നളായനം ചതുര്‍ദിന നളചരിതോത്സവത്തിന്റെ രണ്ടാം ദിവസമായ 19/12/09ന്
വൈകിട്ട് സോദാഹരണക്ലാസിനെ തുടര്‍ന്ന് ആറര മുതല്‍ നളചരിതം രണ്ടാം ദിവസം കഥ അരങ്ങേറി. പതിഞ്ഞപദം
“ദയിതേ....”
പുഷ്കരനായെത്തിയത് കലാമണ്ഡലം ഹരിനാരായണന്‍ ആയിരുന്നു.
“ഒരുനാളും നിരൂപിതമല്ലേ”
കലാമണ്ഡലം സോമന്‍ നളനായും കലാമണ്ഡലം വിജയകുമാര്‍ ദമയന്തിയായും
വേഷമിട്ടു. സോമന്റെ വേഷത്തിന് നല്ല ഭംഗിയും പ്രവര്‍ത്തിക്ക് വൃത്തിയും ഉണ്ടായിരുന്നു. ‘കുവലയവിലോചനെ’ വളരെ ഭംഗിയായിതന്നെ ഇദ്ദേഹം അവതരിപ്പിച്ചു. എന്നാല്‍ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിക്കുന്നതിലും ആട്ടങ്ങളില്‍ പൂര്‍ണതവരുത്തുന്നതിനും സോമന്‍ ശ്രദ്ധിക്കേണ്ടതായുണ്ടെന്ന് തോന്നി.
“ദയിതേ....”
കലാമണ്ഡലം ഹരി ആര്‍.നായര്‍ കലിയായും കലാമണ്ഡലം പ്രമോദ് ദ്വാപരനായും
വേഷമിട്ടു. ഇന്ദ്രനായെത്തിയ കലാക്ഷേത്രം രഞ്ജീഷ് തന്റെ വേഷം ഭംഗിയായി കൈകാര്യം ചെയ്തിരുന്നു.
“എങ്ങുനിന്നെഴുന്നരുളി......”പുഷ്കരനായെത്തിയത് കലാമണ്ഡലം ഹരിനാരായണന്‍ ആയിരുന്നു.
കാട്ടാളവേഷത്തിലെത്തിയ സദനം ഭാസി തരക്കേടില്ലാതെ
പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പ്രതീക്ഷിച്ച അത്ര കേമമായില്ല. ഇതിനും ഒരു പരിധിവരെ മേളക്കാരും പാട്ടുകാരും ഉത്തരവാദികളാണെന്ന് തോന്നി.
ആദ്യഭാഗങ്ങള്‍ കലാമണ്ഡലം മോഹനകൃഷ്ണനും കലാമണ്ഡലം ജയപ്രകാശും
ചേര്‍ന്നും കലിയുടെ രംഗങ്ങളും അവസാനഭാഗവും കലാ:ജയപ്രകാശും കലാമണ്ഡലം ശിവദാസും ചേര്‍ന്നുമായിരുന്നു പാടിയത്. കലിയുടെ പദത്തിലും രാഗമാറ്റം വരുത്തിയിരുന്നു എങ്കിലും ഈ ഭാഗങ്ങള്‍ പാട്ട് പൊതുവേ നന്നായിരുന്നു.കലാമണ്ഡലം ബാലസുന്ദരന്റേയും കലാമണ്ഡലം നന്ദകുമാറിന്റേയും ചെണ്ട ശരാശരി നിലവാരം പുലര്‍ത്തിയിരുന്നു. കലാനിലയം ജനാര്‍ദ്ദനന്‍ തന്നെ ആയിരുന്നു ഈ ദിവസത്തേയും പ്രധാന മദ്ദളക്കാരന്‍.
“ഒരുനാളും നിരൂപിതമല്ലേ”
കലാമണ്ഡലം രവിയെകൂടാതെ കലാമണ്ഡലം ശിവരാമനും ഈ ദിവസം ചുട്ടിക്ക്
ഉണ്ടായിരുന്നു. പതിവിലും ലേശം പുറത്തേക്കായും മുകള്‍ഭാഗത്ത് പ്രത്യേകമായ ഒരു വളവോടെയും വളയം വെച്ചിരുന്ന സോമന് ശിവരാമന്‍ തീര്‍ത്ത ചുട്ടി അതിമനോഹരമായിരുന്നു.
വേര്പാട്വാഴേങ്കട കുഞ്ചുനായര്‍ സ്മാരകട്രസ്റ്റ്, കാറല്‍മണ്ണ സംഘാടനം ചെയ്ത നളായനം
കളികള്‍ക്ക് മഞ്ചുതര,മാങ്ങോടിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നത് അപ്പുണ്ണിതരകനും സംഘവുമായിരുന്നു.
2 അഭിപ്രായങ്ങൾ:
മണീ, മൂന്നാം ദിവസം ആസ്വാദനം കൂടി എഴുതൂ.അതു നമ്മള്‍ ഒരുമിച്ച് കണ്ടതാണല്ലൊ.അങ്ങനെ അങ്ങയേയും പരിചയപ്പെടാന്‍ പറ്റി,വലിയ സന്തോഷം:-)
ഒരു ചെറിയ തിരുത്ത് - "നളായനം" ആണ് ട്ടോ, "നളായണം" അല്ല.
"കലാനിലയം ജനാര്‍ദ്ദനന്റെ മദ്ദളം കൊണ്ട് അരങ്ങില്‍ യാതൊരു ശല്യവും ഉണ്ടയിരുന്നില്ല "
എനിക്കതിഷ്ടായി......
മൊതലകൊട്ടംനാരായണന്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ