുവരങ്ങ്, ദുബായ് അവതരിപ്പിച്ച കാലകേയവധം കഥകളിയായിരുന്നു പരിപാടി. അർജ്ജുനന്റെ സ്വർഗ്ഗലോകഗമനകഥ പ്രമേയമാക്കി
കോട്ടയത്തുതമ്പുരാനാൽ രചിക്കപ്പെട്ട 'നിവാതകവചകാലകേയവധം' ആട്ടക്കഥയിലെ അർജ്ജുനന്റെ പോരുവിളി(ഒൻപതാം രംഗം) വരെയുള്ള ഭാഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. സാധാരണയായി പതിവില്ലാത്ത അഞ്ചാം രംഗം ഒഴിവാക്കപ്പെട്ടിരുന്നു.'പാർവ്വതീശനോടാശു....' |
ഇന്ദ്രനായി അരങ്ങിലെത്തിയ കലാനിലയം വിനോദ്
തരക്കേടില്ലാത്ത പ്രകടനം നടത്തിയെങ്കിലും ചൊല്ലിയാട്ടത്തിലും അഭിനയത്തിലും ഭംഗിവരുത്തുവാൻ ഇദ്ദേഹം ഇനിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.'പാണിഗ്രഹണം ചെയ്തൊരു വീരാ' |
'അലംഭാവം മനസി......' |
മാതലിവേഷമിട്ട കലാമണ്ഡലം ഹരി.ആർ.നായർ
ചൊല്ലിയാട്ടഭാഗം ഭംഗിയായി ചെയ്തിരുന്നു എങ്കിലും തേർ കൂട്ടിക്കെട്ടുന്നഭാഗത്തിന് പൂർണ്ണതയൊ ഭംഗിയോ ഉണ്ടായില്ല. ചക്രങ്ങങ്ങളും തേർത്തട്ടും ഉറപ്പിച്ചശേഷം നേരെ കൊടിമരവും അതിൽ കൊടിക്കൂറയും ഉയർത്തുന്നതായാണ് ഇവിടെ കണ്ടത്. നാലുഭാങ്ങളിലും തൂണുകളും മേൽത്തട്ടും തോരണങ്ങളും ഉറപ്പിക്കുന്നതായി കാട്ടിയില്ല. തേർത്തട്ടുറപ്പിക്കുന്നതുതന്നെ നാലുവശങ്ങളിലേയ്ക്ക് കാട്ടാതെ ഇരുഭാഗങ്ങളിലേയ്ക്ക് മാത്രമാണ് കാട്ടിയത്.'ഭുവി ജളന്മാരെന്നതു....' |
ആദ്യഭാഗത്തെ അർജ്ജുനനായി അഭിനയിച്ചത്
ഏറ്റുമാനൂർ കണ്ണൻ ആയിരുന്നു. വളരെ ചിട്ടപ്രധാമായവയും, സവിശേഷ ഇരട്ടിയും അഷ്ടകലാശം ഉൾപ്പെടെയുള്ള കലാശങ്ങളും നിബന്ധിച്ചിട്ടുള്ളവയുമായ പതികാലപദങ്ങളും, 'സ്വർഗ്ഗവർണ്ണന' എന്ന ആട്ടവും ഉൾപ്പെടുന്ന ആദ്യഭാഗത്തെ അർജ്ജുനനെ ഇദ്ദേഹം ഭംഗിയായിതന്നെ അരങ്ങിൽ അവതരിപ്പിച്ചു. 'മമ ജനനം സഫലമായ്....' |
ഇന്ദ്രാണി, സഖി വേഷങ്ങൾ കലാമണ്ഡലം ശുചീന്ദ്രൻ ഭംഗിയായി അവതരിപ്പിച്ചു.
'വിജയനഹമിതാ....' |
'നല്ലതുഭവിക്കുമിനി...' |
തുടർന്നു നടന്ന മാർഗ്ഗി വിജയകുമാറിന്റെ ഉർവ്വശി
അവതരണമായിരുന്നു പരിപാടിയുടെ മുഖ്യമായ ഒരു ആകർഷണം. ചിട്ടപ്രധാനവും അഭിനയപ്രധാനവുമായ ഉർവ്വശി എന്ന കോട്ടയത്തുതമ്പുരാന്റെ ഉജ്ജ്വല കഥാപാത്രത്തെ ഇദ്ദേഹം ഉജ്ജ്വലമായിതന്നെ അവതരിപ്പിച്ചു. 'അവന്റെ രൂപം....' |
ഉത്തരഭാഗത്ത് അർജ്ജുനനായി എത്തിയത്
കലാമണ്ഡലം ഷണ്മുഖൻ ആയിരുന്നു. മാതലികാണാനെത്തുന്ന രണ്ടാം രംഗത്തും, ഉർവ്വശി കാണാനെത്തുന്ന ഏഴാം രംഗത്തും വിജയശ്രീലാളിതനായി, വീരസ്ഥായിയിൽ ഇരിക്കുന്ന അർജ്ജുനൻ ഒരുകാൽ മടക്കി ഉയർത്തിവെയ്ച്ച് ഇരിക്കുമ്പോൾ കിട്ടുന്ന ഒരു ഗംഭീരമായ നില ഇരുകാലുകളും തൂക്കിയിട്ട് ഇരിക്കുമ്പോൾ ലഭിക്കുന്നില്ല. ഇവിടെ രണ്ട് അർജ്ജുനന്മാരും കാൽകൾ തൂക്കിയിട്ട് ഇരിക്കുന്നതായാണ് കണ്ടത്. കാൽമടക്കിവെയ്ച്ചുള്ള ഇരിപ്പ് ബുദ്ധിമുട്ടുള്ളതാണ്. എങ്കിലും ഈ രംഗങ്ങളുടെ ആരംഭത്തിൽ കുറച്ചുസമയമെങ്കിലും കാലുയർത്തിവെച്ച് ഇരിക്കുവാൻ ശ്രമിച്ചാൽ നന്നായിരുന്നു. ഉർവ്വശിശാപത്താൽ പരവശനായ അർജ്ജുനനെ സമാധാനിപ്പിച്ചുകൊണ്ടുള്ള ഇന്ദ്രന്റെ പദസമയത്ത് അർജ്ജുനൻ കാലവിരൾകൊണ്ട് കളംവരച്ചുകൊണ്ടും ഉത്തരീയത്താൽ മാറുമറച്ചുകൊണ്ടും സ്ത്രൈണഭാവത്തിൽ നിന്നിരുന്നു!. ഒരു മുലക്കൊല്ലാരം കൂടി ഈ സമയത്ത് എടുത്തണിയാമായിരുന്നു അർജ്ജുനന് :-)
'മഹിതതമേ....' |
ഇന്ദ്രനെത്തി പുത്രനെ സ്വാന്തനിപ്പിക്കുന്ന രംഗത്തെതുടർന്ന്
ഇടശ്ലോകങ്ങളും അടുത്തരംഗത്തിന്റെ അവതരണശ്ലോകവും ചൊല്ലി, തിരശീലപിടിക്കാതെതന്നെ ഏഴാം രംഗം എട്ടാം രംഗത്തിലേയ്ക്ക് സംങ്ക്രമിക്കുന്ന പഴയ അവതരണരീതിയാണ് ഇവിടെ അവലമ്പിച്ചു കണ്ടത്. ഉർവ്വശീശാപത്തിനുശേഷം അർജ്ജുനൻ വളരെക്കാലം സ്വർഗ്ഗത്തിൽ വസിച്ച് പിതാവിൽനിന്ന് വിദ്യകൾ പഠിക്കുന്നു. അത് പൂർത്തിയായശേഷം അർജ്ജുനനനോട് ഗുരുദക്ഷിണ ആവശ്യപ്പെടുന്നത്തായ ഏട്ടാംരംഗം തിരശീലപിടിച്ച് ശ്ലോകം ചൊല്ലിയശേഷം അവതരിപ്പിക്കുന്നതാണ് ഔചിത്യം. 'തരിക തവാധരബിംബം' |
'യോഗ്യമല്ലെന്നറിക നീ' |
ആദ്യാവസാന അർജ്ജുനന്റേയും ഉർവ്വശിയുടേയും ഭാഗങ്ങൾ
'കല്ലിനോടു തവ തുല്ല്യ......' |
ആദ്യ രംഗത്തും ഉർവ്വശിയെ തുടർന്നുള്ള ഭാഗത്തും
കലാനിലയം രാജീവനും നെടുമ്പുള്ളി രാംമോഹനും ചേർന്നായിരുന്നു പാടിയത്.'ഹാ! ഹാ! ദൈവമേ' |
ആദ്യാവസാന അർജ്ജുനന്റെ ഭാഗത്ത്
ചെണ്ട കൈകാര്യം ചെയ്തിരുന്ന കലാമണ്ഡലം കൃഷ്ണദാസ് ശരാശരിനിലവാരം മാത്രമാണ് പുലർത്തിയിരുന്നത്. ആദ്യരംഗത്തിൽ ചെണ്ടയിൽ നന്നായി ചൊല്ലിയാട്ടത്തിനു കൂടിയ കലാമണ്ഡലം രവിശങ്കർ അന്ത്യഭാഗങ്ങളിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു.'മാ കുരു വിഷാദ.....' |
പ്രധാന മദ്ദളക്കാരനായിരുന്ന കലാനിലയം മനോജ്
മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കലാകാരന്റെ കൈക്കും കാലിനും കണ്ണിനും കൂടാൻ മിടുക്കുള്ള മനോജിന്റെ മദ്ദളത്തിന്റെ സാന്നിദ്ധ്യം ഉർവ്വശിയുടെ അരങ്ങുവിജയത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിരുന്നു.കലാമണ്ഡലം സുകുമാരന്റെ ചുട്ടികുത്തലും,
സന്ദർശ്ശൻ, അമ്പലപ്പുഴയുടെ ചമയങ്ങളുപയോഗിച്ച് അരങ്ങിലും അണിയറയിലും സഹായികളായിവർത്തിച്ച പള്ളിപ്പുറം ഉണ്ണികൃഷ്ണൻ, കണ്ണൻ എന്നിവരുടെ പ്രവർത്തനവും കളിയുടെ വിജയത്തിൽ അവരുടേതായ പങ്ക് വഹിച്ച ഘടകങ്ങളാണ്. പ്രത്യേകിച്ച് പ്രധാന നടനായിരുന്ന കണ്ണന്റെ ചുട്ടി വളരെ മനോഹരമായിരുന്നു. ഇരുകോലുകളിൽ ഉയത്തുന്ന രീതിയിലുള്ള
മേൽക്കട്ടിയാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. ഇരിക്കുന്ന അർജ്ജുനന് പിടിക്കുമ്പോൾ വളരെ ഉയരത്തിലായാണ് ഈ മേൽക്കട്ടി നിൽക്കുന്നത്. ഇവിടെ കൈകൾകൊണ്ട് മേൽക്കട്ടി പിടിക്കുന്നതാണ് കൂടുതൽ ഭംഗിയാവുക എന്ന് തോന്നി. മുൻ കാലങ്ങളിൽ മേൽക്കട്ടിയോടുചേർന്ന് പിൻഭാഗത്ത് താഴേയ്ക്ക് തൂങ്ങുന്ന ഒരു ശീല(പിൻശീല) കാണാമായിരുന്നു. ഇപ്പോൾ ചില തക്കൻ കളിയോഗങ്ങളിലേതൊഴിച്ച് മറ്റിടങ്ങളിൽ ഇത് ഒഴിവാക്കിയതായി കാണുന്നു.
16 അഭിപ്രായങ്ങൾ:
വിശദമായ വിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദി. ഏതായാലും കളി മൊത്തത്തില്‍ തരക്കേടില്ലായിരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. :) (സമയക്കുറവ് കാരണമായാണ് ഉര്‍വ്വശിയുടെ ഭാഗങ്ങള്‍ വെട്ടിച്ചുരുക്കി അവതരിപ്പിക്കേണ്ടി വന്നത് എന്നറിയുവാന്‍ കഴിഞ്ഞു.)
മേല്ക്കട്ടിയുടെ കാര്യം പറഞ്ഞത് നന്നായി. പിന്‍ഭാഗം ഒഴിവാക്കുന്നതോടെ മേല്ക്കട്ടി എന്നതിന്റെ ധര്‍മ്മം തന്നെ ഇല്ലാണ്ടാവുന്നു. അര്ജ്ജുനന് അല്പം താഴ്ത്തി പിടിക്കുകയാണ് നല്ലത്. ആവശ്യാനുസരണം നീട്ടുവാനും കുറയ്ക്കുവാനും കഴിയുന്ന തരത്തില്‍ കോലുകള്‍ പിടിപ്പിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാം.
ഉടുത്തുകെട്ട്; പ്രത്യേകിച്ചും ആദ്യ ഭാഗത്തെ അര്‍ജ്ജുനന്റെയും മാതലിയുടേയും ഇന്ദ്രന്റെയുമൊന്നും അത്ര ഭംഗിയായെന്ന് ചിത്രങ്ങളില്‍ നിന്നും തോന്നുന്നില്ല.
ഇടപ്പള്ളി ആസ്വാദക സംഘത്തിന് പിന്നിലെ ബാനര്‍ ഒന്ന് മാറ്റി ചെയ്യാമെന്നു തോന്നുന്നു. ബാനറില്‍ വെളുപ്പൊഴിവാക്കി കര്‍ട്ടന്റെ അതേ കളര്‍ ഉപയോഗിച്ചാല്‍ മതിയാവും. അതുപോലെ പാട്ടുകാരുടെ ഡെസ്കില്‍ വിരിക്കുന്ന തുണിയുടെ നിറവും ഇരുണ്ട ഏതെങ്കിലുമാവുന്നതാണ് നല്ലത്.
--
ethraum nannayi vivarichath valare vinjanapradamthanne.
Let me firstly take this opportunity to express my extreme happiness and utmost satisfaction in being part of THIRUVARANGU (Dubai) who staged KALAKEYAVADHAM on 20th of May, Friday at Changampuzha Park (EDAPALLY) with the support of EDAPALLY KATHAKALI CLUB.
Our whole hearted thanks goes to all artists including percussionists and green room team who made it for the program, taking much extra difficulty due to unforeseen difficulties caused by suddenly declared HARTAAL . Each artist contributed his best in the event. Without their support, this kali would not have been such a great success and a much appreciated KALAKEYAVADHAM of recent times, as already remarked, quoted and commented by few connoisseurs.
Also our heartfelt gratitude goes to ‘Edapally Kathakali Club’ who gave THIRUVARANGU a welcoming start right from the initial days of its planning. They gave us all their support to stage this event in a very smooth manner helping us in all aspects, finding ways to overcome whenever we faced hurdles. Located in the heart of a very busy city, Kathakali performance beyond 10.30 pm at night would not have been possible as per prevailing Govt restrictions without the kind intervention and necessary prior approvals taken by EDAPALLY Kathakali Club. We were told to just go ahead without any concern about time as long as we wanted, until midnight !
Our special thanks to Mr Ranjith, who in the middle of his busy professional life, found time to organize everything on time, in a graceful manner. THIRUVARANGU owes a lot for his very commendable silent support. For any organization, active and able member like Ranjith is a real asset and we are extremely happy to see such people having involved, with great dedication, in the promotion of art forms like KATHAKALI. Mr. Ranjith - sending tons of THANKS from Dubai.
Last but not the least, EDAPALLY ASWADAKAS were our great motivation and support throughout the program. It was overwhelming to see a thickly packed auditorium right from the beginning who sat through, glued to their seats, until late in the night. In fact, as soon as this program notice was floated in advance, THIRUVARANGU was contacted constantly by emails and phone calls, by anxious Aswadakas who made it well ahead of time and gave constant support to the artists by seriously watching their performance!!!
One word on the analysis of KALI by MANI and further by HAREE :
I wonder why Mani didn’t mention omission of certain charanams of Arjunans വിജയനഹമിതാ കൈതൊഴുന്നേന്‍ to Indrani and only urvashis omission was felt important ! All important padhams were sung and if one or two charanams were omitted is not a very big deal when it comes to a club kali, unlike those full night kalis performed in temples. Even in such occasions, these discarded ones are not generally sung ! (though personally I don’t support the trend) .
A special mention goes to Kalamandalam Krishnadas for his excellent gelling with ARJUNAN (Ettumanoor P. Kannan) and thus making the effect of all important beats felt distinct and prominent. Their chemistry on stage was marvellous and his Chenda was one of the important factors behind the success of this kali as was remarked by those who discussed about this soon after the program. But I fail to understand Manis statement here കലാമണ്ഡലം കൃഷ്ണദാസ് ശരാശരിനിലവാരം മാത്രമാണ് പുലർത്തിയിരുന്നത്. !
@Haree’s comments :
ഏതായാലും കളി മൊത്തത്തില്‍ തരക്കേടില്ലായിരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. :) (സമയക്കുറവ് കാരണമായാണ് ഉര്‍വ്വശിയുടെ ഭാഗങ്ങള്‍ വെട്ടിച്ചുരുക്കി അവതരിപ്പിക്കേണ്ടി വന്നത് എന്നറിയുവാന്‍ കഴിഞ്ഞു.)
1. It was not just an "overall average" kali as analyzed here vaguely by someone who was not physically present for the kali. According to them who conveyed to us in person / through emails and phone calls after the event, it was one of the memorable KALAKEYAVADHAMs of recent times. It is really disheartening to note someone making assessments without watching the kali.
2. Time was not a restriction. Those Padams which were discarded for reasons known to artists alone, was certainly not due to time limitation. Hence please avoid giving such misguiding statements unaware of the facts, at least in future.
@ Haree's comment on Uduthukettu:
3. Pallipuram Unnikrishnan with his assistant Kannan and the rest of his team did a great job and it was obvious , as rightly remarked by MANI. Especially ‘Uduthukettu’ of Arjunan 1 (Ettumanoor Kannan) was excellent. It is unethical to find fault with uduthukettu by just looking at the pics. Such baseless opinions and remarks without watching performance will help misguide others. So it is no way an appreciable positive gesture.
Let me include one more opinion on another comment by Hareesh in reply to Sreechitrans remark elsewhere, since subject of discussion is the same.
Sreechitrans comment :
'ചാരുതരുണീമണിയെ പാണിഗ്രഹണം ചെയ്തൊരു വീരാ' എന്നു കേൾക്കുമ്പോഴത്തെ ലജ്ജ നടിക്കൽ കേവലം അനുഷ്ഠാനപരമല്ല, നൈസർഗികമായി വിരിയുന്നതാണ് എന്നു തോന്നിപ്പിക്കുന്ന അഭിനയം. –
Harees reply:
ഇങ്ങിനെ നൈസര്‍ഗികമായി വരുന്ന അഭിനയം പലപ്പോഴും ഏറ്റുമാനൂര്‍ കണ്ണനില്‍ കണ്ടിട്ടില...്ല. അങ്ങിനെയായത് തീര്‍ച്ചയായും സന്തോഷം നല്കുന്നു. :)
I strongly feel that such a remark is an outburst of clear prejudice against certain artists. If that is so, it is worthwhile to remember that the standard of an artist is always a step above a ‘mere Aswadakan’. Just pointing out only negative aspects does not make someone great.
It is high time to set standards / benchmarks when it comes to appreciating / analyzing such majestic art forms like KATHAKALI, for fear of some who make irresponsible and childish statements just for the sake of making it.
Please note, I was not analysing the Kali in any manner. After reading Mani's post, it was the impression I got about the Kali.
ഏതായാലും കളി മൊത്തത്തില്‍ തരക്കേടില്ലായിരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. :) - എന്നറിഞ്ഞതിലാണ് സന്തോഷം എന്നത് പ്രത്യേകം കാണുക. അല്ലാതെ കളി തരക്കേടില്ലാത്തതായിരുന്നു എന്നിവിടെ ഇരുന്ന് പറയുകയല്ല.
Those Padams which were discarded for reasons known to artists alone: Of course, I got this information from the artists itself. :) How can one say that I am wrong without knowing the actual reason? Time alone was the concern for the artists. So, who is making misguiding statements here and who is unaware of the facts?
Uduthukettu - I clearly mentioned, as seen from the photographs, Uduthukettu doesn't look impressive. Compare the Uduthukettu of Kalamandalam Shamukhadas and that of Ettumanoor Kannan and Kalamandalam Hari R. Nair. Then one can understand the difference. I do agree, Kalamandalam Shamukhadas's Uduthukettu looks impressive; but on a whole I do not think it is very good.
In Kaliyarangu, I wrote about a previous performance of Ettumanoor Kannan. In that post, I mentioned that his expressions doesn't seem to be natural and when Sreechithran pointed out that here he did it very well, I was actually very happy. I only expressed that happiness in that comment.
Regarding the rest, a smile will be more than enough! :)
--
നല്ല ഒരു ആസ്വാദനം മണീ . വളരെ നന്ദി. കളിക്ക് വരാന്‍ സാധിക്കാത്തതില്‍ വിഷമം തോന്നുന്നു.
മണിയുടെ ആസ്വാദനം വസ്തു നിഷ്ടമായി യെങ്കിലും ഒരു വിയോജനകുറിപ് -.ചിട്ടപ്രധാനമായ ഈ കഥയില്‍ എല്ലാ നടന്മാര്ക്കും കഥപാത്രങ്ങളുടെ അവതരണത്തില്‍ സാങ്കേതിക തികവ് അത്യാവശ്യമാണ് . കണ്ണന്റെ അര്ജുനനന് ആദ്യാവസാനം ഈ മേന്മ നിലനിര്‍ത്തി എന്നത് സംതൃപ്തി ഉളവാക്കി . എന്നാല്‍ ,കഥകളി ചിട്ടയ്ക് അപ്പുറം, പാത്രബോധം പ്രകടമാക്കുന്നതില്‍ ,പ്രതീക്ഷ നല്കുന്ന മറ്റു യുവ കലാകാരന്മാരെ പോലെ തന്നെ കണ്ണനും നിരാശപെടുത്തി..സലജ്ജോഹം അവതരണത്തില്ചിട്ടയായി
ചൊല്ലിയടുന്നതിനു അപ്പുറം വിജയശ്രീലാളിതനായ അര്‍ജുനന്റെ ഗാംഭീര്യം നിരയെണ്ടാതായിരുന്നു.ഇന്ദ്രസന്നിധിയില് 'ജനക തവ ദര്‍ശനാല്‍' എന്ന പദത്തിലും , ദേവലോകത്ത് സ്വപിതാവിന്റെ സന്നിധിയില്‍ എത്തിയ സന്തോഷഭാവം
പദത്തില്‍ മുഴുവനും നിറഞ്ഞുനിന്നില്ല.
ഇന്ദ്രാണിയുടെ അടുത്തും തുടര്‍ന്ന് അഷ്ടകലാശത്തിലും "സുകൃതികളില്‍ മുമ്പനായി '' അനുഭവപെട്ടില്ല .
ഈ അഭിപ്രായങ്ങള്‍ വ്യക്തിപരമായ വിമര്‍ശനം ആയി കരുതേണ്ട. കണ്ണന്\\അടക്കം പ്രതീക്ഷ ഉള്ള പല യുവ നടന്മാരിലും ഈ പോരായ്മ പ്രകടമാണ് . കളരി അഭ്യാസത്തില്‍ നിന്നും ലഭിക്കുന്ന സാങ്കേതിക മികവു കഥകളിയുടെ പൂര്‍ണതയുടെ പ്രധാന ഭാഗമാണ് . അതോടൊപ്പം പുരാണ ജ്ഞാനം മാത്രം പോര, പാത്രസ്വഭാവത്തെ കുറിച്ച് വ്യക്തമായ അവബോധം വേണം.കഥാപാത്രത്തിന്റെസ്ഥായീഭാവതിലൂന്നി ഭാവപൂര്ണമായി അവതരിപിക്കുംപോഴേ ആസ്വാദകനില്‍ അനുഭൂതികള്‍ നിറയ്ക്കാന്‍ ആകു .സിനിമയിലോ നാടക്തിലോ പോലെ ഇവിടെ ഒരു സംവിധയകന് ഇല്ല ,നടന്റെ ശ്രമങ്ങളാണ് കഥാപാത്രത്തെ പൂര്ണതയിലെതിക്കുനത് .
ഉര്‍വശി എന്ന കഥാപാത്രത്തെ ഇത്രയും പൂര്‍ണതയില്‍ അവതരിപികുന്ന മറ്റൊരു കലാകാരന് ഇല്ല എന്ന് തന്നെ പറയാം, എങ്കിലും, ശ്രീ മാര്ഗിവിജയന് ഇവിടെ ഉര്‍വശിയെ പൂര്‍ണതയിലെത്തിച്ചു എന്നുപറയാന്‍ കഴിയില്ല.
കലാമണ്ഡലം ഷന്മുഖനും സ്വന്തം പ്രതിഭയെ ഏറെ പരിപോഷിപ്പികെണ്ടാതാണ്
കലാനിലയം വിനോദിന്റെ ഇന്ദ്രനും കൃത്യമായി ചൊല്ലിയടി എന്നതൊഴിച്ചാല്‍ നിര്‍വികാരനായിരുന്നു . ശുചീന്ദ്ര്ന്റെ ഇന്ദ്രനിയും തോഴിയും ഒരേ ഭാവമായിരുന്നു .
കലാനിലയം മനോജ് ഉര്‍വശിയുടെ പദത്തിനു കൃത്യതയോടെ കൊട്ടിയെങ്കിലും ഭാവാത്മകമായി മുദ്ര്യക് കൂടാന്‍ ഇനിയും ശ്രമികെണ്ടതാണ്.
കൃഷ്ണദാസിന്റെ മേളത്തിന്റെ പ്രത്യേകത തന്നെ ഭാവത്മക്തയാണ് .ഒരു പരിധിവരെ അത് നിലനിര്‍ത്തിയിരുന്നു.
കലാമണ്ഡലം സുകുമാരന്റെ ചുട്ടിയും, വേഷഭാങ്ങികും വളരെ സഹായിച്ചു.
ഏറെ നാളത്തെ പരിചയമുള്ള പള്ളിപുരംഉണ്ണികൃഷ്ണന്
അനിയറനടത്തിപിലും അരങ്ങത്തും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു .
കഥയുടെ സമയ ദ്യ്ര്ഘ്യം കാരണമാവാം ഉര്‍വശിയുടെ രംഗം
ആയപോഴെക്കും സദസ്സ് ശുഷ്കമായി.
വായിക്കുകയും കമന്റുകയും ചെയ്ത എല്ലാവർക്കും നന്ദി.
@ ഹരീ,
ഉടുത്തുകെട്ടുകൾ അത്ര മോശമായി തോന്നിയിരുന്നില്ല. ബാനറും മേശവിരിയും കളിയെ അത്രബാധിക്കുന്ന ഘടകങ്ങളാണോ? ഫോട്ടോ എടുക്കുന്നവരെ ബാധിക്കുന്ന ഘടകങ്ങളായിരിക്കാം...
@Ranjini,
അജ്ജുനന്റേയും ഇന്ദ്രാണിയുടെയും ചരണങ്ങൾ വിട്ടത് പറയാൻ വിട്ടുപോയതാണ്. കൃഷ്ണദാസിന് പലമുദ്രകൾക്കും ചേർച്ചയുള്ള ശബ്ദങ്ങൾ ഉതിർക്കുവാൻ ഉതിർക്കുവാൻ പോലും അന്ന് സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കഴിവനുസ്സരിച്ച് ഇതിലും മികച്ചതാക്കാമായിരുന്നു മേളം. അദ്ദേഹത്തിന്റെ അന്നത്തെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. കലാകാരന്മാരല്ലെ, ചില ദിവസങ്ങൾ ഇങ്ങിനെയും ഉണ്ടാകും.
@v p narayanan namboothiri,
അങ്ങ് പറഞ്ഞതു വളരെ ശരിയാണ് സാങ്കീതികതികവിനൊപ്പം പാത്രബോധത്തോടും ഭാവത്തോടുകൂടിയുമുള്ള പ്രവർത്തികൾ കൂടി അരങ്ങിൽ ചെയ്യുമ്പോഴാണ് ആസ്വാദകനിൽ അനുഭൂതികൾ ഉണരുന്നതും ആ നടനെ വാഴ്ത്തുന്നതും. എന്നാൽ ഇക്കാലത്തെ അരങ്ങുകളിൽ അധികവും പാത്രസ്വഭാവത്തിനെതിരായുള്ള പ്രവർത്തികൾ നിറഞ്ഞതാണ്. ആ സാഹചര്യത്തിൽ കൂടുതൽ ഒന്നും ചെയ്തില്ലെങ്കിൽക്കൂടി, പാത്രസ്വഭാവത്തിനെതിരായി ഒന്നും പ്രവർത്തിക്കാതിരുന്നാൽ തന്നെ ആസ്വാദകർക്ക് ആശ്വാസമായി, ആ നടൻ ഭേദപെട്ട ആളാണ് എന്ന് തോന്നുകയും ചെയ്യും. കണ്ണേട്ടന്റെ അർജ്ജുനനിൽ ഓരോഭാഗത്തും ഭാവങ്ങൾ വന്നിരുന്നുവെങ്കിലും തുടർന്ന് അഭാവങ്ങൾ തന്നെ ആയിരുന്നു. കലാശാദികളിലും ആട്ടത്തിലും പുലർത്തിയിരുന്ന മിതത്വം നല്ലതാണേങ്കിലും ഭാവത്തിലെ മിതത്വം നന്ന് എന്ന് എനിക്ക് അഭിപ്രായം ഇല്ല. ആട്ടകഥാകാരൻ ഉദ്ദേശിച്ചത് ഈ രീതിയിലുള്ള മിതമായഭാവപ്രകടനമാണ് എന്നും എനിക്ക് പക്ഷമില്ല.
നാരായണേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. ആശാന്മാരുടേയും കളരിയുടെയും മെച്ചം കൊണ്ട് യുവ കലാകാരന്മാർക്കെല്ലാം സാങ്കേതികമായ മികവുണ്ട്. കഥാപാത്രത്തെ ഉൾക്കൊള്ളുന്നതിലും രസാഭിനയത്തിലുമാണ് പൊതുവെ പോരായ്കകൾ. ഇവ ചിട്ടവിട്ടുള്ള കഥകളെയാണല്ലൊ കൂടുതൽ ബാധിക്കുന്നത്. പുരാണപരിചയവും സ്വചിന്തയും കൊണ്ടുതന്നെയെ ഈ പോരായ്കകൾ നികത്താനാവുകയുള്ളു എന്നു തോന്നുന്നു. പിന്നെ ഉള്ളിൽ ഇതൊക്കെ തോന്നിയാലും പ്രകടിപ്പിച്ച് ഭലിക്കുവാനായി കൂടുതൽ അഭിനയം ശീലിക്കേണ്ടതായും വരും.
പിന്നെ മനോജിന്റെ മദ്ദളം- കൂടുതൽ ശക്തിയായുള്ള കൊട്ടൽ കൂടിയിട്ടുണ്ട് മനോജന് ഇപ്പോൾ. കഥകളീതര കലകളിൽ പങ്കെടുക്കുന്നതിന്റെ സ്വാധീനമാണേന്നു തോന്നുന്നു ഇത്. കൂടുതൽ ഭാവാത്മകമാക്കിയാൽ കൂടുതൽ ഹൃദ്യമാവും എന്നത് ശരിയാണ്.
ഈ പോസ്റ്റിൽ വിട്ടുപോയ ചില കാര്യങ്ങൾ-
*കണ്ണേട്ടന്റെ സ്വർഗ്ഗവർണ്ണന ആട്ടം ഇല്ലാകാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതും സൂചനകൾ നൽകുന്നതിനപ്പുറത്തേയ്ക്ക് അധിക വിസ്താരം ഒഴിവാക്കിക്കൊണ്ടുള്ളതും ആയിരുന്നു. സ്വർണ്ണഹാരം ആവശ്യപ്പെടുന്ന ദേവസുന്ദരിക്ക് കല്പവൃക്ഷം തന്റെ ശാഖ താഴ്ത്തി ഹാരം നൽകുന്നതായുള്ള ആട്ടം അതി മനോഹരമായിരുന്നു. സ്വർഗ്ഗവർണ്ണനക്കൊടുവിൽ പതിവുള്ള പന്തുകളി തുടങ്ങിയവ ദേവസ്ത്രീകളായി പകർന്നാടുകയും ചെയ്തിരുന്നു അർജ്ജുനൻ. പണ്ടേ പതിവുള്ളതാണെങ്കിലും സ്ത്രൈണതവരുത്തി ചെയ്യേണ്ടുന്ന ഈ പകർന്നാട്ടം അർജ്ജുനന്റെ അതുവരെയുള്ള സ്ഥായിക്കു വിരുദ്ധമായള്ളതാണ്. അതിനാൽ ഇത് ഒഴിവാക്കുകയല്ലെ ഉചിതം?
*അർജ്ജുനന്റേയും ഇന്ദ്രാണിയുടേയും ചില അപ്രധാന ചരങ്ങളും ഈ കളിയിൽ ഒഴിവാക്കപ്പെട്ടിരുന്നു.
*കലാനിലയം രാകേഷ് ആയിരുന്നു മറ്റൊരു മദ്ദളക്കാരൻ.
ഉടുത്തുകെട്ട് പിന്നിലും വശങ്ങളിലും അല്പമൊന്ന് പൊങ്ങി താഴുന്നതാണ് ഭംഗി, ഒരു curve ആകൃതിയില്‍. (ഇവിടെ പല വേഷങ്ങളുടേതും അത് നേരേ വടി പോലെ നില്ക്കുന്നു.) മാത്രമല്ല മുന്പില് രണ്ടറ്റം കൂട്ടി മുട്ടുന്നത് രണ്ട് നിരയില്‍ ആയിട്ടുമുണ്ട്. ഒരേ നിരയില്‍ പിടിച്ചാല്‍ എവിടെയാണ് ഞൊറി യോജിപ്പിക്കുന്നതെന്നു തന്നെ അറിയില്ല. പിന്നിലും വശങ്ങളിലും വളവ് നഷ്ടമാവുമ്പോള്‍, കളിച്ചു വരുമ്പോഴേക്കും ഞൊറി എല്ലാം കൂടി മുന്നില്‍ കൂടുകയും, പിന്നിലൊക്കെ വലിഞ്ഞു നില്‍ക്കുകയും ചെയ്യും. ഷണ്മുഖദാസിന്റേത് തുടക്കത്തില്‍ കൊള്ളാം. ('യോഗ്യമല്ലെന്നറിക നീ' എന്ന അടിക്കുറിപ്പ് കൊടുത്തിരിക്കുന്ന ചിത്രം.) ഷണ്മുഖദാസിന്റെ അവസാന ചിത്രത്തിലെ അതേ പരുവത്തിലാണ് അര്‍ജ്ജുനന്റെയും ഇന്ദ്രന്റെയും മറ്റും തുടക്കത്തില്‍ തന്നെ. വടിപോലെ വശങ്ങളും പിന്‍ഭാഗവും നീണ്ടിരിക്കുന്നതിനാല്‍ ഞൊറി എല്ലാം കൂടി മുന്പില് കൂടി കിടക്കുന്നു, അതും വലിയ മടക്കുകളോടെ! മാത്രമല്ല രണ്ടു വശവും രണ്ടു വലിപ്പത്തിലാണ് കിടക്കുന്നതും. (ഇന്ദ്രാണിയൊരുമിച്ചുള്ള 'വിജയനഹമിതാ...' എന്ന അടിക്കുറിപ്പുള്ള ചിത്രം കാണുക.) ചുരുക്കത്തില്‍; ഷണ്മുഖദാസിന്റെ ഒഴികെ മറ്റാരുടേയും ഉടുത്തുകെട്ട് അത്ര നല്ലതായി എനിക്കു തോന്നുന്നില്ല. ഇനി ഇതാണ് മികച്ച ഉടുത്തുകെട്ട് എന്നാണ് ഉദ്ദേശിച്ചതെങ്കില്‍, എനിക്കൊന്നും പറയാനില്ല. :)
ഫോട്ടോയെ കാര്യമായി ബാധിക്കില്ല. കാരണം അവ ഉള്‍പ്പെടുത്താതെ, അല്ലെങ്കില്‍ ഫ്ലാഷ് അതിനനുസരിച്ച് ക്രമീകരിച്ച് എടുക്കാവുന്നതേയുള്ളൂ. അതല്ലെങ്കില്‍ പിന്നീടവ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യുകയുമാവാം. എന്നാല്‍, കാണുമ്പോഴുള്ള കഥകളിയുടെ ദൃശ്യപരമായ പൂര്‍ണതയ്ക്ക് ഇതൊക്കെയും ശ്രദ്ധിക്കേണ്ടതാണ്.
--
അർജ്ജുനന്റെ പഞ്ചാരി പന്തുകളി എടുത്തു കളയണ്ട കാലം അതിക്രമിച്ചു. :)
പദങ്ങൾ വെട്ടിചുരുക്കാൻ കലാകാരന്മാർ തന്നെ നിർബന്ധിതരാകുന്നു .. എന്റെ അഭിപ്രായത്തിൽ ഒന്നുകിൽ 10 മണിക്കൊ അതിനു മുൻപോ കളി അവസാനിപ്പിക്കുന്ന രീതിയിൽ ഒരുക്കുക, അല്ലെങ്കിൽ രാത്രി മുഴുവൻ ആക്കുക.
പിന്നെ കണ്ണേട്ടനും ഒരു കലാകാരൻ എന്ന രീതിയിൽ ധാരാളം പരിമിതികൾ ഉണ്ട്.
എനിക്കു കളി കാണാൻ വരാൻ പറ്റിയില്ല. എങ്കിലും മുൻപു ഉള്ള അനുഭവവും അന്നത്തെ കളിയെ പറ്റി കേട്ടറിഞ്ഞതും വെച്ച് ഒരു അഭിപ്രായം ...
ഇത്തരം കഥകൾ വെക്കുന്ന സമയം .. താളം പിടിക്കാൻ കൂടി അറിയാവുന്ന (പിടിക്കുന്ന) ഒരു പാട്ടുകാരനെ പൊന്നാന്നി ഏൽപ്പിക്കാമായിരുന്നു. മാതലിയെ പറ്റി ഒന്നും പറയുന്നില്ല. (ശ്രീചിത്രൻ പറഞ്ഞതു തന്നെ ധാരാളം :) )
@sreekanth
താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ.
പോന്നനിക്കാരന്‍ പാടുമ്പോള്‍ ശിങ്കിടി താളം പിടിക്കുകയും, ശിന്കിടിക്കാരന് പാടുമ്പോള്‍ പോന്നനിക്കാരന്‍ താളം പിടിക്കുകയും ചെയ്യുക എന്നത് ഒരു സാധാരണ രീതിയാണ് .
ഇനി എന്തെങ്കലും ബുദ്ധിമുട്ട് ഉണ്ടായാല്‍ അത് അനുഭവപ്പെടുക വേഷക്കാര്‍ക്കും മേളക്കാര്‍ക്കും ആണ് .
അവിടെ കളി കാണാന്‍ ഉണ്ടായിരുന്ന ആള് എന്ന നിലയ്ക്ക് അങ്ങനൊരു ബുദ്ധിമുട്ട് തോന്നിയില്ല .
താങ്കള്‍ എത്തി ചേരാത്ത ഒരു കളിക്ക് ചില മുന്‍വിധികളോടെ ഉള്ള അഭിപ്രായ പ്രകടനം എത്രത്തോളം നല്ല പ്രവണതയാണ് എന്ന് എനിക്ക് ഒരു സംശയം.
പിന്നെ, എന്റെയും വക കിടക്കട്ടെ ഒരു അഭിപ്രായം എന്നാ രീതിയാണ് താങ്കളുടെ എങ്കില്‍ ..രസിച്ചിരിക്കുന്നു
@ സുനില്‍ നമ്പൂതിരി,
“പോന്നനിക്കാരന്‍ പാടുമ്പോള്‍ ശിങ്കിടി താളം പിടിക്കുകയും, ശിന്കിടിക്കാരന് പാടുമ്പോള്‍ പോന്നനിക്കാരന്‍ താളം പിടിക്കുകയും ചെയ്യുക എന്നത് ഒരു സാധാരണ രീതിയാണ് .“
ഇതു എന്നു മുതലാണു ഒരു രീതിയായതു? പാടുന്നതു കൂടെ തന്നെ താളം പിടിക്കുന്ന എത്രയോ പാട്ടുകാർ ഉണ്ടിവിടെ. അതു തന്നെയാണു കഥകളിക്കു വേണ്ടതും.
“ചിലർക്കു” അങ്ങിനെ ചെയ്യാൻ സാധിക്കുന്നില്ല എന്നു കരുതി അതു ഒരു രീതിയാക്കരുത്.
പിന്നെ ഞാൻ ആദ്യമേ പറഞ്ഞല്ലോ ഞാൻ കളിക്കു വരാതെ തന്നെയാണു ഇതു പറയുന്നതു എന്നു. കളിക്കു വരാത്തവർ അഭിപ്രായം പറയരുത് എന്നു പറയരുത്. വന്നവർ എഴുതിയതും നേരിട്ട് പറഞ്ഞതു വെച്ചും ആണു ഞാൻ ഇത്രയും പറഞ്ഞത്.
പിന്നെ ഈ താളം പിടിക്കാതെയുള്ള പാട്ടിനു നിങ്ങൾക്കു കുഴപ്പം ഇല്ലായിരിക്കാം. പക്ഷെ അന്നു വന്ന പലരും ഈ രീതി ആശാസ്യമല്ല എന്നു പറഞ്ഞില്ലേ? കഥകളി എന്ന കലയെ മൊത്തമായി ആസ്വദിക്കുന്നവർക്കു ചേരില്ല .. പിന്നെ പുറം തിരിഞ്ഞിരുന്നോ കണ്ണടച്ചോ പാട്ടു കേൾക്കുന്നവർക്ക് കേമവുമാകം ...
@sreekanth
കഥകളി എന്ന കലയെ മൊത്തമായി ആസ്വദിക്കുന്നവർക്കു ചേരില്ല .. പിന്നെ പുറം തിരിഞ്ഞിരുന്നോ കണ്ണടച്ചോ പാട്ടു കേൾക്കുന്നവർക്ക് കേമവുമാകം ...
:)
A smile is just enough for such a comment.or u just deserve a smile.
ഷണ്മുഖന്റെ അര്ജുനനില് ഉര്‍വശീ ശാപം മൂലം ഉണ്ടാകുന്ന സ്ത്രൈണ ഭാവ പ്രകടനം അനാവശ്യം എന്നേ കരുതാനാവൂ.
അജ്ഞാത വാസകാലത്ത് ബ്രുഹന്ദളയായി കഴിയുന്ന അര്ജുനന് പോലും ഇങ്ങിനെ പ്രകടിപ്പിച്ചു കണ്ടിട്ടില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ