ഇടപ്പള്ളി കഥകളി ആസ്വാദനസദസ്സിന്റെ സെപ്തംബര്‍മാസ പരിപാടി 22/09/07ല്‍ ചങ്ങന്വുഴ പാര്‍ക്കില്‍ നടന്നു. ഈ മാസത്തെ പരിപാടി സദസ്സിലെ അംഗമായ ശ്രീ മേനോന്‍പറന്വില്‍ എം.എന്‍.നായര്‍, അദ്ദേഹത്തിന്റെ സപ്തതിപ്രമാണിച്ച് സ്പോണ്‍സര്‍ ചെയ്തിരുന്നു.
നളചരിതം നലാംദിവസമായിരുന്നു കഥ. ശ്രീ കലാ:ഗോപി ബാഹുകവേഷം ചടുലതയും നിലകളും ഉള്‍പ്പെട്ട തന്റെ തനതു ശൈലിയില്‍ വിദഗ്ധമായി അവതരിപ്പിച്ച് ആസ്വാദകരെ രജ്ജിപ്പിച്ചു.