വൈകിട്ട് 4:30മുതല്‍ പത്മശ്രീ പാലക്കാട് രഘുവിന്റെ പൌത്രന്‍ ശ്രീ അഭിഷേക് രഘുറാം സംഗീതകച്ചേരി അവതരിപ്പിച്ചു. ശ്രീ എസ്സ്.വരദരാജന്‍ വയലിനിലും മന്നാര്‍ഗുഡി ഈശ്വരന്‍ മൃദഗത്തിലും ശ്രീ ഇലഞ്ഞിമേല്‍ പി.സുശീല്‍ കുമാര്‍ ഘടത്തിലും പക്കം നല്‍കി.
കഥകളിയിലെ ഒരു യുവകലാകാരനെ ഒരു വര്‍ഷത്തേയ്ക്ക് സ്പോണ്‍സര്‍ ചെയ്യുന്ന ഒരു പദ്ധതി തിരനോട്ടം മുന്‍വര്‍ഷം മുതല്‍ ആവിഷ്ക്കരിച്ചിരുന്നു. തിരനോട്ടത്തിന്റെ അഭിനന്ദനീയമായ ഈ പദ്ധതിയില്‍ കഴിഞ്ഞവര്‍ഷം ശ്രീ കലാമണ്ഡലം പ്രദീപ് കുമാറിനെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഈ പദ്ധതിപ്രകാരം 10 അരങ്ങുകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്യാനായ കലാ:പ്രദീപ് കുമാറിനെ വേദിയില്‍ വെച്ച് തിരനോട്ടം അഭിനന്ദിച്ചതിനൊപ്പം അടുത്തവര്‍ഷം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ശ്രീ സദനം ഭാസിക്ക് കരാര്‍ കൈമാറുകയും ചെയ്തു. കൂടാതെ കലാരംഗത്ത് ഏറെക്കാലം നിറഞ്ഞു നില്‍ക്കുകയും ശാരീരികാസ്വാസ്ഥ്യങ്ങള്‍ മൂലം ഇപ്പോള്‍ അരങ്ങിലെത്താന്‍ സാധിക്കാതെയിരിക്കുകയും ചെയ്യുന്നവരും അഗീകാരം അര്‍ഹിക്കുന്നവരുമായ കലാകാരന്മാരില്‍ ഒരാള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് പ്രതിമാസം 1000 രൂപ വീതം ഗ്രാന്റ് നല്‍കി ആദരിക്കുന്ന ഒരു പദ്ധതിയും തിരനോട്ടം ആവിഷ്ക്കരിച്ചിട്ടുണ്ട്. ഈ പദ്ധതിയില്‍ പ്രധമമായി ഉള്‍പ്പെടുത്തിയ പ്രശസ്ത മദ്ദളവാദകന്‍ ശ്രീ തൃക്കൂര്‍ ഉണ്ണികൃഷ്ണനെയും വേദിയില്‍ വെച്ച് ആദരിക്കുകയുണ്ടായി. കഥകളി അണിയറകളില്‍ ദീര്‍ഘകാലമായി സേവനമനുഷ്ടിച്ചുവരുയാളും അടുത്ത് എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുകയും ചെയ്യുന്ന ശ്രീ അപ്പുണ്ണിത്തരകനെയും തിരനോട്ടം ആദരിക്കുകയുണ്ടായി.
രാത്രി 8:30ഓടെ കഥകളി ആരംഭിച്ചു. ശ്രീ ഇ.കെ.വിനോദ് വാര്യര്‍ ധര്‍മ്മപുത്രനായും ശ്രീ കലാമണ്ഡലം ശുചീന്ദ്രനാഥന്‍ പാഞ്ചാലിയായും വേഷമിട്ട ‘ബകവധം’ കഥയുടെ പുറപ്പാടാണ് ഇവിടെ അവതരിപ്പിക്കുകയുണ്ടായത്. ഇവിടെ തുടര്‍ന്ന് നടത്താന്‍ നിശ്ചയിച്ച കാലകേയവധം കഥയ്ക്ക് പ്രത്യേകമായി പുറപ്പട് രചിക്കപ്പെട്ടിട്ടില്ല. ഇതിനാല്‍ രാവണോത്ഭവത്തിന്റെ പുറപ്പാടാണ്(ഇന്ദ്രനും ഇന്ദ്രാണിയുമായുള്ള) കാലകേയവധത്തിനും ആചാര്യന്മാരാല്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇവിടെ കോട്ടയം കഥയ്ക്ക്, തമ്പുരാനാല്‍ രചിക്കപ്പെട്ട ഒരു പുറപ്പാട് എന്ന നിലയ്ക്കായിരിക്കാം ബകവധം പുറപ്പാട് അവതരിപ്പിക്കപ്പെട്ടത് എന്ന് തോന്നുന്നു. തുടര്‍ന്ന് മേളപ്പദവും അവതരിപ്പിക്കപ്പെട്ടു. ഇതില്‍ സംഗീതം കൈകാര്യം ചെയ്തത് ശ്രീ കലാമണ്ഡലം വിനോദും ശ്രീ കലാനിലയം രാജീവനും ചേര്‍ന്നാണ്. ‘മഞ്ജുതരയുടെ’ ചില ചരണങ്ങളില്‍ രാഗമാറ്റമൊക്കെ വരുത്തിയിരുന്നുവെങ്കിലും സമ്പൃദായം കൈവിടാതെ ഭംഗിയായി ഇവര്‍ പാടി. ശ്രീ കലാമണ്ഡലം രാമന്‍ നമ്പൂതിരിയും ശ്രീ കലാമണ്ഡലം കൃഷ്ണദാസും ചേര്‍ന്ന് ചെണ്ടയും ശ്രീ കോട്ടക്കല്‍ രവിയും ശ്രീ കലാമണ്ഡലം ശശിയും ചേര്‍ന്ന് മദ്ദളവും കൈകാര്യം ചെയ്തു.
കോട്ടയത്ത് തമ്പുരാനാല്‍ വിരചിതമായതും കഥകളിയുടെ തൌര്യത്രികകഭംഗി കവിഞ്ഞൊഴുകുന്നതുമായ ‘നിവാതകവചകാലകേയവധം’ കഥ സമ്പൂര്‍ണ്ണമായാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. വേഷങ്ങളെ അടിസ്ഥാനമാക്കിയും മറ്റുമുള്ള ‘ട്വന്റി-20’ കളികള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു കഥ സമ്പൂര്‍ണ്ണമായി(സാധാരണ സമ്പൂര്‍ണ്ണമെന്ന് പറഞ്ഞ് അവതരിപ്പിക്കുമ്പോള്‍ പോലും ഒഴിവാക്കുപ്പെടുന്ന രംഗങ്ങളും കൂടി ഉള്‍പ്പെടുത്തി അക്ഷരാര്‍ത്ഥത്തില്‍ തന്നെ സമ്പൂര്‍ണ്ണമായി), അതും ചിട്ടപ്രധാനമായ കോട്ടയം കഥകള്‍ അവതരിപ്പിക്കുന്ന തിരനോട്ടത്തിന്റെ ഉദ്യമങ്ങള്‍ തികച്ചും ശ്ലാഘനീയമാണ്. മാത്രമല്ല ഈ കളികള്‍ നല്ലരീതിയില്‍ ദൃശ്യാലേഘനം ചെയ്ത് വെയ്ക്കുന്നത് കലാലോകത്തിന് ഒരു മുതല്‍കൂട്ടുമാണ്. ഇന്ദ്രനായിരംഗത്തുവന്ന ശ്രീ കലാമണ്ഡലം ഷണ്മുഖദാസ് നല്ല പ്രകടനം കാഴ്ച്ചവെച്ചു. മാതലിയായി അഭിനയിച്ചത് ശ്രീ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയാണ്. ഇന്ദ്രന്റേയും അര്‍ജ്ജുനന്റേയും വാക്കുകള്‍ക്ക് എല്ലാം പ്രതികരണമുള്ള-വളരെ ലൈവായ- ഒരു മാതലിയായിരുന്നു ഇദ്ദേഹത്തിന്റേത്. എന്നാല്‍ ‘തന്റെ പുത്രനെ ഉടനെ കൂട്ടിക്കൊണ്ടുവരുവാന്‍‘ ആജ്ഞാപിക്കുന്ന ഇന്ദ്രനോട് സാരഥിയായ മാതലി ‘അങ്ങയുടെ രഥം തന്നെ കൊണ്ടുപോകണമോ?’ എന്നു സംശയിക്കുകയും, തുടര്‍ന്ന് പാണ്ഡവന്‍ ദ്രോണര്‍ക്ക് ഗുരുദക്ഷിണ നല്‍കിയ കഥയൊക്കെ വിസ്തരിച്ച് അര്‍ജ്ജുനന്റെ ശ്രേഷ്ഠത വെളിവാക്കുന്നതായി ആടിയതും തികച്ചും അനൌചിത്യമായി തോന്നി. ഇതു കണ്ടപ്പോള്‍ ‘എടോ മാതലേ, താന്‍ കഥപറയാന്‍ നില്‍ക്കാതെ വേഗം പറഞ്ഞ ജോലി ചെയ്താലും’ എന്ന് ഇന്ദ്രന്‍ പ്രതികരിച്ചിരുന്നുവെങ്കില്‍ എന്ന് തോന്നിപോയി. തുടര്‍ന്നുള്ള മാതലിയുടെ തേര്‍ കൂട്ടികെട്ടലും മറ്റും അത്ര അനുഭവവേദ്യമായതുമില്ല.
ആദ്യ രണ്ടു രംഗങ്ങളില്‍ അര്‍ജ്ജുനനായെത്തിയ കലാ:ഗോപി അതിശയകരമായ പ്രകടനം തന്നെയാണ് കാഴ്ച്ചവെയ്ച്ചത്. ചിട്ടയും ഒപ്പം ഭാവവും പ്രധാനമായുള്ള ഈ അര്‍ജ്ജുനവേഷത്തില്‍ ഗോപിയാശാനെത്തുകയും ഒപ്പം ശ്രീ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ പാട്ടും കലാ:ഉണ്ണികൃഷ്ണന്റെ ചെണ്ടയും ഒത്തുചേരുന്ന അരങ്ങുകളെല്ലാം തന്നെ തൌര്യത്രികസൌന്ദര്യത്താല്‍ അവിസ്മരണീയങ്ങളാണ്.
ആദ്യരംഗത്തില്‍ ശ്രീ നെടുമ്പുള്ളി രാംമോഹനും അടുത്തരംഗങ്ങളില്‍ കലാ:വിനോദും വളരെ ഭംഗിയായിതന്നെ മാടമ്പിയാശാന്റെ ശിങ്കിടിയായി പാടിയിരുന്നു. ആദ്യരംഗത്തില്‍ ശ്രീ കലാനിലയം പ്രകാശനും തുടര്‍ന്ന് ശ്രീ കോട്ട:രവിയും ആണ് മദ്ദളം വായിച്ചത്.
മൂന്നാം രംഗം മുതല്‍ അര്‍ജ്ജുനവേഷമിട്ടത് ശ്രീ സദനം കൃഷ്ണന്‍കുട്ടി ആയിരുന്നു. ശ്രീ കലാ:ശുചീന്ദ്രനാഥന്‍ ഇന്ദ്രാണിയായി രംഗത്തെത്തി. പതിവു വഴിയില്‍ നിന്നും വിട്ടാണ് അര്‍ജ്ജുനന്റെ സ്വര്‍ഗ്ഗവര്‍ണ്ണന പുരോഗമിച്ചത്. അദ്യഭാഗത്ത് സ്വര്‍ഗ്ഗത്തിന്റെ അധോ-മദ്ധ്യ-ഉപരി ഭാഗങ്ങള്‍ പ്രത്യേകം പ്രത്യേകമായി നോക്കികാണുന്നതായി ഇവിടെ ആടികണ്ടില്ല. ഐരാവതാദികളെ കണ്ടുവന്ദിച്ച് സഞ്ചരിച്ചശേഷമാണ് സാധാരണ കല്പവൃക്ഷച്ചുവട്ടിലെ സ്ത്രീകളെ കാണാറ്. എന്നാല്‍ ഇവിടെ അര്‍ജ്ജുനന്റെ സ്വര്‍ഗ്ഗത്തിലെ ആദ്യകാഴ്ച്ചതന്നെ ഇതായിരുന്നു. കാമധേനുവിനെ കാണുന്ന സമയത്ത് ദിലീപരാജാവിന്റെ കഥ ഓര്‍ക്കുന്നതായി ആടുകയുണ്ടായി. ഈ രംഗത്തില്‍ രാമന്‍ നമ്പൂതിരിയാണ് ചെണ്ട കൈകാര്യം ചെയ്തിരുന്നത്.
സാധാരണപതിവില്ലാത്ത അഞ്ചാം രംഗവും ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ഇന്ദ്രവൈരികളായ വജ്രബാഹു, വജ്രകേതു എന്നീ അസുരസോദരന്മാര്‍ സ്വര്‍ഗ്ഗലോകത്തെത്തി അനധികൃതമായി സ്വര്‍ഗ്ഗസ്ത്രീകളെ അപഹരിച്ചുകൊണ്ട് പോകുന്ന വേളയില്‍, ശബ്ദകോലാഹലം കേട്ട് അവിടെയെത്തുന്ന അര്‍ജ്ജുനന്‍ അപ്സരസ്ത്രീകളെ മോചിപ്പിക്കുകയും അസുരരെ യുദ്ധത്തില്‍ വധിക്കുകയും ചെയ്യുന്നതാണ് ഈ രംഗത്തിലെ കഥ. ഇവിടെ വജ്രബാഹു(താടിവേഷം)വായി ശ്രീ പെരിയാനംപറ്റ ദിവാകരനും വജ്രകേതു(കത്തിവേഷം)വായി കലാ:പ്രദീപ് കുമാറുമാണ് അരങ്ങിലെത്തിയത്. അനുജനായ വജ്രകേതുവിന്റെ തിരനോട്ടത്തിന് മേലാപ്പും ആലവട്ടവും ഒക്കെ കണ്ടു. ഇവിടെ ഇതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല. ഈ ഭാഗം മുതല്‍ പൊന്നാനിയായി പാടിയത് ശ്രീ കോട്ടക്കല്‍ നാരായണന്‍ ആയിരുന്നു. നെടുമ്പുള്ളി രാംമോഹന്‍, കലാനി:രാജീവ് എന്നിവര്‍ ശിങ്കിടിയായും പാടി. ശ്രീ സദനം രാമകൃഷ്ണന്‍, ശ്രീ കലാനിലയം രതീഷ്(ചെണ്ട) കലാനി:പ്രകാശ്(മദ്ദളം) എന്നിവരായിരുന്നു ഈ രംഗത്തില്‍ മേളത്തിന്.
പുരുവംശതിലകനായ അജ്ജുനനെ നേരില്‍ കണ്ട് അവനില്‍ വശീകൃതയും അതുമൂലം വിവശീകൃതയുമായ ഉര്‍വ്വശി സഖിയോട് തന്റെ മനോവിചാരങ്ങള്‍ അറിയിക്കുകയും വിജയന്റെ രൂപഗുണങ്ങള്‍ വര്‍ണ്ണിക്കുന്നതുമാണ് തുടര്‍ന്നുള്ള രംഗം. ഒരേ സമയം ചിട്ടപ്രധാനവും ഭാവപ്രധാനുവുമായ ഉര്‍വ്വശിയെന്ന കോട്ടയത്തുതമ്പുരാന്റെ അതുല്യമായ കഥാപാത്രം എന്നും സ്ത്രീവേഷക്കാര്‍ക്ക് ഒരു വെല്ലുവിളിയായുള്ളതാണ്. ഇവിടെ ഈ വേഷം ഭംഗിയായിതന്നെ ശ്രീ മാര്‍ഗ്ഗി വിജയകുമാര്‍ കൈകാര്യം ചെയ്തു. സവിശേഷമായ ഇരട്ടിനൃത്തത്തോടുയോടുകൂടിയ ‘പാണ്ടവന്റെ രൂപം കണ്ടാല്‍’ എന്ന പതിഞ്ഞപദം ഉള്‍പ്പെടുന്ന ആദ്യഭാഗം ചിട്ടപ്പടിയുള്ള നൃത്തങ്ങളോടും ഭാവപ്രകാശനത്തോടും കൂടി അവിസ്മരണീയമായ അനുഭവമാക്കിതീര്‍ത്തു ഇദ്ദേഹം. എന്നാല്‍ സ്വമനോരഥത്തിന് പ്രതികൂലമായ അര്‍ജ്ജുനന്റെ പ്രതികരണം കണ്ട് ഭാവം മാറുന്നത് മുതലുള്ള ഭാഗങ്ങള്‍ ഓടിച്ച് തീര്‍ക്കുന്നതായി തോന്നി. മാര്‍ഗ്ഗിയ്ക്ക് കുറച്ചുകൂടി സമയമെടുത്ത് ഈ ഭാഗം ഭംഗിയാക്കാമായിരുന്നു. പ്രത്യേകിച്ച് അന്ത്യത്തിലെ ശാപത്തിന്റെ ഭാഗമൊക്കെ. ശ്രീ കലാമണ്ഡലം വിജയകുമാറായിരുന്നു സഖിയായിവേഷമിട്ടിരുന്നത്.
ശാപഗ്രസ്തനായി കേഴുന്ന അര്‍ജ്ജുനനെ ഇന്ദ്രനെത്തി ആശ്വസിപ്പിക്കുന്നതു മുതലുള്ള ഭാഗത്ത് കലാനി:രാജീവനും നെടുമ്പുള്ളി രാംമോഹനും ചേര്‍ന്നായിരുന്നു പാട്ട്. നോക്കിയാണ് രാജീവന്‍ പാടിയിരുന്നതെങ്കിലും യുദ്ധപദങ്ങളും മറ്റും സമ്പൃദായാധിഷ്ഠിതമായും ഉണര്‍വ്വോടും അതന്നെയാണ് പാടിയിരുന്നത്. എന്നാല്‍ നിവാതകവചന്റെ യുദ്ധപദം ലേശം കാലം താഴ്ത്തിപാടിയത് രംഗത്തിന്റെ ചടുലതയെ ബാധിച്ചിരുന്നു.
നിവാതകവചനായെത്തിയത് ശ്രീ കലാനിലയം ഗോപി ആയിരുന്നു. ഈ ഭാഗം മുതല്‍ സദനം രാമകൃഷ്ണന്‍, കലാനി:രതീഷ്,(ചെണ്ട) കലാനി:പ്രകാശന്‍(മദ്ദളം) എന്നിവര്‍ ചേര്‍ന്നാണ് മേളമൊരുക്കിയത്.
കാലകേയവേഷമിട്ടത് ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയായിരുന്നു. ഭീരുവായെത്തിയിരുന്ന കലാ:ശുചീന്ദ്രന്റെ വേഷമൊരുങ്ങലും പ്രവൃത്തിയും കണ്ടിട്ട് ഇദ്ദേഹം മുന്‍പ് ഭീരുവേഷം കണ്ടിട്ടുകൂടിയില്ലെന്ന് തോന്നി. ഈ രംഗം മുതല്‍ ചെണ്ടയ്ക്ക് രാമന്‍ നമ്പൂതിരിയും കൂടിയിരുന്നു. നന്ദികേശ്വരനായി അരങ്ങിലെത്തിയത് സദനം ഭാസി ആയിരുന്നു. രണ്ടാം അര്‍ജ്ജുനനായി വേഷമിട്ട സദനം കൃഷ്ണന്‍കുട്ടി പതിവിനു വിരുദ്ധമായി നാലാം രംഗം മുതല്‍ തന്നെ അരങ്ങിലെത്തിയതുകൊണ്ടാകാം അന്ത്യഭാഗമായപ്പോഴേക്കും ക്ഷീണിതനായി അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ അന്ത്യഭാഗത്തിലെ അര്‍ജ്ജുനനായി അഭിനയിക്കുവാന്‍ മൂന്നാമതൊരു നടനേക്കൂടി ഉള്‍പ്പെടുത്താമായിരുന്നു എന്ന് തോന്നി.
സമയക്കുറവുമൂലം ഇവിടെ കഥയുടെ അവസാനരംഗങ്ങള്‍ വിസ്തരിക്കുവാന്‍ സാധിച്ചിരുന്നില്ല. മുഴവന്‍ കഥ അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ കളി കുറേക്കൂടി നേരത്തെ തുടങ്ങുന്നരീതിയില്‍ സംവിധാനം ചെയ്യേണ്ടതായിരുന്നു. അല്ലെങ്കില്‍ പുറപ്പാടും മേളപ്പദവും ഒഴിവാക്കാമായിരുന്നു. എന്നാല്‍ കാലകേയവധത്തെ സംബന്ധിച്ച് അന്ത്യഭാഗങ്ങള്‍ വിസ്തരിച്ചാല്‍ വിരസമാണെന്നുള്ള വാസ്തവവും പ്രസ്താപിച്ചു കൊള്ളട്ടെ. അവസാന ഖണ്ഡത്തില്‍ തുടര്‍ച്ചയായി വരുന്ന തിരനോട്ടങ്ങളും, തന്റേടാട്ടങ്ങളും, യുദ്ധങ്ങളും തെല്ലൊരു വിരസതയുണത്താതിരിക്കില്ല പ്രേക്ഷകനില്‍. അന്ത്യരംഗത്തിലാവട്ടെ നന്ദികേശ്വരന്റെ സഹായത്താല്‍ മാത്രമാണ് നായകനു വിജയിക്കാന്‍ സാധിക്കുന്നത്. ഇത് നായകന്റെ പ്രഭാത്തിന് കോട്ടതീര്‍ക്കുന്നതുമാണ്. ദുര്യോധനവധം കഥ ദുശ്ശാസനവധത്തില്‍ നിര്‍ത്തുന്നതുപോലെ നിവാതകവചകാലകേയവധം നിവാതകവചനെ വധിക്കുന്ന രംഗത്തോടെ അവസാനിപ്പിക്കുന്നതല്ലെ ഉചിതം എന്ന് ഈ അവസ്ഥയില്‍ ആലോചിച്ച് പോവുകയാണ്. ഇങ്ങിനെ ചെയ്താല്‍ പ്രേക്ഷകരുടെ വിരസതയും രണ്ടുവേഷക്കാരേയും ഒഴിവാക്കാനാകുമെന്ന് മാത്രമല്ല സമയവും ലാഭിക്കാം.
ശ്രീ കലാമണ്ഡലം ശിവരാമന്‍, ശ്രീ കലാനിലയം സജി, ശ്രീ ഏരൂര്‍ മനോജ് എന്നിവരായിരുന്നു ഈ കളിക്ക് ചുട്ടികുത്തിയിരുന്നത്. ശ്രീ അപ്പുണ്ണിതരകന്‍, ശ്രീ എം.നാരയണന്‍ നായര്‍, ശ്രീ ചെറുതുരുത്തി മുരളി, ശ്രീ മാങ്ങോട് നാരായണന്‍, ശ്രീ ചന്ദ്രന്‍ ചാലക്കുടി എന്നിവരായിരുന്നു അണിയറയിലും അരങ്ങിലും സഹായികളായി പ്രവര്‍ത്തിച്ചിരുന്നത്. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചിരുന്നത്.

മാര്‍ഗ്ഗിയുടെ ഉര്‍വ്വശിയും കോട്ട:നാരായണന്റെ പാട്ടും കലാ:ശശിയുടെ മദ്ദളവാദനവും ചേര്‍ന്ന് ഈ ഭാഗം തൌര്യത്രികഭംഗി ഇയലുന്നതും അവിസ്മരണീയവും ആക്കിതീര്‍ത്തു. കലാ:കൃഷ്ണദാസായിരുന്നു ചെണ്ടയ്ക്ക്.