ഉദയനാപുരം കൊടിമരപ്രതിഷ്ടാവാര്‍ഷികം





















വൈക്കം ഉദയനാപുരം സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ സ്വര്‍ണ്ണകൊടിമരപ്രതിഷ്ടയുടെ ഒന്നാം വാഷികദിനാഘോഷത്തിന്റെ ഭാഗമായി ജനുവരി24നു വൈകിട്ട് കഥകളി അവതരിപ്പിക്കപ്പെട്ടു.



























കഥ കുചേലവ്യത്തം ആയിരുന്നു. ശ്രീ നെല്ലിയോട് വാസുദേവന്‍ നന്വൂതിരി കുചേലനായി. ശ്രി കലാ:ബാലഭാസ്കര്‍ കുചേല പത്നിയായും ശ്രീ കോട്ടക്കല്‍ സുധീര്‍ ശ്രീക്യഷ്ണനായും ശ്രീ കലാഭവനം സുനില്‍ രുഗ്മിണിയായും വേഷമിട്ടു.








ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ കലാ:സജീവനും ചേന്നായിരുന്നു സംഗീതം.ശ്രീ കലാ:ഹരിഹരന്‍ ചെണ്ടയും ശ്രീ കലാ:ഓമനക്കുട്ടന്‍ മദ്ദളവും കൊട്ടി. ഫോര്‍ട്ട്കോച്ചി കേരള കഥകളി സംഘത്തിന്റെയായിരുന്നു കോപ്പും അവതരണവും.



























കഥകളി ആസ്വാദന സദസ്സ് വാര്‍ഷികം(1)

ഇടപ്പള്ളി കഥകളി ആസ്വാദനസദസ്സിന്റെ അഞ്ചാംവാര്‍ഷികം ജനുവരി23,24,25 ദിവസങ്ങളിലായി ഇടപ്പള്ളി ചെങ്ങന്വുഴപ്പാര്‍ക്കില്‍ നടന്നു.ആദ്യദിവസമായ 23നു വൈകിട്ട് 6:30നു കഥകളി ആരംഭിച്ചു.ഉത്തരാസ്വയംവരംരണ്ടാംഭാഗം(ഉത്തരന്റെ രംഗം മുതല്‍ പോരിനുവിളി വരെ) ആണ് അന്ന് അവതരിപ്പിക്കപ്പെട്ടത്.ശ്രീ കലാ:ഷണ്മുഖന്‍ ഉത്തരനായും ശ്രീ എളമക്കര രതീശന്‍,എളമക്കര രഞ്ചിത്ത് എന്നിവര്‍ ഉത്തര പത്നിമാരായും വേഷമിട്ടു.
നല്ല ഭാവാഭിനയമാണ് സൈരന്ധ്രിയായി എത്തിയ ശ്രീ കലാ:വിജയന്‍ കാഴ്ച്ചവെച്ച്ത്. ശ്രീ കലാ:ഗോപി ബ്യഹന്ദളയായെത്തി.പ്രായാധിക്യത്താലും അടുത്തിടെ ബാധിച്ചിരുന്ന പനിയാലും ക്ഷീണിതനായി കാണപ്പെട്ടിരുന്നെങ്കിലും തന്റെ വേഷം ഗോപിയാശാന്‍ ഭംഗിയായിതന്നെ അവതരിപ്പിച്ചു.
ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ വേങ്ങേരി നാരായണന്‍ നന്വൂതിരിയും ചേര്‍ന്നുള്ള പാട്ടും വളരേ നന്നായിരുന്നു.ചെണ്ട ശ്രീ കലാ:ഉണ്ണിക്യഷ്ണനും, മദ്ദളം ശ്രീ കലാ:ശശിയും ഭംഗിയായി കൈകാര്യം ചെയ്തു.