|
‘ബാലേ വരിക’ |
2010 ജൂലൈ 2ന് അമ്പലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളി വിദ്യാലയത്തിന്റെ
ആഭിമുഖ്യത്തില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര നാടകശാലയില്‍ ഒരു പ്രത്യേക കളിയരങ്ങ് സംഘടിപ്പിക്കപ്പെട്ടു. ഈ കളിയുടെ പ്രായോജക രഞ്ജിനി നായര്‍,ദുബായ് ആയിരുന്നു. കോട്ടയത്തു തമ്പുരാന്റെ
ബകവധം ആട്ടകഥയിലെ ഭീമനും ലളിത(ഹിഡിംബി)യുമായുള്ള രംഗമാണ്(ശൃഗാരപദം) ഇവിടെ ആദ്യം അവതരിപ്പിക്കപ്പെട്ടത്.
|
‘കോകിലാംഗനമാരുടെ’ |
|
‘കാലോചിതമായുള്ളതു കാന്താ കല്പിച്ചാലും‘ |
ഇതില്‍ ഭീമനായി വേഷമിട്ട കലാമണ്ഡലം ഷണ്മുഖനും
ലളിതയായെത്തിയ കലാമണ്ഡലം വിജയകുമാറും നല്ല പ്രകടനം കാഴ്ച്ചവെച്ചിരുന്നു.
|
‘ചേവടി പണിയും നിന്റെ’ |
ലളിതയുടെ ഭാഗമാണ് തുടര്‍ന്ന് അവതരിപ്പിച്ചത്. തന്റെ ഭര്‍ത്താവിനെ വധിച്ച പാണ്ഡവരോട് പകരം വീട്ടുവാനായി, പാഞ്ചാലിയെ അപായപ്പെടുത്തണം എന്നുള്ള ലക്ഷ്യത്തോടെ സിംഹിക എന്ന രാക്ഷസി സുന്ദരീവേഷം ധരിച്ച് വരുന്നതാണ് ലളിത. സ്ഥായി, സഞ്ചാരി രസങ്ങള്ക്കുപുറമെ ഈ പ്രകടനമെല്ലാം കാപട്യമാണ് എന്ന് വെളിവാക്കുന്ന രീതിയിലുള്ള സൂക്ഷ്മാഭിനയവും ചെയ്യണം എന്നുള്ളതാണ് ലളിത വേഷത്തിന്റെ പ്രത്യേകത. ഇവിടെ ലളിതവേഷം കൈകാര്യം ചെയ്ത മാര്‍ഗ്ഗി വിജയകുമാര്‍ പ്രവേശം,നോക്കിക്കാണല്‍ മുതല്‍ തന്നെ സൂക്ഷ്മാഭിനയത്തോടുകൂടി തന്റെ വേഷം ഭംഗിയായി ചെയ്തിരുന്നു. എന്നാല്‍ പാഞ്ചാലിയുടെ നേരേനിന്ന് സംസാരിക്കുന്നവേളയിലും, അഭിസംഭോധന ചെയ്യുമ്പോളും മറ്റും വരുത്തുന്ന ഭാവമാറ്റം ഉചിതമാണോ എന്നൊരു സംശയം ജനിച്ചു. പാഞ്ചാലിയുടെ ദൃഷ്ടിപെടാതെ-മറവില്‍- മാത്രമല്ലെ ലളിതയില്‍ ഈ ഭാവമാറ്റം പ്രകടമാകാവു. ചിട്ടപ്രധാനമായ ‘നല്ലാര്‍കുലമണിയും’ എന്ന പതിഞ്ഞപദവും നൃത്താഭിനയ പ്രധാനമായ ‘കണ്ടാലതിമോദം’ എന്ന ഇടക്കാലപദവും വിജയകുമാര്‍ ഭംഗിയായി തന്നെ അവതരിപ്പിച്ചിരുന്നു. ലളിതയില്‍ നിന്നും സിംഹികയിലേയ്ക്ക് ഭാവമാറ്റം വരുന്ന അന്ത്യഭാഗവും ഗംഭീരമായിതന്നെ അവതരിപ്പിച്ചിരുന്നു. ഈഭാഗത്ത് പെണ്‍കരിയുടെ സമ്പൃദായത്തിലുള്ള അലര്‍ച്ചയോടുകൂടി പാഞ്ചാലിയേ സമീപിക്കുന്ന രീതി വിജയകുമാറിന്റെ ഒരു സവിശേഷതയാണ്. ചുവപ്പ് തീരെ കുറച്ച് വെളുപ്പ് കൂടിയരീതിയിലായിരുന്നു വിജയന്റെ മുഖത്തുതേപ്പ്.
|
‘ലളിതയുടെ പ്രവേശം’ |
പാഞ്ചാലിയായെത്തിയ കലാനിലയം വിനോദ്
പാത്രോചിതമായ രീതിയില്‍ തന്നെ അരങ്ങില്‍ വര്‍ത്തിച്ചിരുന്നു. വിനോദിന്റെ മുഖംതേപ്പും മനോഹരമായിരുന്നു.
|
‘നല്ല മൊഴികള്‍ കേള്‍ക്ക’ |
|
‘ഗതിജിത കളഭേ’ |
പത്തിയൂര്‍ ശങ്കരന്‍കുട്ടിയും കലാമണ്ഡലം ജയപ്രകാശും
ചേര്‍ന്നായിരുന്നു പാട്ട്. ചിട്ടപ്രധാനവും പതിഞ്ഞതുമായ പദങ്ങള്‍ നന്നായിതന്നെ ഇവര്‍ ആലപിച്ചിരുന്നു. ലളിതയുടെ ഇടക്കാലത്തിലുള്ള ‘കണ്ടാലതിമോദം’ എന്ന പദം ഇവര്‍ കൂടുതല്‍ സംഗീതപ്രയോഗങ്ങളോടെയാണ് പാടാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ നൃത്തത്തോടു കൂടിയുള്ള അഭിനയം അധികമായി വരുന്ന ഈ പദം താളാത്മകമായ പ്രയോഗങ്ങളോടെ പാടുന്നതാവും അരങ്ങില്‍ കൂടുതല്‍ യോജിപ്പാവുക. ഈ പദത്തിന്റെ അന്ത്യചരണം കാമ്പോജിയില്‍ നിന്നും അഠാണരാഗത്തിലേയ്ക്ക് മാറ്റിയാണ് ആലപിച്ചിരുന്നത്. ഈ ചരണം മുതലുള്ള അന്ത്യഭാഗത്തെ പാട്ടും ഏറ്റവും ഭംഗിയായിരുന്നു.
|
‘കണ്ടാലതിമോദം’ |
ചെണ്ടയും ഇടയ്ക്കയും കൈകാര്യം ചെയ്തിരുന്നത് കലാമണ്ഡലം
ശ്രീകാന്ത് വര്‍മ്മ യായിരുന്നു.
|
‘കണ്ടു കണ്ടു ബത! മണ്ടീടുന്നു’ |
മദ്ദളം വായിച്ച കലാനിലയം മനോജ് മികച്ച പ്രകടനം തന്നെ
കാഴ്ച്ചവെച്ചിരുന്നു. സ്ത്രീവേഷപ്രധാനമായ രംഗങ്ങളില്‍ മുദ്രകള്‍ക്ക് കൂടിക്കൊണ്ടുതന്നെ ചോര്‍ച്ചയില്ലാത്ത മേളം ശൃഷ്ടിക്കുന്ന മനോജിന്റെ മദ്ദളവാദനം യുവമദ്ദളവാദകരില് അദ്ദേഹത്തിന്റെ സ്ഥാനം പ്രഥമമാക്കുന്നു.
|
‘പികഗീത വിശേഷമോടിട ചേര്‍ന്നു’ |
ചേര്‍ത്തല വിശ്വന് ചുട്ടി കുത്തിയിരുന്ന ഈ കളിക്ക്
സന്ദര്‍ശ്ശന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറ സഹായികളായി വര്‍ത്തിച്ചിരുന്നത് പള്ളിപ്പുറം ഉണ്ണികൃഷ്ണന്, കണ്ണന് എന്നിവരായിരുന്നു.
ഈ കളിയുടെ മറ്റൊരു ആസ്വാദനം
ഇവിടെ വായിക്കാം>
21 അഭിപ്രായങ്ങൾ:
“ഈ കളിയുടെ പ്രായോജക രഞ്ജിനി നായര്‍,ദുബായ് ആയിരുന്നു.“
രസിച്ചു ഇത് മണീ. കൂടുതല്‍ ‘പ്രായോജകര്‍‘ വരട്ടെ.
"പ്രായോജക" വിജയിക്കട്ടെ! സുനിൽ പറഞ്ഞപോലെ ഇനിയും കൂടുതൽ കൂടുതൽ "പ്രായോജകർ" കഥകളി നടത്തിപ്പിനായി മുന്നോട്ട് വരട്ടെ!
ക്രിമ്മീരവധത്തില്‍ ലളിതയും പാഞ്ചാലിയുമായുള്ള രംഗത്തിന്റെ ആവിഷ്കാരം മനോഹരായി മണി എത്തിച്ചിരിക്കുന്നു. വളരെ സന്തോഷം.
Panchali has not put her hair outside. Why is it like that?
• "എന്നാല്‍ പാഞ്ചാലിയുടെ നേരേനിന്ന് സംസാരിക്കുന്നവേളയിലും, അഭിസംഭോധന ചെയ്യുമ്പോളും മറ്റും വരുത്തുന്ന ഭാവമാറ്റം ഉചിതമാണോ..." - അഭിസംബോധന ചെയ്യുമ്പോള്‍ ഭാവമാറ്റം ഉണ്ടായോ? കലാശങ്ങളുടെ സമയത്തല്ലാതെ സംസാരിക്കുന്നതിന് ഇടയിലും ഉണ്ടായി. പക്ഷെ, അത് ഗണികയുടെ മനസിലിരുപ്പ് പ്രകടമാക്കിയതാണ്. അത് പാഞ്ചാലിക്ക് ദൃശ്യമായി ചെയ്തു എന്നു കരുതേണ്ടതില്ല. (വശത്തേക്ക് തിരിഞ്ഞു നിന്നു കാണിച്ചാല്‍ എല്ലാവര്ക്കും പെട്ടെന്ന് മനസിലാവും; പക്ഷെ അതപ്പോള്‍ എല്ലാവര്ക്കും കാണുവാന്‍ കഴിയണമെന്നില്ല.)
ഏതായാലും പുതിയ മൊബൈലിലെ ചിത്രങ്ങള്‍ കൂടുതല്‍ നന്ന്. :-)
--
Mani etta,
I think the performance happened on 2nd and not 3rd.
Abhiii
ഗണേഷിന്റെ കമന്റ് ഇപ്പോഴാണ് കാണുന്നത്. ചൂണ്ടിക്കാണിച്ചത് വളരെ ശരിതന്നെ. പാഞ്ചാലി മുടി മുന്പിലേക്കിടേണ്ടതാണ്. അത് കലാകാരന്റെ പിഴവു തന്നെ. അഭിലാഷ് പറഞ്ഞതുപോലെ കളി നടന്നത് രണ്ടിനുമാണ്. :-)
--
Please see kaliyarangu blogspot for my comment. I am of the opinion that there is no scope for Lalitha to show other than Shringara or closely related bhavas until the appointed time.
'കൃമ്മീരവധത്തിൽ' പാഞ്ചാലി മുടി
മുന്നിലിടണമെന്നുണ്ടോ !
Rajasekhar.P
Dear Ganesh
It is not necessary that Panchali puts her hair to the front, in all kathas. It is required only during duryodanavadham where she meets SreeKrishna (paripahi) and towards the last scene with raudrabeeman.
Regards
Ranjini Nair
Dubai
@-സു-, VAIDYANATHAN,Chennai,
കൂടുതല്‍ പ്രായോജകരും ആസ്വാദകരും കൂടുതല്‍ ഉണ്ടാവട്ടെ...അത് കലയ്ക്ക് പ്രയോജനം ചെയ്യട്ടെ.
@ AMBUJAKSHAN NAIR,
നന്ദി.
@Ganesh,Haree,Rajasekhar.P,Ranjini,
രാജശേഘരേട്ടനും രഞ്ജിനിയും പറഞ്ഞതാണു ശരി. പാഞ്ചാലി മുടി മുന്പിലേക്കിടാഞ്ഞത് കലാകാരന്റെ പിഴവല്ല. പാഞ്ചാലി മുടി മുന്നിലേയ്ക്ക് ഇടണം എന്നത് തീര്‍ച്ചയായും ചെയ്യേണ്ടതോ, ചിട്ടയില്‍ പെട്ടതോ ആയ കാര്യമല്ല. ചില നടന്മാര് ഇങ്ങിനെ കീഴ്വഴക്കമാക്കി എന്നു മാത്രം. ഇന്ന് പാഞ്ചാലിമാത്രമല്ല സീത തുടങ്ങിയ നായികമാരും മുടിമുന്നിലേയ്ക്കിടുന്നതായി കളിയരങ്ങില്‍ കാണാറുണ്ട്! എന്നത്തേ ലോകജീവിതത്തിലും മുടി മുടി മുന്നിലേയ്ക്ക് ഇടുന്നത് ഫാഷനാണല്ലൊ അങ്ങിനെ വന്നതാവാം ഇതും. എന്നാല്‍ പഴയ കാലത്തെ ഭാരതീയ രീതിയില്‍ മുടിമുന്നിലേയ്ക്കിടുന്നത് ‘കുലട’കളുടെ ലക്ഷണമാണ്. കുലസ്ത്രീകള്‍ക്ക് ഇത് ഭൂഷണമായ കാര്യമല്ല. ഭാരതീയപുരാണങ്ങളിലെ കഥകളായതിനാലും, ആ കാലത്തെ കഥാപാത്രങ്ങളായതിനാലും കളിയരങ്ങിനെ സ്ത്രീ കഥാപാത്രങ്ങള്‍ മുടിമുന്നിലേയ്ക്കിടുന്നത് ഒട്ടും ആശാസ്യമായ കാര്യമല്ല. പിന്നെ ‘പരിപാഹി’ പോലെ യുള്ള രംഗങ്ങളില്‍ മുടി മുന്നിലാക്കാം എന്നെയുള്ളു.....പാഞ്ചാലി സത്യം പാലിക്കപ്പെടുന്നതുവരെ മുടി കെട്ടാറില്ലാ എന്നതു ശരി. എന്നു വച്ച അത് മുന്നിലിട്ട് നടക്കണമെന്നില്ലല്ലൊ.
@Haree,
“'മത്സഖീ...' എന്നൊക്കെ വിളിക്കുന്നതിനൊപ്പം, ഒന്ന് തിരിഞ്ഞ് 'സഖിയോ, നീയോ...' എന്ന മട്ടിലുള്ള ലളിതയുടെ ഉള്ളിലിരിപ്പും ഇടയ്ക്കിടെ പ്രകടമാക്കിയായിരുന്നു അവതരണം.” എന്ന് സ്വന്തം ബ്ലോഗില്‍ എഴുതിയ ആള്‍ക്ക് എന്തേ ഇവിടെ വന്നപ്പോള്‍ “- അഭിസംബോധന ചെയ്യുമ്പോള്‍ ഭാവമാറ്റം ഉണ്ടായോ? ” എന്നു സംശയം?‘മത്സഖി’ എന്ന് അഭിസംബോധന ചെയ്യുന്നതിനിടയില്‍ തിരിഞ്ഞുനിന്നിട്ടുപോലും ഭാവം മാറിയാല്‍ പാഞ്ചാലിയുടെ ശ്രദ്ധയില്‍ വരില്ലെ? പാഞ്ചാലി അത്ര വിഢിയാണോ?
@abhilash,Haree,
അതെ, കളി 2നു ആയിരുന്നു. തീയതി മാറിപ്പോയതാണ്.
@Srikumar K,
വെറും ശൃഗാരം മാത്രം പോരാ,ലളിതയുടെ അഭിനയത്തില്‍ ഇരു ഭാവങ്ങളും വരേണ്ടത് ആവശ്യതന്നെയാണ്. നടന് കഥാപാത്രമായി അഭിനയിക്കുന്നതിനൊപ്പം ആ കഥാപാത്രം മറ്റൊരാളായി അഭിനയിക്കുകയുമാണ് ഇവിടെ സന്ദര്‍ഭം. ഇത് പ്രേക്ഷകര്‍ക്ക് ബോദ്ധ്യം വരുത്തേണ്ട രീതിയില്‍ അഭിനയിക്കുകതന്നെയാണ് ഉചിതം. അഭിനയരീതി ഔചിത്യപൂര്ണ്ണമാവണം എന്നു മാത്രം.(കമന്റ് ‘കളിയരങ്ങി’ലും ഇട്ടിട്ടുണ്ട്)
Ranjini,
പ്രായോജകയ്ക്കു നന്ദി. കമന്റിട്ടതിനും.....
"‘മത്സഖി’ എന്ന് അഭിസംബോധന ചെയ്യുന്നതിനിടയില്‍ തിരിഞ്ഞുനിന്നിട്ടുപോലും ഭാവം മാറിയാല്‍ പാഞ്ചാലിയുടെ ശ്രദ്ധയില്‍ വരില്ലെ? പാഞ്ചാലി അത്ര വിഢിയാണോ? " - :-) പ്രത്യക്ഷമായി സിംഹിക മുഖത്ത് ഭാവമാറ്റം പ്രകടിപ്പിച്ചു എന്നേ ഞാന്‍ കാണുന്നില്ലല്ലോ! അഭിസംബോധന മുദ്ര പിടിക്കുന്ന സമയം ഭാവമാറ്റം വരരുത്, അങ്ങിനെ ഉണ്ടായിട്ടില്ല. മാറി ഒന്നു തിരിഞ്ഞ് ഭാവം മാറ്റുമ്പോള്‍, അത് നടന് സിംഹികയുടെ ഉള്ളിലിരുപ്പ് പ്രകടിപ്പിച്ചതാണ്; അതല്ലാതെ പാഞ്ചാലിയുടെ മുന്പില് സിംഹിക ആ ഭാവത്തോടെ നിന്നു എന്നല്ല!
--
Padathil illatha bhavangal pathinja padathinu cherunnathalla. Kavi orukkiyapole. Ente abhiprayam mathram.
Ennal pinne "Sukumara, Nandakumara" ennullthu "Asurakumara, Nindyakumara" ennukoodi kanichal entucheyyum?
Njan Paranjathu potta thettu. Poothanakku Ambadiyodum, Krishnanodum kanda udan sneham undaayi.
Panchaliye kandappol Simhikakku enthenkilum thonniyo ennu ariyilla. Sanchari bhavangal pada artha vivaranathinanu upayogikkuka. Randu sdhayi bhavangal (ullile bhavam sdhayi thanne) kanikkaamo ennathu prashnam thanne.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ